18 December, 2006

ആപേക്ഷികതാ സിദ്ധാന്തവും കല്ലേച്ചിയും

ജ്യോതിശാസ്ത്ര ബ്ലോഗ്ഗില്‍ കല്ലേച്ചി ചോദിച്ച കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി കമെന്റ് ആയി എഴുതിയതാണ് ഇത്. എഴുതി വന്നപ്പോള്‍ ഒരു പോസ്റ്റിന്റെ വലിപ്പമായി. എങ്കില്‍ ഇത് ഇവിടെ കടക്കട്ടെ എന്നു വച്ചു. ഈ ബ്ലോഗ്ഗില്‍ അങ്ങനെ ചുളുവില്‍ ഒരു പോസ്റ്റും കിട്ടി.കല്ലേച്ചി ചോദിച്ചത് ഇതൊക്കെയാണ്

1. ആല്ബര്ട്ട് ഐൻസ്റ്റൈന്റെ വിഖ്യാതമായ ഇക്വേഷനുണ്ടല്ലോ. E=mc^2. ഇതിൽ സി എന്നാൽ പ്രകാശവേഗം. ഈ വേഗത്തിനപ്പുരം കടക്കാൻ ഒന്നിനും സാധയമല്ല എന്ന് അദ്ദേഹം സ്ഥാപിച്ചിട്ടുണ്ടല്ലൊ. എൻകിൽ c^2 എന്ന ഒരിക്കലും സംഭവിക്കാത്ത ഒരു വേഗം കൊണ്ട് അദ്ദേഹം എങനേയയിരിക്കും ആപേക്ഷിക സിദ്ധാന്തം തെളിയിച്ചിട്ടുണ്ടാവുക.

2. എന്റെ ചോദ്യം പ്രകാശം ശൂന്ന്യതയില് സഞ്ചരിക്കുന്ന വേഗത്തെകുറിച്ചല്ല. ശൂന്ന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന വേഗം ഏതണ്ട് 299714 കി മി പര് സെക്കന്റ് എന്നതാണല്ലൊ. ശൂന്ന്യതയിൽ സഞ്ചരിക്കുന്ന ഈ വേഗത്തെ ഏതു മധ്യമത്തിലൂടെ അധികരിപ്പിക്കനാവും? ആവില്ല. അതായത് പ്രകാശത്തിനു കൂടിയാൽ മേല്പരഞ വേഗതയേ കൈവരിക്കാനാവൂ. മാത്രമല്ല ബീറ്റാകണ പ്രതിപ്രവർത്തനം മൂലം മറ്റൊന്നിനും വിശേഷിച്ചും പിണ്ടമുള്ള, ഈവേഗം മറികടക്കാനാവില്ല. ടോക്കിയോണുക്കളും സുദറ്ശനനും തൽക്കാലം അവിടെ നിൽക്കട്ടെ. എന്റെ സംശയം ഒരിക്കലും സംഭവിക്കാത്ത വേഗമാൺ ഉദാഹരണത്തിനു 299715 കി മീ എന്നത്. പിന്നെ അതെങനെ നമ്മുടെ കണക്കു കൂട്ടലുകൾക്ക് ഉപയോഗിക്കും? ഇല്ലാത്ത ഡാറ്റകൾ ഉപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരങൾ തെട്ടായിരിക്കില്ലെ?

3. അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്ഥയിലുള്ള ചില കണങൾ പ്രകാശ വേഗം മറികടക്കുവാനാകുമായിരിക്കും, ഇല്ലേ. (അങണേയെൻകിൽ നമുക്ക് സുദർശനനെ പരിഗണിച്ചു തുടങാം)അതായത് പ്രകാശം എന്നത് ഒരു സംസ്കരിക്കപ്പെട്ട രൂപമാണ്. അതിനുമുൻപ്പുള്ള അസംസ്കൃത കണികകൾ (കണികകൾ എന്നു പറയാമോ)ളാവണം പ്രകാശമായിട്ടുണ്ടാവുക. അങനെയാണൊ? പിണ്ടം തുടങിയവ അതിനുശേഷം പരിഗണിക്കേണ്ടവയാൺ. ഇത്രയും കാലം നജാൻ മനസ്സിലാക്കിയത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കുന്നതിൽ, അതായത് അതിനു അവശ്യം വേണ്ട ഒരു ഇക്വേഷനാൺ E=mc2 എന്നാഅയിരുന്നു. അങനെയല്ല എന്നാണൊ മാഷ് പറയുന്നത്.

കല്ലേച്ചീ, കല്ലേച്ചിയുടെ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ആദ്യത്തെ ചോദ്യം വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് C^2 എന്നത് C യേക്കാള്‍ വലിയ വേഗം അല്ലേ. പിന്നെ എങ്ങനെയാണ് തിയറി ശരിയാവുക എന്നാണ്. എന്നാല്‍ താങ്കള്‍ രണ്ടാമത് ചോദ്യം വിശദമാക്കിയപ്പോഴാണ് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായത്. അതായത് C എന്നതു പിണ്ഡം ഉള്ള കണികളെ സംബന്ധിച്ച് ഒരിക്കലും സംഭവിക്കാത്ത ഒരു വേഗമാണ്. പിന്നെ എന്തു കൊണ്ട് അത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കാന്‍ അത് ഉപയോഗിച്ചു? അതിന്റെ ഉദ്ദേശം എന്താണ്? ഇതല്ലേ താങ്കളുടെ സംശയം.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കല്ലേച്ചിയുടെ ഈ ചോദ്യത്തിനു ഉത്തരം എനിക്ക് ഇപ്പോള്‍ അറിയില്ല. (ഇനിയുള്ള കുറച്ച് വരികള്‍ എന്റെ അറിവില്ലായ്മയെ ന്യായീകരിക്കുവാന്‍ ഉള്ള വൃഥാ ശ്രമം ആണ്.) ഞാന്‍ കഴിഞ്ഞ 5-6 വര്‍ഷമായി ഭൌതീകശാസ്ത്രത്തില്‍ നിന്നു വളരെ അകലെയായിരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകവും ഞാന്‍ ഇക്കാലത്ത് വായിച്ചിട്ടില്ല. അദ്ധ്യാപനത്തോട് എനിക്ക് പണ്ടേ താല്പര്യം ഇല്ലാത്തതിനാല്‍ ആ വഴിക്കേ പോയിട്ടില്ല. അതിനാല്‍ പഠിച്ചതൊക്കെ ഞാന്‍ മറന്നിരിക്കുന്നു. മലയാളം ബ്ലോഗ് ആണ് എന്നെ ഇപ്പോള്‍ തിരിച്ച് ഭൌതീകശാസ്ത്രത്തിന്റെ ലോകത്തേക്ക് മടക്കി കൊണ്ട് വന്നത്. എല്ലാം ഒന്നു റിഫ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ജ്യോതിശാസ്ത്രം ബ്ലോഗ്ഗിലും മറ്റിടത്തും ലേഖനം എഴുതാന്‍ വേണ്ടി പലയിടത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ഞാന്‍ എന്നെതന്നെ ഒന്നു റിഫ്രഷ് ചെയ്യുകയാണ്. അല്ലാതെ ഈ എഴുതുന്ന വിഷയത്തിന്റെ എല്ലാം ഉസ്താത് ആണ് / എനിക്കു എല്ലാം അറിയും എന്ന് അതിനു അര്‍ത്ഥം ഇല്ല. പിന്നെ ഞാന്‍ മനസ്സിലാക്കിയത് എനിക്ക് അറിയുന്ന ഭാഷയില്‍ ഇവിടെ കോറിയിടുന്നു. അത് എത്ര പേര്‍ക്ക് സഹായം ആകുന്നുണ്ട് എനിക്ക് അറിയില്ല. അതിനാല്‍ ഭൌതീക ശാസ്ത്രവുമായും ജ്യോതിശാസ്ത്രവുമായും എന്ത് സംശയം ആര് ചോദിച്ചാലും ഉടനടി ഉത്തരം കഴിയാന്‍ എനിക്ക് കഴിയില്ല. ഒന്നും സംശയം നോക്കാനോ റെഫര്‍ ചെയ്യാനോ പുസ്തകങ്ങള്‍ പോലും ഇല്ല. ആകെ ഉള്ളത് M.Sc ക്ക് ഞാന്‍ തന്നെ prepare ചെയ്ത നോട്ടുകളാണ്. അതിലുള്ള വിവരം ഒക്കെ ലിമിറ്റഡ് ആണ്. അതിനാല്‍ ഞാന്‍ സംശയനിവാരണത്തിനൊക്കെ ബുദ്ധിമുട്ടുകയാണ്. പിന്നെ പതിവു പോലെ ഇവിടെയും ഒരു സാധാരണക്കാരനു ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളിലെ ലൈബ്രറി (അവന് ശാസ്ത്രത്തില്‍ താല്പര്യം ഉണ്ടായാലും) പ്രാപ്യമല്ല. അത് കുറച്ച് ഗവേഷകന്മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും കുത്തകയാണ്. ഞാന്‍ പൂനെ യൂണിവേഴ്സിറ്റിയില്‍ ഒന്ന് ശ്രമിച്ചു നോക്കിയതാണ്. പക്ഷെ ഫലം ഇല്ല. അതിനാല്‍ വിജ്ഞാനശേഖരണം ഭയങ്കര ബുദ്ധിമുട്ടാണ്. പുസ്തകങ്ങളുടെ ലോകം എനിക്ക് ഇപ്പോള്‍ അപ്രാപ്യം ആണ്. പണം കൊടുത്തു വാങ്ങാനാണെകില്‍ ഇവിടെ നല്ല ഒരു ബുക്ക് ഷോപ്പ് പോലും ഇല്ല. (ബാംഗ്ലൂര്‍ വിട്ടതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു). അതിനാലാണ് പലതിനും എനിക്ക് ഉത്തരം തരാനാകാതെ പോകുന്നത്. (എന്റെ അറിവില്ലായ്മ മറച്ചു വെക്കാന്‍ ഇപ്പോള്‍ ഇത്രയും മതി. ഇനി അറിയുന്ന കുറച്ചു കാര്യങ്ങള്‍).

