11 October, 2010

ചങ്ങമ്പുഴ കവിതകൾ - സഹായ അഭ്യർത്ഥന

ഇന്ന് ഒക്ടോബർ 11. ചെറിയ ഒരു കാലയളവിൽ  (37 വയസ്സ് വരെ മാത്രം) കേരളനാട്ടിൽ ജീവിച്ച് വലിയ സമ്പാദ്യം പിൻ‌തലമുറയ്ക്കായി കരുതി വെച്ചേച്ച് പോയ ചങ്ങമ്പുഴ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാകവിയുടെ ജന്മദിനവാർഷികം ആണിന്ന്.  പക്ഷെ ഈ വർഷത്തെ ജന്മദിനത്തിനു് വേറൊരു പ്രത്യേകത കൂടെ ഉണ്ടു്. ഈ വർഷം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 100-ആം ജന്മദിനവാർഷികം ആണു്.ചിത്രത്തിനു് കടപ്പാട്: മലയാളം വിക്കിഉപയോക്താവായ Sreedharantp.

കഴിഞ്ഞ വർഷം ചങ്ങമ്പുഴയുടെ കൃതികൾ മൊത്തമായി മലയാളം വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന ഒരു പദ്ധതിക്കു് രൂപം കൊടുത്തിരുന്നു. മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തവായ വിശ്വപ്രഭ തന്റെ ശേഖരത്തിൽ നിന്നു് മലയാളം വിക്കിഗ്രന്ഥശാലയ്ക്ക് തന്ന ചങ്ങമ്പുഴ കൃതികളുടെ ഡിജിറ്റൽ പ്രമാണം മറ്റൊരു വിക്കി ഉപയോകതാവായ സാദിക്ക് ഖാലിദ് യൂണിക്കോഡിലാക്കി. മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകനായ തച്ചന്റെ മകൻ മുൻ‌കൈ എടുത്ത് ആ ഫയലിലുണ്ടായിരുന്ന ചങ്ങമ്പുഴ കവിതകൾ മുഴുവനും വിക്കിഗ്രന്ഥശാലയിൽ ആക്കി. ഇതു വരെ വിക്കിഗ്രന്ഥസാലയിൽ ആക്കിയ ചങ്ങമ്പുഴ കവിതകൾ എല്ലാം കൂടി ഈ താളിൽ സമാഹരിച്ചിട്ടുണ്ടു്. ചങ്ങമ്പുഴ കൃഷ്ണപിള്ള

പക്ഷെ നിങ്ങളിൽ പലർക്കും അറിയുന്ന പോലെ 37 വർഷമെ ജീവിച്ചുള്ളൂ എങ്കിലും, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കൃതികൾ നൂറുകണക്കിനാണു്. അതിനാൽ തന്നെ നമ്മൾക്ക് കിട്ടിയ ഡിജിറ്റൽ പ്രമാണം പൂർണ്ണമല്ലായിരുന്നു. നിരവധി നാളത്തെ പ്രയത്നത്തിലൂടെ ആ ഡിജിറ്റൽ പ്രമാണം മൊത്തം വിക്കിയിലാക്കിയെങ്കിലും, ഇനിയും നിരവധി   കൃതികൾ കിട്ടാനുണ്ടു്. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന താളിൽ ചുവന്നു് കിടക്കുന്ന കണ്ണികൾ ആയി കാണുന്ന രചനകളൊക്കെ ഡിജിറ്റൽ പ്രമാണം  ലഭ്യമല്ലാത്ത രചനകളാണു്. (വിശദമായ വിവരം താഴെ കൊടുത്തിരിക്കുന്നു)

താഴെ കാണുന്ന ചങ്ങമ്പുഴ കൃതികളിൽ ഏതെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഡിജിറ്റൽ രൂപത്തിൽ (പി.ഡി.എഫ്, ആസ്കി പ്രമാണങ്ങൾ, യൂണിക്കോഡ് രൂപത്തിൽ അങ്ങനെ എന്തും) ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കിൽ (അല്ലെങ്കിൽ സംഘടിപ്പിച്ചു തരാൻ പറ്റുമെങ്കിൽ) അത് എന്റെ മെയിൽ വിലാസത്തിലേക്ക് (shijualexonline@gmail.com) അയച്ചു തരാൻ താല്പര്യപ്പെടുന്നു. ഈ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നവർ സഹകരിച്ചാൽ ഈ മാസം തന്നെ നമുക്ക് ചങ്ങമ്പുഴ കൃതികൾ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിൽ ആക്കാം. എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു.

ഡിജിറ്റൽ പ്രമാണം ലഭ്യമല്ലാത്ത കൃതികൾ താഴെ പറയുന്നു.

ഇനി കിട്ടാനുള്ള കൃതികൾ

ഖണ്ഡകാവ്യങ്ങൾ

സുധാംഗദ (1937)

കവിതാസമാഹാരങ്ങൾ

അസമാഹൃതരചനകൾ

പേരിടാത്ത കവിതകൾ

ഗദ്യകൃതികൾ

നോവൽ

നാടകം

ആത്മകഥ

ചെറുകഥ

21 July, 2010

2010 ലെ വിക്കിമാനിയ - അനുഭവക്കുറിപ്പ്

പോളണ്ടിലെ ഡാൻസ്കിൽ വച്ച് നടന്ന ഈ വർഷത്തെ വിക്കിമാനിയയിൽ, മലയാളം വിക്കി സമൂഹത്തിൽ നിന്നു്, പങ്കെടുക്കാൻ പ്രമുഖ ഫോസ്സ് ഡെവലപ്പറായ സന്തോഷ് തോട്ടിങ്ങലിനും എനിക്കും അവസരം ലഭിച്ചു. മലയാളം വിക്കിപീഡിയയിൽ സംഭാവന ചെയ്തത് കൊണ്ടോ ലേഖനങ്ങൾ എഴുതിയത് കൊണ്ടോ അല്ല ഞങ്ങൾക്ക് അവസരം കിട്ടിയത്, മറിച്ച് ഞങ്ങൾ 2 പേരും വിക്കിമാനിയയിൽ അവതരിപ്പിക്കാനായി സമർപ്പിച്ച പേപ്പറുകൾ തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണു്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവരുടെ ആഗോള പ്രവർത്തകസംഗമം ആണു് വിക്കിമാനിയ.  ഫൗണ്ടെഷന്റെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവർക്ക് പുറമേ, ഇതിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നവരും വിക്കിമാനിയയിൽ പങ്കെടുക്കാറുണ്ടു്. ലൊകത്തിന്റെ വിവിധ കോണുകളിലിരുന്ന് വിക്കിയിൽ സജീവമായി ഇടപെടുന്നവർക്ക്  ഒത്തു ചേരാനുള്ള പ്രധാനപ്പെട്ട വേദി കൂടിയാണു് വിക്കിമാനിയ.

ഒരോ വർഷവും ഒരോ രാജ്യത്താണു് വിക്കിമാനിയ നടക്കുക. 2005-ലാണു് വിക്കിമാനിയ നടത്താൻ തുടങ്ങിയത്. ഈ വർഷം പോളണ്ടിലുള്ള ഡാൻസ്ക് എന്ന നഗരത്തിലാണു് വിക്കിമാനിയ നടന്നതു്. കഴിഞ്ഞ വർഷം അർ‌ജന്റീനയിലുള്ള ബ്യൂണസ് ഐറീസിലാണു് നടന്നത്. അടുത്ത വർഷം ഇസ്രായേലിലുള്ള ഹൈഫ എന്ന നഗരത്തിൽ നടക്കും.

ഞങ്ങൾ പങ്കെടുത്തതിന്റെ ഉദ്ദേശം

മലയാളം വിക്കിപീഡിയ സിഡി പുറത്തിറക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നതിനാൽ അതിനെക്കുറിച്ചുള്ള അനുഭവം, ഇങ്ങനെ വിക്കിപീഡിയ സിഡി പുറത്തിറക്കാത്ത മറ്റു് ഭാഷക്കാരുമായി പങ്കു വെക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.ഒപ്പം വർഷങ്ങളായി ഇമെയിലിലൂടെ മാത്രം ബന്ധപ്പെട്ടിട്ടുള്ള പല പ്രമുഖവിക്കിമീഡിയരെ നേരിൽ കാണണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു.

മലയാളം വിക്കിപീഡിയ സിഡി നിർമ്മിക്കാൻ വേണ്ടി താൻ വികസിപ്പിച്ച Wiki2CD എന്ന സൊഫ്റ്റ്‌വെയർ പരിചയപ്പെടുത്തുക എന്നതായിരുന്നു സന്തൊഷിന്റെ ഉദ്ദേശം.

മലയാളം വിക്കിപീഡിയ സിഡി
മലയാളം വിക്കിസമൂഹം വിക്കിപീഡിയ സിഡി പുറത്തിറക്കിയതോടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. ഈ സിഡി പുറത്തിറക്കാൻ മലയാളം വിക്കിസമൂഹം നടത്തിയ കാൽ‌വെപ്പുകളും അതിനിടയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളേയും കുറിച്ചുള്ള കഥകൾ സന്തോഷിന്റേയും എന്റെയും ബ്ലൊഗ് പോസ്റ്റുകളിൽ വിവരിച്ചിട്ടുണ്ടു്. അതു് ഇവിടെ നിന്ന് വായിക്കാം.


യാത്രയ്ക്കുള്ള തയ്യാറെടുപ്പ്


സമർപ്പിച്ച പേപ്പർ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഞങ്ങൾ 2 പേരും  യാത്രയ്ക്കായുള്ള തയ്യാറെടുപ്പ് തുടങ്ങി.

