വളരെ നാളത്ത കാത്തിരിപ്പിനു ശേഷം ഖുര്‍ആന്റെ മലയാള പരിഭാഷയും മലയാളം വിക്കിഗ്രന്ഥശാലയിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ ഖുര്‍ആന്‍ മലയാളം എന്ന സൈറ്റിലെ ഡാറ്റബേസ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍ആന്‍ മലയാളം സെറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിഷാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ.
കണ്ടെന്റ് വിക്കിയിലുടുന്നതിനു വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി.
സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് വിക്കിഫോര്‍മാറ്റിലേക്കു കൊണ്ടു വരുന്നതിനു ഞങ്ങള്‍ക്കു സഹായകരമായ രീതിയില്‍ ഒരു എക്സ്‌ല്‍ മാക്രോ എഴുതി തന്ന പ്രമുഖ ബ്ലോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അതു ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍ആന്റെ വിക്കിവത്ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല.
ഖുര്‍ആന്റെ ആദ്യത്തെ അദ്ധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. പരിശുദ്ധ ഖുര്‍ആന്‍ ഒന്നാം അദ്ധ്യായം
ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍ആന്റെ ഏതു അദ്ധ്യായത്തിലേക്കു പോകാനും എളുപ്പമാണു. അതിനു സഹായകരമായ് രീതിയില്‍ ഓരോ അദ്ധ്യായ്ത്തിലും നിരവധി നാവിഗേഷന്‍ ടെമ്പ്ലേറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെമ്പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണു കുറേ സമയം ചിലവായതു.
കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ആശാന്‍ കവിതകളുടെ സമ്പൂര്‍ണ്ണമായി വിക്കിയിലാക്കാനുള്ള ശ്രമം നടക്കുന്നു. പക്ഷെ കഴിഞ്ഞ പോസ്റ്റിനെ തുടര്‍ന്നു ഫലദായകരമായ രീതിയില്‍ ആരും പ്രതികരിച്ചില്ല. പ്രതികരിച്ചവര്‍ക്ക് പകര്‍പ്പകാശപരിധിയില്‍ വരുന്ന വയലാര്‍ കവിതകള്‍ ഒക്കെ വിക്കിയിലാക്കുന്നതിനാണു താല്പര്യം. അതു വയലാര്‍ കവിതകള്‍ പബ്ലിക്ക് ഡൊമൈനില്‍ ആവുന്ന വരെ നടക്കില്ല. അതിനാല്‍ തന്നെ ആ സംഘാത പ്രവര്‍ത്തനത്തില്‍ ആരും പുതിയതായി ചേര്‍ന്നിട്ടില്ല. ഒരിക്കല്‍ കൂടി കുമാരനാശാന്റെ കവിതകള്‍ വിക്കിയിലാക്കുന്ന സംരംഭത്തിലേക്കു നിങ്ങളുടെ ശ്രദ്ധ ഖണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ മലയാളവിക്കിഗ്രന്ഥശാലയും ആശാന്‍ കവിതകളും എന്ന ഈ പൊസ്റ്റിലുണ്ട്. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ മെയിലയക്കുമല്ലോ.
ആദ്യത്തെ അദ്ധ്യായം വായിച്ചു.... അതിന്റെ ചുവടെ കൊടുത്തിരിക്കുന്ന കണ്ടപ്പോള്‍ ഒരു സംശയം... ആദ്യ അദ്ധ്യായത്തില്‍ തന്നെ ഖുറാന്‍ ക്രിസ്ത്യാനികള്‍ക്കെതിരായി പറഞ്ഞിരിക്കുന്നോ?
ReplyDelete↑ 'കോപത്തിന് ഇരയായവര്‍' എന്നതിന്റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍തന്നെ.
ആദ്യ അദ്ധ്യായത്തില്‍ തന്നെ ഖുറാന്‍ ക്രിസ്ത്യാനികള്‍ക്കെതിരായി പറഞ്ഞിരിക്കുന്നോ?
ReplyDeleteക്ഷമിക്കണം. ഖൂറാന്‍ എഴുതിയതും അതിന്റെ വ്യാഖ്യാനം എഴുതിയതും ഞാനല്ല. ഇത്തരം ചോദ്യങ്ങള്‍ ഒക്കെ ചോദിക്കെണ്ട വേദികളില്‍ ചോദിക്കുക. ഈ പോസ്റ്റ് ഖുറാന്‍വിമര്‍ശനത്തിനു വേണ്ടിയൂള്ളതല്ല.
ബൈബിലും വിക്കിയിലാക്കിയിട്ടുണ്ട്. അതു ഇവിടെ കാണാം.