ഇനി കല്ലേച്ചിയുടെ ചോദ്യത്തിനു ഉത്തരം തരണം എങ്കില്‍ ആദ്യം ആപേക്ഷികസിദ്ധാന്തത്തെ പരിചയപ്പെടുത്തണം. ജ്യോതിശാസ്ത്രം ബ്ലൊഗ്ഗില്‍ പിന്നീട് ഒരവസരത്തില്‍ STR (Special theory of Relativity അഥവാ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം), GTR (General Theory of Relativity അഥവാ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം) എന്നീ രണ്ട് ആപേക്ഷികാ സിദ്ധാന്തങ്ങളും വളരെ വിശദമായി ഗണിതത്തിന്റെ സഹായമില്ലാതെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശമുണ്ട്. പക്ഷെ അതൊക്കെ പരിചയപ്പെടുത്തണം എങ്കില്‍ അതിനു മുന്‍പ് പരിചയപ്പെടുത്തേണ്ട ചില അടിസ്ഥാന പാഠങ്ങള്‍ ഉണ്ട്. ഞാന്‍ ജ്യോതിശാസ്ത്രം ബ്ലോഗ്ഗില്‍ പടിപടിയായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതിനാല്‍ അതിന്റെ ഒക്കെ വിശദാംശങ്ങളിലേക്ക് പിന്നീട് ഒരവസരത്തില്‍ വരും.

ഇപ്പോള്‍ താങ്കളുടെ ചോദ്യത്തിനു പെട്ടെന്ന് എനിക്കു തരാന്‍ തോന്നുന്ന ഉത്തരം ഇതാണ്.

ഭൌതീകശാസ്ത്രം പഠിക്കുവാന്‍ വരുന്ന നമ്മുടെ മുന്‍പില്‍ ചലനങ്ങളുടെ ഒരു ലോകം ആണ് തുറന്നു വരുന്നത്. ഏത് ചലനത്തെ കുറിച്ചു പഠിക്കണം എങ്കിലും ഒരു ആധാരവ്യൂഹം (Frame of Reference) ആവശ്യമാണ്. ആധാരവ്യൂഹം നിശ്ചലമായതോ (Frame of reference at rest), സമവേഗത്തില്‍ (Frame of reference in uniform motion) സഞ്ചരിക്കുന്നതോ, വേഗതവ്യത്യാസം (acclerated Frame of reference) വരുന്നതോ ആകാം. ക്ലാസ്സിക്കല്‍ ഭൌതീകത്തിനു (ന്യൂട്ടന്റേയും, ഗലീലിയോവിന്റേയും ഒക്കെ ഭൌതീകം) നിശ്ചലമായതോ സമവേഗത്തില്‍ സഞ്ചരിക്കുന്നതോ ആയ ആധാരവ്യൂഹങ്ങളോടാണ് പ്രിയം. എന്തുകൊണ്ടെന്നാല്‍ ജഡത്വ (Inertia) നിയമങ്ങള്‍ ഇത്തരം ആധാരവ്യൂഹങ്ങളില്‍ ശരിയായി പാലിക്കപ്പെടുന്നു. അതിനാല്‍ ഇത്തരം ആധാരവ്യൂഹങ്ങളെ ജഡആധാരവ്യൂഹങ്ങള്‍ (Inertial frame of reference) എന്നാണ് പറയുന്നത്.

വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ഉറപ്പിച്ചിരിക്കുന്ന രണ്ട് അടിസ്ഥാന തൂണുകള്‍ അതിലെ രണ്ട് POSTULATE-കള്‍ (ഇതിന്റെ മലയാളം എന്താണോ) ആണ് . അത് താഴെ പറയുന്നവ ആണ്.

1. ഭൌതീകശാസ്ത്രത്തിലെ എല്ലാ നിയമങ്ങളും എല്ലാ ജഡആധാരവ്യൂഹങ്ങളിലും ഒന്നാണ്.

2. പ്രകാശത്തിന്റെ വേഗം എല്ലാ ജഡആധാരവ്യൂഹങ്ങളിലും ഒരു സ്ഥിരസംഖ്യയാണ് (constant).

അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ ഈ സിദ്ധാന്തം പണിഞ്ഞിരിക്കുന്ന അടിസ്ഥാനം തന്നെ പ്രകാശത്തിന്റെ വേഗം എന്നതിലാണ്. എന്തു കൊണ്ടാണ് അത്? അത് വിശദീകരിക്കണം എങ്കില്‍ ഞാന്‍ ആപേക്ഷികതാ സിദ്ധാന്തം മൊത്തം പരിചയപ്പെടുത്തണം. അതിനുള്ള അറിവ് (പുസ്തകം/ സഹായം) എനിക്ക് ഇപ്പോള്‍ ഇല്ല. അതിനാല്‍ ഇപ്പോള്‍ ഞാന്‍ അതിനു മുതിരുന്നില്ല. പക്ഷെ പിന്നിട് ഒരവസരത്തില്‍ തീര്‍ച്ചയായും അത് ചെയ്യും.

പിന്നെ E=mc^2 എന്ന ഐന്‍സ്റ്റീന്റെ സമവാക്യം ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു byproduct ആയി വരുന്നതാണ്. അല്ലാതെ ആ സമവാക്യം = വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അല്ല. ഈ സമവാക്യത്തെ വിശദമായി കൈകാര്യം ചെയ്യാന്‍ പിന്നീടു പരിപാടി ഉണ്ട്. അതൊന്നും ഒരു കമന്റില്‍ ഒതുക്കാന്‍ പറ്റില്ല.

ഈ സിദ്ധാന്തത്തിന്റെ പ്രത്യേകത മനസ്സിലാകണം എങ്കില്‍ ആദ്യം ഇതിന്റെ ആവശ്യകത മനസ്സിലാകണം. നമ്മുടെ നിത്യജീവിതത്തിലെ എന്തു പ്രവര്‍ത്തിയേയും ചലനത്തേയും ഒക്കെ വിശദീകരിക്കാന്‍ ക്ലാസ്സിക്കല്‍ (ന്യൂട്ടോണിയന്‍) മെക്കാനിക്സ് മതി. വേഗത കൂടുമ്പോഴാണ് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപയോഗം വരുന്നത്. ചില approximation നടത്തുകയാണെങ്കില്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സിലെ സമവാക്യങ്ങള്‍ ആപേക്ഷികതാ സിദ്ധാന്തത്തിലെ സമവാക്യങ്ങളില്‍ നിന്നു ഉരുത്തിരിഞ്ഞു വരുന്നതു കാണാം. അതിനാല്‍ തന്നെ ആപേക്ഷികതാ സിദ്ധാന്തം ന്യൂട്ടോണിയന്‍ മെക്കാനിക്സിനെ replace ചെയ്യുകയല്ല മറിച്ച് കുറച്ച് കൂടി കൃത്യമായ ഒരു സിദ്ധാന്തം തരികയാണ് ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു subset ആയി മാറുന്നു. നമുക്ക് നമ്മുടെ നിത്യജീവിതത്തിലെ ചലനങ്ങളേയോ ഒരു വാഹനത്തിന്റെ ചലനത്തേയോ ഒരു റോക്കറ്റിന്റെ ചലനത്തെയോ ഒക്കെ വിശദീകരിക്കാന്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ് ധാരാളം മതി. കാരണം ഇതില്‍ ഒക്കെ നമുക്ക് കൂടിയാല്‍ എത്താന്‍ പറ്റുന്ന വേഗത 100 km/sec ഓ 1000 km/sec മാത്രമാണ്. ഇതു പ്രകാശത്തിന്റെ വേഗമായ 3 ലക്ഷം km/sec ആയി താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമാണ്. അതിനാല്‍ ഇത്തരം ചലനങ്ങളെ വിശദീകരിക്കാന്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ് ധാരാളം മതി. അല്ലാതെ ന്യൂട്ടോണിയന്‍ മെക്കാനിക്സ് തെറ്റല്ല. അങ്ങനെ തെറ്റായിരുന്നു എങ്കില്‍ നമ്മള്‍ ഇപ്പോഴും സ്ക്കൂളുകളിലും കോളേജുകളിലും ഒന്നും ന്യൂട്ടന്റെ 1,2,3 നിയമങ്ങളും അതിമായി ബന്ധപ്പെട്ട ഒട്ടേറെ അനവധി സിദ്ധാന്തങ്ങളും പഠിക്കില്ലല്ലോ.

