മുന്നറിയിപ്പ്: ഇത് ഇന്റെര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ കൂടിച്ചേര്‍ത്തും പുസ്തകങ്ങള്‍ വായിച്ചും ഞാന്‍ എത്തിച്ചേര്‍ന്ന ഒരു നിഗമനം ആണ്. ദയവായി ആരും ഇത് ഒരു ആധികാരിക ലേഖനമായി കാണരുത്.
ജ്യോതിശാസ്ത്രഞ്ജര്‍ ഒരു ഗ്രഹത്തിന് കൊടുത്ത നിര്‍വചനം ഇതാണ്.
A planet, is a celestial body that:
- is in orbit around the Sun,
- has sufficient mass for its self-gravity to overcome rigid body forces so thatit assumes a hydrostatic equilibrium (nearly round) shape, and
- has cleared the neighborhood around its orbit.
അതായത് ഒരു സൌരയൂഥ വസ്തു സൂര്യന്റെ ഗ്രഹം ആകണമെങ്കില്‍ മൂന്ന് കടമ്പകള്‍ കടക്കണം.
ഒന്ന്: അത് സൂര്യനെ വലം വച്ച് കൊണ്ടിരിക്കണം.
രണ്ട്: ഗോളീയ രൂപം പ്രാപിക്കുവാന്‍ ആവശ്യമായ ഭാരം ഉണ്ടായിരിക്കണം. ഇതിന് കുറഞ്ഞത് 5 x 10^20 kg ഭാരവും 800 km വ്യാസവും വേണമെന്ന് പറയപ്പെടുന്നു.
മൂന്ന്: അതിന്റെ ഭ്രമണപഥത്തിന്റെ neighbourhood ക്ലിയര്‍ ചെയ്തിരിക്കണം.
ഇതില്‍ ഒന്നാമത്തേയും രണ്ടാമത്തേയും കടമ്പകള്‍ പ്ലൂട്ടോ എളുപ്പം കടക്കും. മൂന്നാമത്തേതാണ് പ്രശ്നം. മൂന്നാമത്തേതിന്റെ അര്‍ത്ഥം പലര്‍ക്കും മനസ്സിലായിട്ടില്ല. അത് കൊണ്ടാണ് പത്രങ്ങളില്‍ ഒക്കെ പ്ലൂട്ടോയുടെ ഭ്രമണതലം ചെരിഞ്ഞതായത് കൊണ്ടും അതിന്റെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നത് കൊണ്ടുമാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതായി തീര്‍ന്നത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്. ഈ വാര്‍ത്തകള്‍ രണ്ട് കാരണം കൊണ്ട് തെറ്റാണ്.
ഒന്ന് : clearing the neighborhood എന്ന് പറഞ്ഞാല്‍ ഭ്രമണതലം ചെരിഞ്ഞതാണെന്ന് അര്‍ത്ഥം ഇല്ല്ല.
രണ്ട്: പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥം തൊടുന്നതേ ഇല്ല.
ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പ്ലൂട്ടോയ്ക്ക് വിട എന്ന ഈ ലേഖനം വായിക്കുക.
അപ്പോള്‍ ഇവിടെ പ്രശ്നക്കാരന്‍ clearing the neighborhood ആണ്. ഞാന്‍ ഇതിനെ കുറിച്ചുള്ള കുറച്ച് വിവരം ഇന്റെര്‍നെറ്റിലും കുറച്ച് ഗണിത പുസ്തകങ്ങളിലും ഒന്ന് തപ്പി നോക്കി. അപ്പോള്‍ മനസ്സിലാകാന്‍ കഴിഞ്ഞത് neighborhood എന്ന concept ഗണിതശാസ്ത്രത്തിലെ topology എന്ന ശാഖയില്‍ ഉപയോഗിക്കുന്നതാണ്. എനിക്ക് ഇതില്‍ വലിയ ഗ്രാഹ്യം ഒന്നും ഇല്ലെങ്കിലും എനിക്ക് മനസ്സിലായ അര്‍ത്ഥം ഇവിടെ കുറിക്കട്ടെ. (വിഷയം കുറച്ച് ടെക്‍നിക്കല്‍ ആയതിനാല്‍ ഇതിനെ വിശദീകരണം ഇംഗ്ലീഷില്‍ ആണ്. ക്ഷമിക്കുമല്ലോ)
വിക്കിയില്‍ നിന്ന് കിട്ടിയ അര്‍ത്ഥം ഇതാണ്.