പക്ഷെ ഞങ്ങൾ 2 പേരും കൂടി സമർപ്പിച്ച പ്രസന്റേഷൻ ഞങ്ങളുടെ പ്രതീക്ഷിയ്ക്കപ്പുറമായി വളരാൻ തുടങ്ങി. ഇംഗ്ലീഷ് വിക്കിപീഡിയ സി.ഡിയുടെ പ്രൊജക്ട് തലവനായ മാർട്ടിൻ വാക്കർ, ഓപ്പൺ സിം പ്രൊജക്ട് ലീഡായ ജർമ്മൻ‌കാരൻ മാനു‌വൽ സ്നീഡർ എന്നിവർ ഞങ്ങളുമായി ഒത്ത് ചേർന്ന് 3 മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഒരു ഓഫ്‌ലൈൻ വിക്കിപീഡിയ വർക്ക്ഷോപ്പ് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങൾ ആദ്യം സമർപ്പിച്ച പ്രസന്റേഷൻ ആകെ മാറി മറിഞ്ഞു. ഇതിന്റെ ഒപ്പം അവസാന നിമിഷത്തിൽ വിക്കിപീഡിയ ബുക്ക് പ്രൊജക്ടിന്റെ (പീഡിയപ്രസ്സ്) തലവൻ ഹീക്കോ ഹീസ് കൂടെ ചേർന്നതോടെ വർക്ക് ഷോപ്പിന്റെ സ്കോപ്പ് വർദ്ധിച്ചു. ചുരുക്കത്തിൽ മലയാളം വിക്കിപീഡിയ സിഡിയെ പരിചയപ്പെടുത്താനായി ഞങ്ങൾ സമർപ്പിച്ച 1 മണിക്കൂർ പ്രസന്റേഷൻ, 3 മണിക്കൂർ നീണ്ടു നിൽക്കുന്നതും വിക്കിപീഡിയയുടെ എല്ലാ ഓഫ് ലൈൻ  സംരംഭങ്ങളേയും ഒരുമിച്ച് കൊണ്ടു വരുന്നതുമായ 3 മണിക്കൂർ വർക്ക്ഷോപ്പ് ആയി മാറി.

വിക്കിമാനിയക്കു് പോകാനുള്ള സ്കോളർഷിപ്പ് കിട്ടിയതോടെ വിസ കിട്ടാനുള്ള ഓട്ടമായി. ഏതാണ്ടു് 3 ആഴ്ചക്കാലം നിരവധി പേർ പല വിധത്തിൽ മുംബൈയിലുള്ള പോളിഷ് കോൺ‌സുലേറ്റിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി സന്തോഷിനും എനിക്കും മറ്റു് ചിലർക്കും ഞങ്ങൾ യാത്ര പുറപ്പെടാനിരുന്ന ദിവസം വൈകുന്നേരം പൊളണ്ടിലേക്ക് പ്രവെശിക്കാനുള്ള വിസ കിട്ടി. സംഘാടക സമിതിയുടെ ഭാഗത്ത് നിന്നു് വിസാ ഇൻ‌വിറ്റേഷൻ ലെറ്റർ തരുന്നതിനു് ഉണ്ടായ കാലതാമസം മൂലവും, പോളിഷ് എംബസിയിലെ ചില തലതിരിഞ്ഞ നയങ്ങൾ മൂലവും, ഇടയ്ക്ക് വന്ന് ചേർന്ന ഭാരത് ബന്ദും എല്ലാം കൂടി ചേർന്ന് തമിഴ് വിക്കിപീഡിയയിൽ നിന്നുള്ള രവിക്ക് വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു. :(

അങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2010 ജൂലൈ 8 ആം തീയതി അതിരാവിലെ 2 മണിക്കുള്ള ബാംഗ്ലൂരിൽ നിന്നു് ടിനു, ഞാൻ പിന്നെ വേരെ 2 പേരും ഫ്രാൻ‌ക്ഫർട്ടിലേക്ക് യാത്രപുറപ്പെട്ടു. ഫ്രാൻ‌ക്ഫർട്ടിൽ വച്ച് സന്തോഷും ഞങ്ങളുടെ ഒപ്പം ചേർന്നു. ഫാൻ‌ക്ഫർട്ടിൽ നിന്നു് ഡാൻ‌സ്കിലേക്കുള്ള വിമാനം കാത്തു നിൽക്കുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള ബെലായത്തും കൂട്ടുകാരനും പിന്നെ നേപ്പാളി വിക്കിപീഡിയയിൽ നിന്നുള്ള രാജേഷ പാണ്ഡെ പിന്നെ വിവിധ ഭാ‍ഷക്കാരും രാജ്യക്കാരും ആയ നിരവധി പേർ ഞങ്ങളോടൊപ്പം ചേർന്നു. ചുരുക്കത്തിൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡാൻ‌സ്‌കിലേക്ക് ഞങ്ങൾ കയറിയ ഫ്ലൈറ്റ് ഒരു വിക്കിമാനിയ ഫ്ലൈറ്റ് ആയിരുന്നു. :)

യാത്രയുടെ മറ്റു് സൂക്ഷ്മമായ വിവരങ്ങൾ എഴുതുന്നില്ല. ഇന്ത്യൻ വിക്കിപീഡിയർ ഉൾപ്പെട്ട ചില പ്രധാന സംഭവങ്ങൾ മാത്രം എഴുതുന്നു.


വിക്കിമാനിയയിൽ

1. ഓഫ്‌ലൈൻ വിക്കിപീഡിയ കണ്ടെന്റിനെ പറ്റിയുള്ള ഞങ്ങളുടെ വർക്ക് ഷോപ്പ്

ഇപ്രാവശ്യത്തെ വിക്കിമാനിയയിൽ മലയാളം വിക്കിപിഡിയ, മലയാളം വിക്കിപീഡിയ സി.ഡി ഇതു് രണ്ടും വമ്പിച്ച ജനശ്രദ്ധ നേടി. ഞങ്ങൾ 2 പേരും, പിന്നെ അമേരിക്ക, ജർമ്മനി എന്നിവടങ്ങളിൽ നിന്നുള്ള 3 പേരും കൂടെ ചേർന്ന് 3 മണിക്കൂറോളം നീണ്ടു നിന്ന ഒരു വിക്കിപീഡിയ സി.ഡി ക്രിയേഷൻ വർക്ക് ഷോപ്പ് നടത്തി.അമേരിക്കക്കാരൻ മാർട്ടിൻ വാക്കർ ഇംഗ്ലീഷ് വിക്കിപീഡിയ സിഡി നിർമ്മിക്കാൻ നടത്തിയ പ്രയതനങ്ങളെക്കുറിച്ച് സംസാരിച്ചു. മലയാളം വിക്കിപീഡിയ സി.ഡി നിർമ്മിക്കാൻ നടത്തിയ  പ്രയത്നത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു. അതിനു് ശേഷം ഓപ്പൺ സിം പ്രൊജക്ടിന്റെ ആളായ മാനു‌വൽ സ്നീഡർ ഓപ്പൺ സിമ്മിനെ കുറിച്ച് സംസാരിച്ചു.

 ടിനുവും സന്തോഷും മാർട്ടിൻ വാക്കറുമൊത്ത്

അതിനു് ശേഷം വിക്കിപീഡിയ സിഡി നിർമ്മിക്കുന്നതിന്റെ ഡെമോ സന്തോഷ് കാണിച്ചു. പോളിഷ്, ഇംഗ്ലീഷ്, ഹീബ്രു, തമിഴ്, ജാപ്പനീസ് എന്നീ ഭാഷകളിൽ ഉള്ള വിക്കിപീഡിയ സിഡി നിർമ്മിച്ചതിന്റെ സാമ്പിൾ കാണിച്ചു. അതെല്ലാവരും വളരെ താല്പര്യത്തോടെ കണ്ടു. അതിനെ അടിസ്ഥാനമാക്കി ചൊദ്യങ്ങളും ഉണ്ടായി.


ഞാൻ പഠിച്ച ഒരു പ്രധാന പാഠം

കൂടുതൽ ആളുകൾ ഉൾപ്പെടുന്നതിനാൽ 2 ദിവസം ആയാണു് ഈ വർക്ക് ഷൊപ്പ് നടന്നത്. 2 ദിവസം മിക്കവാറും മുഴുവനുമായി ഇതിന്റെ പിറകെ പോയി. അതിനാൽ തന്നെ ആദ്യത്തെ 2 ദിവസത്തെ പങ്കെടുക്കണം എന്ന് ഞാൻ ആഗ്രഹിച്ച പല പ്രധാനപ്പെട്ട സെഷൻസും എനിക്ക് നഷ്ടമായി.


വിക്കിമാനിയയിൽ വളരെ കാഷുവലായി ആയിരുന്നു ആളുകൾ വിവിധ സെഷൻസ് ചെയ്തിരുന്നത്. ആദ്യമായി പോയ ഞാൻ മസിൽ പിടിച്ചാണു് ഇതൊക്കെ ചെയ്തത്. ഇനി ഇതേ പോലെയുള്ള വലിയ പരിപാടികളിൽ കയറി തല ഇടാതെ, ചെറിയതെന്തെങ്കിലും ചെയ്ത്    ബാക്കി സെഷൻസ് ഒക്കെ അറ്റൻഡ് ചെയ്യുന്നതാണു് നല്ലത് എന്ന പാഠം പഠിച്ചു. :)

ആ വർക്ക് ഷോപ്പിൽ ഉടനീളവും അല്ലാതുള്ള വിവിധചർച്ചകളിലും മലയാളം, കേരളം എന്നിവയെ അവിടുള്ളവർക്ക് വേണ്ട വിധത്തിൽ പരിചയപ്പെടുത്തി കൊടുക്കാൻ ഞങ്ങൾക്കായി. ഇന്ത്യ എന്നാൽ ഹിന്ദി എന്നാണു് എന്ന് ധരിച്ച് വച്ചിരിക്കുന്ന പലരുടേയും മിഥ്യാധാരണ മാറ്റാൻ ഞങ്ങൾക്കായി.