എന്നാല്‍ വേഗത പ്രകാശവേഗതയോട് അടുക്കുമ്പോള്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ് മൊത്തം പൊളിയുന്നതു കാണാം. ദ്രവ്യമാനം കൂടുന്നു, നീളം കുറയുന്നു, സമയത്തിന്റെ ഒഴുക്ക് പതുക്കെയാകുന്നു. അങ്ങനെ നമ്മുടെ സാമാന്യ ബുദ്ധിക്ക് മനസ്സിലാകാത്ത പല പ്രതിഭാസങ്ങളും ഉണ്ടാകുന്നു. അത്തരം ചലനം വിശദീകരിക്കണം എങ്കില്‍ ആപേക്ഷികാ സിദ്ധാന്തം കൂടിയേ കഴിയൂ. അത്തരം പ്രതിഭാസം നമ്മൂടെ നിത്യജീവിതത്തില്‍ കാണാന്‍ പ്രയാസമാണ്.. (നടക്കുന്നുണ്ട് പക്ഷെ അത് നമുക്ക് രേഖപ്പെടുത്താന്‍ അത്ര ചെറുതാണ്). ചില കണികാ പ്രതിവര്‍ത്തനത്തിലും ആദിമ പ്രപഞ്ചത്തിലും സൂപ്പര്‍നോവ സ്ഫോടനങ്ങളിലും ഒക്കെ ആണ് ഇത്തരം ചലനങ്ങള്‍ നടക്കുന്നത്.

പിന്നെ മുന്‍പ് പറഞ്ഞതുപോലെ ഈ സിദ്ധാന്തത്തിന്റെ ഒരു byproduct ആയി വരുന്ന സമവാക്യം ആണ് E = mc^2 എന്ന സമവാക്യം. (ഈ സമവാക്യം ഐന്‍സ്റ്റീന്‍ അല്ല ആദ്യമായി കണ്ടുപിടിച്ചത് എന്നു പറഞ്ഞ് പല പ്രതിവാദങ്ങളും ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്). ന്യൂക്ലിയര്‍ റിയാക്ടറുകളിലെ വൈദ്യുതി ഉല്പാദനം, ആറ്റം ബോംബിന്റേയും ഹൈഡ്രജന്‍ ബോംബിന്റേയും പ്രവര്‍ത്തനം, നക്ഷത്രങ്ങളുടെ ഊര്‍ജ്ജ ഉല്പാദനം മുതലായവയില്‍ ഒക്കെ ഉണ്ടാകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ വിശദീകരിക്കാന്‍ ഈ ഒറ്റ സമവാക്യം മതി. അതാണ് ഈ സമവാക്യത്തിന്റേയും ആപേക്ഷികസിദ്ധാന്തത്തിന്റേയും ഒക്കെ പ്രത്യേകത.

ചുരുക്കി പറഞ്ഞാല്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ് എന്ന അപൂര്‍ണ്ണമായ ഒരു സിദ്ധാന്തത്തില്‍ നിന്നു കുറച്ചുകൂടിപൂര്‍ണ്ണമായ വേറെ ഒരു സിദ്ധാന്തം ആണ് ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐന്‍‌സ്റ്റൈന്‍ കാഴ്ച വെച്ചത്.

അതുകൊണ്ട് ഈ സിദ്ധാന്തം പരിപൂര്‍ണ്ണമാണെന്നോ നമ്മുടെ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളേയും വിവരിക്കാന്‍ ഈ സിദ്ധാന്തത്തിനാകുമെന്നോ അതിനു അര്‍ത്ഥമില്ല. ആദിമപ്രപഞ്ചത്തെ വിശദീകരിക്കാനും അത്യുന്നതമായ ഗുരുത്വബലം ഉള്ള തമോഗര്‍ത്തങ്ങളുടെ ഒക്കെ ശാസ്ത്രം വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിനും പറ്റാതാകുന്നു. അപ്പോള്‍ കുറച്ചു കൂടി പൂര്‍ണ്ണതയുള്ള വേറൊരു സിദ്ധാന്തം ആവശ്യമായി വന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ട സിദ്ധാന്തം ആണ് ചരട് സിദ്ധാന്തം (string theory). ഈ സിദ്ധാന്തം ഇപ്പോഴും അതിന്റെ ശൈശവ അവസ്ഥയില്‍ ആണ്. പഠനങ്ങള്‍ നടക്കുന്നതേ ഉള്ളൂ. നമ്മുടെ വക്കാരിക്കും ഡാലിക്കും ഒക്കെ അത് കുറച്ചൊക്കെ അറിയാം എന്നു തോന്നുന്നു. എനിക്ക് ഒട്ടുമേ അറിയില്ല. മുന്‍പ് പറഞ്ഞതുപോലെ എനിക്ക് എല്ലാം ഇനി ഒന്നേന്ന് തുടങ്ങണം.

അപ്പോള്‍ ഞാന്‍ കല്ലേച്ചിയുടെ ചോദ്യത്തിനു ഉത്തരം തന്നോ. പൂര്‍ണ്ണമായി ഇല്ല എന്നാണ് എന്റെ ഒരു അനുമാനം. കാരണം അദ്ദേഹത്തിനു പൂര്‍ണ്ണമായ ഒരുത്തരം കൊടുക്കണം എങ്കില്‍ ആപേക്ഷികതാ സിദ്ധാന്തം മൊത്തം വിശദീകരിക്കണം. അതിനുള്ള അറിവ് എനിക്ക് ഇപ്പോള്‍ ഇല്ല. പക്ഷെ ഈ ബ്ലോഗ്ഗില്‍ ഭാവിയില്‍ ഈ പറഞ്ഞ വിഷയം ഒക്കെ കൈകാര്യം ചെയ്യാന്‍ പരിപാടി ഉണ്ട്. അപ്പോഴെക്കും എനിക്ക് ഇതിനൊരു ഉത്തരം തരാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു. എങ്കിലും വളരെ അടിസ്ഥാനപരമായ വിധത്തില്‍ താങ്കളുടെ ചോദ്യത്തിനു ഉത്തരം തന്നു എന്നാണ് എന്റെ വിശ്വാസം.

പിന്നെ താങ്കള്‍ പറഞ്ഞു
എന്റെ സംശയം ഒരിക്കലും സംഭവിക്കാത്ത വേഗമാൺ ഉദാഹരണത്തിനു 299715 കി മീ എന്നത്. പിന്നെ അതെങനെ നമ്മുടെ കണക്കു കൂട്ടലുകൾക്ക് ഉപയോഗിക്കും? ഇല്ലാത്ത ഡാറ്റകൾ ഉപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരങൾ തെട്ടായിരിക്കില്ലെ?

ഒരിക്കലും സംഭവിക്കാത്ത ഒരു വേഗമല്ല പ്രകാശവേഗം. പ്രപഞ്ചത്തിലെ എല്ലാഭാഗത്തുനിന്നും നമ്മിലേക്ക് എത്തി കൊണ്ടിരിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങള്‍ (പ്രകാശം ഒരു വിദ്യുത് കാന്തിക തരംഗമാണ്. കൂടുതല്‍ വിവരത്തിനു ജ്യോതിശാസ്ത്ര ബ്ലോഗ്ഗിലെ വിദ്യുത്കാന്തിക തരംഗങ്ങളും ജ്യോതിശാസ്ത്രവും എന്ന പോസ്റ്റ് കാണുക) സഞ്ചരിക്കുന്നത് ഈ വേഗതയിലാണ്. നമ്മുടെ റേഡിയോ നിലയങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളും സഞ്ചരിക്കുന്നത് ഏകദേശം ഈ വേഗതിയിലാണ്. (വായുവില്‍ കൂടെ ആയതിനാല്‍ വേഗത കുറച്ച് കുറയും എന്നു മാത്രം. ശൂന്യതയില്‍ കൂടെ പ്രകാശം സഞ്ചരിക്കുന്ന വേഗത്തിന്റെ (3 ലക്ഷം km/sec) 99% ത്തിനു മേല്‍ വരും. അതിനാല്‍ അത് ഇല്ലാത്ത ഡാറ്റ അല്ല. അതിനാല്‍ തന്നെ അതുപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരം തെറ്റുമല്ല. അങ്ങനെ തെറ്റായിരുന്നു എങ്കില്‍ നമ്മുടെ ബോംബ് ഒന്നും പൊട്ടുമായിരുന്നില്ല. ന്യൂക്ലിയര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുമായിരുന്നില്ല, കണികകളുടെ ചില പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ നമുക്ക് പുതിയൊരു സിദ്ധാന്തം കണ്ടു പിടിക്കാണ്ടി വന്നേനെ.

അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്ഥയിലുള്ള ചില കണങൾ പ്രകാശ വേഗം മറികടക്കുവാനാകുമായിരിക്കും, ഇല്ലേ. (അങണേയെൻകിൽ നമുക്ക് സുദർശനനെ പരിഗണിച്ചു തുടങാം).

