25 August, 2006

പ്ലൂട്ടോയ്ക്ക്‌ വിട

കഴിഞ്ഞ പത്ത്‌ ദിവസമായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ 26-ആം അന്താരാഷ്ട്ര സമ്മേളനം ചെക്ക്‌ റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്ഗില്‍ നടന്ന്‌ വരികയായിരുന്നല്ലോ. ഇന്നലെ വിവിധ വിഷയങ്ങളില്‍ നടന്ന വോട്ടേടുപ്പോടെ ഈ സമ്മേളനത്തിന് തിരശ്ശീല വീണു. മറ്റ്‌ സുപ്രധാന വിഷയങ്ങളോടൊപ്പം ഗ്രഹത്തിന് ഒരു നിര്‍വചനം കൊടുക്കുക എന്നതായിരുന്നു ഈ സമ്മേളനത്തിലെ ഒരു സുപ്രധാന അജന്‍ഡ. ഈ സുപ്രധാനമായ വിഷയം 4 പോസ്റ്റുകളില്‍ ആയി നമ്മള്‍ കൈകാര്യം ചെയ്തിരുന്നു. ആദ്യമായി ഈ വിഷയം പരാമര്‍ശിച്ചത്‌ അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം ബ്ലോഗ്ഗിലെ പ്ലൂട്ടോയ്ക്ക്‌ ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ ആയിരുന്നു. പിന്നീട്‌ ഈ വിഷയം അന്വേഷണം ബ്ലോഗ്ഗിലെ ഗ്രഹങ്ങളുടെ എണ്ണം കൂടുന്നുവോ?, ഷാരോണ്‍ എന്ത്‌ കൊണ്ട്‌ പ്ലൂട്ടോയുടെ ഉപഗ്രഹം അല്ല, പുതിയ ഗ്രഹങ്ങള്‍-സെനയും സെറസും തുടങ്ങിയ പോസ്റ്റുകളിലൂടെ വീശദീകരിച്ചു.

സമ്മേളനത്തിന്റെ വെബ് സൈറ്റില്‍ നിന്ന്‌ അപ്പപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ആയിരുന്നു ഈ പോസ്റ്റുകളില്‍ ഇട്ടത്‌. അവസാനം ഇന്നലെ ഗ്രഹത്തിന്റെ നിര്‍വചനത്തിന്റെ കാര്യത്തില്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ഒരു തീരുമാനത്തിലെത്തി. അവര്‍ ഗ്രഹത്തിന് കൊടുത്ത നിര്‍വചനത്തെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം.

A planet, according to the new definition, is a celestial body that:

  • is in orbit around the Sun,
  • has sufficient mass for its self-gravity to overcome rigid body forces so that
    it assumes a hydrostatic equilibrium (nearly round) shape, and
  • has cleared the neighborhood around its orbit.

ഇതില്‍ മൂന്നാമത്തെ criteria പ്രകാരം പ്ലൂട്ടോയും നമ്മള്‍ ഇതിനു മുന്‍പത്തെ പോസ്റ്റുകളില്‍ പരിചയപ്പെട്ട സൌരയൂഥ വസ്തുക്കളും ഗ്രഹമല്ലാതാകുന്നു. പ്ലൂട്ടോയും, ഷാരോണും, സെനയും Kuiper Beltലെ സൌരയൂഥ വസ്തുക്കളുടെ ഇടയിലൂടെ ആണ് സൂര്യനെ വലം വയ്ക്കുന്നത്‌. സെറസ്‌ ആകട്ടെ ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയില്‍ ഉള്ള Asteroid belt-ലൂടെയും.

ഇതോട്‌ കൂടി നവഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന്‌ പ്ലൂട്ടോ പുറത്തായി. ഈ നിര്‍വചനപ്രകാരം ഇനി നമുക്ക്‌ എട്ട്‌ ഗ്രഹങ്ങളാണ്.