മലയാളത്തിനും തമിഴിനും മാത്രമേ വിക്കിമാനിയയിൽ സജീവമായ ഇടപെടലുകൾ നടത്താൻ ആയുള്ളൂ. ബാക്കി ഇന്ത്യൻ ഭാഷകളുടെ ഒന്നും വിക്കി കമ്യൂണിറ്റി സജീവമല്ലാത്തതിനാൽ ആ ഭാഷകളെക്കുറിച്ച് ഒരു പരാമാർശവും ഉണ്ടായില്ല. ഹിന്ദിയെ പോലെ 50കോടിയിൽ പരം ജനങ്ങൾ സംസാരിക്കുന്ന ഒരു ഭാഷയിൽ നിന്നു് എന്തേ ഒരു മുന്നേറ്റവും ഉണ്ടാവാത്തതെന്ന് പലരും സ്വകാര്യമായി എന്നോട് ചോദിച്ചു. പലർക്കും ഇന്ത്യയിൽ ഇത്രയധികം ഭാഷ ഉണ്ടു് എന്ന് തന്നെ അറിയില്ലായിരുന്നു. ചുരുക്കത്തിൽ സമ്മേളനത്തിന്റെ അവസാന ദിവസമായപ്പോഴേക്ക് പലർക്കും ഇന്ത്യയെന്നാൽ മലയാളം ആയി. :)

2. വിക്കിപീഡിയ സി.ഡിയുടെ വിജയഗാഥ
ആദ്യത്തെ ദിവസം തന്നെ വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രമുഖരായ പലർക്കും നമ്മൾ പുറത്തിറക്കിയ മലയാളം വിക്കിപീഡിയ സി.ഡി  ഞങ്ങൾ കൈമാറി. (ഭാഗ്യത്തിനു് ടിനു മലയാളം വിക്കിപീഡിയ സി.ഡിയുടെ കുറച്ച് കോപ്പികൾ കൊണ്ടു വന്നതിനാൽ അത് നടന്നു. അതിനു് ടിനുവിനു് പ്രത്യേക നന്ദി.)

മലയാളം പോലെ ഒരു ഭാഷ ഇതു് ചെയ്തു എന്നതും അതിനായി സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി മലയാളം വിക്കിസമൂഹം ബന്ധപ്പെട്ടു എന്നത് വളരെ ആഹ്ലാദത്തോടെയാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ പല ഭാരവാഹികളും പ്രതികരിച്ചത്. പലർക്കും ഐടി@സ്കൂളിന്റെ പ്രവർത്തനത്തേയും, സ്കൂൾ വിക്കിയേയും (എനിക്കുള്ള പരിമിതമായ അറിവ് വച്ച്) ഒക്കെ പരിചയപ്പെടുത്തി കൊടുക്കാൻ എനിക്കായി.

പക്ഷെ ആദ്യത്തെ 2 ദിവസവും വിക്കിപീഡിയയുടെ സ്ഥാപകരിലൊരാളായ ജിമ്മിവെയിൽ‌സുമായി ബന്ധപ്പെടാൻ എനിക്കായില്ല. അതിനുള്ള അവസരം ഒത്തത് 3 ആമത്തെ ദിവസം പുള്ളിയുടെ കീനോട്ട് അഡ്രസ്സിനു് തൊട്ടു മുൻപായിരുന്നു. ഇപ്രാവശ്യം ചെറിയ ഭാഷകളുടെ വിക്കിപീഡിയ വളരേണ്ടതിന്റെ ആവശ്യകത ആയിരുന്നു പുള്ളിയുടെ പ്രസംഗത്തിലെ പ്രധാനവിഷയം. പുള്ളിയുടെ പ്രസംഗത്തിനു് തൊട്ട് മുൻപു് ടിനുവും ഞാനും അദ്ദേഹത്തെ പോയി കാണുകയും നമ്മൾ പുറത്തിറക്കിയ സിഡി അദ്ദേഹത്തിനു് കൊടുക്കുകയും ചെയ്തു. വളരെ ആശ്ചര്യത്തോടെ നമ്മുടെ വിക്കിപീഡിയ സിഡിയുടെ കഥകൾ ചോദിച്ചറിഞ്ഞ അദ്ദേഹം, ഐടി@സ്കൂൾ ഇതിനായി സഹകരിച്ചു എന്നത് ആഹ്ലാദത്തോടെ കേട്ടിരുന്നു. മലയാളം സർ‌വ്വവിജ്ഞാനകോശം വിക്കിപീഡിയയിൽ ആക്കുന്ന കാര്യത്തെ കുറിച്ചും ചോദിച്ചു. 2008 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫ്രീ സോഫ്റ്റ്‌വെയർ കോൺ‌ഫറൻസിൽ സംബന്ധിധിച്ച ഓർമ്മകൾ അദ്ദേഹം അയവിറക്കുകയും ചെയ്തു.


അതിനു് ശെഷം സിഡി കൈമാറിയതിൽ സന്തൊഷം രെഖപ്പെടുത്തിയ ജിമ്മി, ഇന്ന് തന്റെ പ്രസംഗത്തിലെ ഒരു പ്രധാന വിഷയം ഇതായിരിക്കും എന്ന് ഞങ്ങളൊട് സൂചിപ്പിച്ചു. അതിനു് ശെഷം തന്റെ പ്രസംഗം തുടങ്ങിയ ജിമ്മി, ചെറുവിക്കിപീഡിയകളെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷ എന്താണെന്ന് ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള വിക്കിപീഡിയരുമായുള്ള സംഭാഷണങ്ങൾ വിവരിച്ച് സംസാരിച്ചു. അതിനു് ശെഷം വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വിക്കിപീഡിയകൾ നടത്തേണ്ടുന്ന ശ്രമം വിവരിക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ സിഡി കൈയ്യിലെടുത്തു. “എനിക്ക് ഈ വിഷയത്തിൽ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാൻ സന്തോഷമുണ്ടു്” എന്ന് പറഞ്ഞ് നമ്മുടെ സിഡി ഉയർത്തിക്കാട്ടി മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം സംസ്ഥാനവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച വിവരവും പുറത്തു വിട്ടു. ജിമ്മി വെയിൽ‌സ് നമ്മുടെ മലയാ‍ളം സിഡി ഉയർത്തിക്കാട്ടി അതിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന ഫോട്ടോ ഇതാ ഇവിടെ.
ജിമ്മി വെയിൽ‌സ് മലയാളം വിക്കിപീഡിയ സിഡിയെ വിക്കിമാനിയയിൽ പരിചയപ്പെടുത്തുന്നു.


അവിടെ കൂടിയിരുന്നവർ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാർത്തയെ സ്വീകരിച്ചു. പലരും ജിമ്മി സിഡി പിടിച്ച് നിൽക്കുന്ന ഫൊട്ടോ എടുക്കാനായി വേദിയുടെ മുന്നിലേക്ക് വന്നു. :) :)


ജിമ്മിയുടെ പ്രസംഗത്തിനു് ശേഷം നിരവധി പേർ ഞങ്ങളൊട് ഇതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചറിഞ്ഞു.

3. ഗെരാർഡിനെ കണ്ടത്

വിക്കിമീഡിയയുടെ ഇന്ത്യാ മെയിലിങ്ങ് ലിസ്റ്റ് പിന്തുടരുന്നവർക്ക് ഗെരാർഡ് എന്ന യൂറോപ്യൻ വിക്കിപ്രവർത്തകൻ ഇന്ത്യൻ ഭാഷകളിലുള്ള വിക്കികളിൽ നടത്തുന്ന പ്രവർത്തകനെക്കുറിച്ച് അറിയാമെന്ന് കരുതുന്നു. അദ്ദെഹത്തെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് സന്തോഷം തരുന്ന ഒന്നായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഒരു പടം ഇവിടെ.

 ഗെരാർഡ് സന്തോഷിനോടൊപ്പം


4. സീബ്രാന്റിനെ കണ്ടത്

സീബ്രാന്റ് എന്ന യൂറോപ്യൻ വിക്കിപീഡിയൻ മലയാളം വിക്കിപ്രവർത്തകരിൽ പലർക്കും സുപരിചിതനാണു്. വിക്കിയുടെയുടേയും, വിക്കിയുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ്‌വെയറുകളുടേയും സമ്പർക്കമുഖം വിവിധ ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന വമ്പൻ പരിഭാഷാപദ്ധതിയായ ട്രാൻ‌സ്‌ലേറ്റ് വിക്കിയുടെ ചുക്കാൻ പിടിക്കുന്ന ആളാണു് അദ്ദേഹം. സന്തോഷ് വികസിപ്പെച്ചെടുത്ത Wiki2CD സോഫ്റ്റ്‌വെയർ അദ്ദെഹം സൂക്ഷമമായി വിലയിരുത്തുകയും മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങൾ സന്തോഷിനെ അറിയിക്കുകയും ചെയ്തു. അതിന്റെ ഒപ്പം Wiki2CD സോഫ്റ്റ്‌വെയർ ട്രാൻ‌സലെറ്റ് വിക്കിയിലേക്ക് ചേർക്കാനുള്ള സാദ്ധ്യതകളെപറ്റിയും അദ്ദേഹം ആരാഞ്ഞു. അദ്ദേഹത്തിന്റെ പടം ഇവിടെ.