ചില കണങ്ങള്‍ക്ക് പ്രകാശവേഗത മറികടക്കാനാവും എന്നാണ് സുദര്‍ശന്‍ അച്ചായന്‍ പറയുന്നത്. പ്രകാശം (ഫോട്ടോണ്‍) ആകുന്നതിനു മുന്‍പ് ഉള്ള ഊര്‍ജ്ജത്തിന്റെ അവസ്ഥയൊന്നും എനിക്കത്ര പിടിയില്ല. പക്ഷെ ടാക്കിയോണ്‍സ് എന്ന കണികയെ ഇതു വരെ കണ്ടെത്തിയിട്ടില്ല. അത് ഇപ്പോഴും തിയറിയാണ്. ഇനി ഇപ്പോള്‍ കണ്ടെത്തിയാലും നെഗറ്റീവ് മാസ് തുടങ്ങിയ പ്രതിഭാസങ്ങളെ വിശദീകരിക്കേണ്ടി വരും. ഈ വിഷയത്തിലുള്ള എന്റെ അറിവ് പരിമിതം.

അതായത് പ്രകാശം എന്നത് ഒരു സംസ്കരിക്കപ്പെട്ട രൂപമാണ്. അതിനുമുൻപ്പുള്ള അസംസ്കൃത കണികകൾ (കണികകൾ എന്നു പറയാമോ)ളാവണം പ്രകാശമായിട്ടുണ്ടാവുക. അങനെയാണൊ? പിണ്ടം തുടങിയവ അതിനുശേഷം പരിഗണിക്കേണ്ടവയാൺ.

ഇതിനൊക്കെ ഉത്തരം തരണം എങ്കില്‍ എനിക്ക് ഒരു നല്ല വായന നടത്തണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ ജ്യോതിശാസ്ത്രബ്ലോഗ്ഗില്‍ ആദിമപ്രപഞ്ചത്തെ കുറിച്ച് പഠിക്കുമ്പോള്‍ വിശദമായി കൈകാര്യം ചെയ്യും. അതിനാല്‍ കുറച്ച് കാത്തിരിക്കൂ.

ഇത്രയും കാലം നജാൻ മനസ്സിലാക്കിയത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കുന്നതിൽ, അതായത് അതിനു അവശ്യം വേണ്ട ഒരു ഇക്വേഷനാൺ E=mc2 എന്നാഅയിരുന്നു. അങനെയല്ല എന്നാണൊ മാഷ് പറയുന്നത്.

ഞാന്‍ മുന്‍പ് പറഞ്ഞതു പോലെ ആപേക്ഷികാ സിദ്ധാന്തത്തില്‍ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു സമവാക്യം ആണ് E=mc^2. അത് ആപേക്ഷിക സിദ്ധാന്തം ശരിയാണ് എന്നുള്ളതിന്റെ ഒരു തെളിവും ആണ്. അതുമാത്രമല്ല മറ്റ് പലതും അങ്ങനെ തെളിവായുണ്ട്. അതിനെ കുറിച്ച് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെകുറിച്ച് വിവരിക്കുമ്പോള്‍ കൂടുതല്‍ പറയാം. ഐന്‍സ്റ്റീന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ 1918-ലെ സൂര്യഗ്രഹണ പരീക്ഷണവും, ബുധന്റെ ഭ്രമണപഥത്തിന്റെ പുരസ്സരണവും ഒക്കെ സാമാന്യ ആപേക്ഷിക സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചവ ആയിരുന്നു. അതൊന്നും ഇപ്പോള്‍ വിശദീകരിക്കാന്‍ നിര്‍വാഹമില്ല. കാരണം വേണ്ടത്ര അടിസ്ഥാന പാഠങ്ങള്‍ ഇല്ലാതെ അതൊക്കെ ഇപ്പോള്‍ വിശദീകരിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ക്കേ അത് മനസ്സിലാകൂ. പിന്നെ അത് ഒരു പൊങ്ങച്ചം പറയലും ആകും. അതിനാല്‍ അതിനൊന്നും ഇപ്പോള്‍ മുതിരുന്നില്ല.

ഇനി ഈ വിഷയം ബ്ലോഗ്ഗില്‍ അവതരിപ്പിക്കുന്നതു വരെ കാത്തിരിക്കുവാന്‍ നിവൃത്തിയില്ലാത്തവര്‍ക്കായി ഞാന്‍ ഒരു പുസ്തകം ശുപാര്‍ശ ചെയ്യാം. നമ്മുടെ മാതൃഭാഷയില്‍ തന്നെ സാമാന്യം വിശദമായി എന്നാല്‍ ഗണിതം കാര്യമായി ഉപയോഗിക്കാതെ ഡോ. മനോജ് കോമത്ത് എന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ എഴുതിയ ഒരു പുസ്തകം ഉണ്ട്. ഐന്‍‌സ്റ്റൈനും ആപേക്ഷികതയും എന്നാണ് ഈ പുസ്തകത്തിന്റെ പേര്. പ്രസിദ്ധീകരണം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. വില നൂറു രൂപ. വളരെ മനോഹരവും ലളിതവുമായി ഐന്‍‌സ്റ്റൈനെകുറിച്ചും ആപേക്ഷികതയെ കുറിച്ചും ഈ പുസ്തകം വിവരിക്കുന്നു.

പക്ഷെ താങ്കള്‍ക്ക് ഉത്തരം എഴുതാല്‍ ഇത്രയും ടൈപ്പ് ചെയ്തപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി താങ്കളില്‍ വലിയൊരു ശാസ്ത്രകുതുകി ഉറങ്ങി കിടക്കുന്നു. ആ കുതുകിക്ക് എന്റെ എല്ലാ വിധ ആശംസകളും. നിറുത്തട്ടെ നന്ദി. നമസ്കാരം.

ഈ വിഷയത്തിലുള്ള എല്ലാ ചര്‍ച്ചയും ഈ പോസ്റ്റില്‍ കേന്ദ്രീകരിക്കാന്‍ അപേക്ഷ. ജ്യോതിശാസ്ത്രബ്ലോഗ്ഗിലെ പോസ്റ്റില്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം.

18 September, 2006

സെനയെ (Xena) ഈറിസ്‌ (Eris) എന്ന്‌ പുനര്‍നാമകരണം ചെയ്തു


powered by ODEO
ആദ്യം പത്താമത്തെ ഗ്രഹമായി അറിയപ്പെടുകയും പിന്നിട്‌ പുതിയ നിര്‍വചന പ്രകാരം ഒരു കുള്ളന്‍ ഗ്രഹമായിമാറുകയും ചെയ്ത സെനാ (Xena) എന്ന കൈപ്പര്‍ ബെല്‍റ്റ് വസ്തുവിനെ ‌പുതിയ ഗ്രഹങ്ങള്‍-സെനയും സെറസും എന്ന പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നല്ലോ. 2003 UB313 എന്ന പേരില്‍ ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന ഈ കുള്ളന്‍ ഗ്രഹത്തെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഈറിസ്‌ (Eris) എന്ന്‌ പുനര്‍ നാമകരണം ചെയ്തിരിക്കുന്നു. ഈ കുള്ളന്‍ ഗ്രഹത്തെ കണ്ടെത്തിയ മൈക്കല്‍ ബ്രൌണ്‍ തന്നെയാണ് ഈ പുതിയ നാമം മുന്നോട്ട്‌ വച്ചത്‌. അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഈ പുതിയ നാമം അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ 2003 UB313 ഇനി മുതല്‍ ഈറിസ്‌ (Eris) എന്ന പേരില്‍ അറിയപ്പെടും.

According to Greek mythology Eris is the goddess of discord and strife. Astronomers discovered that this Dwarf palanet has a satellite. They named it as Dysnomia. In greek mythology Dysnomia is the daughter of Eris. The meaning of Dysnomia is Daimon spirit of lawlessness.

ഈറിസ്‌ എന്ന ഈ കൈപ്പര്‍ ബെല്‍റ്റ് വസ്തുവാണ് ഇപ്പോള്‍ ഏറ്റവും വലിയ കുള്ളന്‍ ഗ്രഹം. (പ്ലൂട്ടോയിലും വലിയത്‌) .

ഇതിനെകുറിച്ച്‌ കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ താഴെയുള്ള ലിങ്കുകള്‍ സന്ദശിക്കൂ.

1. അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ വെബ്ബ്‌ സൈറ്റ്‌
2. Caltech University വെബ്ബ്‌ സൈറ്റ്‌
3. Universe Today വെബ്ബ്‌ സൈറ്റ്‌

27 August, 2006

പ്ലൂട്ടോ എന്ത്‌ കൊണ്ട്‌ ഒരു ഗ്രഹമല്ലാതാകുന്നു?

പ്ലൂട്ടോ ഒരു ഗ്രഹമല്ല എന്ന്‌ 24 തീയതിയിലെ വോട്ടെടുപ്പോടെ ജ്യോതിശാസ്ത്രജ്ഞര്‍ തീറെഴുതി. പക്ഷെ പത്രങ്ങളും പൊതുജനങ്ങളും എല്ലാം പലതരത്തിലാണ് ഇതിന്റെ കാരണം എഴുതിയതും വ്യാഖ്യാനിച്ചതും . ഈ പോസ്റ്റില്‍ എന്തു കൊണ്ടാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതാകുന്നത്‌ എന്ന്‌ വിശദീകരിച്ചിരിക്കുന്നു.