  1. Mercury
  2. Venus
  3. Earth
  4. Mars
  5. Jupiter
  6. Saturn
  7. Uranus
  8. Neptune

അഷ്ട ഗ്രഹങ്ങള്‍

പക്ഷെ കഴിഞ്ഞില്ല. പ്ലൂട്ടോയെ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ അങ്ങനെ തീരെ ഉപേക്ഷിച്ചിട്ടില്ല. അവര്‍ പുതിയ ഒരു തരത്തിലുള്ള ഗ്രഹങ്ങളെയും നിര്‍വച്ചിച്ചു. Dwarf Planets എന്നാണ് ഇതിന് പേര്.

Dwarf Planet ന്റെ നിര്‍വചനം ഇതാണ്‌.
A dwarf planet, according to the new definition, is a celestial body that

  • is in orbit around the Sun,
  • has sufficient mass for its self-gravity to overcome rigid body forces so that
    it assumes a hydrostatic equilibrium (nearly round) shape,
  • has not cleared the neighborhood around its orbit, and
  • is not a satellite.

ഈ നിര്‍വചനം അനുസരിച്ച്‌ പ്ലൂട്ടോ, സെറസ്‌ , സെന എന്നിവയെ Dwarf planets ആയി കണക്കാക്കാം. ഷാരോണിനെ തല്‍ക്കാലം ഈ വിഭാഗത്തില്‍ പെടുത്തിയിട്ടില്ല. പക്ഷെ ഭാവിയില്‍ അതിനേയും ഒരു Dwarf planet ആയി കണക്കാക്കാനാണ് സാധ്യത.


ഈ നിര്‍വചനങ്ങള്‍ ഉണ്ടാകുന്ന ഫലങ്ങള്‍ ഇവയാണ്.

  1. സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഇനി എട്ടായിരിക്കും. ഇത്‌ ഇനി മാറാന്‍ സധ്യതയില്ല. ഗ്രഹത്തിന് ഒരു നിര്‍വചനം ഇല്ല എന്നതായിരുന്നു ഇത്‌ വരെ ഉണ്ടായിരുന്ന പ്രശ്നം. നിര്‍വചനം ആയതോട്‌ കൂടീ നിര്‍വചനത്തില്‍ പറഞ്ഞിരിക്കുന്ന criteria എല്ലാ പാലിക്കുന്ന പുതിയ ഒരു സൌരയൂഥവസ്തുവിനെ കണ്ടെത്താന്‍ സാധ്യത ഇല്ല. അതിനാല്‍ ഗ്രഹങ്ങളുടെ എണ്ണം ഇനിമുതല്‍ എട്ടായിരിക്കും. നമ്മള്‍ പഠിച്ചതും ഇപ്പോള്‍ പാഠപുസ്തകങ്ങളില്‍ ഉള്ളതും എല്ലാം ഒന്ന്‌ തിരുത്തി പറയണം എന്ന്‌ സാരം.
  2. Dwarf planet ആകാന്‍ സാധ്യത ഉള്ള വളരെയധികം സൌരയൂഥ വസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. Dwarf planet ഇപ്പോള്‍ മൂണ്ണെണ്ണമേ ഉള്ളൂ എങ്കിലും ഭാവിയില്‍ ഇവയുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ Dwarf planet ആകാന്‍ സാധ്യതയുള്ള ചില വസ്തുക്കളുടെ പട്ടിക അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ പുറത്ത്‌ വിട്ടിട്ടുണ്ട്‌. ആ വസ്തുക്കളെ കുറിച്ച്‌ കൂടുതല്‍ അറിയുന്ന മുറക്ക്‌ അവയെ Dwarf planet എന്ന കാറ്റഗറിയില്‍ പെടുത്തും. അങ്ങനെ Dwarf planet ആകാന്‍ സാധ്യത ഉള്ള ചില വസ്റ്റുക്കക്കളെ പരിചയപ്പെടുത്തുന്ന താഴെയുള്ള ചിത്രം നോക്കൂ.