 സീബ്രാന്റ്

5. കാരി ബാസ്സിനെ കണ്ടത്

വിവിധ ഭാഷളിലുള്ള വിക്കിമീഡിയരും വിക്കിമീഡിയ ഫൗണ്ടെഷനുമായുള്ള ബന്ധത്തിനു് സഹായിക്കുന്ന ആളാണു് കാരി ബാസ്സ്. വളരെ നാളുകളായി അദ്ദേഹത്തെ വിക്കിമീഡിയ ഇന്ത്യ മെയിലിങ്ങ് ലിസ്റ്റ് വഴി അറിയാം. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും സന്തോഷമുള്ള കാര്യമാണു്.

 കാരി ബാസ്സ്

6. എറിക്ക്

എല്ലാ വിക്കിസംരംഭങ്ങളുടേയും സ്ഥിതിവിവരക്കണക്ക് മാസാമാസം തയ്യാറാക്കുന്നതിനു് നേതൃത്വം കൊടുക്കുന്ന ആളാണു് . ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്ക് അദ്ദേഹം തയ്യാറാക്കുന്നതിന്റെ ഒരു സബ്‌സെറ്റ് മാത്രമാണു്. ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും അദ്ദെഹവുമായി ബന്ധപ്പെടെണ്ടി വന്നിട്ടുണ്ടു്. ഇപ്പോഴാണു് നേരിട്ട് കാണാനും സംസാരിക്കാനും അവരമുണ്ടായത്.

 എറിക്ക്7. മയൂരനാഥൻ
തമിഴ് വിക്കിപീഡിയ തുടങ്ങിയത് മയൂരനാഥനാണു്. വളരെ നാളുകളായി കാണണം എന്ന് ഞാൻ ആശിച്ച ആൾ. ശ്രീലങ്കൻ തമിഴനാണു്. കഴിഞ്ഞ 17 വർഷമായി യു.എ.ഇയിൽ ജൊലി ചെയ്യുന്നു. 


മയൂരനാഥൻ

 8. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിക്കിമീഡിയർ

 ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വിക്കിമാനിയയിൽ പങ്കെടുത്തവർ


വിക്കിമാനിയയുടെ നടത്തിപ്പ്
 കോൺ‌ഫറൻസിൽ വിവിധ സെഷൻസ് നടത്തിയ വിധം, പരിപാടിയുടെ ഓഡിയോ വീഡിയോ സ്ട്രീമിങ്ങ് എന്നിവ വിക്കിമാനിയയിൽ വളരെ നന്നായി കൈകാര്യം ചെയ്തു. പക്ഷെ താമസം, ഭക്ഷണം, വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ അന്താരാഷ്ട്ര വിക്കിമീഡിയരെ സംഘാടക സമിതി കൈകാര്യം ചെയ്ത വിധം എന്നിവ വളരെ മൊശമായിരുന്നു. യൂറോപ്പിൽ നിന്ന് വന്നവർക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. യൂറോപ്യൻ കോൺ‌ഫറൻസ് ആയിരുന്നെങ്കിൽ ഒരു പരാതിയും ഇല്ലാതെ കാര്യങ്ങൾ നടന്നേനെ. പക്ഷെ ബാക്കി രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. പലപ്പോഴും പരാതിപ്പെടാൻ പോലും ആളില്ല എന്ന സ്ഥിതിയായിരുന്നു. ഈ സമയത്തൊക്കെ കാരിയുടെ സാന്നിദ്ധ്യംഞങ്ങളെ സഹായിച്ചു. കാരിയെ പോലുള്ള പ്രവർത്തകർ വിക്കിമീഡിയ ഫൗണ്ടെഷനു മുതൽകൂട്ട് ആണു് എന്നതിനു് യാതൊരു സംശയവും ഇല്ല.

എല്ലാം പങ്കു വെച്ചുള്ള സന്നദ്ധ പ്രവർത്തനം ആയതിനാൽ ആരും എവിടേയും പരാതിപ്പെടാനൊന്നും പോയില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയരെ എല്ലാം കൂടി ഒരുമിച്ചു കാണാൻ സാധിച്ചു എന്നത് തന്നെ വലിയ കാര്യം ആയിരുന്നു. അടുത്ത വർഷം ഇസ്രായെലിൽ വീണ്ടും കാണാം എന്ന ആശയോടെ എല്ലാവരും ഡാൻ‌സ്കിൽ നിന്നു് വിട പറഞ്ഞു.തിരിച്ചെത്തിയപ്പൊഴേക്ക് കേരളത്തിൽ വിക്കിപീഡിയ സിഡി ഉപയോഗിച്ചുള്ള ഒരു വിവാദം തുടങ്ങാൻ ചിലർ പദ്ധതിയിട്ടതായി വിവരം കിട്ടിയിട്ടുണ്ടു്. :) കണ്ടൽക്കാടും കൈവെട്ട് കെസൊക്കെ വിവാദിച്ചു കഴിഞ്ഞു. ഇനി അടുത്തത് ഒന്ന് കണ്ടെത്തണമല്ലോ.

18 July, 2010

ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി മലയാളത്തിന്റെ സൗജന്യ ഓൺ‌ലൈൻ ഗ്രന്ഥശാലയായ  മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി പേർ നേരിട്ടും അല്ലാതെയും കഴിഞ്ഞ മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ വിവിധ തരത്തിലുള്ള ഇടപെടലുകളാണു് ഈ പദ്ധതി ഇത്ര പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിച്ചത്.

ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ ഇവിടെ നിന്നു് ഓരോന്നായി എടുത്ത് വായിക്കാം.

2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ച് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തിൽ വച്ചു് വിവിധ മലയാളം വിക്കിസംരംഭങ്ങളെ പല പുതുമുഖങ്ങൾക്കും പരിചയപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു. അങ്ങനെ സ്വന്തന്ത്രപകർപ്പവകാശമുള്ള ഗ്രന്ഥങ്ങൾ ശെഖരിക്കുന്ന വിക്കിഗ്രന്ഥശാല പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണു്, വിക്കി സംഗമത്തിൽ വന്ന കൊച്ചി സ്വദേശിയായ ശ്രീകുമാർ എന്നെ വന്നു് കണ്ടത്.

അദ്ദേഹത്തിനു് ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികളുടെ സ്രോതസ്സ് ഫയൽ സംഘടിപ്പിച്ചു തരാൻ കഴിയും എന്നും പ്രസ്തുത കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പ്രാധാന്യവും ശ്രദ്ധേയതയും അറിയുന്നത് കൊണ്ടു് തന്നെ തീർച്ചയായും അത് മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ സാധിക്കും എന്ന് അദ്ദേഹത്തെ അറിയിച്ചു.

വിക്കിസംഗമത്തിനു് ശേഷം 3 ആഴ്ചയ്ക്കുള്ളിൽ ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ സ്രോതസ്സ് ഫയൽ അദ്ദേഹം അയച്ചു തന്നു. പക്ഷെ അത് ആസ്കിയിലുള്ള പേജ് മേക്കർ ഫയൽ ആയിരുന്നു. ആസ്കിയിലുള്ള ഉള്ളടക്കം യൂണിക്കോഡിലാക്കുക എന്ന കടമ്പ നിലനിൽക്കുമ്പോൾ ഇത് ആദ്യം വിചാരിച്ച പോലെ പെട്ടെന്ന് വിക്കിഗ്രന്ഥശാലയിൽ ആക്കാൻ കഴിയില്ല എന്ന് ഉറപ്പായി.

വിക്കിഗ്രന്ഥശാലയിൽ ഇതിനു് മുൻപ് പല ഗ്രന്ഥങ്ങളും യൂണിക്കോഡിലാക്കാൻ സഹായിച്ച സന്തോഷ് തോട്ടിങ്ങൽ തന്നെ ഈ സ്രോതസ്സ് ഫയൽ യൂണിക്കോഡിലാക്കുന്ന പദ്ധതി എറ്റെടുത്തു. കൂടുതൽ ആളുകളെ ഇതേ പോലുള്ള സംരംഭങ്ങളിൽ സഹകരിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കിഗ്രന്ഥശാല ഉപയോക്താവും, നിലവിൽ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ്‌ ടെക്ക്നോളജിയിൽ മെക്കാനികൽ എന്ജിനീയറിങ്ങ് വിദ്യാർത്ഥിയായ മനോജ് കെയെ, സന്തോഷ് ഈ സംരംഭം ഏല്പിച്ചു. ആവശ്യമായ സാങ്കേതിക മേൽനൊട്ടം സന്തോഷ് തന്നെ നിർ‌വഹിച്ചു.
സ്രോതസ്സ് ഫയലിൽ ഉപയോഗിച്ചിരിക്കുന്ന ആസ്കി ഫോണ്ടിന്റെ മാപ്പിങ്ങ് ഫയൽ തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പക്ഷെ സ്രൊതസ്സ് ഫയലിൽ ഉപയൊഗിച്ചിരുന്ന ആസ്കി ഫോണ്ടു് കിട്ടാനുള്ള വഴി അടഞ്ഞതിനാൽ അതിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഫോണ്ട് ഉപയൊഗിച്ച് മനൊജ് മാപ്പിങ്ങ് ഫയൽ ഉണ്ടാക്കി. അപൂർവ്വം ചില അക്ഷരങ്ങൾ എന്നിട്ടും ശരിയായില്ല. പ്രശ്ലേഷം ആയിരുന്നു അതിൽ ഒന്നെന്ന് പിന്നീട് മനസ്സിലായി. മാപ്പിങ്ങ് ഫയൽ തയ്യാറായതോടെ മനോജ് തന്നെ സ്രോതസ്സ് ഫയൽ മൊത്തമായി പയ്യൻസ് എന്ന യൂണീക്കോഡ് കൺ‌വർട്ടർ ടൂൾ ഉപയോഗിച്ച് യൂണീക്കോഡിലേക്ക് മാറ്റി പ്രസ്തുത ഫയൽ എനിക്കയച്ചു തന്നു.
യൂണിക്കോഡിലുള്ള ഫയൽ കിട്ടിയതൊടെ ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും വിവിധ വിഭാഗമനുസരിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു താൾ വിക്കിഗ്രന്ഥശാലയിൽ ഉണ്ടാക്കുക ആണു് ആദ്യം ചെയ്തത്. അത് ഇവിടെ കാണാം. അതു് തീർന്നതോടെ മനോജ് അയച്ച് തന്ന ഫയൽ ഉപയോഗിച്ച് കൃതികൾ ഓരോന്നായി മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാൻ തുടങ്ങി. താമസിയാതെ എന്നോടൊപ്പം മനോജും ചേർന്നു. അങ്ങനെ 2 ആഴ്ചയൊളം എടുത്ത് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ മുഴുവൻ 2010 മെയ് 29ഓടെ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി. ഭൂരിപക്ഷവും മനോജ് തന്നെയാണു് ചെയ്തത്.