മുന്നറിയിപ്പ്‌: ഇത്‌ ഇന്റെര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ കൂടിച്ചേര്‍ത്തും പുസ്തകങ്ങള്‍ വായിച്ചും ഞാന്‍ എത്തിച്ചേര്‍ന്ന ഒരു നിഗമനം ആണ്. ദയവായി ആരും ഇത്‌ ഒരു ആധികാരിക ലേഖനമായി കാണരുത്‌.

ജ്യോതിശാസ്ത്രഞ്ജര്‍ ഒരു ഗ്രഹത്തിന് കൊടുത്ത നിര്‍വചനം ഇതാണ്.
A planet, is a celestial body that:
 • is in orbit around the Sun,
 • has sufficient mass for its self-gravity to overcome rigid body forces so thatit assumes a hydrostatic equilibrium (nearly round) shape, and
 • has cleared the neighborhood around its orbit.

അതായത്‌ ഒരു സൌരയൂഥ വസ്തു സൂര്യന്റെ ഗ്രഹം ആകണമെങ്കില്‍ മൂന്ന്‌ കടമ്പകള്‍ കടക്കണം.

ഒന്ന്‌: അത്‌ സൂര്യനെ വലം വച്ച്‌ കൊണ്ടിരിക്കണം.

രണ്ട്‌: ഗോളീയ രൂപം പ്രാപിക്കുവാന്‍ ആവശ്യമായ ഭാരം ഉണ്ടായിരിക്കണം. ഇതിന് കുറഞ്ഞത്‌ 5 x 10^20 kg ഭാരവും 800 km വ്യാസവും വേണമെന്ന്‌ പറയപ്പെടുന്നു.

മൂന്ന്‌: അതിന്റെ ഭ്രമണപഥത്തിന്റെ neighbourhood ക്ലിയര്‍ ചെയ്തിരിക്കണം.

ഇതില്‍ ഒന്നാമത്തേയും രണ്ടാമത്തേയും കടമ്പകള്‍ പ്ലൂട്ടോ എളുപ്പം കടക്കും. മൂന്നാമത്തേതാണ് പ്രശ്നം. മൂന്നാമത്തേതിന്റെ അര്‍ത്ഥം പലര്‍ക്കും മനസ്സിലായിട്ടില്ല. അത്‌ കൊണ്ടാണ് പത്രങ്ങളില്‍ ഒക്കെ പ്ലൂട്ടോയുടെ ഭ്രമണതലം ചെരിഞ്ഞതായത്‌ കൊണ്ടും അതിന്റെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നത്‌ കൊണ്ടുമാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതായി തീര്‍ന്നത്‌ എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത്‌. ഈ വാര്‍ത്തകള്‍ രണ്ട്‌ കാരണം കൊണ്ട്‌ തെറ്റാണ്.

ഒന്ന്‌ : clearing the neighborhood എന്ന്‌ പറഞ്ഞാല്‍ ഭ്രമണതലം ചെരിഞ്ഞതാണെന്ന്‌ അര്‍ത്ഥം ഇല്ല്ല.

രണ്ട്‌: പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥം തൊടുന്നതേ ഇല്ല.

ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ പ്ലൂട്ടോയ്ക്ക്‌ വിട എന്ന ഈ ലേഖനം വായിക്കുക.

അപ്പോള്‍ ഇവിടെ പ്രശ്നക്കാരന്‍ clearing the neighborhood ആണ്. ഞാന്‍ ഇതിനെ കുറിച്ചുള്ള കുറച്ച്‌ വിവരം ഇന്റെര്‍നെറ്റിലും കുറച്ച്‌ ഗണിത പുസ്തകങ്ങളിലും ഒന്ന്‌‍ തപ്പി നോക്കി. അപ്പോള്‍ മനസ്സിലാകാന്‍ കഴിഞ്ഞത്‌ neighborhood എന്ന concept ഗണിതശാസ്ത്രത്തിലെ topology എന്ന ശാഖയില്‍ ഉപയോഗിക്കുന്നതാണ്. എനിക്ക്‌ ഇതില്‍ വലിയ ഗ്രാഹ്യം ഒന്നും ഇല്ലെങ്കിലും എനിക്ക്‌ മനസ്സിലായ അര്‍ത്ഥം ഇവിടെ കുറിക്കട്ടെ. (വിഷയം കുറച്ച്‌ ടെക്‍നിക്കല്‍ ആയതിനാല്‍ ഇതിനെ വിശദീകരണം ഇംഗ്ലീഷില്‍ ആണ്. ക്ഷമിക്കുമല്ലോ)


വിക്കിയില്‍ നിന്ന്‌ കിട്ടിയ അര്‍ത്ഥം ഇതാണ്.

Neighbourhood of a point is a set containing the point where you can "wiggle" or "move" the point a bit without leaving the set.


ഒന്ന്‌ കൂടി വിശദീകരിച്ച്‌ പറഞ്ഞാല്‍

The neighbourhood of size Theta around a point P is the set of all points whose distance from P is less than Theta.This can be extended to: the neighbourhood of size Theta around a set of points S (such as an orbit) is the union of the neighbourhoods of size Theta around each point of S.

ഇവിടെ പ്രശ്നം ഈ neighbourhood-ന്റെ വലിപ്പം എത്രയാണെന്ന്‌ ഉള്ളതാണ്. അതിനെ കുറിച്ച്‌ ശാസ്ത്രജ്ഞര്‍ ഒന്നും പറഞ്ഞിട്ടില്ല. 1000 കി.മി neighbourhood ആണോ, അതോ 10000 കി.മി neighbourhood ആണോ, അതുമല്ല 100000 കി.മി neighbourhood ആണോ അവര്‍ ഉദ്ദേശിച്ചത്‌ എന്ന്‌ അറിയില്ല. അതാണ് ഇപ്പോഴുണ്ടായിരിക്കുന്ന എല്ലാ ആശങ്കകള്‍ക്കും കാരണം.

ഇനി ഇപ്പോള്‍ ഈ neighbourhood ഒരു വലിയ സംഖ്യ ആണെങ്കില്‍ സൌരയൂഥത്തിലെ മിക്കവാറും ഗ്രഹങ്ങളൊക്കെ dwarf planet ആയി മാറും. Jupiter, Mars, Saturn, Neptune ഇവയൊക്കെ പ്രത്യേകിച്ച്‌.

ചുരുക്കി പറഞ്ഞാന്‍ ഒരു നിര്‍വചനം ഇല്ലാത്തതായിരുന്നു ഇതു വരെ ഗ്രഹങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന പ്രശ്നം. നിര്‍വചനം ഉണ്ടായപ്പോള്‍ അത്‌ നേരാം വണ്ണം വിശദീകരിക്കാത്തതിനാല്‍ കൂടുതല്‍ പ്രശ്നം ആയി. എന്തായാലും അടുത്ത ദിവസങ്ങളില്‍ പ്ലൂട്ടോയെ പുറത്താക്കാന്‍ ആവശ്യമായ ഒരു neighbourhood സംഖ്യയുമായി ശാസ്ത്രജ്ഞര്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കാം.

neighbourhood ഒരു ചെറിയ സംഖ്യ ആണെങ്കില്‍ പ്ല്യൂട്ടോ, സെന, സെറസ്‌ ഇവയെല്ലാം തീര്‍ച്ചയായും dwarf planet ആണ്. അപ്പോള്‍ ഇപ്പോഴത്തെ നിര്‍വചനം ശരിയും ആകും. കാരണം പ്ല്യൂട്ടോ, സെന എന്നിവ Kuiper Belt-ല്‍ കൂടെയും സെറസ്‌ Asteroid Belt-ല്‍ കൂടെയും ആണ് സൂര്യനെ ചുറ്റുന്നത്‌. അതിനാല്‍ അതിന് അതിന്റെ neighbourhood, clear ചെയ്യാന്‍ പറ്റിയിട്ടില്ല.

അതിനാല്‍ പ്ലൂട്ടോയുടെ ഭ്രമണ പഥം ചെരിഞ്ഞിരിക്കുന്നത്‌ കൊണ്ടല്ല അത്‌ ഗ്രഹമല്ലാതാകുന്നത്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമാകുന്നല്ലോ. മാത്രമല്ല പ്ലൂട്ടോയുടെ ഭ്രമണ പഥം നെപ്റ്റ്യൂണിന്റെ ഭ്രമണ പഥത്തെ തൊടുന്നില്ല എന്നും വ്യക്തമാണ്. അതിനാല്‍ പ്ലൂട്ടോ അതിന്റെ neighbourhood, clear ചെയ്തിട്ടില്ലാത്തത്‌ കൊണ്ടാണ് ഗ്രഹമല്ലാതാകുന്നത്‌.


ഇപ്പോള്‍ വെറും മൂന്ന്‌ അംഗങ്ങള്‍ ഉള്ള dwarf planet എന്ന കാറ്റഗറിയില്‍ 2010ഓടെ കുറഞ്ഞത്‌ 100 അംഗങ്ങള്‍ എങ്കിലും ഉണ്ടാകും എന്ന്‌ ശാസ്ത്രജ്ഞര്‍ കരുതുന്നു.