Dwarf planet ആകാന്‍ സാധ്യത ഉള്ള സൌരയൂഥ വസ്തുക്കള്‍


കുറച്ച്‌ പേര്‍ പ്ലൂട്ടോയുടെ ഭ്രമണതലം മറ്റ്‌ ഗ്രഹങ്ങളുടെതില്‍ നിന്ന്‌ വ്യത്യസ്തമായതിനാലാണോ പ്ലൂട്ടോയെ പുറത്താക്കിയത്‌ എന്ന്‌ ചോദിച്ചു. ഇന്ന്‌ (25 ആഗസ്റ്റ്‌ 2006) മിക്കവാറും മാദ്ധ്യമങ്ങളും ആ വിധത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. എന്റെ അല്പ ജ്ഞാനം വച്ച്‌ രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ ഈ വാര്‍ത്ത തെറ്റാണ്.

  1. ഗ്രഹങ്ങളുടെ നിര്‍വചനത്തില്‍ ഭ്രമണ പഥങ്ങളുടെ തലത്തെ കുറിച്ച്‌ ശാസ്ത്രജ്ഞര്‍ ഒന്നും പറഞ്ഞിട്ടില്ല. അവര്‍ കൊടുത്ത നിര്‍വചനത്തില്‍ ഉള്ള മൂന്നാമത്തെ പോയിന്റ് ഇതാണ്. The celestial body should clear the neighborhood around its orbit. നിര്‍വചനത്തിലെ ഈ അര്‍ഥം ലളിതമായി പറഞ്ഞാല്‍ ഗ്രഹം സൂര്യനെ വലം വയ്ക്കുന്ന പാതയില്‍ ഉള്ള മറ്റ്‌ സൌരയൂഥ വസ്തുക്കളെ തുടച്ച്‌ നീക്കിയിരിക്കണം എന്നാണ്. ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ വിക്കിയിലെ ഈ ലേഖനം വായിക്കുക. പ്ലൂട്ടോയ്ക്ക്‌ നിര്‍വചനത്തിലെ ഈ പോയിന്റ് പാസ്സാകാന്‍ പറ്റിയില്ല. കാരണം അതിന്റെ ഭ്രമണപഥം Kuiper Beltല്‍ കൂടി ആണ്. ഈ ഒരു കാരണം കൊണ്ടാണ് Ceres, Xena എന്നിവയും ഗ്രഹമാകാതെ പോയത്‌.
  2. പിന്നെ പത്രങ്ങളും മറ്റ്‌ ചിലരും പറഞ്ഞു, പ്ലൂട്ടോ സഞ്ചരിക്കുന്ന പാത നെപ്റ്റ്യൂണിന്റെ പാതയുമായി കൂടിമുട്ടുന്നുണ്ട്‌ അതിനാല്‍ പ്ലൂട്ടോ is not clearing the neighborhood around its orbit. ഇതു രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ തെറ്റാണ്. ഒന്ന്‌ അങ്ങനെ ഒരു വാദം അംഗീകരിച്ചാല്‍ അതേ കാരണം കൊണ്ട്‌ തന്നെ നെപ്റ്റ്യൂണും ഒരു ഗ്രഹമല്ലാതാകും. രണ്ടാമതായി പ്ലൂട്ടോയുടെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണപഥവുമായി കൂട്ടി മുട്ടുന്നേയില്ല. ഒന്ന്‌ ഞെട്ടിയോ. വിശദികരിക്കാം. താഴെയുള്ള ചിത്രം നോക്കൂ.

