24 September, 2007

സത്യവേദപുസ്തകം മലയാ‍ളം വിക്കിസോര്‍സില്‍

ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകം (മലയാളം ബൈബിള്‍) പൂര്‍ണ്ണമായും മലയാളം വിക്കിസോര്‍സില്‍ (http://ml.wikisource.org) ചേര്‍ത്തിരിക്കുന്നു.


സത്യവേദ പുസ്തകം യൂണിക്കോഡ് മലയാളത്തിലാക്കിയതു ശ്രീ. നിഷാദ് കൈപ്പള്ളി ആണെന്നു നമുക്കറിയാമല്ലോ. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍‌കോഡ് ചെയ്ത “സത്യവേദപുസ്തകം” തന്നെയാണ്. നിഷാദ് കൈപ്പള്ളിയുടെ നിരവധിവര്‍ഷത്തെ പ്രയത്നഫലമാണ് മലയാളം യൂണിക്കോഡ് ബൈബിള്‍.

പ്രസ്തുത ഗ്രന്ഥം വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. എന്നാല്‍ ഈ അടുത്ത് സത്യവേദ പുസ്തകം പൂര്‍ണ്ണമായിം വിക്കിയിലാക്കാനുള്ള ഒരു പ്രൊജക്ടിനു തുടക്കമിട്ടു. പ്രമുഖ മലയാളം ബ്ലോഗ്ഗറായ ശ്രീ. തമനുവും ഇതില്‍ സഹകരിച്ചു

എന്‍‌കോഡ് ചെയ്ത ഒരു ഗ്രന്ഥം വിക്കിയിലാക്കുന്നതു എളുപ്പമായിരിക്കും (കോപ്പി പേസ്റ്റ് ചെയ്താല്‍ മതിയല്ലോ) എന്ന വിചാരത്തിലാണ് തുടങ്ങിയതു. സംഗതി തുടങ്ങിയപ്പോഴാണ് ഈ പ്രൊജക്ട് എത്ര വതുതാണെന്നു മനസ്സിലായതു.

മൊത്തം 66 പുസ്തകങ്ങള്‍. അതില്‍ മൊത്തം 1189 അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായത്തിനും വെവ്വേറെ വിക്കി പേജുകള്‍ ഉണ്ടാക്കി. അങ്ങനെ മൊത്തം 1189 വിക്കിപേജുകള്‍.


ഓരോ അദ്ധ്യായത്തിലും ഓരോ വാക്യത്തിനും അതിന്റെ വാക്യ സംഖ്യ ചേര്‍ക്കുക, ഓരോ അദ്ധ്യയവും വിക്കി ഫോര്‍മാറ്റിലാക്കുക, എളുപ്പത്തിലുള്ള നാവിഗേഷനു വേണ്ടി ടെമ്പ്ലേറ്റുകള്‍ എങ്ങനെ നിരവധി നിരവധി ജോലികള്‍. ഒരു ഘട്ടത്തില്‍ പരിപാടി ഇടയ്ക്കു വെച്ചു ന്നിര്‍ത്തിയാലോ എന്നു പോലും ഓര്‍ത്തതാണ്.

പക്ഷെ മൈക്രോ സൊഫ്റ്റ് എക്സല്‍ വിദഗ്ദനായ ശ്രീ. തമനു ചില പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റു ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം എഴുതിയതു. ആ മാക്രോ ഉപയോഗിച്ചതോടെ സംഭവം ഞങ്ങള്‍ വിചാരിച്ചതിനേക്കള്‍ വേഗം മുന്നോട്ട് നീങ്ങി അങ്ങേനെ 2007ജൂലൈ 15നു തുടങ്ങിയ ഈ പ്രൊജക്ട് 2007 ഓഗസ്റ്റ് 10നു അതിന്റെ പരിസമാപ്തിയില്‍ എത്തി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി.


ഇപ്പോള്‍ സത്യവേദപുസ്തകം വായിക്കുവാന്‍ “http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82“ എന്നലിങ്കില്‍ പോയി “പഴയ നിയമം“ “പുതിയ നിയമം“ ഇവയിലെ ഒരു ലിങ്കില്‍ ഞെക്കി നിങ്ങള്‍ക്കു ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുത്താല്‍ മതി.


ഇനി ഇപ്പോള്‍ ഈ പുസ്തകം എറര്‍ ഫ്രീ ആയി തീര്‍ത്ത് സൂക്ഷിച്ചു വെക്കുന്നതിനു സേവനസന്നദ്ധത ഉള്ള ചില ബൂലോകരുടെ സഹായം ആവശ്യമുണ്ട്. പുസ്തകം പ്രൂഫ് റീഡ് ചെയ്യുകയാണ് ഉദ്ദേശം. അതിനു തയ്യാറുള്ള ബൂലോകര്‍ shijualexonline@gmail.com എന്ന മെയില്‍ വിലാസത്തിലേക്കു ഒരു ഇ മെയില്‍ അയക്കുക. ദയമായി ഈ പ്രൊജക്ടിനെ സീരിയസായി കാണുന്നവര്‍ മാത്രം മെയില്‍ അയക്കുക. എന്താണ് ചെയ്യേണ്ടത്, അതു എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് ഞാന്‍ മറുപടി മെയില്‍ അയക്കാം.