അഭിനന്ദനങ്ങള്‍, ഷിജു. അറിവിന്റെ വഴിയില്‍ വിഭാഗീയതയുടെ അതിര്‍ വരബുകളെ മായ്ച്ചു കളയുന്ന വിജ്ഞാന തൃഷ്ണക്ക്. കഴിയുമെങ്കില്‍ ഗീതയുടെ, വോദങ്ങളുടെ ഒരു ലിങ്ക് അയച്ചു തരൂ. പിന്നെ മൃദുലന്. കൃസ്ത്യനികള്‍ക്ക് എതിരാണെന്ന കാര്യം, ഒരു മതത്തിനൊ അതിന്റെ വിശ്വസങ്ങളെയുമല്ല ഇസ്ലാം എതിരാവുന്നത് അതിലടങ്ങിയിരിക്കുന്ന അസത്യ വല്‍ക്കരണത്തിനെതിരെയാണ്. സത്യത്തില്‍ നിന്നു തെറ്റിക്ക പെടുന്നതിനെതിരെയാണ് ഖുര്‍ ആന്‍ പ്രതിരോധമുയര്‍ത്തുന്നത്. വായിക്കാന്‍ ശ്രമിക്കൂ ഖുര്‍ ആനും, വേദങ്ങളും, ബൈബിളും, എല്ലാം യുകതി കൊണ്ട് സാധ്യമാവുന്ന ചരിത്രത്തിന്റെ, ശാസ്ത്രത്തിന്റെ, എത് മാനദണ്ഡങ്ങള്‍ വെച്ചയാലും സത്യത്തെ അറിയാന്‍ ശ്രമിക്കൂ സഹോദരാ, വിട്ടു കളയൂ ധാരണകളുടെ പാര്‍ശ്വവല്‍ക്കരണത്തെ, എല്ലാം ഒന്നാണെന്ന അഴകൊഴംബന്‍ സര്‍വ്വ മത സമത്വ വാദമല്ല മറിച്ച്., സത്യമായത് എന്താണെന്ന് സത്യസന്ധമായി പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യൂ. ബുദ്ധികൊണ്ട് കാര്യങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കു.
ReplyDeleteനിങ്ങള്‍ തെറ്റിദ്ധരിച്ചു. ഞാന്‍ ഉദ്ദേശിച്ചത് വിക്കിയില്‍ എഴുതിയിരിക്കുന്നതില്‍ വന്ന പിശകാണ് .. വായിക്കുന്ന ആരും തെറ്റിദ്ധരിക്കുന്ന വാചകങ്ങള്‍...
ReplyDeleteപിന്നെ ഷിജൂ..ഖുറാന്‍ എഴുതിയിരിക്കുന്നതിനെ അല്ലല്ലൊ ഞാന്‍ വിമര്‍ശിച്ചത്. അത് വ്യാഖ്യാനിച്ച് വിക്കിയില്‍ ഇട്ടിരിക്കുന്ന വാചകങ്ങളെ ആണ്. അതില്‍ ഷിജുവിനും ഒരു പങ്കുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി പോയി.. അതാ അത് ഇവിടെ പറഞ്ഞത്.
മൃദുലന്‍,
ReplyDeleteഷിജുവും ഈ സംരംഭത്തെ സഹായിച്ചവരും കൊടുത്തിട്ടൂള്ള വ്യാഖ്യാനമല്ല ഇത്. ഖുര്‍-ആന്റെ പ്രിന്റഡ് മലയാളം പരിഭാഷയില്‍ ഇപ്രകാരമാണ് കൊടുക്കാറ്. അങ്ങനെയൊരു അര്‍ത്ഥമുണ്ടോ, ഇല്ലയോ എന്നുള്ള തര്‍ക്കത്തിലൊന്നും വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. അത് അങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്, വ്യാഖ്യാനിച്ചിരിക്കുന്നത്. അതിന്റെ ഡിജിറ്റൈസു ചെയ്യുക മാത്രമാണ് ഈ സുഹ്രുത്തുക്കള്‍ ചെയ്തിരിക്കുന്നത്.
ഇതൊരു നല്ല കാര്യം തന്നെ.
ReplyDeleteഒത്തിരിയായ് ആഗ്രഹിക്കുന്നു ഖുറാന്‍ വായിക്കണമെന്ന്.
ശ്രീ. ഹിഷാം കോയ ,
ശ്രീ. അനൂപനും ,
ശ്രീ. തമനു,
ശ്രീ. ഷിജു ....നന്ദീസ്
അഭിനന്ദനങ്ങള്‍
ReplyDeleteഷിജു,
ReplyDeleteഎന്റെ കയ്യില്‍ ഖുര്‍ആന്റെ PDF Version ഉണ്ട്. അത് കൂട്ടി ചേര്‍ക്കുന്നതിനെകുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം..?
പിഡീഫ് എനിക്കു മെയിൽ ചെയ്യൂ. എന്റെ ഇമെയിൽ വിലാസം shijualexonline@gmail.com
ReplyDeleteചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി,
ReplyDeleteകുഞ്ഞിമുഹമ്മദ് പരപ്പൂര് എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ മലയാളം പരിഭാഷ വിക്കിസോഴ്സില്‍ കയറ്റിയിട്ടുണ്ട്.
ഹിഷാം കോയയുടെ വെബ്സൈറ്റ് കണ്ടന്റ് പി.ഡി.എഫ് ആക്കിയതാണ്
യു ആര്‍ എല്‍-
http://upload.wikimedia.org/wikisource/ml/d/dd/Malquran.pdf