പക്ഷെ അതു് കൊണ്ടും ഈ പരിപാടി തീർന്നില്ല. വലിയ ഒരു ജോലി ബാക്കി കിടക്കുക ആയിരുന്നു. വിക്കിഗ്രന്ഥശാലയിൽ ആക്കിയ ഉള്ളടക്കം മൊത്തം വിക്കിസിന്റാക്സിൽ ആക്കി അത് വിക്കിരീതിയിൽ ഫോർ‌മാറ്റ് ചെയ്താൽ മാത്രമേ വായനക്കാരന് അത് വായനായോഗ്യമാകൂ. അങ്ങനെ അതിനുള്ള പണി ആരംഭിച്ചു. ഓരോ കൃതിയായി എടുത്ത് ഫോർമാറ്റ് ചെയ്ത് വിക്കിസിന്റാക്സുകൾ ചെർത്ത് വളരെ പതുക്കെ ആണു് ഈ പരിപാടി മുന്നെറിയത്. തച്ചന്റെ മകൻ എന്ന മലയാളം വിക്കിഗ്രന്ഥശാല കാര്യനിർ‌വാഹകൻ കൂടി ഈ സംരംഭത്തിൽ ചേർന്നതോടെ ഈ പണിക്ക് അല്പം ചൂടു പിടിച്ചു.

പക്ഷെ അതിനിടയ്ക്ക് വന്നു ചേർന്ന ബാംഗ്ലൂരിലെ രണ്ടാം വിക്കിപഠനശിബിരം, വിക്കിമാനിയ 2010 എന്നിവ ഈ പദ്ധതിയെ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനെ ബാധിച്ചു. എങ്കിലും തച്ചന്റെ മകൻ ഒറ്റയ്ക്ക് വളരെ പതുക്കെ കൃതികൾ ഓരോന്നായി എടുത്ത് ഫോർമാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല വട്ടം ശ്രീകുമാർ ശ്രീനാരായണഗുരുവിന്റെ കൃതികൾ വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന കാര്യം എന്തായി എന്ന് ചൊദിക്കുന്നുണ്ടായിരുന്നു. :) :) നടക്കുന്നുണ്ടു് എന്നല്ലാതെ എന്ന് ഇതു് പൂർത്തിയാക്കും എന്ന് അദ്ദേഹത്തിനു് ഉറപ്പ് കൊടുക്കാനെ പറ്റിയില്ല. അങ്ങനെ നിരവധി നാളത്തെ പ്രയത്നത്തിനു് ശേഷം ഫോർമാറ്റിങ്ങ് ജോലികൾ ഒക്കെ തീർന്ന് 2010 ജൂലൈ 15ആം തീയതി ശ്രീനാരായണഗുരുവിന്റെ കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി തന്നെ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി.

ഇപ്പോൾ ഗുരുവിന്റെ കൃതികൾ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കത്താൾ ഉപയോഗിച്ച് എല്ലാ കൃതികളിലേക്കും എത്തപ്പെടാനും കൃതിവായിക്കാനും സാധിക്കും. അല്ലറ ചില്ലറ അക്ഷരത്തെറ്റുകൾ അവിടവിടെ ഉണ്ടാക്കാം. വിക്കിയായത് കൊണ്ട് നിങ്ങളിലാർക്കും അത് ഏത് നിമിഷവും തിരുത്താം. ചുമരായി, ഇനി ചിത്രമെഴുതാമല്ലോ :) :) ഏതെങ്കിലും കൃതി വിട്ടു പോയിട്ടുണ്ടെങ്കിൽ അയച്ചു് തന്നാൽ അത് ചേർക്കാം.

കൃതികൾ തമ്മിലുള്ള നാവിഗേഷൻ എളുപ്പത്തിലാക്കാൻ ചില നാവിസേഷണൽ ടെമ്പ്ലേറ്റുകൾ നിർമ്മിക്കണം എന്നുണ്ടു്. അത് പക്ഷെ പതുക്കെ ചെയ്യാവുന്നതേ ഉള്ളൂ.
താഴെ പറയുന്നവർ നേരിട്ടും അല്ലാതെയും ഈ പദ്ധതിയുമായി സഹകരിച്ചു
 1. ശ്രീകുമാർ (ഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ സ്രോതസ്സ് പ്രമാണം സംഘടിപ്പിച്ചു തരുന്നതിൽ മുൻ‌കൈ എടുത്തു)
 2. മനോജ് (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കുകയും ഈ കൃതികളിൽ മിക്കവയും ഗ്രന്ഥശാലയിൽ ചേർക്കുകയും ചെയ്തു)
 3. സന്തോഷ് തോട്ടിങ്ങൽ (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കാൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു)
 4. തച്ചന്റെ മകൻ (ഏതാണ്ടു് ഒറ്റയ്ക്ക് തന്നെ ഗ്രന്ഥശാലയിൽ ചേർത്ത കൃതികൾ മിക്കവാറും ഫോർമാറ്റ് ചെയ്യുകയും അതിനെ അടുക്കി പെറുക്കി ഇന്നുള്ള രൂപത്തിൽ ആക്കുകയും ചെയ്തു)
ഇവരോട് എല്ലാവരൊടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അമൂല്യമായ നിരവധി കൃതികൾ ഇനിയും വിക്കിഗ്രന്ഥശാലയിൽ എത്തിക്കാൻ ഈ സംരംഭം പലരേയും സഹായിക്കും എന്ന് കരുതുന്നു. ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ സമ്പൂർണ്ണമായോ ഭാഗികമായോ ചേർത്ത കൃതികൾ താഴെ പറയുന്നവ ആണു്.

മതഗ്രന്ഥങ്ങൾ

മറ്റ് ഗ്രന്ഥങ്ങൾ

കവിതകൾ (ഇതിൽ ഒന്നും പൂർത്തിയായിട്ടില്ല. എല്ലാം ഭാഗികമാണു്)

വ്യാകരണം

(ഇതിന്റെ ഫോർമാറ്റിങ്ങ് പൂർത്തിയായിട്ടില്ല. പൂർത്തിയാക്കാൻ താങ്കൾക്ക് സഹായിക്കാം.)

ഇതു് കൂടാതെ വേറെയും നിരവധി കൃതികൾ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർത്തിട്ടുണ്ടു്. വിസ്താരഭയത്താൽ തൽക്കാലം അതൊന്നും ഇവിടെ ചേർക്കുന്നില്ല. മലയാളത്തിന്റെ സ്വതന്ത്ര സൗജന്യ ഓൺ‌ലൈൻ ഗ്രന്ഥശാലയായ മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നു.

11 May, 2010

ഇന്ദുലേഖ മലയാളം വിക്കിഗ്രന്ഥശാലയിൽ

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശെഷിപ്പിക്കപ്പെടുന്ന ഇന്ദുലേഖ മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തിരിക്കുന്നു. അതിലേക്കുള്ള ലിങ്ക് ഇതാ: http://ml.wikisource.org/wiki/Indulekha


എസ്.എം.സി. വികസിപ്പിച്ചെടുത്ത പയ്യൻസ് എന്ന ആസ്കി ടു യൂണിക്കൊഡ് കൺ‌വെർട്ടർ ഉപയോഗിച്ചു് ഇന്ദുലേഖ എന്ന നോവലിന്റെ പിഡി‌എഫ് മലയാളം യൂണീക്കോഡാക്കി മാറ്റുകയായിരുന്നു. അതിനു് സഹായിച്ച സന്തോഷ് തോട്ടിങ്ങലിനു് പ്രത്യേക നന്ദി.

അങ്ങനെ മലയാളത്തിലെ ആദ്യത്തെ നോവൽ യൂണീക്കോഡ് മലയാളത്തിൽ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിയെങ്കിലും, ആസ്കിയിൽ നിന്നു് യൂണിക്കോഡിലേക്ക് മാറ്റിയപ്പോഴുണ്ടായ ചില കൺ‌വേർഷൻ പ്രശ്നങ്ങൾ മൂലം എല്ലാം തികഞ്ഞ ഒരു പതിപ്പല്ല ഇപ്പോൾ വിക്കിഗ്രന്ഥശാലയിൽ കിടക്കുന്നതു്. കൺ‌വേർഷൻ പ്രശ്നങ്ങൾ മൂലം ചിലയിടത്ത് അക്ഷരത്തെറ്റുകൾ ഉണ്ടാവാം. ചില ഫോർമാറ്റിങ്ങ് പ്രശ്നങ്ങളും ഉണ്ടു്.