കുറിപ്പ്‌:
neighbourhood നെ കുറിച്ചും മറ്റും കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും ബൂലോഗത്തില്‍ ഉണ്ടെങ്കില്‍ അവര്‍ അത്‌ കമെന്റ് ആയി ഇവിടെ ഇടാന്‍ അപേക്ഷിക്കുന്നു. നമുക്ക്‌ അത്‌ ലേഖനത്തില്‍ ചേര്‍ത്ത്‌ കൂടുതല്‍ പേര്‍ക്ക്‌ ഇതിന്റെ അര്‍ത്ഥം മനസ്സിലാകുന്ന വിധത്തില്‍ ലേഖനം മാറ്റിയെഴുതാം.

25 August, 2006

പ്ലൂട്ടോയ്ക്ക്‌ വിട

കഴിഞ്ഞ പത്ത്‌ ദിവസമായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ 26-ആം അന്താരാഷ്ട്ര സമ്മേളനം ചെക്ക്‌ റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്ഗില്‍ നടന്ന്‌ വരികയായിരുന്നല്ലോ. ഇന്നലെ വിവിധ വിഷയങ്ങളില്‍ നടന്ന വോട്ടേടുപ്പോടെ ഈ സമ്മേളനത്തിന് തിരശ്ശീല വീണു. മറ്റ്‌ സുപ്രധാന വിഷയങ്ങളോടൊപ്പം ഗ്രഹത്തിന് ഒരു നിര്‍വചനം കൊടുക്കുക എന്നതായിരുന്നു ഈ സമ്മേളനത്തിലെ ഒരു സുപ്രധാന അജന്‍ഡ. ഈ സുപ്രധാനമായ വിഷയം 4 പോസ്റ്റുകളില്‍ ആയി നമ്മള്‍ കൈകാര്യം ചെയ്തിരുന്നു. ആദ്യമായി ഈ വിഷയം പരാമര്‍ശിച്ചത്‌ അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം ബ്ലോഗ്ഗിലെ പ്ലൂട്ടോയ്ക്ക്‌ ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ ആയിരുന്നു. പിന്നീട്‌ ഈ വിഷയം അന്വേഷണം ബ്ലോഗ്ഗിലെ ഗ്രഹങ്ങളുടെ എണ്ണം കൂടുന്നുവോ?, ഷാരോണ്‍ എന്ത്‌ കൊണ്ട്‌ പ്ലൂട്ടോയുടെ ഉപഗ്രഹം അല്ല, പുതിയ ഗ്രഹങ്ങള്‍-സെനയും സെറസും തുടങ്ങിയ പോസ്റ്റുകളിലൂടെ വീശദീകരിച്ചു.

സമ്മേളനത്തിന്റെ വെബ് സൈറ്റില്‍ നിന്ന്‌ അപ്പപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ആയിരുന്നു ഈ പോസ്റ്റുകളില്‍ ഇട്ടത്‌. അവസാനം ഇന്നലെ ഗ്രഹത്തിന്റെ നിര്‍വചനത്തിന്റെ കാര്യത്തില്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ഒരു തീരുമാനത്തിലെത്തി. അവര്‍ ഗ്രഹത്തിന് കൊടുത്ത നിര്‍വചനത്തെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം.

A planet, according to the new definition, is a celestial body that:

 • is in orbit around the Sun,
 • has sufficient mass for its self-gravity to overcome rigid body forces so that
  it assumes a hydrostatic equilibrium (nearly round) shape, and
 • has cleared the neighborhood around its orbit.

ഇതില്‍ മൂന്നാമത്തെ criteria പ്രകാരം പ്ലൂട്ടോയും നമ്മള്‍ ഇതിനു മുന്‍പത്തെ പോസ്റ്റുകളില്‍ പരിചയപ്പെട്ട സൌരയൂഥ വസ്തുക്കളും ഗ്രഹമല്ലാതാകുന്നു. പ്ലൂട്ടോയും, ഷാരോണും, സെനയും Kuiper Beltലെ സൌരയൂഥ വസ്തുക്കളുടെ ഇടയിലൂടെ ആണ് സൂര്യനെ വലം വയ്ക്കുന്നത്‌. സെറസ്‌ ആകട്ടെ ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയില്‍ ഉള്ള Asteroid belt-ലൂടെയും.

ഇതോട്‌ കൂടി നവഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന്‌ പ്ലൂട്ടോ പുറത്തായി. ഈ നിര്‍വചനപ്രകാരം ഇനി നമുക്ക്‌ എട്ട്‌ ഗ്രഹങ്ങളാണ്.

 1. Mercury
 2. Venus
 3. Earth
 4. Mars
 5. Jupiter
 6. Saturn
 7. Uranus
 8. Neptune

അഷ്ട ഗ്രഹങ്ങള്‍

പക്ഷെ കഴിഞ്ഞില്ല. പ്ലൂട്ടോയെ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ അങ്ങനെ തീരെ ഉപേക്ഷിച്ചിട്ടില്ല. അവര്‍ പുതിയ ഒരു തരത്തിലുള്ള ഗ്രഹങ്ങളെയും നിര്‍വച്ചിച്ചു. Dwarf Planets എന്നാണ് ഇതിന് പേര്.

Dwarf Planet ന്റെ നിര്‍വചനം ഇതാണ്‌.
A dwarf planet, according to the new definition, is a celestial body that

 • is in orbit around the Sun,
 • has sufficient mass for its self-gravity to overcome rigid body forces so that
  it assumes a hydrostatic equilibrium (nearly round) shape,
 • has not cleared the neighborhood around its orbit, and
 • is not a satellite.

ഈ നിര്‍വചനം അനുസരിച്ച്‌ പ്ലൂട്ടോ, സെറസ്‌ , സെന എന്നിവയെ Dwarf planets ആയി കണക്കാക്കാം. ഷാരോണിനെ തല്‍ക്കാലം ഈ വിഭാഗത്തില്‍ പെടുത്തിയിട്ടില്ല. പക്ഷെ ഭാവിയില്‍ അതിനേയും ഒരു Dwarf planet ആയി കണക്കാക്കാനാണ് സാധ്യത.


ഈ നിര്‍വചനങ്ങള്‍ ഉണ്ടാകുന്ന ഫലങ്ങള്‍ ഇവയാണ്.

 1. സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഇനി എട്ടായിരിക്കും. ഇത്‌ ഇനി മാറാന്‍ സധ്യതയില്ല. ഗ്രഹത്തിന് ഒരു നിര്‍വചനം ഇല്ല എന്നതായിരുന്നു ഇത്‌ വരെ ഉണ്ടായിരുന്ന പ്രശ്നം. നിര്‍വചനം ആയതോട്‌ കൂടീ നിര്‍വചനത്തില്‍ പറഞ്ഞിരിക്കുന്ന criteria എല്ലാ പാലിക്കുന്ന പുതിയ ഒരു സൌരയൂഥവസ്തുവിനെ കണ്ടെത്താന്‍ സാധ്യത ഇല്ല. അതിനാല്‍ ഗ്രഹങ്ങളുടെ എണ്ണം ഇനിമുതല്‍ എട്ടായിരിക്കും. നമ്മള്‍ പഠിച്ചതും ഇപ്പോള്‍ പാഠപുസ്തകങ്ങളില്‍ ഉള്ളതും എല്ലാം ഒന്ന്‌ തിരുത്തി പറയണം എന്ന്‌ സാരം.
 2. Dwarf planet ആകാന്‍ സാധ്യത ഉള്ള വളരെയധികം സൌരയൂഥ വസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. Dwarf planet ഇപ്പോള്‍ മൂണ്ണെണ്ണമേ ഉള്ളൂ എങ്കിലും ഭാവിയില്‍ ഇവയുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ Dwarf planet ആകാന്‍ സാധ്യതയുള്ള ചില വസ്തുക്കളുടെ പട്ടിക അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ പുറത്ത്‌ വിട്ടിട്ടുണ്ട്‌. ആ വസ്തുക്കളെ കുറിച്ച്‌ കൂടുതല്‍ അറിയുന്ന മുറക്ക്‌ അവയെ Dwarf planet എന്ന കാറ്റഗറിയില്‍ പെടുത്തും. അങ്ങനെ Dwarf planet ആകാന്‍ സാധ്യത ഉള്ള ചില വസ്റ്റുക്കക്കളെ പരിചയപ്പെടുത്തുന്ന താഴെയുള്ള ചിത്രം നോക്കൂ.

Dwarf planet ആകാന്‍ സാധ്യത ഉള്ള സൌരയൂഥ വസ്തുക്കള്‍


കുറച്ച്‌ പേര്‍ പ്ലൂട്ടോയുടെ ഭ്രമണതലം മറ്റ്‌ ഗ്രഹങ്ങളുടെതില്‍ നിന്ന്‌ വ്യത്യസ്തമായതിനാലാണോ പ്ലൂട്ടോയെ പുറത്താക്കിയത്‌ എന്ന്‌ ചോദിച്ചു. ഇന്ന്‌ (25 ആഗസ്റ്റ്‌ 2006) മിക്കവാറും മാദ്ധ്യമങ്ങളും ആ വിധത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. എന്റെ അല്പ ജ്ഞാനം വച്ച്‌ രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ ഈ വാര്‍ത്ത തെറ്റാണ്.