എളുപ്പത്തിലുള്ള നാവിഗേഷനു വേണ്ടി ചില ടെമ്പ്ലേറ്റുകള്‍ കൂടി ചേര്‍ക്കാന്‍ പരിപാടി ഉണ്ട്. അതു വഴിയെ ചെയ്യാം.


പുസ്തകത്തിന്റെ മെയിന്‍ ഇന്‍ഡക്സ്” : http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82

പഴയനിഅയമത്തിലേക്കു നേരിട്ടുപോകാന്‍: http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AA%E0%B4%B4%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82

പുതിയനിയമത്തിലേക്കു നേരിട്ടു പോകാന്‍: http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82

പുസ്തകം വിക്കിയിലിടാന്‍ അനുമതി തന്ന ശ്രീ. നിഷാദ് കൈപ്പള്ളിയോടും പുസ്തകം വിക്കിയിലാക്കാന്‍ സഹകരിച്ച ശ്രീ. തമനുവിനോടും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.


കുറിപ്പ്:

രാമായണവും ഖുറാനും വിക്കിയില്‍ ആക്കുന്നതിനുള്ള ചില പദ്ധതികള്‍ മനസ്സിലുണ്ട്. അതില്‍ സഹകരിക്കുവാന്‍ താല്പര്യമുള്ളവരും മെയിലയക്കുക.

8 comments:

  1. ഷിജു,
    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീ കൈപ്പള്ളിക്കും തമനുവിനും ഷിജുവിനും ആശംസകള്‍!!
    അത് വായിച്ചു നോക്കി എവിടെയെങ്കിലും എറര്‍ വന്നിട്ടുണ്ടെങ്കില്‍ കുറ്ച്ചു ഭാഗം ഞാന്‍ നോക്കാന്‍ തയാറാണ്, ഏത് ഭാഗമാണ് വേണ്ടതെന്ന് അറിയിച്ചോളൂ. മെയില്‍ വഴിയാണെങ്കില്‍ നല്ലത്:)

    ReplyDelete
  2. ഷിജൂ, നന്നായി! അഭിനന്ദനങ്ങള്‍. ഇതിനുപിന്നിലുള്ള കഠിനാധ്വാനത്തെപ്പറ്റി ഒരു ഏകദേശ ധാരണയുണ്ട്.

    ഇംഗ്ലീഷ് ലിങ്കുകള്‍ (പ്രെറ്റി യു.ആര്‍.എല്ലുകള്‍) ഇല്ലേ?

    ReplyDelete
  3. ഷിജുവിനും തമനുവിനും കൈപ്പള്ളിക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ ചെയ്ത ഈ സേവനത്തിനു എങ്ങിനെ നന്ദി പറയണമെന്ന‌റിയില്ല. You are the best!

    ReplyDelete
  4. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും അധികം ഗുണമുണ്ടാവട്ടെ, അഭിനന്ദനങ്ങള്‍.

    ReplyDelete
  5. അഭിനന്ദനങ്ങള്‍!!
    ഷിജുവിനും, തമനുവിനും, കൈപ്പള്ളിക്കും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും;

    ReplyDelete
  6. നന്നായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.

    ReplyDelete
  7. ഷിജുവിനും കൈപ്പളിക്കും തമനുവിനും അഭിനന്ദനങ്ങള്‍...

    ReplyDelete
  8. പ്രിയ ഷിജു, കൈപ്പള്ളീ, തമനൂ..

    അഭിനന്ദിക്കുന്നതിനോടൊപ്പം നിങ്ങളെ നമിക്കുകകൂടി ചെയ്യട്ടെ. ബ്ലോഗ്‌ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ എന്ന മാധ്യമത്തിലേക്ക്‌ ഇത്തരം അമൂല്യങ്ങളായ സമ്പത്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതു വഴി നിങ്ങള്‍ ചെയ്യുന്നത്‌ ഇന്നുള്ളതും വരുവാനുള്ളതുമായ ഒരുപാടു തലമുറകള്‍ക്കുള്ള വിജ്ഞാനശേഖരമൊരുക്കലാണ്‌.

    മലയാളം വിക്കിയുടെ വളര്‍ച്ചക്കും ബൂലോകത്തിനു മാതൃകാപരമായിത്തീരുന്ന നിങ്ങളുടെ എല്ലാ ഉദ്യമങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.


    സസ്നേഹം,
    ശ്രീലാല്‍.

    ഒന്നു രണ്ടു കാര്യം കൂടി പറഞ്ഞോട്ടെ, പുസ്തക വായനയുണ്ടെങ്കിലും ഞാന്‍ ബൈബിളോ അതുപോലുള്ള മഹത്ഗ്രന്ഥങ്ങളോ ഇതുവരെ തൊട്ടിട്ടില്ല. വായിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പക്ഷെ, ഇന്ന് ഞാന്‍ വിക്കിയില്‍ നിങ്ങള്‍ ചേര്‍ത്ത പുതിയ നിയമം തുടക്കം അല്‍പം വായിച്ചു. ഇപ്പോള്‍ തോന്നുന്നത്‌ സമയം കിട്ടുമ്പോളൊക്കെ വായിച്ച്‌ മുഴുവനാക്കണം എന്നു തന്നെയാണ്‌. നന്ദി. ഈ സ്പാര്‍ക്ക്‌ ഉണ്ടാക്കിയതിനും.

    ReplyDelete