Neighbourhood of a point is a set containing the point where you can "wiggle" or "move" the point a bit without leaving the set.
ഒന്ന് കൂടി വിശദീകരിച്ച് പറഞ്ഞാല്‍
The neighbourhood of size Theta around a point P is the set of all points whose distance from P is less than Theta.This can be extended to: the neighbourhood of size Theta around a set of points S (such as an orbit) is the union of the neighbourhoods of size Theta around each point of S.
ഇവിടെ പ്രശ്നം ഈ neighbourhood-ന്റെ വലിപ്പം എത്രയാണെന്ന് ഉള്ളതാണ്. അതിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഒന്നും പറഞ്ഞിട്ടില്ല. 1000 കി.മി neighbourhood ആണോ, അതോ 10000 കി.മി neighbourhood ആണോ, അതുമല്ല 100000 കി.മി neighbourhood ആണോ അവര്‍ ഉദ്ദേശിച്ചത് എന്ന് അറിയില്ല. അതാണ് ഇപ്പോഴുണ്ടായിരിക്കുന്ന എല്ലാ ആശങ്കകള്‍ക്കും കാരണം.
ഇനി ഇപ്പോള്‍ ഈ neighbourhood ഒരു വലിയ സംഖ്യ ആണെങ്കില്‍ സൌരയൂഥത്തിലെ മിക്കവാറും ഗ്രഹങ്ങളൊക്കെ dwarf planet ആയി മാറും. Jupiter, Mars, Saturn, Neptune ഇവയൊക്കെ പ്രത്യേകിച്ച്.
ചുരുക്കി പറഞ്ഞാന്‍ ഒരു നിര്‍വചനം ഇല്ലാത്തതായിരുന്നു ഇതു വരെ ഗ്രഹങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നം. നിര്‍വചനം ഉണ്ടായപ്പോള്‍ അത് നേരാം വണ്ണം വിശദീകരിക്കാത്തതിനാല്‍ കൂടുതല്‍ പ്രശ്നം ആയി. എന്തായാലും അടുത്ത ദിവസങ്ങളില്‍ പ്ലൂട്ടോയെ പുറത്താക്കാന്‍ ആവശ്യമായ ഒരു neighbourhood സംഖ്യയുമായി ശാസ്ത്രജ്ഞര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
neighbourhood ഒരു ചെറിയ സംഖ്യ ആണെങ്കില്‍ പ്ല്യൂട്ടോ, സെന, സെറസ് ഇവയെല്ലാം തീര്‍ച്ചയായും dwarf planet ആണ്. അപ്പോള്‍ ഇപ്പോഴത്തെ നിര്‍വചനം ശരിയും ആകും. കാരണം പ്ല്യൂട്ടോ, സെന എന്നിവ Kuiper Belt-ല്‍ കൂടെയും സെറസ് Asteroid Belt-ല്‍ കൂടെയും ആണ് സൂര്യനെ ചുറ്റുന്നത്. അതിനാല്‍ അതിന് അതിന്റെ neighbourhood, clear ചെയ്യാന്‍ പറ്റിയിട്ടില്ല.
