താഴെ പറയുന്ന വിഷയങ്ങള്‍ ഈ ലേഖനങ്ങളില്‍ കൈകാര്യം ചെയ്യുന്നതായിരിക്കും.
- ഈ ലേഖനത്തിന്റെ ഉദ്ദേശം
- PDF കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ
- PDF-ന്റെ ചരിത്രം.
- PDF-നു മറ്റു സമാന file formats കളില്‍ നിന്നുള്ള മേന്മ. മറ്റു സമാന file formats-ന്റെ മത്സരം PDF എങ്ങനെ അതിജീവിച്ചു?
- PDF സോഫ്റ്റ്‌വെയറുകള്‍
- എത്ര തരം ഉണ്ട് PDF ഉണ്ട്
- PDFന്റെ ഗുണവും ദോഷവും
- PDF-ന്റെ ഭാവി
ആദ്യത്തെ രണ്ടു വിഷയങ്ങള്‍ ഈ പോസ്റ്റില്‍ വിവരിക്കാം. 3,4 വിഷയങ്ങള്‍ രണ്ടാമത്തെ പോസ്റ്റിലും; 5,6 വിഷയങ്ങള്‍ മൂന്നാമത്തെ പോസ്റ്റിലും; 7,8 വിഷയങ്ങള്‍ നാലാമത്തെ പോസ്റ്റിലും വിവരിക്കാം.
-------------------------------------------------------------------------------------------------
ആമുഖം
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യേന ഉപയോഗിക്കുന്ന നമ്മള്‍ ബ്ലൊഗ്ഗെര്‍മാരുടെ മുന്നിലൂടെ എത്രയെത്ര PDF ഫയലുകള്‍ ആണ് വന്ന് പോകുന്നത്. ഇതു കണുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും
- എന്തു കൊണ്ട് ഞാന്‍ ഇത്രയധികം PDF files-നെ അഭിമുഖീകരിക്കേണ്ടി വരുന്നു.
- എന്താണ് PDFന് ഇത്ര പ്രത്യേകത
- എങ്ങനെയാണ് PDF files ഉണ്ടാക്കുന്നത്
- എനിക്കു സ്വന്തമായി PDF files ഉണ്ടക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ അതിനു ഏതു സോഫ്റ്റ്‌വെയര്‍ വേണം
- PDFന് നിത്യേന ഉപയോഗിക്കുന്ന MS Word, PageMaker മുതലായ file formats -കളില്‍ നിന്നുള്ള മേന്മ എന്താണ്.
PDF കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ
കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ആവിര്‍ഭാവത്തൊടെ മനുഷ്യര്‍ വിവരങ്ങള്‍ കൈമാറുന്ന രീതി മാറി. അതു വരെ പ്രിന്റ് ചെയ്യുക പിന്നീട് വിതരണം ചെയ്യുക എന്നതായിരുന്നു രീതി. കമ്പ്യൂട്ടറിന്റെ വരവോടെ അതു വിതരണം ചെയ്യുക പിന്നീട് പ്രിന്റ് ചെയ്യുക എന്നതായി. പ്രിന്ററിനും കമ്പ്യൂട്ടറിനും ഉണ്ടായ വിലക്കുറവ് ഇതിന് സഹായിച്ചു. ഈ മലക്കം മറിച്ചിലിന് നമ്മളെ സഹായിച്ച ഒരു പ്രധാന സഹായി ആണ് PDF.
താഴെ പറയുന്ന കുറച്ചു ഉദാഹരണങ്ങള്‍ നോക്കൂ.
- നിങ്ങളുടെ മലയാളത്തിലുള്ള ബ്ലൊഗ്ഗ് നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു സുഹൃത്തിന് വായിക്കാന്‍ കൊടുക്കണം. സുഹൃത്തിന് വരമൊഴിയും അന്‍ജലി fontനെ കുറിച്ച് ഒന്നും അറിയില്ല. എങ്ങനെ ഇതിനു സാധിക്കും?