അതിനാൽ 20 അദ്ധ്യായങ്ങൾ ഉള്ള മലയാളഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിനെ, തെറ്റുകളൊക്കെ തിരുത്തി മലയാളം വിക്കിഗ്രന്ഥശാലയിലെ ലക്ഷണമൊത്ത ഗ്രന്ഥമാക്കി മാറ്റാൻ മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകർ ഇതിൽ താല്പര്യമുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. നിങ്ങൾ ചെയ്യേണ്ടതു് ഇത്ര മാത്രം. ഇന്ദുലേഖയുടെ പി.ഡി‌എഫ്. ഇവിടെ നിന്നു് ഡൗൺ‌ലോഡ് ചെയ്ത് മലയാളം വിക്കിഗ്രന്ഥശാലയിലെ ഇന്ദുലേഖ എന്ന പുസ്ത്കത്തിലെ ഒരോ അദ്ധ്യായത്തിന്റേയും വിക്കിതാളുകൾ എടുത്ത് പ്രൂഫ് റീഡ് ചെയ്ത് തെറ്റുകൾ തിരുത്തുക.

സ്വന്തമായി എഴുതിയാൽ ശരിയാവുമോ എന്ന പേടിയാൽ മലയാളം വിക്കിപീഡിയയിൽ എഴുതാതെ മാറി നിൽക്കുന്ന നിരവധി പേരുണ്ടു്. അങ്ങനെ മാറി നിൽക്കുന്നവർക്ക് അത്തരം പേടിയൊന്നും ഇല്ലാതെ ഈ സം‌രംഭത്തിൽ പങ്കു് ചേരാം. വിക്കിഗ്രന്ഥശാലയിൽ നമ്മൾ സ്വന്തമായി എഴുതുക അല്ല, മറ്റുള്ളവർ എഴുതിയ ശ്രദ്ധേയമായ കൃതികൾ ചേർക്കുകമാത്രമാണു് ചെയ്യുന്നതു്. അതിനാൽ യാതൊരു പേടിയും കൂടാതെ പ്രൂഫ് റീഡ് ചെയ്ത് ഈ ഗ്രന്ഥത്തിലെ തെറ്റുകൾ തിരുത്തി ഇതു് മലയാളം വിക്കിഗ്രന്ഥശാലയിലെ ലക്ഷണമൊത്ത ഗ്രന്ഥമാക്കി മാറ്റാൻ സഹായിക്കുക.ഇതിന്റെ ഒപ്പം നിങ്ങൾക്ക് വിക്കി എഡിറ്റിംങ്ങും പഠിക്കാം.

ഇതു് സംബന്ധിച്ച് കൂടുതൽ മാർഗ്ഗനിർ‌ദ്ദേശങ്ങൾ/സഹായങ്ങൾ ആവശ്യമെങ്കിൽ shijualexonline@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക. എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു.

28 April, 2010

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ

2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ചു് നടന്ന മൂന്നാമതു് മലയാളം വിക്കി സംഗമത്തോടു് അനുബന്ധിച്ചു് മലയാളം വിക്കി സംരംഭങ്ങളെ കുറിച്ചു് ഒരു പുസ്തകം ഇറക്കണം എന്ന ആലോചന ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും മലയാളം വിക്കിപീഡിയയുടെ സി.ഡി. ഇറക്കുന്ന പദ്ധതിയുടെ പിന്നിലായതിനാൽ അതു് നടക്കില്ല എന്നു് താമസിയാതെ മനസ്സിലായി.

എങ്കിൽ മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചു് സാധാരണ ഉയർന്നു് വരാറുള്ള ചൊദ്യങ്ങൾ തിരഞ്ഞെടുത്ത് പതിവു് ചോദ്യങ്ങൾ എന്ന ചെറിയ പുസ്തകം ഇറക്കാം എന്ന ആലൊചന ഈ സമയത്താണുണ്ടായതു്. അതിന്റെ പ്രിന്റിങ്ങിനുള്ള ചിലവു് സ്പോൺ‌സർ ചെയ്യാം എന്നു് ഐടി@സ്കൂൾ ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് സമ്മതിക്കുകയും ചെയ്തപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണു് വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ എന്ന ചെറു പുസ്തകം പിറവിയെടുക്കുന്നതു്.

പ്രസ്തുത പുസ്ത്കത്തിന്റെ പി.ഡി.എഫ് ഇവിടെ നിന്നു് ഡൗൺ‌ലൊഡ് ചെയ്യാം. http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf 

നിരവധി പേർ ഈ പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ടു്.

അങ്ങനെ നിരവധി പേരുടെ പ്രയത്നത്താൽ വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ എന്ന ചെറു പുസ്തകം യാഥാർത്ഥ്യമായി. ഇവരോടു് ഓരോരുത്തരോടും മലയാളം വിക്കിപ്രവർത്തക സമൂഹത്തിനുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.


വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ ഇവയെക്കുറിച്ചുള്ള പതിവു് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

വിക്കിപീഡിയയിൽ എഴുതിയാൽ എത്ര രൂപ കിട്ടും? എനിക്കു് ഇംഗ്ലീഷ് അറിയാമല്ലോ; ഞാനെന്തിനു് പിന്നെ മലയാളം വിക്കിപീഡിയയിൽ എഴുതണം? തുടങ്ങിയ ചോദ്യങ്ങളുമായി നിങ്ങളെ ഉത്തരം മുട്ടിക്കുന്നവർക്ക് ഈ പുസ്തത്തിന്റെ പി.ഡി.എഫോ, അച്ചടി കോപ്പിയോ കൊടുക്കുക. പ്രത്യെകിച്ച് കേരളത്തിലുള്ള പത്രപ്രവർത്തകർക്കു്. വിക്കി സംഗമത്തിന്റെ ദിവസം എന്റെ അടുത്ത് മാത്രം കുറഞ്ഞതു് 4 മലയാളം പത്രപ്രവർത്തകർ എങ്കിലും ഇതു് വരെ വിക്കിയിലെഴുതി എത്ര രൂപ സമ്പാദിച്ചു എന്ന ചോദ്യം ചോദിച്ചു. :)

സംശയങ്ങളൊക്കെ മാറി സ്വതന്ത്ര മനസ്സോടെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കാൻ ഈ പ്രമാണം സഹായിക്കും എന്നു് വിശ്വസിക്കട്ടെ.

ഈ പുസ്തകം അച്ചടിക്കാൻ എറണാകുളത്തെ അച്ചടി ശാലകൾ കയറിയിറങ്ങിയപ്പോൾ ഉണ്ടായ അനുഭവം വിശെഷമാണു്.
 • പി.ഡി.എഫ് പുസ്ത്കങ്ങൾ കുറഞ്ഞ സമയത്തിനുള്ളീൽ അച്ചടിക്കാനുള്ള ശെഷി കേരളത്തിലെ അച്ചടി ശാലകൾക്ക് ഇല്ല.
 • പി.ഡി.എഫ് പുസ്ത്കത്തേക്കാൾ അവർക്കൊക്കെ ആവശ്യം പേജ് മേക്കർ ഫയലുകൾ ആണു്
 • മലയാളം തനതു് ലിപിയിലുള്ള ഡോക്കുമെന്റുകൾ കാണുമ്പോൾ എറണാകുളത്തെ അച്ചടി ശാലക്കാർ അൽ‌ഭുതപ്പെടുന്നു. LaTex  എന്നു് കേൾക്കുമ്പോൾ അമ്പരക്കുന്നു. 
 • മലയാളം തനതു് ലിപിയിൽ യൂണിക്കൊഡിൽ ദിവസങ്ങളോളും പണിയെടുത്ത് തയ്യാറാക്കിയ ഡോക്കുമെന്റ്, പേജ് മേക്കറിൽ പുതിയ ലിപി ഉപയോഗിച്ച് ആസ്കി ഫോണ്ടിൽ തയ്യാറാക്കി പെട്ടെന്ന് തന്നെ പ്രിന്റ് ചെയ്ത് സഹായിക്കാം എന്ന വിചിത്രമായ നിർദ്ദേശവും കിട്ടി.
ചുരുക്കി പറഞ്ഞാൽ ഏറ്റവും അവസാനം യാതൊരു നിവർ‌ത്തിയും ഇല്ലാഞ്ഞ്, വിക്കി സംഗമത്തിനായി, സാധാരണ ലെസർ പ്രിന്ററിൽ പ്രിന്റെടുത്ത് സ്റ്റാപ്പിൾ ചെയ്യേണ്ടി വന്നു.

പുസ്ത്കത്തിന്റെ പി.ഡി.എഫ് ഇവിടെ നിന്നു് ഡൗൺ‌ലൊഡ് ചെയ്യുക. http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf . ഈ പുസ്തകം മലയാളം വിക്കിപീഡിയ സി.ഡിയിലും ഉൾപ്പെടുത്തിയിട്ടുണ്ടു്.07 April, 2010

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. 


സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള  അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ താഴെ. 


പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി

എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.


രജിസ്റ്ററേഷൻ: പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ
mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു്  ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
ഇമെയിൽ  വിലാസം:  mlwikimeetup@gmail.com

മൊബൈൽ നമ്പറുകൾ:

  സുഗീഷ്  സുബ്രഹ്മണ്യം: 9544447074  
  രാജേഷ് ഒടയഞ്ചാൽ: 9947810020 
  അനൂപ്  പി.: (0) 9986028410  
  രമേശ് എൻ.ജി.: (0) 9986509050
മലയാളഭാഷയെ  സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07

24 March, 2010

മലയാളം വിക്കിപീഡിയ - സിഡി പതിപ്പു് - സഹായ അഭ്യർത്ഥന

2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടക്കുന്ന വിക്കിസംഗമത്തോടനുബന്ധിച്ചു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ഇറക്കാൻ ഉദ്ദേശിക്കുന്നു.

