03 February, 2008

മലയാളവിക്കിഗ്രന്ഥശാലയും ആശാന്‍ കവിതകളും

മലയാളഭാഷയില്‍ മലയാളം വിക്കിപീഡിയ എന്ന സംരംഭത്തിനു പുറമേ പകര്‍പ്പവകാശ കാലാവധി കഴിഞ്ഞതോ പകര്‍പ്പവകാശം ഇല്ലാത്തതോ ആയ അമൂല്യ ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ ആക്കി ഭാവി തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചു വെക്കുന്ന ഒരു സംരഭമായ വിക്കിഗ്രന്ഥശാല എന്ന വേറൊരു സംരംഭം കൂടി ഉണ്ടെന്നു ചിലര്‍ക്കെങ്കിലും അറിയാമല്ലോ.

മുന്‍പ് ചില പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്നപോലെ സത്യവേദപുസ്തകം, ഭഗവത് ഗീത തുടങ്ങിയ മതഗ്രന്ഥങ്ങള്‍ മാത്രമാണു ഇതിനകം അതിലേക്കു കൂട്ടിചേര്‍ത്തു കഴിഞ്ഞതു. ഖുര്‍‌ആന്‍, അദ്ധ്യാത്മ രാമായണം, തുടങ്ങിയ ചില ഗ്രന്ഥങ്ങള്‍ പ്രസ്തുത വിക്കിയിലാക്കുന്ന പ്രവര്‍ത്തനം നടക്കുന്നുടെങ്കിലും ഓരോരുത്തര്‍ ഒറ്റയ്ക്കു ആ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതു മൂലം അതു ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്.


ഇത്തരുണത്തിലാണു സംഘാത പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ഒരു പ്രധാനസംരംഭം വിക്കിഗ്രന്ഥശാലയിലാക്കുന്നതിനുള്ള പദ്ധതി മനസ്സിലെത്തുന്നത്. കുമാരനാശാന്റെ വീണപൂവ് വിക്കിയിലാക്കീയ രാജേഷ്‌ വര്‍മ്മ, ആശാന്റെ ചില ചെറു കവിതകള്‍ വിക്കിഗ്രന്ഥശാലയിലാക്കിയ Vinayaraj എന്ന രണ്ടു ഉപയോക്താക്കള്‍ ആണു ഇങ്ങനെ ഒരു പദ്ധതി രൂപപ്പെടുത്തുന്നതിനു പ്രചോദനം ആയത്.

ഈ പദ്ധതിയുടെ ലക്ഷ്യം കുമാരനാശാന്റെ എല്ലാ കൃതികളും വിക്കിഗ്രന്ഥശാലയിലാക്കുക എന്നതാണ്. മലയാളം യൂണിക്കോഡില്‍ തിരച്ചില്‍ സൌകര്യത്തോടുകൂടി ഒരു മാഹാത്മാവിന്റെ കൃതികള്‍ മൊത്തം വിക്കിയിലാക്കിയാല്‍ മലയാളം വിക്കിഗ്രന്ഥശാലയുടെ ചരിത്രത്തിലും ഓണ്‍ലൈന്‍ മലയാളത്തിന്റെ ചരിത്രത്തിലും അതൊരു നാഴികക്കല്ലായിരിക്കും.താഴെ പറയുന്ന കവിതകള്‍ ആണു ഇതിനകം പൂര്‍ത്തിയായത്.

  1. വീണ പൂവ്‌
  2. ഒരു സിംഹപ്രസവം
  3. കുയില്‍
  4. പ്രരോദനം

ഇപ്പോല്‍ 2 ഉപയോക്താക്കള്‍ ഈ സംരംഭത്തില്‍ പങ്കെടുത്ത് ആശാന്‍ കവിതകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. ഒന്നു പ്രസിദ്ധ ബ്ലോഗറായ കണ്ണൂരാനും, മറ്റൊന്നു വിക്കിയിലുള്ള ശിവന്‍ എന്ന ഉപയോക്താവും.

മുന്‍പ് സൂചിപ്പിച്ച പോലെ ഒന്നോ രണ്ടോ പേര്‍ ഒറ്റയ്ക്കൊറ്റയ്ക്കു ഇതു ചെയ്താല്‍ ഈ പദ്ധതി തീരുന്നതിനു നാളുകള്‍ എടുക്കും. അതിനാല്‍ മലയാളത്തെ സ്നേഹിക്കുന്ന, കുമാരനാശാനെ ഇഷ്ടപ്പെടുന്ന, കവിതകളെ ഇഷ്ടപ്പെടുന്ന സഹൃദയരായ കവിതാസ്നേഹികളുടെ ശ്രദ്ധ ഈ സംരംഭത്തിലേക്ക് ക്ഷണിക്കുന്നു.


ഈ സംരഭത്തില്‍ പങ്കെടുത്ത് ആശാന്‍ കവിതകളെ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുവാന്‍ സന്മനുസ്സുള്ളവര്‍ എനിക്കു ഒരു ഇമെയില്‍ അയക്കുക. എന്റെ ഇമെയില്‍ വിലാസം shijualexonline@gmail.com എന്നാണു.