അതിനാല്‍ പ്ലൂട്ടോയുടെ ഭ്രമണ പഥം ചെരിഞ്ഞിരിക്കുന്നത് കൊണ്ടല്ല അത് ഗ്രഹമല്ലാതാകുന്നത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നല്ലോ. മാത്രമല്ല പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നില്ല എന്നും വ്യക്തമാണ്. അതിനാല്‍ പ്ലൂട്ടോ അതിന്റെ neighbourhood, clear ചെയ്തിട്ടില്ലാത്തത് കൊണ്ടാണ് ഗ്രഹമല്ലാതാകുന്നത്.
ഇപ്പോള്‍ വെറും മൂന്ന് അംഗങ്ങള്‍ ഉള്ള dwarf planet എന്ന കാറ്റഗറിയില്‍ 2010ഓടെ കുറഞ്ഞത് 100 അംഗങ്ങള്‍ എങ്കിലും ഉണ്ടാകും എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
കുറിപ്പ്:
neighbourhood നെ കുറിച്ചും മറ്റും കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും ബൂലോഗത്തില്‍ ഉണ്ടെങ്കില്‍ അവര്‍ അത് കമെന്റ് ആയി ഇവിടെ ഇടാന്‍ അപേക്ഷിക്കുന്നു. നമുക്ക് അത് ലേഖനത്തില്‍ ചേര്‍ത്ത് കൂടുതല്‍ പേര്‍ക്ക് ഇതിന്റെ അര്‍ത്ഥം മനസ്സിലാകുന്ന വിധത്തില്‍ ലേഖനം മാറ്റിയെഴുതാം.
പ്ല്യൂട്ടോ, സെന എന്നിവ Kuiper Belt-ല്‍ കൂടെയും സെന Asteroid Belt-ല്‍ കൂടെയും ആണ് സൂര്യനെ ചുറ്റുന്നത്. അതിനാല്‍ അതിന് അതിന്റെ neighbourhood, clear ചെയ്യാന്‍ പറ്റിയിട്ടില്ല.
ReplyDelete: ഈ വിശദീകരണം ശരിയാണെന്നു തോന്നുന്നു.
നെപ്റ്റ്യൂണിന്റെയും പ്ലൂട്ടൊ യുറ്റേയും ഭ്രമണപഥങ്ങള്‍ പരസ്പരം മുറിച്ചു കടക്കുന്നു (അല്ലെങ്കില്‍ ഒരിക്കല്‍ കടന്നിരുന്നു) എന്നണല്ലൊ നാസ പറയുന്നത്..
ReplyDeleteഷിജു വളരെ ലളിതമായി കാര്യങ്ങല്‍ സംഗ്രഹിച്ചിരിക്കുന്നു. ലേഖനത്തിനും അതു തയ്യറാക്കന്‍ വേണ്ടിവന്നിരിക്കാവുന്ന സമയത്തിനും വളരെ നന്ദി!
ബ്ലോഗ്ഗ് സന്ദര്‍ശിച്ച് വായിച്ച് അഭിപ്രായം പറഞ്ഞ പെരിങ്ങോടനും, പുള്ളിക്കും വളരെ നന്ദി. neighbourhood നെ കുറിച്ച് പറഞ്ഞത് ഞാന്‍ തന്നെ എത്തിച്ചേര്‍ന്ന ഒരു നിഗമനം ആണ്. അത് ശരിയാകാം തെറ്റാകാം. Topology അറിയുന്ന ആരുമില്ലേ ബൂലോഗത്തില്‍?
ReplyDeleteപുള്ളി തന്ന നാസ യുടെ സൈറ്റില്‍ തന്നെ പറയുന്നുണ്ടല്ലോ So even though we say their orbits "cross
Pluto is actually quite a distance "above" Neptune.
