താഴെ പറയുന്ന വിഷയങ്ങള്‍ ഈ ലേഖനങ്ങളില്‍ കൈകാര്യം ചെയ്യുന്നതായിരിക്കും.
- ഈ ലേഖനത്തിന്റെ ഉദ്ദേശം
- PDF കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ
- PDF-ന്റെ ചരിത്രം.
- PDF-നു മറ്റു സമാന file formats കളില്‍ നിന്നുള്ള മേന്മ. മറ്റു സമാന file formats-ന്റെ മത്സരം PDF എങ്ങനെ അതിജീവിച്ചു?
- PDF സോഫ്റ്റ്‌വെയറുകള്‍
- എത്ര തരം ഉണ്ട് PDF ഉണ്ട്
- PDFന്റെ ഗുണവും ദോഷവും
- PDF-ന്റെ ഭാവി
ആദ്യത്തെ രണ്ടു വിഷയങ്ങള്‍ ഈ പോസ്റ്റില്‍ വിവരിക്കാം. 3,4 വിഷയങ്ങള്‍ രണ്ടാമത്തെ പോസ്റ്റിലും; 5,6 വിഷയങ്ങള്‍ മൂന്നാമത്തെ പോസ്റ്റിലും; 7,8 വിഷയങ്ങള്‍ നാലാമത്തെ പോസ്റ്റിലും വിവരിക്കാം.
-------------------------------------------------------------------------------------------------
ആമുഖം
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യേന ഉപയോഗിക്കുന്ന നമ്മള്‍ ബ്ലൊഗ്ഗെര്‍മാരുടെ മുന്നിലൂടെ എത്രയെത്ര PDF ഫയലുകള്‍ ആണ് വന്ന് പോകുന്നത്. ഇതു കണുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും
- എന്തു കൊണ്ട് ഞാന്‍ ഇത്രയധികം PDF files-നെ അഭിമുഖീകരിക്കേണ്ടി വരുന്നു.
- എന്താണ് PDFന് ഇത്ര പ്രത്യേകത
- എങ്ങനെയാണ് PDF files ഉണ്ടാക്കുന്നത്
- എനിക്കു സ്വന്തമായി PDF files ഉണ്ടക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ അതിനു ഏതു സോഫ്റ്റ്‌വെയര്‍ വേണം
- PDFന് നിത്യേന ഉപയോഗിക്കുന്ന MS Word, PageMaker മുതലായ file formats -കളില്‍ നിന്നുള്ള മേന്മ എന്താണ്.
PDF കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ
കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ആവിര്‍ഭാവത്തൊടെ മനുഷ്യര്‍ വിവരങ്ങള്‍ കൈമാറുന്ന രീതി മാറി. അതു വരെ പ്രിന്റ് ചെയ്യുക പിന്നീട് വിതരണം ചെയ്യുക എന്നതായിരുന്നു രീതി. കമ്പ്യൂട്ടറിന്റെ വരവോടെ അതു വിതരണം ചെയ്യുക പിന്നീട് പ്രിന്റ് ചെയ്യുക എന്നതായി. പ്രിന്ററിനും കമ്പ്യൂട്ടറിനും ഉണ്ടായ വിലക്കുറവ് ഇതിന് സഹായിച്ചു. ഈ മലക്കം മറിച്ചിലിന് നമ്മളെ സഹായിച്ച ഒരു പ്രധാന സഹായി ആണ് PDF.
താഴെ പറയുന്ന കുറച്ചു ഉദാഹരണങ്ങള്‍ നോക്കൂ.
- നിങ്ങളുടെ മലയാളത്തിലുള്ള ബ്ലൊഗ്ഗ് നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു സുഹൃത്തിന് വായിക്കാന്‍ കൊടുക്കണം. സുഹൃത്തിന് വരമൊഴിയും അന്‍ജലി fontനെ കുറിച്ച് ഒന്നും അറിയില്ല. എങ്ങനെ ഇതിനു സാധിക്കും?
- നിങ്ങള്‍ MS Word-ല്‍ മലയാളത്തില്‍ ഒരു കഥയോ കവിതയോ എഴുതി, ഭംഗിയായി രൂപകല്‍പന ചെയ്തു. ഇനി ഇതു പ്രിന്റ് ചെയ്യാന്‍ പ്രസ്സിലെക്ക് അയക്കണം. നിങ്ങള്‍ ടൈപ്പ് ചെയ്തതു പോലെ തന്നെ പ്രസ്സുകാര്‍ കാണും എന്നതിനും അതേ പോലെ പ്രിന്റ് ചെയ്തു വരും എന്നതിനു എന്താ ഉറപ്പ്?
- നിങ്ങള്‍ AutoCAD ഉപയോഗിച്ച് വീടിന്റെ പ്ലാന്‍ വരക്കുകയും മറ്റും ചെയ്യുന്ന ഒരു ആളാണ്. നിങ്ങള്‍ക്ക് നിങ്ങള്‍ AutoCAD-ല്‍ നിങ്ങള്‍ വരച്ച പ്ലാന്‍ നിങ്ങളുടെ കക്ഷികള്‍ക്ക് അയച്ച് കൊടുക്കണം. അവരുടെ കമ്പ്യൂട്ടറില്‍ AutoCAD ഇല്ല. അവര്‍ക്ക് നിങ്ങള്‍ വരച്ച പ്ലാന്‍ എങ്ങനെ കാണാന്‍ പറ്റും.
നമ്മള്‍ ബ്ലൊഗ്ഗുന്നവര്‍ക്കു മാത്രമോ അതല്ലെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് മാത്രമോ ഉള്ള പ്രശനങ്ങള്‍ അല്ല മുകളില്‍ വിവരിച്ചത്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്ന വലിയ വലിയ പ്രസിദ്ധീകരണ ശാലകള്‍ക്കും, journalഉം മറ്റും കമ്പോസ് ചെയ്യുന്ന Type Setting industryക്കും എല്ലാം, കമ്പോസ് ചെയ്ത പുസ്തകമൊ മറ്റൊ വേറെ ഒരു സ്ഥലത്തേക്കു അയക്കുന്നതും പ്രിന്റു ചെയ്യുന്നതും 1990-കളുടെ തുടക്കം വരെ വലിയ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു . അപ്പൊഴാണ് ഇതിനൊക്കെ ഒരു പരിഹാരം ആയി 1993-ല്‍ Adobe Corporation അവരുടെ അല്‍ഭുത കണ്ടുപിടുത്തമായ PDFമായി രംഗ പ്രവേശം ചെയ്യുന്നത്.
PDF എന്നത് Portable Document Format എന്നതിന്റെ ചുരുക്ക രൂപമാണ്. വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു computer file format ആയി ആണ് Adobe ഇത് വികസിപ്പിച്ചത്.
(തുടരും)