സിഡിയിൽ ഉൾപ്പെടുത്താനുള്ള ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് നടന്നു കൊണ്ടിരിക്കുന്നു. ഇതു് വരെ നിർദ്ദേശിക്കപ്പെട്ട ലേഖനങ്ങൾ ഇവിടെ കാണാം http://ml.wikipedia.org/wiki/Wikipedia:Version_1. (ഈ പട്ടിക അന്തിമമല്ല, മാറ്റങ്ങൾ വരാം).


സിഡിയിൽ ഉൾപ്പെടുത്തുന്ന ലേഖനങ്ങൾ, വിക്കിപീഡിയക്ക് പുറത്ത്, സിഡി എത്തുന്ന സ്ഥലങ്ങളിൽ ഒക്കെയും മലയാളം വിക്കിപീഡിയയെ പ്രതിനിധീകരിക്കുവാൻ പോവുകയാണു്. അതിനാൽ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ പീർ‌റിവ്യൂ ചെയ്തു് കുറ്റമറ്റതാക്കേണ്ടേതു് മലയാളഭാഷയേയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള നാമോരുത്തരുടേയും കടമയാണു്.

അതിനാൽ http://ml.wikipedia.org/wiki/Wikipedia:Version_1 എന്ന താളിൽ കാണുന്ന ലേഖനങ്ങളുടെ കണ്ണിയിൽ ഞെക്കി വായിച്ചു നോക്കാനും, മെച്ചപ്പെടുത്തലുകൾ വരുത്താനും, തെറ്റുകൾ തിരുത്താനും, നിങ്ങളോരോരുത്തരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.


ഇതോടൊപ്പം തന്നെ, താഴെ കാണുന്ന ചില ലെഖനങ്ങൾ സിഡിയിൽ ഉൾപ്പെടുത്താൻ ആഗ്രഹം ഉണ്ടെങ്കിലും, നിലവിൽ ഉള്ളടക്കം കുറവായതിനാലും, മികച്ച വിക്കിലേഖനത്തിനുള്ള നിലവാരം പാലിക്കാത്തതിനാലും സിഡിയിൽ നിന്നു് ഒഴിവാക്കെണ്ട സ്ഥിതിയാണിപ്പോൾ. ഈ ലേഖനങ്ങളിൽ കൂടുതൽ ഉള്ളടക്കം ചേർത്ത് മെച്ചപ്പെടുത്താൻ പ്രസ്തുത വിഷയങ്ങളിൽ അറിവുള്ളവരെ ക്ഷണിക്കുന്നു.

ഇതിനു് പുറമേ നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത നല്ല ലേഖനങ്ങൾ വിക്കിയിലുണ്ടെന്നു് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അത് പട്ടികയിൽ ചേർക്കാൻ ഈ സം‌വാദം താളിൽ ഒരു കുറിപ്പിടുക. എഡിറ്റോറിയൽ ടീം എല്ലാ വശങ്ങളും പരിശോധിച്ച് അതു് പട്ടികയിലേക്ക് ചേർക്കാൻ യോഗ്യമാണോ എന്ന് തീരുമാനിക്കും.

17 March, 2010

ബാംഗ്ലൂർ മലയാളികൾക്കായി മലയാളം വിക്കി അക്കാഡമി

മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ബാംഗ്ലൂരിൽ ഒരു മലയാളം വിക്കി അക്കാഡമി നടത്തണം എന്നതു്.  വളരെ നാളുകളായി ഇതു് ആലൊചനയിലുണ്ടെങ്കിലും ഇപ്പോഴാണു് അങ്ങനെ ഒരു മലയാളം വിക്കി അക്കാഡമി നടത്താനുള്ള സാഹചര്യം ഉണ്ടായതു്.

ഈ വരുന്ന ഞായറാഴ്ച (2010 മാർച്ചു്  21) വൈകുന്നേരം  4 മണി മുതൽ 5:30 വരെയാണു് ബാംഗ്ലൂർ മലയാളം വിക്കി അക്കാഡമി. പരിപാടിയുടെ വിശദാംശങ്ങൾ താഴെ

പരിപാടി: മലയാളം വിക്കി അക്കാഡമി

തീയതി: 2010 മാർച്ചു് 21

സമയം: വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. പരിപാടി മലയാളത്തിലാണു് നടത്തപ്പെടുക.

എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

സ്ഥലം: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി


Centre for Internet and Society

No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore - 560052

പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും rameshng@gmail.com, shijualexonline@gmail.com, എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് മെയിൽ അയക്കുകയോ, 99865 09050 (രമേശ്) എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക

കണ്ണിംഗ് ഹാം റോഡിലേക്കുള്ള വഴി

 • ശിവജി നഗർ ബസ് സ്റ്റാൻഡിൽ നിന്ന് , ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് നേരെ കണ്ണിംഹാം റോഡിലേക്ക് പോകുക
 • വിധാൻ സൗധ/ജി.പി.ഒ നേരെ ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കണ്ണിഹാം റോഡിലേത്താം.

കണ്ണിംഗ് ഹാം റോഡിൽ നിന്ന് സ്ഥാപനത്തിലേക്കുള്ള വഴി

കണ്ണിംഗ് ഹാം റോഡിൽ , ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനിൽ നിന്നു ഏതാണ്ട് അരക്കിലോമീറ്റർ അകലത്തിലാണ്‌ സി.ഐ.എസ്. ഓഫീസ് സ്ഥിതി ചെയ്യുന്നത്. സിഗ്മമാളിന്റെ അടുത്തായുള്ള വൊക്‌ഹാർഡ് ആശുപത്രിയുടെ അതേ കെട്ടിടത്തിൽ മൂന്നാം നിലയിലാണ്‌ ഈ ഓഫീസ്. കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതിന്റെ ഒപ്പം തന്നിരിക്കുന്ന നമ്പറിൽ വിളിക്കുക.റൂട്ട് മാപ്പ്


View Larger Mapപങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും rameshng@gmail.com, shijualexonline@gmail.com, എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് മെയിൽ അയക്കുകയോ, 99865 09050 (രമേശ്) എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക

09 March, 2010

മലയാളം വിക്കിപ്രവർത്തകനു് മെറ്റാവിക്കിയിൽ ഉന്നതപദവി

മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കു് സന്തോഷവും അഭിമാനവും ഉളവാക്കുന്ന വാർത്തയേകി കൊണ്ടു് പ്രമുഖ മലയാളം വിക്കിപീഡിയനും, മലയാളം ബ്ലോഗ്ഗറുമായ ജ്യോതിസ്സ്/ശനിയന്‍ (http://ml.wikipedia.org/wiki/User:Jyothis), വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കികളുടെ ഒരു പ്രധാന പരിപാലന സംഘമായ സ്റ്റ്യൂവാർഡ് ഗ്രൂപ്പിലേക്കു് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. http://meta.wikimedia.org/wiki/Stewards/elections_2010


ഫെബ്രുവരി 7 മുതൽ 28 വരെ നടന്ന ആഗോള തിരഞ്ഞെടുപ്പിൽ,  97.5% പിന്തുണ നേടിയാണു് ജ്യോതിസ്സ് സ്റ്റ്യൂവാർഡായി തിരഞ്ഞെടുക്കപ്പെട്ടതു്. പിന്തുണയുടെ ശതമാനത്തിന്റെ കാര്യത്തിൽ, ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്റ്റൂവാർഡുകളിൽ. രണ്ടാം സ്ഥാനമാണു് ജ്യോതിസ്സിനു്. (http://toolserver.org/~stewardbots/elections.php)


വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാത്തവരുടെ അറിവിലേക്കായി സ്റ്റ്യൂവാർഡിന്റെ നിർവചനം താഴെ.
Stewards are users with complete access to the wiki interface on all Wikimedia wikis, including the ability to change any and all user rights and groups. They are tasked with technical implementation of community consensus, and dealing with emergencies (for example, cross-wiki vandalism). Stewards aim to make no decisions as stewards, but are empowered to act as a member of any permissions group on any project with no active member of that permissions group. For example: wikis without administrators may call upon stewards to fulfill that role; stewards will act as a bureaucrat as needed on wikis without bureaucrats.


ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭാരതീയ ഭാഷാ വിക്കി പ്രവർത്തകനും, ആദ്യത്തെ ഭാരതീയനും ആണു് അദ്ദേഹം എന്നതു് ഈ സ്ഥാനത്തിന്റെ പ്രാധാന്യം ഉയർത്തുന്നു. എല്ലാ ഭാരതീയ ഭാഷാ വിക്കികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെ ഇതു്.
മലയാളത്തിന്റെ മീഡിയാ വിക്കി സംബന്ധമായ ബഗ്ഗുകൾ നോക്കാൻ ഒരാൾ, വിക്കികൾക്ക് വേണ്ട വിവിധ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുമതി ഉള്ള ഒരാൾ, മലയാളം വിക്കിസംരംഭങ്ങളുടെ ആവശ്യങ്ങൾ വിവിധ വേദികളിൽ അവതരിപ്പിക്കാൻ നമ്മുടെ ഇടയിൽ നിന്നു് തന്നെ ഒരാൾ, തുടങ്ങി നിരവധി ഉപയോഗങ്ങളാണു് മലയാളം വിക്കിസംരംഭങ്ങൾക്കു് ഇതു് മൂലം കിട്ടുന്നതു്.