ഇത് സത്യം പറഞ്ഞാല്‍ ശാസ്ത്രലോകത്ത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യമാണ്. പുസ്തകങ്ങളിലും, സൈറ്റികളിലും ഉള്ള 2D images ആണ് ഈ തെറ്റിദ്ധാരണ ഉളവാക്കുന്നത്. വളരെയധികം സൈറ്റുകളില്‍ ഇത് തെറ്റായ വിധത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഞാന്‍ ഒരു ഉദാഹരണം വഴി ഇത് വിശദീകരിക്കാന്‍ ശ്രമിക്കാം. രണ്ട് വളയങ്ങള്‍ നമ്മുടെ കൈയ്യില്‍ ഉണ്ടെന്ന് സങ്കല്പിക്കുക. അതിനെ പ്ലൂട്ടോയുടേയും നെപ്റ്റ്യൂണിന്റേയും ഭ്രമണപഥങ്ങളായും സങ്കല്പിക്കുക. ഒരു വളയം മറ്റേതിന്റെ അകത്തിടുക. ഇനി ഈ രണ്ട് വളയത്തേയും എവിടേയും കൂട്ടി മുട്ടിക്കാതെ പിടിക്കാന്‍ കഴിയുമോ? വളരെ എളുപ്പം കഴിയും. അത് തന്നെയാണ് പ്ലൂട്ടോയുടേയും നെപ്റ്റ്യൂണിന്റേയും ഭ്രമണ പഥത്തിനും സംഭവിച്ചിരിക്കുന്നത്.
പ്രിയ സുഹ്രുത്തേ, വിശദീകരനത്തിനു നന്ദി. neighbourhood എന്നത് ഇനിയും ക്ലിയര്‍ ആയിട്ടില്ല. അതായത് വ്യക്തമായിട്ടില്ല. സിമ്പിളായി പറഞ്ഞാല്‍ അയല്‍ക്കാരുമായുള്ള ദൂരത്തില്‍ വ്യത്യസം വരുന്നതുകൊണ്ടും ആവാമല്ലോ?
ReplyDeleteനെപ്റ്റ്യൂണിന്റെ ഭ്രമണണപധം മുറിച്ചുകടക്കാതെ തന്നെ പ്ലൂട്ടൊ എട്ടാമനാവുന്നുണ്ടല്ലോ? അതായത് പ്ലൂട്ടൊയുടെ പാത ദീര്‍ഗ്ഘവ്രുത്താക്രുതിയിലുള്ളതും, നെപ്റ്റ്യൂണിന്റെ പാതയുമായി 17 ഡിഗ്രി ചെരിവുള്ളതുകൊണ്ടുമാണ്, നെപ്റ്റ്യൂണിന്റെ പാതയില്‍ സ്പര്‍ശിക്കാതെതന്നെ അതിനുള്ളില്‍ കടക്കുന്നത്. അതുകോണ്ട് അയല്‍ഗ്രഹങ്ങളുമായുള്ള ദൂരത്തിന്റെ അനുപാതത്തില്‍ വ്യത്ത്യാസം വരുന്നു. ഇങ്ങനെയുള്ളവയെ ഉല്‍ക്ക, വാല്‍നക്ഷത്രം, ക്ഷുദ്രഗ്രഹങ്ങള്‍, എന്നിവയിലേ പെടുത്താവൂ.
ഇത് എന്റെ അഭിപ്രായമാണ്. ആധികാരികതയുമായി യാതൊരു ബന്ധവുമില്ല.
May I post whatever I could understand from neighbourhood.
ReplyDeleteLetus consider Earth and moon. Moon is clearly in the neighbourhood of Earth, but the barycenter is in the Earth. so we can say Earth as a planet.
For pluto, there is Sharon in its neighbourhood and it cannot said as its satelite because the barycenter of these objects are in between them.
@Shiju,
Kindly post details of Kuiper Belt..
@chullikkala babu
ReplyDeleteAs far as I know all the objects orbiting in universe are following an elliptical orbit. I saw you said that all the planets other than pluto are following a circular path.
@Shiju
Please verify..
ചുള്ളിക്കാലെ ബാബു said...