ഒരേ കവിത രണ്ടു മൂന്നു പേര്‍ ടൈപ്പു ചെയ്തു വിക്കിയിലാക്കുന്നതു ഒഴിവാക്കാന്‍ ഏതു കവിതയാണു വിക്കിയിലാക്കാന്‍ താല്പര്യം എന്നതും കൂടി ഇമെയിലില്‍ അറിയിക്കുക. ഒരു കൃതി ഒരാള്‍ ചെയ്തു വിക്കിയിലിടാന്‍ വരുമ്പോള്‍ അതു വേറെ ഒരാള്‍ ചെയ്തു എന്ന ഇച്ഛാഭംഗം/പരാതി പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഏതു കൃതിയാണു ചെയ്യാന്‍ പോവുന്നതു എന്നു നിര്‍ബന്ധമായും അറിയിക്കുക. പ്രത്യേകിച്ച് താല്പര്യം ഒന്നുമില്ലെങ്കില്‍ ഏതു കവിതയും കിട്ടിയാല്‍ ചെയ്യും എന്നാണെങ്കില്‍ മെയിലയക്കുക. ഇനി ചെയ്യാന്‍ ബാക്കിയുള്ള കവിതകളുടെ പട്ടിക നല്‍കാം. അതില്‍ നിന്നു ഇഷ്ടമുള്ളതു നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം. ഇനി പൂര്‍ത്തിയാവാനുള്ള ചില പ്രമുഖ കൃതികള്‍ താഴെ പറയുന്നവ ആണ്.

  1. നളിനി
  2. ലീല
  3. ബാലരാമായണം
  4. ചിന്താവിഷ്ടയായ സീത
  5. ദുരവസ്ഥ
  6. ചണ്ഡാലഭിക്ഷുകി
  7. കരുണ


എല്ലാ വിവരത്തിനും മെയിലയക്കുക. മെയില്‍ ഐഡി ഒരിക്കല്‍ കൂടി: shijualexonline@gmail.com. ഒരിക്കല്‍ കൂടി മലയാളത്തെ സ്നേഹിക്കുന്ന, കുമാരനാശാനെ ഇഷ്ടപ്പെടുന്ന, കവിതകളെ ഇഷ്ടപ്പെടുന്ന, അറിവ് പങ്കു വെക്കുവാന്‍ ഇഷ്ടപ്പെടുന്ന സഹൃദയരുടെ ശ്രദ്ധ ഈ സംരംഭത്തിലേക്ക് ക്ഷണിക്കുന്നു.

ചോദ്യോത്തരം

അപ്പു said...
ഷിജുവേ...ഈ കവിതകളുടെ മൂലരൂപം എവിടെകിട്ടും, നോക്കി ടൈപ്പു
ചെയ്യേണ്ടേ


മൂലകൃതി പുസ്തകം നോക്കി ടൈപ്പ് ചെയ്യണം. അതാണാവശ്യം. ഒരു കൃതിക്ക് പി ഡി എഫ് ഉണ്ടെങ്കില്‍ അതു ഡിജിറ്റൈസ് ചെയ്തിട്ടുണ്ട് (ആരെങ്കിലും ടൈപ്പു ചെയ്തിട്ടുണ്ട്) എന്നാണര്‍ത്ഥം. എങ്കില്‍ ആ പി ഡീ എഫിന്റെ സ്രോതസ്സ് കണ്ടു പിടിച്ചാല്‍ പ്രസ്തുത കൃതി ടൈപ്പു ചെയ്യുന്ന പരിപാടിയേ നമുക്കു വേണ്ടിവരില്ല. സ്രോതസ്സ് കിട്ടി കഴിഞ്ഞാല്‍ പ്രസ്തുത കൃതി യൂണിക്കോഡിലാക്കുന്ന പരിപാടി മാത്രമേ ബാക്കിയുണ്ടാവൂ

സ്കാന്‍ഡ് പിഡീഫ് ആണെങ്കില്‍ ഡിജിറ്റൈസ് ചെയ്തിട്ടില്ല. അതു നോക്കി ടൈപ്പ് ചെയ്യാം. പി ഡി എഫ് ഇല്ലാത്ത, ഇതു വരെ ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്ത കൃതികള്‍ പുസ്തകം നോക്കി ടൈപ്പു ചെയ്യണം. അതാണാവശ്യം. ഇതു വരെ ചെയ്തവരൊക്കെ അതു തന്നെയാണു ചെയ്യുന്നതു.

4 comments:

  1. ഷിജു മെയില്‍ അയച്ചിട്ടുണ്ട്.

    ReplyDelete
  2. ഷിജുവേ...ഈ കവിതകളുടെ മൂലരൂപം എവിടെകിട്ടും, നോക്കി ടൈപ്പു ചെയ്യേണ്ടേ

    ReplyDelete