ജ്യോതിസ്സിനു് എല്ലാ വിധ ആശംസകളും നേരുന്നു

07 March, 2010

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം - 2010 ഏപ്രിൽ 17-നു്

ഇതു് ഒരു പത്രക്കുറിപ്പായി തയ്യാറാക്കിയതാണു്. വിക്കി സംഗമത്തെ കുറിച്ചുള്ള പരസ്യത്തിനായി ഇതു് നിങ്ങളുടെ പരിചയത്തിലുള്ള എല്ലാവർക്കും ഫോർ‌വേർഡ് ചെയ്യുകയും എല്ലാവരെയും ഈ സംഗമത്തെകുറിച്ചു് അറിയിക്കുകയും ചെയ്യുക. എന്താവശ്യത്തിനും എനിക്കു് മെയിൽ ചെയ്യാം. എന്റെ ഇമെയിൽ വിലാസം - shijualexonline@gmail.com 


മലയാളം വിക്കിപ്രവർത്തകരുടെ സംഗമം (http://ml.wikipedia.org/wiki/Meetup-2010_April)


വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17-നു് എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ  വെച്ചു് സംഘടിപ്പിക്കുന്നു (http://ml.wikipedia.org/wiki/Meetup-2010_April).  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. മുൻ കാലങ്ങളിൽ നടന്ന മലയാളം വിക്കിസംഗമങ്ങളിൽ നിന്നു് വ്യത്യസ്തമായി സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ, പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
മലയാളം വിക്കിപദ്ധതികളുടെ ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ ഭൂരിപക്ഷവും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്, മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള താല്പര്യക്കുറവു്,  ഇങ്ങനെയുള്ള ഏതെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു് അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാളത്തിലുള്ള വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും, ഏറ്റവും കൂടുതൽ അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിലുള്ള മലയാളികളാണു്. അതിലേക്കു് പൊതു ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ നാന്നി കുറിക്കുകയാണു് ഈ വിക്കിസംഗമം.

2010 ഏപ്രിൽ 17-നു് രാവിലെ 10 മുതൽ 1 മണി വരെ  മലയാളം വിക്കിപ്രവർത്തകരുടെ കൂട്ടായ്മയും, ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ പൊതു ജനങ്ങളും വിക്കിപ്രവർത്തകരും തമ്മിലുള്ള വിവിധ പൊതുജന സമ്പർക്കപരിപാടികളും ആണു് വിക്കിസംഗമത്തിന്റെ ഭാഗമായി ആലോചിക്കുന്നതു്. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ ഏപ്രിൽ 10-ആം തീയതിയൊടെ എല്ലാവരേയും അറിയിക്കാം. പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപ്രവർത്തകർ മലയാളം വിക്കിമീഡിയയിലെ വിക്കിസംഗമം താളിൽ (http://ml.wikipedia.org/wiki/Meetup-2010_April) നിർബന്ധമായും ഒപ്പു് വെച്ചിരിക്കണം. രാവിലത്തെ സമ്മേളനം വിക്കിപ്രവർത്തകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വിക്കിമീഡിയ ഫൗണ്ടേഷൻ, ഫൗണ്ടെഷന്റെ വിവിധ പദ്ധതികളെകുറിച്ചുള്ള അറിയിപ്പുകൾ തുടങ്ങിയവ താഴെ. 

വിക്കിമീഡിയ ഫൗണ്ടേഷൻ

വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയ വിവിധ ഓണ്‍ലൈ പദ്ധതിക നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണു് വിക്കിമീഡിയ ഫൗണ്ടെഷൻ. വിവിധ പദ്ധതിക വഴി സ്വതന്ത്ര-ഉള്ളടക്കം വികസിപ്പിക്കുകയും പരിപാലിക്കുകയും, അവയുടെ ഉള്ളടക്കം സൗജന്യമായി പൊതുജന സേവനാര്‍ത്ഥം നര്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
 വിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയര്‍ അടക്കം), വിക്കിസോഴ്സ്, വിക്കിമീഡിയ കൊമണ്‍സ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേര്‍സിറ്റി, വിക്കിമീഡിയ ഇന്‍‌കുബേറ്റര്‍, മെറ്റാ-വിക്കി തുടങ്ങിയവയൊക്കെയാണു് വിവിധ വിക്കിപദ്ധതികൾ.

ഈ പദ്ധതികൾ എല്ലാം തന്നെ 250-ല്‍പ്പരം ലോകഭാഷകളിൽ ലഭ്യമാണു്.
വ്യത്യസ്ത ഭാഷക്കാരും ദേശക്കാരുമടങ്ങുന്ന സേവന സന്നദ്ധരായ ഉപയോക്താക്കളാണു് ഈ വിക്കി പദ്ധതിളെ മുന്നോട്ടു് നയിക്കുന്നത്. വിവിധദേശക്കാരും ഭാഷക്കാരും അവരവ പ്രാവീണ്യം നേടിയിട്ടുള്ള ഭാഷകളിൽ അവരുടെതായ സംഭാവനക നല്‍കുന്നതോടൊപ്പം; ഇതര സംരംഭങ്ങളി തങ്ങള്‍ക്കാവുന്ന വിധത്തി സഹായം നല്‍കാറുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളത്തിലുള്ള വിവിധ മുന്നോട്ടു് കൊണ്ടുപോകുന്ന ഒരു മലയാളി വിക്കി സമൂഹം നിലകൊള്ളുന്നുണ്ടു്. ഇതി ബഹുഭൂരിപക്ഷം ആളുകളും പരസ്പരം കാണുകയോ അറിയുകയോ ചെയ്യാത്തവരാണ്. സമൂഹ്യനന്മ മാത്രം കാംക്ഷിച്ചു് മലയാളി വിക്കിസമൂഹം ഇന്റർനെറ്റിൽ മലയാളത്തിനു് അതിന്റെതായ സ്ഥാനം നേടിക്കുടുക്കുന്നതി പ്രവര്‍ത്തനനിരതരായിരിക്കുന്നു.

വിക്കിപീഡിയ പോലുള്ള സംരംഭങ്ങളുടെ പ്രസക്തി

 

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ  ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളത്.

നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു്  കൊണ്ടിരിക്കുന്ന അറിവുകൾ പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി  സംരംഭങ്ങളിൽ കൂടിയും ശേഖരിക്കുന്നതിലൂടെ നമ്മൾ നമ്മുടെ അനന്തര തലമുറയ്ക്കായി വലിയൊരു സേവനമാണു് ചെയ്യുന്നതു്.

സൗജന്യമായി വിജ്ഞാനം പകർന്നു് നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കി പ്രവർത്തകർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും.

ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരഭങ്ങളി ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോഅതിന്റെ ആധികാരിക ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.

 

വിവിധ മലയാളം വിക്കിസംരംഭങ്ങൾ

 

വിക്കിപീഡിയ (http://ml.wikipedia.org):
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹോദര സംരംഭങ്ങളുണ്ടു്.

 വിക്കിഗ്രന്ഥശാല (http://ml.wikisource.org):
പ്രാചീനമായ അമൂല്യകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ തുടങ്ങിയവയൊക്കെ ശേഖരിക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, കുമാരനാശാന്റെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ, സത്യവേദപുസ്തകം, ഖുർ‌ആൻ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു് വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും സഹായിക്കാം. മലയാളത്തിന്റെ ഓൺ‌ലൈൻ റെഫറൻ‌സ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന വിക്കിയാണിതു്.

വിക്കിനിഘണ്ടു (http://ml.wiktionary.org):
നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങ, വിപരീത‍പദങ്ങൾ, തര്‍ജ്ജമക എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവി ഏതാണ്ടു് 41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺ‌ലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും. കൂടുതൽ സജീവ പ്രവർത്തകർ എത്തിയാൽ ഈ വർഷം തന്നെ ഈ വിക്കിയിൽ 1 ലക്ഷത്തിലധികം വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥവും വിശദീകരണവും ലഭ്യമാകും.

വിക്കിപാഠശാല (http://ml.wikibooks.org/):
പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായിക എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.
വിക്കിചൊല്ലുകൾ (http://ml.wikiquote.org):
പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങ എന്നിവയിലുള്ള ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തി വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തക വന്നാൽ മാത്രമേസംരംഭം സജീവമാകൂ.

മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി

 

വിവരങ്ങ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവ നിലനിർത്തുകയും, ഓൺ‌ലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.


നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ മലയാളം വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനസമ്പുഷ്ടമാണു്.  പകർപ്പവകാശമുക്തമായ അമൂല്യ കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. വിവിധ ഭാഷകളിലുള്ള 41,000 വാക്കുകളുടെ അർത്ഥവും വിശദീകരണവുമാണു് മലയാളം വിക്കി നിഘണ്ടുവിലുള്ളതു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്. 

മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം

 

2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയി ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി. യാണ് മലയാളം വിക്കിപീഡിയക്കു് (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താപ്രയത്നിച്ചതും. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്തുണ്ടാണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറി എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളി ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാതന്നെ ഇത്തരം ഭാഷയി എഴുതുന്ന ലേഖനങ്ങ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ട വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവിൽ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാ തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപീഡിയ സജീവമായത്.


പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയികാര്യമായ പുരോഗതിയുണ്ടായില്ല.

മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളം വിക്കിപീഡിയയിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിനൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ 100 ലേഖനങ്ങ തികയുന്നത്. 2005ദ്ധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ പൂമുഖത്താൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിമലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ കാര്യനിർവാഹകനെ (സിസോപ്പ്) ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളി മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

പക്ഷെ, മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കഐക്യനാടുകളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള അനേകം മലയാളികൾ മലയാളത്തി ബ്ലോഗു് ചെയ്യുവാ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരി പലരുടേയും ശ്രദ്ധ കാല‍ക്രമേണ വിജ്ഞാനസംഭരണ സംരംഭമായ മലയാളം വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തക വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 12,000 ത്തില്‍പ്പരം ലേഖനങ്ങളുണ്ടു്.