- നിങ്ങള്‍ MS Word-ല്‍ മലയാളത്തില്‍ ഒരു കഥയോ കവിതയോ എഴുതി, ഭംഗിയായി രൂപകല്‍പന ചെയ്തു. ഇനി ഇതു പ്രിന്റ് ചെയ്യാന്‍ പ്രസ്സിലെക്ക് അയക്കണം. നിങ്ങള്‍ ടൈപ്പ് ചെയ്തതു പോലെ തന്നെ പ്രസ്സുകാര്‍ കാണും എന്നതിനും അതേ പോലെ പ്രിന്റ് ചെയ്തു വരും എന്നതിനു എന്താ ഉറപ്പ്?
- നിങ്ങള്‍ AutoCAD ഉപയോഗിച്ച് വീടിന്റെ പ്ലാന്‍ വരക്കുകയും മറ്റും ചെയ്യുന്ന ഒരു ആളാണ്. നിങ്ങള്‍ക്ക് നിങ്ങള്‍ AutoCAD-ല്‍ നിങ്ങള്‍ വരച്ച പ്ലാന്‍ നിങ്ങളുടെ കക്ഷികള്‍ക്ക് അയച്ച് കൊടുക്കണം. അവരുടെ കമ്പ്യൂട്ടറില്‍ AutoCAD ഇല്ല. അവര്‍ക്ക് നിങ്ങള്‍ വരച്ച പ്ലാന്‍ എങ്ങനെ കാണാന്‍ പറ്റും.
നമ്മള്‍ ബ്ലൊഗ്ഗുന്നവര്‍ക്കു മാത്രമോ അതല്ലെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് മാത്രമോ ഉള്ള പ്രശനങ്ങള്‍ അല്ല മുകളില്‍ വിവരിച്ചത്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്ന വലിയ വലിയ പ്രസിദ്ധീകരണ ശാലകള്‍ക്കും, journalഉം മറ്റും കമ്പോസ് ചെയ്യുന്ന Type Setting industryക്കും എല്ലാം, കമ്പോസ് ചെയ്ത പുസ്തകമൊ മറ്റൊ വേറെ ഒരു സ്ഥലത്തേക്കു അയക്കുന്നതും പ്രിന്റു ചെയ്യുന്നതും 1990-കളുടെ തുടക്കം വരെ വലിയ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു . അപ്പൊഴാണ് ഇതിനൊക്കെ ഒരു പരിഹാരം ആയി 1993-ല്‍ Adobe Corporation അവരുടെ അല്‍ഭുത കണ്ടുപിടുത്തമായ PDFമായി രംഗ പ്രവേശം ചെയ്യുന്നത്.
PDF എന്നത് Portable Document Format എന്നതിന്റെ ചുരുക്ക രൂപമാണ്. വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു computer file format ആയി ആണ് Adobe ഇത് വികസിപ്പിച്ചത്.
(തുടരും)
നന്ദി ഷിജു.
ReplyDeleteമൂന്നു-നാലു ഭാഗങ്ങള്‍ക്കായി ഒരുപാടു കാത്തിരിക്കേണ്ടി വരില്ലല്ലോ.
ഉടന്‍ പോസ്റ്റു ചെയ്യുക. പ്ലീസ്.
ഈ ലേഖനം ഒരു ട്രെയിനിങ്ങിന്റെ ഭാഗമായി, പങ്കെടുക്കുന്നവര്‍ക്കു കൊടുക്കാന്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് (അത് ഒരു മമ്മൂട്ടി പടത്തിന്റെ പേരല്ലേ) തയ്യാറാക്കിയതാണ്. ഇംഗ്ലീഷില്‍ തയ്യറാക്കിയ ഇതു വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ആണ് ശാസ്ത്ര-സാങ്കേതിക ലേഖനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എന്തു പ്രയാസം ആണ് എന്ന് മനസ്സിലായത്. പല പദങ്ങളുടേയും സമാനമായ മലയാള പദം എനിക്ക് അറിയില്ല അല്ലെങ്കില്‍ പദം ഇല്ല എന്നതായിരുന്നു അവസ്ഥ. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ലേഖനത്തിന്റെ മേന്മ കൂട്ടാന്‍ സഹായിക്കും.
ReplyDeleteഉപയോഗപ്രദമായ (ഇന്‍ഫോര്‍മേറ്റീവ്) ലേഖനം എഴുതിതുടങ്ങിയതിന്നു നന്ദി ഷിജൂ.