ReplyDeleteപ്രിയ സുഹ്രുത്തേ, വിശദീകരനത്തിനു നന്ദി. neighbourhood എന്നത് ഇനിയും ക്ലിയര്‍ ആയിട്ടില്ല. അതായത് വ്യക്തമായിട്ടില്ല. സിമ്പിളായി പറഞ്ഞാല്‍ അയല്‍ക്കാരുമായുള്ള ദൂരത്തില്‍ വ്യത്യസം വരുന്നതുകൊണ്ടും ആവാമല്ലോ?
നെപ്റ്റ്യൂണിന്റെ ഭ്രമണണപധം മുറിച്ചുകടക്കാതെ തന്നെ പ്ലൂട്ടൊ എട്ടാമനാവുന്നുണ്ടല്ലോ? അതായത് പ്ലൂട്ടൊയുടെ പാത ദീര്‍ഗ്ഘവ്രുത്താക്രുതിയിലുള്ളതും, നെപ്റ്റ്യൂണിന്റെ പാതയുമായി 17 ഡിഗ്രി ചെരിവുള്ളതുകൊണ്ടുമാണ്, നെപ്റ്റ്യൂണിന്റെ പാതയില്‍ സ്പര്‍ശിക്കാതെതന്നെ അതിനുള്ളില്‍ കടക്കുന്നത്. അതുകോണ്ട് അയല്‍ഗ്രഹങ്ങളുമായുള്ള ദൂരത്തിന്റെ അനുപാതത്തില്‍ വ്യത്ത്യാസം വരുന്നു. ഇങ്ങനെയുള്ളവയെ ഉല്‍ക്ക, വാല്‍നക്ഷത്രം, ക്ഷുദ്രഗ്രഹങ്ങള്‍, എന്നിവയിലേ പെടുത്താവൂ.
താങ്കള്‍ പറയുന്നത് പ്രകാരം ഗ്രഹത്തെ നിര്‍വചിക്കാന്‍ പറ്റില്ല. കാരണം പ്ലൂട്ടോയുടെ ഭ്രമണ പഥം മാത്രമല്ല ചെരിഞ്ഞിരീക്കുന്നത്. ബുധന്റേത് 8 ഡിഗ്രിയോളം ചെരിഞ്ഞാണ്. മറ്റ് ഗ്രഹങ്ങളുടെ ഭ്രമണ പഥങ്ങള്‍ ഒക്കെ തന്ന് ഇത്രയൊന്നും വരില്ലെങ്കിലും 1 ഡിഗി മുതല്‍ 4 ഡിഗി വരെ ചെരിഞ്ഞാണ് ഇരിക്കുന്നത്. അപ്പോള്‍ അത് ഒരു മാനദണ്ഡമാക്കാനേ പറ്റില്ല. അയല്‍ ഗ്രഹവുമായുള്ള ദൂരത്തിന്റെ അനുപാതത്തില്‍ വ്യത്യാസം വരുന്നുത് കൊണ്ടും പറ്റില്ല കാരണം പല ഗ്രഹങ്ങള്‍ക്കുകും അത് വരുന്നുണ്ട്.
സുനില്‍,
ബാരി സെന്ററും മറ്റും ഈ നിര്‍വചനുവുമായി കൂട്ടി കുഴക്കേണ്ട. കാരണം ശാസ്ത്രജ്ഞര്‍ ഇനിയും ഒരു ഉപഗ്രഹം എന്റാണെന്ന് നിര്‍വചിച്ചിട്ടില്ല. neighbourhood നെ കുറിച്ച് എനിക്ക് കൂടുതല്‍ കാരങ്ങള്‍ മനസ്സിലാകുന്ന മുറക്ക് ഞാന്‍ എവിടെ പോസ്റ്റ് ഇടാം.
Kindly post details of Kuiper Belt.
