വിക്കിപീഡിയയിലെ ലേഖനങ്ങള്‍ കൂടുതല്‍ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ എത്രത്തോളം സഹായിക്കുന്നു എന്നു നമ്മള്‍ക്ക് ഏവര്‍ക്കും അറിവാവുന്നതാണല്ലോ. വിക്കിപീഡിയയിലെ ഓരോ ലേഖനവും വായിച്ചു നോക്കി ലേഖനത്തിനു ചേര്‍ന്ന ചിത്രങ്ങള്‍ സംഭാവന ചെയ്യുന്ന എല്ലാ വിക്കിപീഡിയര്‍ക്കും ഈ നേട്ടത്തില്‍ അഭിമാനിക്കാം. ആരേയും പേരെടുത്തു പറയുന്നില്ലെങ്കിലും, ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശത്തില്‍ അവരുടെ സംഭാവന നിസ്തുലം ആണെന്നതു പ്രത്യേകം സ്മരിക്കുന്നു.
വിക്കിമീഡിയ വിക്കികളിലേക്കു ചിത്രങ്ങള്‍ എവിടെയൊക്കെ അപ്‌ലോഡ് ചെയ്യാം, വിവിധ ലൈസന്‍സുകള്‍, ചിത്രങ്ങള്‍ ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കുന്നു തുടങ്ങിയവയെക്കുറിച്ചൊക്കെയുള്ള വിശദവിവരങ്ങള്‍ അടങ്ങുന്ന ഒരു കുറിപ്പ് ഒരു പോസ്റ്റായി താമസിയാതെ ഇടാം.
മൂന്നാഴ്ച മുന്‍പ് (19 ജൂലൈ 2008നു) 7000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ട മലയാളം വിക്കിപീഡിയ, ലേഖനത്തിന്റെ എണ്ണത്തേക്കാള്‍ ഗുണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ മറ്റുഭാഷകളിലുള്ള വിക്കിപീഡിയകളെ അപേക്ഷിച്ച് വളരെപതുക്കെയാണു വളരുന്നത്. ലേഖനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിക്കണമെങ്കില്‍ കൂടുതല്‍ ആളുകള്‍ വിക്കിയിലെത്തി സംഭാവന നല്‍കിയേ തീരൂ. കൂടുതല്‍ കണ്ണുകള്‍ കാണുകയും തിരുത്തുകയുംചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയുംപ്രവര്‍ത്തന തത്വം. വിക്കിപീഡിയയിലേക്കും അതിന്റെ അനുബന്ധ സംരംഭങ്ങളിലേക്കും ലേഖനങ്ങളും ചിത്രങ്ങളും സംഭാവന ചെയ്യാന്‍ വിജ്ഞാനം പങ്കു വെക്കാന്‍ തയ്യാറുള്ള ഓരോ വ്യക്തിയേയും ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയും മറ്റു പ്രമുഖ ഇന്ത്യന്‍ വിക്കിപീഡിയകളും തമ്മില്‍ വിവിധ പരാമീറ്ററുകളില്‍ എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ചാര്‍ട്ട് താഴെ കൊടുക്കുന്നു. (താരത്യമത്തിനു വേണ്ടി പൊതുവെ നല്ല വിക്കികളായി പരിഗണിക്കപ്പെടുന്ന ഇംഗ്ലീഷ്, ഹീബ്രൂ, അറബിക്ക് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു).
2008 ഓഗസ്റ്റ് 9, രാവിലെ 11:30 മണി (ഇന്ത്യന്‍ സമയം) വരെയുള്ള ഏറ്റവും പുതിയ വിവരങ്ങളാണു ഇതില്‍ ഉള്ളത്.
ഭാഷ | ലേഖനങ്ങളുടെ എണ്ണം | തിരുത്തലുകളുടെ എണ്ണം | ഉപയോക്താക്കാളുടെ എണ്ണം | അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം | വിക്കിയുടെ ഗുണ നിലവാരം സൂചിപ്പിക്കുന്ന പേജ് ഡെപ്ത്ത് |
ഇംഗ്ലീഷ് | 2496521 | 242690306 | 7617071 | 803275 | 373.12 |
ഹീബ്രൂ | 80326 | 5907170 | 60852 | 24364 | 161.71 |
അറബി | 67227 | 2774986 | 137225 | 3665 | 116.46 |
തെലുഗു | 41013 | 325026 | 6383 | 3686 | 3.08 |
ഹിന്ദി | 20907 | 226473 | 5403 | 1492 | 5.09 |
മറാഠി | 19171 | 265695 | 2802 | 1374 | 12.36 |
ബംഗാളി | 17942 | 342766 | 2821 | 1326 | 42.2 |
തമിഴ് | 14857 | 273356 | 3930 | 3012 | 19.41 |
മലയാളം | 7177 | 218361 | 6270 | 5000 | 116.74 |
കന്നഡ | 5831 | 71531 | 1861 | 1337 | 10.93 |
എതാണ്ട് 50 ഓളം ലേഖനങ്ങള്‍ വിക്കി മാതൃകയില്‍ ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഭാരതത്തിലെ ശാസ്ത്രജ്ഞരെ ക്കുറിച്ചാണ് ലേഖനങ്ങളേറെയും.
ReplyDeleteദൃശ്യശേഖരത്തില്‍ മലയാളം വിക്കി പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതില്‍ സന്തോഷം
പക്ഷെ വിക്കിയില്‍ ഒരിക്കലും ശരിയായ ഇന്‍ഡ്യന്‍ റബ്ബര്‍ കണക്കുകള്‍ കാണിക്കാന്‍ കഴിയില്ല
ReplyDelete