ഇതനുസരിച്ച്‌ പ്ലൂട്ടോയുടെ ഭ്രമണ തലം മറ്റ്‌ ഗ്രഹങ്ങളുടെ ഭ്രമണ തലത്തില്‍ നിന്ന്‌ 17 ഡിഗ്രി ഉയര്‍ന്നതാണെന്ന്‌ കാണാം. പ്ലൂട്ടോ അതിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ ചുറ്റുമ്പോള്‍ ഏതാണ് 20 വര്‍ഷത്തോളം അത്‌ നെപ്ട്ട്യൂണിനേക്കാളും സൂര്യനോട്‌ അടുത്ത്‌ വരും. 1978-1998 വരെ അങ്ങനെ പ്ലൂട്ടോ സൌരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായിരുന്നു. പക്ഷെ ഒരിക്കലും അത്‌ നെപ്ട്ട്യൂണിന്റെ ഭ്രമണപഥത്തെ intersect ചെയ്യുന്നില്ല. ഈ ഒന്ന്‌ രണ്ട്‌ ലിങ്കുകളില്‍ ഉള്ള ലേഖനം ഒന്ന്‌ വായിക്കൂ.

എന്റെ അഭിപ്രായത്തില്‍ പുസ്തകങ്ങളില്‍ ഒക്കെ ഉള്ള ദ്വിമാന(2D) ചിത്രങ്ങളാണ് ഇങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്‌. The two-dimensional orbit diagrams usually published in most books give a false impression that Pluto intersects Neptune’s orbit. But Pluto is well "above" Neptune’s orbit, and the paths of these two planets don’t really intersect at all. സംശയം ദൂരീകരിക്കാന്‍ ഈ അനിമേഷന്‍ ഒന്ന്‌ കണ്ട്‌ നോകൂ.

അതിനാല്‍ പത്രങ്ങളൊക്കെ എഴുതിവിട്ട ഈ വാദം തെറ്റാണെന്നാണ് എന്റെ അഭിപ്രായം. പ്ലൂട്ടോയുടെ ഭ്രമണപഥം Kuiper Beltല്‍ കൂടി ആണ് എന്നത്‌ കൊണ്ടാണ് അത്‌ ഗ്രഹത്തിന്റെ പട്ടികയില്‍ നിന്ന്‌ പുറത്തായത്‌.

10 comments:

  1. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കി. അതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു.

    ReplyDelete
  2. has cleared the neighborhood around its orbit എന്നാല്‍ എന്താണ് ഷിജൂ?

    ReplyDelete
  3. ശ്രീജിത്ത്‌ കെ said... has cleared the neighborhood around its orbit എന്നാല്‍ എന്താണ് ഷിജൂ?

    നല്ലോരു ചോദ്യമാണ് ഇത്‌. ഇത്‌ തീര്‍ച്ചയായും ഒരു മണ്ടത്തരം (ബെര്‍ളിത്തരം) ചോദ്യമല്ലാ കേട്ടോ. :)

    വളരെ ലളിതമായി പറഞ്ഞാല്‍ ഗ്രഹം സൂര്യനെ വലം വയ്ക്കുന്ന പാതയില്‍ ഉള്ള മറ്റ്‌ സൌരയൂഥ വസ്തുക്കളെ തുടച്ച്‌ നീക്കുക എന്നാണ് അര്‍ത്ഥം. Kuiper Beltലും Asteroid beltലും പെട്ട സൌരയൂഥ വസ്തുക്കള്‍ക്ക്‌ അതിന് പറ്റില്ല. തല്‍ക്കാലം വിക്കിയിലെ ഈ ലിങ്ക് ഒന്ന്‌ നോകൂ. കൂടുതല്‍ വിവരങ്ങള്‍ പിന്നിട്‌ തരാം.

    ReplyDelete
  4. വളരെ വിജ്ഞാനപ്രദമായ ഈ വിവരണങല്‍ ബൂലോഗത്തിനു കാഴ്ച വെച്ച് കാണുന്നതില്‍ സന്തോഷമുണ്ട്.ഇത്രകാലവും സൌരയൂഥങളില്‍ ഒന്‍പതാമനായിരുന്ന പ്ലൂടൊവെ അത്ര പെട്ടെന്നു കൈവെടിഞോ?

