വളരെ നാളത്ത കാത്തിരിപ്പിനു ശേഷം ഖുര്‍ആന്റെ മലയാള പരിഭാഷയും മലയാളം വിക്കിഗ്രന്ഥശാലയിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ ഖുര്‍ആന്‍ മലയാളം എന്ന സൈറ്റിലെ ഡാറ്റബേസ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍ആന്‍ മലയാളം സെറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിഷാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ.
കണ്ടെന്റ് വിക്കിയിലുടുന്നതിനു വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി.
സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് വിക്കിഫോര്‍മാറ്റിലേക്കു കൊണ്ടു വരുന്നതിനു ഞങ്ങള്‍ക്കു സഹായകരമായ രീതിയില്‍ ഒരു എക്സ്‌ല്‍ മാക്രോ എഴുതി തന്ന പ്രമുഖ ബ്ലോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അതു ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍ആന്റെ വിക്കിവത്ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല.
ഖുര്‍ആന്റെ ആദ്യത്തെ അദ്ധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. പരിശുദ്ധ ഖുര്‍ആന്‍ ഒന്നാം അദ്ധ്യായം
ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍ആന്റെ ഏതു അദ്ധ്യായത്തിലേക്കു പോകാനും എളുപ്പമാണു. അതിനു സഹായകരമായ് രീതിയില്‍ ഓരോ അദ്ധ്യായ്ത്തിലും നിരവധി നാവിഗേഷന്‍ ടെമ്പ്ലേറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെമ്പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണു കുറേ സമയം ചിലവായതു.
കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ആശാന്‍ കവിതകളുടെ സമ്പൂര്‍ണ്ണമായി വിക്കിയിലാക്കാനുള്ള ശ്രമം നടക്കുന്നു. പക്ഷെ കഴിഞ്ഞ പോസ്റ്റിനെ തുടര്‍ന്നു ഫലദായകരമായ രീതിയില്‍ ആരും പ്രതികരിച്ചില്ല. പ്രതികരിച്ചവര്‍ക്ക് പകര്‍പ്പകാശപരിധിയില്‍ വരുന്ന വയലാര്‍ കവിതകള്‍ ഒക്കെ വിക്കിയിലാക്കുന്നതിനാണു താല്പര്യം. അതു വയലാര്‍ കവിതകള്‍ പബ്ലിക്ക് ഡൊമൈനില്‍ ആവുന്ന വരെ നടക്കില്ല. അതിനാല്‍ തന്നെ ആ സംഘാത പ്രവര്‍ത്തനത്തില്‍ ആരും പുതിയതായി ചേര്‍ന്നിട്ടില്ല. ഒരിക്കല്‍ കൂടി കുമാരനാശാന്റെ കവിതകള്‍ വിക്കിയിലാക്കുന്ന സംരംഭത്തിലേക്കു നിങ്ങളുടെ ശ്രദ്ധ ഖണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ മലയാളവിക്കിഗ്രന്ഥശാലയും ആശാന്‍ കവിതകളും എന്ന ഈ പൊസ്റ്റിലുണ്ട്. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ മെയിലയക്കുമല്ലോ.