ഇതെല്ലാം ജ്യോതിശാസ്ത്രം ബ്ലൊഗ്ഗിലെ (http://jyothisasthram.blogspot.com) പോസ്റ്റ്കളില്‍ താമസിയാതെ ഇടാം. സമകാലീന വിഷയം ആയത് കൊണ്ടാണ് ഈ പോസ്റ്റ് ഇപ്പോള്‍ ഇവിടെ ഇട്ടത്.
ബ്ലോഗ്ഗ് സന്ദര്‍ശിച്ച് വായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി.
Kuiper Belt-നെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതിശാസ്ത്രം ബ്ലോഗ്ഗില്‍ നിന്നും ലഭിച്ചു.. നന്ദി
ReplyDeleteഞാന്‍ അവധിയില്‍ പോകുകയാ. തിരിച്ചെത്തുമ്പൊഴെക്കും രണ്ടു ബ്ലോഗുകളും വിജ്ഞാനപ്രദമായ വിവരങ്ങള്‍ കൊണ്ടു നിറയട്ടെ എന്ന് ആശംസിക്കുന്നു.
പ്ലൂട്ടൊ എന്തുകൊണ്ട് ഒരു ഗ്രഹമല്ലാതാകുന്നു എന്നതിന്
ReplyDeleteനാഷനല്‍ ജിയൊഗ്രഫിക് ഇങ്ങനെ പറയുന്നു
What Is a Planet Today?
According to the new definition, a full-fledged planet is an object that orbits the sun and is large enough to have become round due to the force of its own gravity. In addition, a planet has to dominate the neighborhood around its orbit.
Why Pluto has bee demoted?
Pluto has been demoted because it does not dominate its neighborhood. Charon, its large "moon," is only about half the size of Pluto, while all the true planets are far larger than their moons.
In addition, bodies that dominate their neighborhoods, "sweep up" asteroids, comets, and other debris, clearing a path along their orbits. By contrast, Pluto's orbit is somewhat untidy.
The new definition also establishes a third class of objects that orbit the sun—"solar system bodies," which would apply to many asteroids, comets, and moons.
The new definition of "planet" retains the sense that a true planet is something special.
വിശദവിവരങ്ങള്‍ ഇവിടെ കാണാം: http://news.nationalgeographic.com/news/2006/08/060824-pluto-planet.html
jimmy said...
ReplyDeleteപ്ലൂട്ടൊ എന്തുകൊണ്ട് ഒരു ഗ്രഹമല്ലാതാകുന്നു എന്നതിന്
നാഷനല്‍ ജിയൊഗ്രഫിക് ഇങ്ങനെ പറയുന്നു....
അത് തന്നെയാ ജിമ്മി ലേഖനത്തില്‍ വിശദീകരിച്ചു പറഞ്ഞിരിക്കുന്നതും. "It has not cleared the neighbourhood. So I will not qualify the criteria to become a planet. But since it qualified other two criteria it will be called a dwarf planet."
ഒരു ഗ്രഹത്തിന്റെ രൂപപ്പെടലിനു ശേഷം അതിന് വേണ്ടത്ര ഗുരുത്വാകര്‍ഷണ ശക്തിയുണ്ടെങ്കില്‍ അത് തന്റെ ഭ്രമണ പഥത്തിലുള്ള മറ്റു ചെറിയ വസ്തുക്കളെ / ഗോളങ്ങളെ ഒന്നുക്കില്‍ ഉപഗ്രഹമാക്കി മാറ്റുകയോഅല്ലെങ്കില്‍ അവയെ മറ്റൊരു ഭ്രമണ പഥത്തില് എത്തിക്കുകയോ ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിനാണ് clearing the negihbourhood എന്ന് പറയുന്നതു.
ReplyDeletehttp://en.wikipedia.org/wiki/Cleared_the_neighbourhood
നികോള ടെസ്ലയെ പറ്റിയുള്ള ഒരു ലേഖനം ഉണ്ടായാല്‍ നന്നായിരുന്നു.
ReplyDelete