    ReplyDelete
  5. വളരെ നല്ല കാര്യം. അറിയിച്ചതിന് ഷിജുവിന് അഭിനന്ദനങ്ങള്‍.
    ശാസ്ത്രജ്ഞര്‍ ഇപ്പോഴല്ലേ തീരുമാനിച്ചത്, ഞാനത് പണ്ടേ തീരുമാനിച്ചതാണ്. കാരണം പ്ലൂട്ടോ സൂര്യനെ ചുറ്റുന്ന പാത (ഭ്രമണപഥ), ഭാക്കിയുള്ള ഗ്രഹങ്ങളുടേതുപോലെ വട്ടത്തിലുള്ളതല്ലെന്നും, ദീര്‍ഗ്ഗവ്രുത്താക്രുതി (ഓവല്‍ ഷേപ്പ്‌)യില്‍ ആണെന്നും വായിച്ചിട്ടുണ്ട്. (ശാസ്ത്ര സാഹിത്യ പരിഷത്- തീജ്വാലകള്‍ക്കും ഹിമധൂളികള്‍ക്കും ഇടയില്‍- ശ്രീധരന്‍ മാഷ് ). അതുകൊണ്ട് പ്ലൂട്ടോ സൂര്യനെ വലംവെക്കുമ്പോള്‍ കുറേകാലത്തേക്ക് യുറാനസിന്റെ ഭ്രമണപഥത്തിനകത്തായിരിക്കും. ആസമയത്ത് സൂര്യനില്‍ നിന്നുള്ള ദൂരത്തിന്റെ അടിസ്താനത്തില്‍ പ്ലൂട്ടോ എട്ടാമത്തെ ഗ്രഹമാവും. കുറച്ച് കാലത്തിനുശേഷം വീണ്ടും ഒമ്പതാമനാവും. പ്ലൂട്ടോയുടെ ഈ സ്വഭാവം അപ്പഴേഎനിക്കിഷ്ടപ്പെട്ടിട്ടില്ല. വേറൊന്ന് പ്ലൂട്ടോയ്ക് ഒരു ഗ്രഹമാവാനുള്ള “പ്രായം” ആയിട്ടില്ലല്ലോ? എണ്ണം തികയ്കാന്‍ വേണമെങ്കില്‍ നമ്മുടെ ചന്ദ്രനെ അതിലുള്‍പ്പെടുത്താം.

    ReplyDelete
  6. to Sreejith K

    has cleared the neighborhood around its orbit - Enna defenition vyakthamaakanamenkil chullkkala babu vinte comment nokkoo..

    ReplyDelete
  7. Shiju,

    As far as I know, pluto orbits the sun in different plane unlike other planets. Whether its right? Whether this property affects the descision on pluto?

