മുന്നറിയിപ്പ്: ഇത് ഇന്റെര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ കൂടിച്ചേര്‍ത്തും പുസ്തകങ്ങള്‍ വായിച്ചും ഞാന്‍ എത്തിച്ചേര്‍ന്ന ഒരു നിഗമനം ആണ്. ദയവായി ആരും ഇത് ഒരു ആധികാരിക ലേഖനമായി കാണരുത്.
ജ്യോതിശാസ്ത്രഞ്ജര്‍ ഒരു ഗ്രഹത്തിന് കൊടുത്ത നിര്‍വചനം ഇതാണ്.
A planet, is a celestial body that:
- is in orbit around the Sun,
- has sufficient mass for its self-gravity to overcome rigid body forces so thatit assumes a hydrostatic equilibrium (nearly round) shape, and
- has cleared the neighborhood around its orbit.
അതായത് ഒരു സൌരയൂഥ വസ്തു സൂര്യന്റെ ഗ്രഹം ആകണമെങ്കില്‍ മൂന്ന് കടമ്പകള്‍ കടക്കണം.
ഒന്ന്: അത് സൂര്യനെ വലം വച്ച് കൊണ്ടിരിക്കണം.
രണ്ട്: ഗോളീയ രൂപം പ്രാപിക്കുവാന്‍ ആവശ്യമായ ഭാരം ഉണ്ടായിരിക്കണം. ഇതിന് കുറഞ്ഞത് 5 x 10^20 kg ഭാരവും 800 km വ്യാസവും വേണമെന്ന് പറയപ്പെടുന്നു.
മൂന്ന്: അതിന്റെ ഭ്രമണപഥത്തിന്റെ neighbourhood ക്ലിയര്‍ ചെയ്തിരിക്കണം.
ഇതില്‍ ഒന്നാമത്തേയും രണ്ടാമത്തേയും കടമ്പകള്‍ പ്ലൂട്ടോ എളുപ്പം കടക്കും. മൂന്നാമത്തേതാണ് പ്രശ്നം. മൂന്നാമത്തേതിന്റെ അര്‍ത്ഥം പലര്‍ക്കും മനസ്സിലായിട്ടില്ല. അത് കൊണ്ടാണ് പത്രങ്ങളില്‍ ഒക്കെ പ്ലൂട്ടോയുടെ ഭ്രമണതലം ചെരിഞ്ഞതായത് കൊണ്ടും അതിന്റെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നത് കൊണ്ടുമാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതായി തീര്‍ന്നത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്. ഈ വാര്‍ത്തകള്‍ രണ്ട് കാരണം കൊണ്ട് തെറ്റാണ്.
ഒന്ന് : clearing the neighborhood എന്ന് പറഞ്ഞാല്‍ ഭ്രമണതലം ചെരിഞ്ഞതാണെന്ന് അര്‍ത്ഥം ഇല്ല്ല.
രണ്ട്: പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥം തൊടുന്നതേ ഇല്ല.
ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പ്ലൂട്ടോയ്ക്ക് വിട എന്ന ഈ ലേഖനം വായിക്കുക.
അപ്പോള്‍ ഇവിടെ പ്രശ്നക്കാരന്‍ clearing the neighborhood ആണ്. ഞാന്‍ ഇതിനെ കുറിച്ചുള്ള കുറച്ച് വിവരം ഇന്റെര്‍നെറ്റിലും കുറച്ച് ഗണിത പുസ്തകങ്ങളിലും ഒന്ന് തപ്പി നോക്കി. അപ്പോള്‍ മനസ്സിലാകാന്‍ കഴിഞ്ഞത് neighborhood എന്ന concept ഗണിതശാസ്ത്രത്തിലെ topology എന്ന ശാഖയില്‍ ഉപയോഗിക്കുന്നതാണ്. എനിക്ക് ഇതില്‍ വലിയ ഗ്രാഹ്യം ഒന്നും ഇല്ലെങ്കിലും എനിക്ക് മനസ്സിലായ അര്‍ത്ഥം ഇവിടെ കുറിക്കട്ടെ. (വിഷയം കുറച്ച് ടെക്‍നിക്കല്‍ ആയതിനാല്‍ ഇതിനെ വിശദീകരണം ഇംഗ്ലീഷില്‍ ആണ്. ക്ഷമിക്കുമല്ലോ)
വിക്കിയില്‍ നിന്ന് കിട്ടിയ അര്‍ത്ഥം ഇതാണ്.
Neighbourhood of a point is a set containing the point where you can "wiggle" or "move" the point a bit without leaving the set.