ReplyDeleteഅടുത്ത ഭാഗങ്ങളും വേഗം വേഗം പോരട്ടെ
നല്ല സംരംഭം. അഭിനന്ദനങ്ങള്‍!
ReplyDeleteഇത്രയൊക്കെ ഇംഗ്ലീഷ് വാക്കുകളെല്ലാം ഉണ്ടാവുന്നതുകൊണ്ട് ഒരപാകതയും തോന്നിക്കുന്നില്ല.
കൊള്ളാം... വളരെ നല്ല കാര്യം. എല്ലാ ഇംഗ്ലീഷ് വാക്കുകള്‍ക്കും പദാനുപദ തര്‍ജ്ജിമ ഇല്ലെങ്കിലും കുഴപ്പമില്ല എന്നു തോന്നുന്നു. എന്തായാലും വളരെ നല്ല ഉദ്യമം.
ReplyDeleteപി.ഡി.എഫ്. എന്നു പറഞ്ഞ് പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് ചെയ്യുന്ന ഡാലി ഡൈലിയുണ്ട്, ഇസ്രായേലില്‍ :)
PDF എന്നു കണ്ടീട്ടു ആവൂ എന്നെപൊലെയൊ എന്നു കരുതി പോസ്റ്റ് തുറന്നപ്പോള്‍ ദേ അവിടെയും വക്കാരി കേറി ചാമ്പിയിരിക്കുന്നു.
ReplyDeleteഅപ്പുസ് നന്നായിരിക്കുന്നു. പലപ്പോഴും pdf കുഴപ്പിച്ചു കളയാരുണ്ട്. എന്റെ ഒരു observation, virus ആദ്യം attack ചെയ്യുന്നത് pdf files നെയാണ്. അതു എന്തുകൊണ്ടാണ് എന്നറിയാമൊ?
കൊള്ളാം.. നന്നായി..
ReplyDeleteഅപ്പൊ വിക്കി വിക്കി.. :-)
ഇതു നന്നായി. PDF-il ഒരു ഫോം ഉണ്ടാക്കാന്‍ വലിയ പാടാണല്ലെ?
ReplyDeleteഷിജുവേ തുടക്കം നന്നായി... അവസാനം വരെ ശ്രദ്ധ പിടിച്ചു നിര്‍ത്തുന്ന നല്ല ലേഖനം..
ReplyDeleteപിന്നെ മറ്റെ ഡോക്‌ബുക്ക്... മൊത്തത്തിലൊന്നറിയാമെന്നല്ലാതെ ആധികാരികമായി എഴുതാന്‍ ഞാന്‍ പോര :)
സാക്ഷി ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി.ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ഈ ലേഖനം ഞാന്‍ ഒരു ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊടുക്കാന്‍ വേണ്ടി
ReplyDeleteതയ്യറാക്കിയതാണ്. അത് ഇംഗ്ലീഷില്‍ ആയതിനാല്‍ ഇപ്പോളതു മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്യണം. ഞാന്‍ അതു
ചെയ്തുകൊണ്ടിരിക്കുന്നു. എങ്കിലും ഒരു ഭാഗം തര്‍ജ്ജുമ ചെയ്ത് പോസ്റ്റ് ചെയ്യാന്‍ മൂന്നു-നാല് ദിവസം എങ്കിലും പിടിക്കും. ക്ഷമിക്കുക. ഞാന്‍ ടൈപ്പിങ്ങില്‍ വളരെ മോശമാണേ.
കുറുമാന്‍ ചേട്ടാ ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി.
അനില്‍ നന്ദി.
ഇംഗ്ലീഷ് വാക്കുകള്‍ കഴിയുന്നതും ഒഴിവാക്കാനാണ് എന്റെ ശ്രമം. പക്ഷെ അതിന്റെ പേരില്‍ കഠിനമായ മലയാള പദങ്ങള്‍ ഉപയോഗിക്കുന്നതിനോട് എനിക്ക് താല്‍പര്യം ഇല്ല.
വക്കാരി ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി
ബെന്നി ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി. ഞാന്‍ Technical writer ആണ്. പക്ഷെ മലയാളത്തില്‍ അല്ല technical writing. എനിക്ക് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആണ് കൂലി പണി.