 1. ഗ്രഹങ്ങളുടെ നിര്‍വചനത്തില്‍ ഭ്രമണ പഥങ്ങളുടെ തലത്തെ കുറിച്ച്‌ ശാസ്ത്രജ്ഞര്‍ ഒന്നും പറഞ്ഞിട്ടില്ല. അവര്‍ കൊടുത്ത നിര്‍വചനത്തില്‍ ഉള്ള മൂന്നാമത്തെ പോയിന്റ് ഇതാണ്. The celestial body should clear the neighborhood around its orbit. നിര്‍വചനത്തിലെ ഈ അര്‍ഥം ലളിതമായി പറഞ്ഞാല്‍ ഗ്രഹം സൂര്യനെ വലം വയ്ക്കുന്ന പാതയില്‍ ഉള്ള മറ്റ്‌ സൌരയൂഥ വസ്തുക്കളെ തുടച്ച്‌ നീക്കിയിരിക്കണം എന്നാണ്. ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ വിക്കിയിലെ ഈ ലേഖനം വായിക്കുക. പ്ലൂട്ടോയ്ക്ക്‌ നിര്‍വചനത്തിലെ ഈ പോയിന്റ് പാസ്സാകാന്‍ പറ്റിയില്ല. കാരണം അതിന്റെ ഭ്രമണപഥം Kuiper Beltല്‍ കൂടി ആണ്. ഈ ഒരു കാരണം കൊണ്ടാണ് Ceres, Xena എന്നിവയും ഗ്രഹമാകാതെ പോയത്‌.
 2. പിന്നെ പത്രങ്ങളും മറ്റ്‌ ചിലരും പറഞ്ഞു, പ്ലൂട്ടോ സഞ്ചരിക്കുന്ന പാത നെപ്റ്റ്യൂണിന്റെ പാതയുമായി കൂടിമുട്ടുന്നുണ്ട്‌ അതിനാല്‍ പ്ലൂട്ടോ is not clearing the neighborhood around its orbit. ഇതു രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ തെറ്റാണ്. ഒന്ന്‌ അങ്ങനെ ഒരു വാദം അംഗീകരിച്ചാല്‍ അതേ കാരണം കൊണ്ട്‌ തന്നെ നെപ്റ്റ്യൂണും ഒരു ഗ്രഹമല്ലാതാകും. രണ്ടാമതായി പ്ലൂട്ടോയുടെ ഭ്രമണപഥം നെപ്റ്റ്യൂണിന്റെ ഭ്രമണപഥവുമായി കൂട്ടി മുട്ടുന്നേയില്ല. ഒന്ന്‌ ഞെട്ടിയോ. വിശദികരിക്കാം. താഴെയുള്ള ചിത്രം നോക്കൂ.

ഇതനുസരിച്ച്‌ പ്ലൂട്ടോയുടെ ഭ്രമണ തലം മറ്റ്‌ ഗ്രഹങ്ങളുടെ ഭ്രമണ തലത്തില്‍ നിന്ന്‌ 17 ഡിഗ്രി ഉയര്‍ന്നതാണെന്ന്‌ കാണാം. പ്ലൂട്ടോ അതിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ ചുറ്റുമ്പോള്‍ ഏതാണ് 20 വര്‍ഷത്തോളം അത്‌ നെപ്ട്ട്യൂണിനേക്കാളും സൂര്യനോട്‌ അടുത്ത്‌ വരും. 1978-1998 വരെ അങ്ങനെ പ്ലൂട്ടോ സൌരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായിരുന്നു. പക്ഷെ ഒരിക്കലും അത്‌ നെപ്ട്ട്യൂണിന്റെ ഭ്രമണപഥത്തെ intersect ചെയ്യുന്നില്ല. ഈ ഒന്ന്‌ രണ്ട്‌ ലിങ്കുകളില്‍ ഉള്ള ലേഖനം ഒന്ന്‌ വായിക്കൂ.

എന്റെ അഭിപ്രായത്തില്‍ പുസ്തകങ്ങളില്‍ ഒക്കെ ഉള്ള ദ്വിമാന(2D) ചിത്രങ്ങളാണ് ഇങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്‌. The two-dimensional orbit diagrams usually published in most books give a false impression that Pluto intersects Neptune’s orbit. But Pluto is well "above" Neptune’s orbit, and the paths of these two planets don’t really intersect at all. സംശയം ദൂരീകരിക്കാന്‍ ഈ അനിമേഷന്‍ ഒന്ന്‌ കണ്ട്‌ നോകൂ.

അതിനാല്‍ പത്രങ്ങളൊക്കെ എഴുതിവിട്ട ഈ വാദം തെറ്റാണെന്നാണ് എന്റെ അഭിപ്രായം. പ്ലൂട്ടോയുടെ ഭ്രമണപഥം Kuiper Beltല്‍ കൂടി ആണ് എന്നത്‌ കൊണ്ടാണ് അത്‌ ഗ്രഹത്തിന്റെ പട്ടികയില്‍ നിന്ന്‌ പുറത്തായത്‌.

23 August, 2006

പുതിയ ഗ്രഹങ്ങള്‍-സെനയും സെറസും

അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന്റെ 26-ആം സമ്മേളനം ചെക്ക്‌ റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നടക്കുകയാണല്ലോ. സൌരയൂഥത്തിലെ ഗ്രഹങ്ങള്‍ ഏതൊക്കെയാണെന്ന്‌ തീരുമാനിക്കുന്ന വോട്ടെടുപ്പ്‌ നാളെയാണ് (24 ആഗസ്റ്റ്‌ 2006). നാളെ ഈ സമ്മേളനത്തിന് തിരശ്ശീല വീഴും.

പുതിയ ഗ്രഹമാകാന്‍ സാധ്യതയുള്ള ഷാരോണിനെ കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ടല്ലോ. ഈ പോസ്റ്റില്‍ അതിന്റെ ഒപ്പം തന്നെ ഗ്രഹത്തിന്റെ പട്ടികയില്‍ വരാന്‍ സാധ്യതയുള്ള സെനാ (Xena), സെറസ്‌ (Ceres) എന്നിവയെ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നു.

പുതിയ ഗ്രഹങ്ങളുടെ വലിപ്പത്തെ ഭൂമിയുമായി താരതമ്യം ചെയ്യുന്ന ഈ ചിത്രം നോക്കൂ.സെനാ (Xena)
ഇത്‌ പ്ലൂട്ടോയുടെ അപ്പുറത്ത്‌ സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു Kupier Belt വസ്തുവാണ്. പ്ലൂട്ടോയെക്കാള്‍ വലിപ്പമുള്ള ഈ വസ്തുവിനെ 2003 UB313 എന്നാണ് താലക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ജൂലായില്‍ (2005 ജൂലായ്) California Institute of Technology യിലെ ജ്യോതിശാസ്ത്രഞ്ജനായ മൈക്കല്‍ ബ്രൌണ്‍ ആണ് ഈ Kupier Belt വസ്തുവിനെ കണ്ടെത്തിയത്‌ . Xena എന്നാണ് മൈക്കല്‍ ബ്രൌണ്‍ ഇതിന് കൊടുത്ത പേര്. മിക്കവാറും ജ്യോതിശ്ശാസ്ത്ര യൂണിയനും ഈ പേര്‍ അംഗീകരിക്കാനാണ് സാധ്യത. സെനെയുടെ വ്യാസം 2400 കി. മി ആണ്. 14 ദിവസം കൊണ്ട്‌ സ്വയം ഭ്രമണം ചെയ്യുന്ന സെന 556 വര്‍ഷങ്ങള്‍ കൊണ്ടാണ് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നത്‌ എന്ന്‌ ജ്യോതി ശാസ്ത്രഞ്ജന്മാര്‍ കണക്ക്‌ കൂട്ടി കണ്ട്‌ പിടിച്ചിരിക്കുന്നു. സെനെയെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ വിക്കിയിലെ ഈ ലേഖനം വായിക്കൂ.

സെറസ്‌ (Ceres)

ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയില്‍ ഉള്ള Asteroid belt-ല്‍ പെട്ട ഒരു ഉല്‍ക്ക ആയി ആണ് ഇത്‌ വരെ അറിയപ്പെട്ടിരുന്നത്‌. നമ്മുടെ ഇന്നുള്ള അറിവ്‌ വച്ച്‌ സെറസ്‌ ആണ് ഏറ്റവും വലിയ ഉല്‍ക്ക. (ഇന്ന്‌ കൂടിയെ ഇതിനെ ഉല്‍ക്ക എന്ന്‌ വിളിക്കാന്‍ പറ്റൂ. നാളെ (24 ആഗസ്റ്റ് 2006) നടക്കുന്ന വോട്ടെടൊപ്പോടെ ഇത്‌ ഒരു ഗ്രഹമായി മാറാനാണ് സാധ്യത ). ഇതിന്റെ വ്യാസം ഏതാണ്ട്‌ 950 കി. മി ആണ്. ഒന്‍പത്‌ മണിക്കൂര്‍ കൊണ്ട്‌ സ്വയം ഭ്രമണം ചെയ്യുന്ന സെറസ്‌ 4.6 വര്‍ഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. സെറസിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ വിക്കിയിലെ ഈ ലേഖനം കാണൂ.

