അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന്റെ 26-ആം സമ്മേളനം ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നടക്കുകയാണല്ലോ. സൌരയൂഥത്തിലെ ഗ്രഹങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് നാളെയാണ് (24 ആഗസ്റ്റ് 2006). നാളെ ഈ സമ്മേളനത്തിന് തിരശ്ശീല വീഴും.
പുതിയ ഗ്രഹമാകാന്‍ സാധ്യതയുള്ള ഷാരോണിനെ കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ടല്ലോ. ഈ പോസ്റ്റില്‍ അതിന്റെ ഒപ്പം തന്നെ ഗ്രഹത്തിന്റെ പട്ടികയില്‍ വരാന്‍ സാധ്യതയുള്ള സെനാ (Xena), സെറസ് (Ceres) എന്നിവയെ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നു.
പുതിയ ഗ്രഹങ്ങളുടെ വലിപ്പത്തെ ഭൂമിയുമായി താരതമ്യം ചെയ്യുന്ന ഈ ചിത്രം നോക്കൂ.
സെനാ (Xena)
ഇത് പ്ലൂട്ടോയുടെ അപ്പുറത്ത് സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു Kupier Belt വസ്തുവാണ്. പ്ലൂട്ടോയെക്കാള്‍ വലിപ്പമുള്ള ഈ വസ്തുവിനെ 2003 UB313 എന്നാണ് താലക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ (2005 ജൂലായ്) California Institute of Technology യിലെ ജ്യോതിശാസ്ത്രഞ്ജനായ മൈക്കല്‍ ബ്രൌണ്‍ ആണ് ഈ Kupier Belt വസ്തുവിനെ കണ്ടെത്തിയത് . Xena എന്നാണ് മൈക്കല്‍ ബ്രൌണ്‍ ഇതിന് കൊടുത്ത പേര്. മിക്കവാറും ജ്യോതിശ്ശാസ്ത്ര യൂണിയനും ഈ പേര്‍ അംഗീകരിക്കാനാണ് സാധ്യത. സെനെയുടെ വ്യാസം 2400 കി. മി ആണ്. 14 ദിവസം കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സെന 556 വര്‍ഷങ്ങള്‍ കൊണ്ടാണ് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നത് എന്ന് ജ്യോതി ശാസ്ത്രഞ്ജന്മാര്‍ കണക്ക് കൂട്ടി കണ്ട് പിടിച്ചിരിക്കുന്നു. സെനെയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിക്കിയിലെ ഈ ലേഖനം വായിക്കൂ.
സെറസ് (Ceres)
ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയില്‍ ഉള്ള Asteroid belt-ല്‍ പെട്ട ഒരു ഉല്‍ക്ക ആയി ആണ് ഇത് വരെ അറിയപ്പെട്ടിരുന്നത്. നമ്മുടെ ഇന്നുള്ള അറിവ് വച്ച് സെറസ് ആണ് ഏറ്റവും വലിയ ഉല്‍ക്ക. (ഇന്ന് കൂടിയെ ഇതിനെ ഉല്‍ക്ക എന്ന് വിളിക്കാന്‍ പറ്റൂ. നാളെ (24 ആഗസ്റ്റ് 2006) നടക്കുന്ന വോട്ടെടൊപ്പോടെ ഇത് ഒരു ഗ്രഹമായി മാറാനാണ് സാധ്യത ). ഇതിന്റെ വ്യാസം ഏതാണ്ട് 950 കി. മി ആണ്. ഒന്‍പത് മണിക്കൂര്‍ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സെറസ് 4.6 വര്‍ഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. സെറസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ വിക്കിയിലെ ഈ ലേഖനം കാണൂ.
പുതിയ നിര്‍വചനം അംഗീകരിച്ച് കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന് വിവിധ ഗ്രഹങ്ങളുടെ സ്ഥാനം വ്യക്തമാക്കുന്ന ചിത്രം
ചിത്രങ്ങള്‍ക്ക് കടപ്പാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ വെബ് സൈറ്റ്
23 August, 2006
Subscribe to:
Post Comments (Atom)
പുതിയ ഗ്രഹമാകാന്‍ സാധ്യതയുള്ള ഷാരോണിനെ കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ടല്ലോ. ഈ പോസ്റ്റില്‍ അതിന്റെ ഒപ്പം തന്നെ ഗ്രഹത്തിന്റെ പട്ടികയില്‍ വരാന്‍ സാധ്യതയുള്ള സെനാ (Xena), സെറസ് (Ceres) എന്നിവയെ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നു.
ReplyDeleteVery Informative, Thanks.
ReplyDeleteഎല്ലാം പോയല്ലോ ഷിജൂ, ജ്യോതിടീച്ചറേ,
ReplyDeleteഇനി പഠനം എളുപ്പമായി. പ്ലൂട്ടോയെ പടിക്ക് പുറത്താക്കി. ഗ്രഹങ്ങള്‍ ഇനി എട്ട് മാത്രം. നവഗ്രഹങ്ങള്‍ പാണ്ടിലോറിടയറു പോലെ എട്ട് എന്നൊരു പറച്ചിലും ഉണ്ടാക്കാം :)
എല്ലാം പോയല്ലോ ഷിജൂ, ജ്യോതിടീച്ചറേ,
ReplyDeleteഇനി പഠനം എളുപ്പമായി. പ്ലൂട്ടോയെ പടിക്ക് പുറത്താക്കി.
വക്കാരി ഇതിനെ കൂറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഈ പോസ്റ്റില്‍ വിവരിച്ചിരിക്കുന്നു.