ഡാലി ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി.
virus PDF file-നെ ആണ് കൂടുതല്‍ ബാധിക്കുന്നത് എന്നത് വളരെ തെറ്റായ ഒരു പ്രസ്താവന ആണ്. ശരിക്കും encryption മുതലായ ഫീച്ചേര്‍സ് ഉള്ളതു കൊണ്ട് PDF file-നെ ആക്രമിക്കാന്‍ virus-നു ബുദ്ധിമുട്ടാണ്. ഒട്ടും ആക്രമിക്കാന്‍ പറ്റില്ല എന്നു ഞാന്‍ പറയുന്നില്ല. എങ്കിലും മറ്റു file formats-നെ അപേക്ഷിച്ച് virus, PDF file-നെ ബാധിക്കാന്‍ സാധ്യത വളരെ കുറവാണ്. കൂടുതല്‍ വിവരത്തിന് PDFandViruses എന്ന ലിങ്ക് സന്ദര്‍ശിച്ച് അതില്‍ ഉള്ള PDF file വായിക്കുക.
ശനിയന്‍ മാഷേ ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി. പക്ഷേ വിക്കിയില്‍ ഇടാന്‍ മാത്രം നിലവാരം ഈ ലേഖനത്തിന് ഉണ്ടോ?
LG ചേച്ചിയേ ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി. PDF-ല്‍ ഫോറം ഉണ്ടാക്കാന്‍ പ്രയാസം ഒന്നും ഇല്ല. Adobe Acrobat Professional എന്ന സോഫ്റ്റ്‌വെയര്‍ വേണം എന്നു മാത്രം. നിങ്ങള്‍ക്കൊക്കെ താല്‍പര്യം ഉണ്ടെകില്‍ മറ്റൊരവസരത്തില്‍ Acrobat ഉപയോഗിച്ച് PDF Form എങ്ങനെ ഉണ്ടാക്കാം എന്നു വിവരിക്കാം.
ആദിത്യന്‍ മാഷെ ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി.
ഡോക്‍ബുക്കിനെ കുറിച്ച് ആധികാരികമായി ഒന്നും എഴുതിയില്ലെങ്കിലും ഒരു ആമുഖം പോലെ ഒന്ന് എഴുതികൂടെ.
നല്ല സംരംഭം ഷിജു..പിന്നെ ഈ പി.ഡി.എഫ് നിത്യേന ഉപയോഗിക്കുന്ന ആളായതിനാല്‍ ഇതിന്റെ കൂടുതല്‍ ലക്കങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നു.
ReplyDeleteപ്രിയ ഷിജു..
ReplyDeleteലേഖനം വളരെ നന്നായിരിക്കുന്നു..
AUTOCAD Drawings കണ്‌വേര്‍ഷന്‍ വളരെ ഉപകാരപ്രദമായ ഒന്നാണ്. അതിന്റെ എല്ലാ നല്ല വശവും ഈയിടെ എനിക്ക് ഉപകരിച്ചു. Tender Drawingsന്റെ PDF Format, Construction Drawings(AUTOCAD Format) വ്യത്യാസങ്ങള്‍ കണ്ട്പിടിക്കാന്‍ സഹായിച്ചുവെന്ന് മാത്രമല്ല, അത് വഴി ഒരു പാട് variation Orders ക്ലൈം ചെയ്യാനും സഹായിച്ചു. തുടര്‍ന്നുള്ള പംക്തികളില്‍ കണ്‌വേര്‍ഷന്‍ രീതികളും ഉള്‍പ്പെടുത്തുമെന്ന് ആശിക്കുന്നു.
അയ്യോ ഞാന്‍ വ്യക്തമായി പറ്ഞില്ല എന്നു തോന്നുനു.