    Hope some discussion on this matter

    ReplyDelete
  8. സുനില്‍
    ഇപ്പോഴത്തെ നിര്‍വചനത്തില്‍ സഞ്ചരിക്കുന്ന തലത്തെകുറിച്ച്‌ ശാസ്ത്രജ്ഞന്മാര്‍ ഒന്നും പറഞ്ഞിട്ടില്ല. പത്രങ്ങളൊക്കെ ആ വിധത്തിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്‌. പിന്നീട്‌ വേണമെങ്കില്‍ പ്ലൂട്ടോ സഞ്ചരിക്കുന്ന പാത നെപ്റ്റ്യൂണുമായി കൂടിമുട്ടുന്നുണ്ട്‌ അതിനാലാണ് നിര്‍ചനത്തിലെ മൂന്നാമത്തെ പോയിന്റ് അനുസരിച്ച്‌ പ്ലൂട്ടോ പുറത്ത്‌ പോയതെന്ന്‌ പറയാമ്മ്. പക്ഷെ അപ്പോള്‍ നെപ്റ്റ്യൂണ്യും ഈ നിര്‍വചനം അനുസരിച്ച്‌ പുറത്ത്‌ പോകും. ശരിക്കും പ്രശ്നം പ്ലൂട്ടോയുടെ സഞ്ചാര പഥം Kuiper Beltല്‍ കൂടി ആണ് എന്നുള്ളതാണ്.
    എന്തായാലും ഞാന്‍ ഇതിനെ കുറിച്ചുള്ള Resolution എല്ലാം ഒന്ന്‌ വായിച്ച്‌ മനസ്സിലാക്കട്ടെ. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തി കരമായ ഒരു മറുപടി തരാം. എന്തായാലും പത്രങ്ങള്‍ എഴുതിയത്‌ പോലെ (അന്തര്‍ദേശീയ പത്രങ്ങളോ ജ്യോതിശാസ്ത്രത്തിന്റെ Authority ആയ സൈറ്റുകളോ അങ്ങനെ പറയുന്നില്ല) പ്ലൂട്ടോയുടെ ഭ്രമണപഥം മട്ടുള്ള ഗ്രഹങ്ങളുടെതില്‍ നിന്ന്‌ ഉയര്‍ന്ന് നില്‍ക്കുന്നത്‌ കൊണ്ടോ, അതിന്റെ പഥം നെപ്റ്റ്യൂണിന്റെ പഥത്തെ Cut ചെയ്യുന്നത്‌ കൊണ്ടോ ആണ് പ്ലൂട്ടോ പുറത്ത്‌ പോയത്‌ എന്ന്‌ ശാസ്തജ്ഞന്മാര്‍ പറഞ്ഞിട്ടില്ല.

    മുന്‍പ്‌ പറഞ്ഞത്‌ പോലെ ഞാനും ഇതിനെ കൂറിച്ചുള്ള വിവരങ്ങള്‍ പഠിച്ച്‌ കൊണ്ടിരിക്കുക ആണ്. എനിക്ക്‌ ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ എവിടെ പോസ്റ്റിയിട്ടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ എനിക്ക്‌ വിവരങ്ങള്‍ കിട്ടുന്ന മുറക്ക്‌ പോസ്റ്റാം.

    ReplyDelete
  9. കൂടുതല്‍ വിവരം ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നു.

    കുറച്ച്‌ പേര്‍ പ്ലൂട്ടോയുടെ ഭ്രമണതലം മറ്റ്‌ ഗ്രഹങ്ങളുടെതില്‍ നിന്ന്‌ വ്യത്യസ്തമായതിനാലാണോ പ്ലൂട്ടോയെ പുറത്താക്കിയത്‌ എന്ന്‌ ചോദിച്ചു. ഇന്ന്‌ (25 ആഗസ്റ്റ്‌ 2006) മിക്കവാറും മാദ്ധ്യമങ്ങളും ആ വിധത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. എന്റെ അല്പ ജ്ഞാനം വച്ച്‌ കാരണങ്ങള്‍ കൊണ്ട്‌ ഈ വാര്‍ത്ത തെറ്റാണ് കാരണം പ്ലൂട്ടോയുടെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണപഥവുമായി കൂട്ടി മുട്ടുന്നേയില്ല.

    ReplyDelete
  10. പ്ലൂട്ടോയുടെ കാര്യം മുഴുവനായിട്ട് തീരുമാനിക്കാറായിട്ടില്ല. ചിലപ്പോള്‍ ‘ഗ്രഹ പദവി’ തിരിച്ചു കിട്ടാന്‍ സാധ്യത കാണുന്നുണ്ട്. കാ‍രണം, പല ശാസ്ത്രജ്ഞന്മാരും ഇപ്പോഴും പ്ലൂട്ടോയുടെ കൂടെയാണ്. ബി.ബി.സി യുടെ വാര്‍ത്ത നോക്കൂ:
    http://news.bbc.co.uk/2/hi/science/nature/5283956.stm

    - ശിവദാസ്

    ReplyDelete