ഒന്ന് കൂടി വിശദീകരിച്ച് പറഞ്ഞാല്‍
The neighbourhood of size Theta around a point P is the set of all points whose distance from P is less than Theta.This can be extended to: the neighbourhood of size Theta around a set of points S (such as an orbit) is the union of the neighbourhoods of size Theta around each point of S.
ഇവിടെ പ്രശ്നം ഈ neighbourhood-ന്റെ വലിപ്പം എത്രയാണെന്ന് ഉള്ളതാണ്. അതിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഒന്നും പറഞ്ഞിട്ടില്ല. 1000 കി.മി neighbourhood ആണോ, അതോ 10000 കി.മി neighbourhood ആണോ, അതുമല്ല 100000 കി.മി neighbourhood ആണോ അവര്‍ ഉദ്ദേശിച്ചത് എന്ന് അറിയില്ല. അതാണ് ഇപ്പോഴുണ്ടായിരിക്കുന്ന എല്ലാ ആശങ്കകള്‍ക്കും കാരണം.
ഇനി ഇപ്പോള്‍ ഈ neighbourhood ഒരു വലിയ സംഖ്യ ആണെങ്കില്‍ സൌരയൂഥത്തിലെ മിക്കവാറും ഗ്രഹങ്ങളൊക്കെ dwarf planet ആയി മാറും. Jupiter, Mars, Saturn, Neptune ഇവയൊക്കെ പ്രത്യേകിച്ച്.
ചുരുക്കി പറഞ്ഞാന്‍ ഒരു നിര്‍വചനം ഇല്ലാത്തതായിരുന്നു ഇതു വരെ ഗ്രഹങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നം. നിര്‍വചനം ഉണ്ടായപ്പോള്‍ അത് നേരാം വണ്ണം വിശദീകരിക്കാത്തതിനാല്‍ കൂടുതല്‍ പ്രശ്നം ആയി. എന്തായാലും അടുത്ത ദിവസങ്ങളില്‍ പ്ലൂട്ടോയെ പുറത്താക്കാന്‍ ആവശ്യമായ ഒരു neighbourhood സംഖ്യയുമായി ശാസ്ത്രജ്ഞര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
neighbourhood ഒരു ചെറിയ സംഖ്യ ആണെങ്കില്‍ പ്ല്യൂട്ടോ, സെന, സെറസ് ഇവയെല്ലാം തീര്‍ച്ചയായും dwarf planet ആണ്. അപ്പോള്‍ ഇപ്പോഴത്തെ നിര്‍വചനം ശരിയും ആകും. കാരണം പ്ല്യൂട്ടോ, സെന എന്നിവ Kuiper Belt-ല്‍ കൂടെയും സെറസ് Asteroid Belt-ല്‍ കൂടെയും ആണ് സൂര്യനെ ചുറ്റുന്നത്. അതിനാല്‍ അതിന് അതിന്റെ neighbourhood, clear ചെയ്യാന്‍ പറ്റിയിട്ടില്ല.
അതിനാല്‍ പ്ലൂട്ടോയുടെ ഭ്രമണ പഥം ചെരിഞ്ഞിരിക്കുന്നത് കൊണ്ടല്ല അത് ഗ്രഹമല്ലാതാകുന്നത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നല്ലോ. മാത്രമല്ല പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നില്ല എന്നും വ്യക്തമാണ്. അതിനാല്‍ പ്ലൂട്ടോ അതിന്റെ neighbourhood, clear ചെയ്തിട്ടില്ലാത്തത് കൊണ്ടാണ് ഗ്രഹമല്ലാതാകുന്നത്.
ഇപ്പോള്‍ വെറും മൂന്ന് അംഗങ്ങള്‍ ഉള്ള dwarf planet എന്ന കാറ്റഗറിയില്‍ 2010ഓടെ കുറഞ്ഞത് 100 അംഗങ്ങള്‍ എങ്കിലും ഉണ്ടാകും എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
കുറിപ്പ്:
neighbourhood നെ കുറിച്ചും മറ്റും കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും ബൂലോഗത്തില്‍ ഉണ്ടെങ്കില്‍ അവര്‍ അത് കമെന്റ് ആയി ഇവിടെ ഇടാന്‍ അപേക്ഷിക്കുന്നു. നമുക്ക് അത് ലേഖനത്തില്‍ ചേര്‍ത്ത് കൂടുതല്‍ പേര്‍ക്ക് ഇതിന്റെ അര്‍ത്ഥം മനസ്സിലാകുന്ന വിധത്തില്‍ ലേഖനം മാറ്റിയെഴുതാം.