ReplyDeletevirus pdf files നെ attack ചെയ്യും എന്നു പറഞ്ഞത് പിന്വലിക്കുനു. പകരം എന്റെ കൃത്യമായ observation പറയാം.
virus ഒരു computer നെ ആക്രമിച്ചാല്‍ ആദ്യം തുറക്കാന്‍ പറ്റാതാകുന്നതു PDF files ആണു. ഇതിനു ആ files corrupted ആയി എനര്‍ത്ഥം ഇല്ല. കാരണം internet ലെ PDF file ഉം വായിക്കാന്‍ പറ്റില്ല.എനിക്കു നിരവധി തവണ ഇങനെ ഉണ്ടയിട്ടുണ്ട്. അത് എന്തു കൊണ്ടണെനറിയമോ എന്നാണു എനിക്കറിയെണ്ടതു. ഏന്റെ thesis ന്റെ സമയത്തു പോലും ഈ അനുഭവം ഉണ്ടായിട്ടുണ്ട് മാഷേ.. അന്നൊക്കെ എന്റെ മെഡുല്ല കുബ്ലഞേറ്റ അടിച്ചു പോകഞതു അമ്മയുടെ പ്രര്‍തഥ്നയുടെ ഫലം...
നന്നായി ഷിജൂ...
ReplyDeleteഅടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.
ഡാലി,
ReplyDeleteഇവിടെ കുറ്റക്കാരന്‍ PDF അല്ല എന്നാണ് എന്റെ അഭിപ്രായം. സാധാരണ വൈറസ് ആക്രമണം ഉണ്ടായാല്‍ നമ്മള്‍ ചെയ്യുന്നത് എന്താണ്? ഒരു ആന്റിവൈറസ് സൊഫ്റ്റ്‌വെയര്‍ ഓടിച്ച് സിസ്റ്റത്തിലെ വൈറസിനെ മൊത്തം കൊല്ലും. അതൊടൊപ്പം ആ ആന്റിവൈറസ് സൊഫ്റ്റ്‌വെയറിന്റെ എല്ലാ ഡിയലൊഗ് ബോക്സും OK OK ( അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നു വായിച്ചു പോലും നോക്കാതെ) എന്നു അടിച്ചു വിടും. അങ്ങനെ ചെയ്യുമ്പോള്‍ ചില പ്രത്യേക extension ഉള്ള files ബ്ലോക്ക് ചെയ്യണോ എന്നു ചോദിച്ചാലും നമ്മള്‍ OK അടിക്കും. ഇനി ഈ file extension-ല്‍ .pdf ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ തുടര്‍ന്നു നമുക്ക് PDF files തുറക്കാന്‍ പറ്റാതെ വരുന്നു.ഡാലിയുടെ കാര്യത്തില്‍ ഇതാവാം സംഭവിച്ചത്. എന്തായാലും ഒരു വൈറസ് ആക്രമണം കഴിഞ്ഞാല്‍ ഡാലിയുടെ സിസ്റ്റത്തിനു PDF-നോട് വിരക്തി തോന്നാന്‍ ഞാന്‍ വേറെ കാരണം ഒന്നും കാണുന്നില്ല. എന്തായാലും ഇതിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഞാന്‍ ആളല്ല. നമ്മുടെ ബൂലോഗത്ത് വളരെയധികം Computer Networking experts/System Administrators/Security Specialist-കള്‍ ഉണ്ട് അവര്‍ക്ക് ഡലിയുടെ ചോദ്യത്തിന് തൃപ്‌തികരമായ ഒരു ഉത്തരം തരാന്‍ കഴിയും.
എന്തായാലും ഇക്കാലത്ത് ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കൊണ്ട് മാത്രം cyber space-ല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. നല്ല ഒരു Fire wall-ഉം വേണം.
എന്തായാലും ഇനി മുതല്‍ അല്‍പം സൂക്ഷിച്ചാല്‍ മെഡുല്ല ഒബ്ലഗോട്ട അടിച്ച് പോകാതെ നോക്കാം.
Adobe Acrobat Professional ഉണ്ടു..
ReplyDeleteപക്ഷെ Word ഇല്‍ ഉണ്ടാക്കി കണ്‍വേര്‍ട്ട് ചെയ്യല്ലെ? അല്ലാണ്ടു adobe-യില്‍ ഫോം elements ഉണ്ടൊ?
അയ്യൊ അയ്യോ എന്നെ പിന്നെയും തെറ്റിദ്ധരിച്ചു. എങന്യാ ഇതൊന്നു പരഞു മനസ്സില്ലക്കാ... anti virus soft ware ഉപയോഗിച്ചു കഴിഞ ശേഷമുള്ള കാര്യമല്ല. അതിനു മുന്‍പു. ഞാന്‍ computer ഇല്‍ virus കയറി എന്നു മനസില്ലക്കുനതു PDF files തുറക്കാതവുമ്പൊള് ആണ്. virus പോയാല്‍ file um ready.
ReplyDeleteThesis സ്വന്തം computer ഇല്‍ അല്ല എഴുതിയത്. Institute ന്റെ computer അവിടെ virus ആക്രമണം ഇവിടെ ഇസ്രായേല്‍ ആക്രമണം (പാലസ്തീനില്‍) പോലെ സര്‍വ്വ സാധാരണം. no way....ഇനിയും മനസ്സിലായില്ലെങ്കില്‍ എനിക്കു നൂറ് കടം... ഞാന്‍ സുല്ലിട്ടു.....
സ്പെഷ്യല്‍ പോയിട്ട് സാധാലിസ്റ്റ് പോലുമല്ലെങ്കിലും പീഡിയെഫ് ഫയലുകളെ ആദ്യമായി/വ്യാപകമായി വൈറസ് കേറിപ്പിടിക്കുന്നു എന്നു വായിച്ചതു മുതല്‍ ഒരു വെപ്രാളം.
ReplyDeleteAdobe Acrobat 5.x-ല്‍ ചില പ്രശ്നങ്ങള്‍ കാരണം Yourde (http://vil.nai.com/vil/content/v_100269.htm) പോലുള്ള അപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടായെന്നതൊഴികെ പീഡിയെഫ് ഫയലുകള്‍ വലിയ കുഴപ്പങ്ങളെ നേരിടേണ്ടിവന്നതായി കേട്ടറിവില്ല. അനുഭവത്തില്‍ ഒട്ടുമില്ല.
LG ചേച്ചിയേ, Acrobat ഉപയോഗിച്ച് PDF form എങ്ങനെ ഉണ്ടാക്കാം എന്നത് ഞാന്‍ താമസിയാതെ പോസ്റ്റാം. ഇപ്പൊഴത്തെ ഈ ലേഖനം ഒന്നു കഴിഞ്ഞോട്ടെ. Acrobat-ല്‍ form elements ഉണ്ട്. പക്ഷേ കുറച്ച് പണിയണം. ഞാന്‍ ഇപ്പൊള്‍ എഴുതുന്ന ലേഖനം മൊത്തം വായിച്ചാല്‍ Acrobat-ഉം മറ്റ് Authoring Applications-ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. അപ്പോള്‍ ഇങ്ങനെയുള്ള confusion ഒക്കെ തീരും.
ReplyDeleteപരസ്പരം ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി.
ചില നേരത്ത് AutoCAD to PDF conversion settings വിശദീകരിക്കാം. പക്ഷെ ഞാന്‍ AutoCAD-ല്‍ expert ഒന്നും അല്ല. primary knowledge മാത്രമേ ഉള്ളൂ. താങ്കള്‍ക്ക് എന്താണ് ജോലി?
അജിത് ബ്ലൊഗ് സന്ദര്‍ശിച്ചതിനു നന്ദി.
ഡാലി പറഞ്ഞു ,
ഞാന്‍ computer-ല്‍ virus കയറി എന്നു മനസില്ലക്കുനതു PDF files തുറക്കാതവുമ്പൊള് ആണ്. virus പോയാല്‍ file um ready.
ഡാലി, അപ്പോള്‍ അതു നല്ലതല്ലേ. അല്ലെങ്കില്‍ ഡാലി എങ്ങനെയാ വൈറസ് കയറി എന്നറിയുക. PDFന് ഇങ്ങനെ ഒരു സവിശേഷത കൂടി ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്തായാലും ഇനി വൈറസ് ഒന്നും കയറാതെ ശ്രദ്ധിക്കുക.
അനില്‍ പറഞ്ഞ പ്രശ്നം ഞാന്‍ മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ ഇതിനായുള്ള security patch Adobe ആ സമയത്ത് തന്നെ release ചെയ്തിരുന്നു. അതിനൊക്കെ ശേഷം Acrobat-ന്റെ പുതിയ versions-ഉം release ചെയ്തു. ഇപ്പൊള്‍ Acrobat version 7.0 ആണ് latest release.
കാണാന്‍ വൈകി, അറിവു പകരുന്ന ലേഖനം. :)
ReplyDeletegood article
ReplyDelete