പുതിയ നിര്‍വചനം അംഗീകരിച്ച്‌ കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന്‌ വിവിധ ഗ്രഹങ്ങളുടെ സ്ഥാനം വ്യക്തമാക്കുന്ന ചിത്രം


ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ വെബ്‌ സൈറ്റ്‌

22 August, 2006

ഷാരോണ്‍ എന്ത്‌ കൊണ്ട്‌ പ്ലൂട്ടോയുടെ ഉപഗ്രഹം അല്ല

ഇപ്പോള്‍ ഗ്രഹങ്ങളെ കുറിച്ച്‌ നടക്കുന്ന കോലാഹലങ്ങള്‍ക്ക്‌ എല്ലാം ഈ മാസം 24 നു നടക്കുന്ന വോട്ടെടുപ്പോടെ അന്തിമ തീരുമാനം ആകും. മിക്കവാറും ഇനി 12 ഗ്രഹങ്ങുളുണ്ടാവാനാണ് സാധ്യത. തര്‍ക്കം മുറുകി നില്‍കുന്നതും പുതിയതായി പട്ടികയില്‍ വരാവുന്നതും ആയ ഗ്രഹങ്ങള്‍ താഴെ പറയുന്നവ ആണ്.

1. പ്ലൂട്ടോ (ഇത്‌ ഇപ്പോഴേ ഒരു ഗ്രഹമാണ്)
2. ഷാരോണ്‍
3. സെനാ
4. സെറസ്‌

ഇതില്‍ ഷാരോണ്‍ പ്ലൂട്ടോയുടെ ഒരു ഉപഗ്രഹമാണെന്ന്‌ നമ്മള്‍ കേട്ടിട്ടുണ്ടാകാം. അപ്പോള്‍ നിങ്ങള്‍ക്ക്‌ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു സംശയം ഉണ്ട്‌. ഒരു ഗ്രഹത്തിന്റെ ഉപഗ്രഹത്തെ എന്ത്‌ പുതിയ നിര്‍വചനം കൊടുത്താലും ഒരു ഗ്രഹമായി കണക്കാക്കാന്‍ പറ്റുമോ. അങ്ങനെയാണെങ്കില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേയും ഒരു ഗ്രഹമായി കണക്കാക്കാമല്ലോ എന്ന്‌. ഇത്‌ എന്തു കൊണ്ട്‌ ശരിയല്ല എന്നും എങ്ങനെയാണ് ഷാരോണിനെ ഒരു ഗ്രഹമായി കണക്കാക്കുന്നത്‌ എന്നും നോക്കാം.

അടുത്തടുത്തുള്ള രണ്ട്‌ സൌരയൂഥ വസ്തുക്കള്‍ ഗുരുത്വ ആകര്‍ഷണം മൂലം കറങ്ങുമ്പോള്‍ അതിന്റെ ബാരി സെന്റെര്‍ (barycenter) ഏറ്റവും വലിയ വസ്തുവിന്റെ ഉള്ളില്‍ ആണെങ്കില്‍ മാത്രമേ മറ്റേ വസ്തുവിനെ ഒരു ഉപഗ്രഹമായി കണക്കാക്കാന്‍ പറ്റൂ.

ബാരി സെന്റെറിന്റെ ഏറ്റവും ലളിതമായ നിര്‍വചനം ഇതാണ്. The barycenter is the center of mass of two or more bodies which are orbiting each other, and is the point around which both of them orbit. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.


ഭൂമിയുടെയും ചന്ദ്രന്റേയും ബാരി സെന്റെര്‍


ഇതനുസരിച്ച്‌ ഭൂമിയും ചന്ദ്രനും ചേര്‍ന്ന സിസ്റ്റത്തിന്റെ ബാരി സെന്റെര്‍ ഭൂമിക്ക്‌ ഉള്ളിലാണ് (ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന്‌ ഏകദേശം 1700 കിലോമീറ്റര്‍ ഉള്ളില്‍ ). അതിനാലാണ് ചന്ദ്രനെ ഭൂമിയുടെ ഉപഗ്രഹമായി പരിഗണിക്കുന്നത്‌. എന്നാല്‍ പ്ലൂട്ടോയുടെയും ഷരോണിന്റേയും ബാരി സെന്റെര്‍ പ്ലൂട്ടോയ്ക്ക്‌ പുറത്താണ്.

ഇതിനു കാരണം ഷാരോണിന്റെ ഭാരം പ്ലൂട്ടോയോട്‌ കിടപിടിക്കുന്നതാണ് എന്നതാണ്. അതിനാല്‍ പ്ലൂട്ടോയും ഷരോണും ഈ ബാരി സെന്റെറിനെ അന്യോന്യം വലം വച്ച്‌ കൊണ്ടിരിക്കുക ആണ്. അല്ലാതെ ചന്ദ്രന്‍ ഭൂമിയെ വലം വയ്ക്കുന്നത്‌ പോലെ ഷാരോണ്‍ ‍ പ്ലൂട്ടോയെ വലം വയ്ക്കുക അല്ല ചെയ്യുന്നത്‌. അതിനാലാണ് പുതിയ നിര്‍വചന പ്രകാരം ഷാരോണ്‍ ഒരു ഗ്രഹമായി മാറുന്നത്. ചുരുക്കി പറഞ്ഞാല്‍ പ്ലൂട്ടോയും ഷാരോണും സൂര്യനെ വലം വയ്ക്കുന്ന ഒരു ദ്വന്ദ ഗ്രഹമാണ് (Binary planet). പുതിയ നിര്‍വചനം അംഗീകരിക്കുക ആണെങ്കില്‍ സൌരയൂഥത്തിലെ ഏക ദ്വന്ദ ഗ്രഹം ആയിരിക്കും പൂട്ടോയും ഷാരോണും.

ടെലിസ്‌ക്കോപ്പ് ഉപയോഗിച്ച്‌ എടുത്ത പ്ലൂട്ടോയുടേയും ഷാരോണിന്റേയും ചിത്രങ്ങള്‍

ചന്ദ്രന്‍ ഭൂമിയില്‍ നിന്ന്‌ അകന്ന്‌ പോയി കൊണ്ടിരിക്കുക ആണെന്ന്‌ പറയപ്പെടുന്നു. (ഒരു വര്‍ഷം 4 cm എന്ന കണക്കില്‍ ‍‍). ഏകദേശം 30 ലക്ഷം വര്‍ഷത്തിന് ശേഷം ഭൂമിയുടേയും ചന്ദ്രന്റേയും ബാരി സെന്റെര്‍ ഭൂമിക്ക് പുറത്താവും. അതോടെ പുതിയ നിര്‍വചനം അനിസരിച്ച്‌ ചന്ദ്രനേയും ഒരു ഗ്രഹമായി പരിഗണിക്കാം (IAU ഗ്രഹത്തിന്റെ നിര്‍വചനം പിന്നേയും മാറ്റിയില്ലെങ്കില്‍ :)).

അന്താരാഷ്‌ട്ര ജ്യോതിശ്ശാസ്ത്രയൂണിയന്റെ വെബ് സൈറ്റില്‍ പബ്ലിഷ് ചെയ്ത പ്രസ്സ് റിലീസ്‌ താഴെ ഒട്ടിക്കുന്നു. നിങ്ങളുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം തരും എന്ന്‌ പ്രതീക്ഷിക്കുന്നു.

Press Releases During GA 2006

Q: What is a “double planet”?

A: A pair of objects, which each independently satisfy the definition of “planet” are considered a “double planet” if they orbit each other around a common point in space that is technically known as the “barycentre”. In addition, the definition of “double planet” requires that this “barycentre” point must not be located within the interior of either body.

Q: What is a “satellite” of a planet?

A: For a body that is large enough (massive enough) to satisfy the definition of “planet”, an object in orbit around the planet is called a “satellite” of the planet if the point that represents their common centre of gravity (called the “barycentre”) is located inside the surface of the planet.

Q: The Earth’s moon is spherical. Is the Moon now eligible to be called a “planet”?

A: No. The Moon is a satellite of the Earth. The reason the Moon is called a “satellite” instead of a “planet” is because the common centre of gravity between the Earth and Moon (called the “barycentre”) resides below the surface of the Earth.

Q: Why is Pluto-Charon a “double planet” and not a “planet with a satellite”?

A: Both Pluto and Charon each are large enough (massive enough) to be spherical. Both bodies independently satisfy the definition of “planet”. The reason they are called a “double planet” is that their common centre of gravity is a point that is located in free space outside the surface of Pluto. Because both conditions are met: each body is “planet-like” and each body orbits around a point in free space that is not inside one of them, the system qualifies to be called a “double planet.”

അനുബന്ധം

സുനില്‍, അരുണ്‍ കുഞ്ഞന്‍സ്‌ എന്നിവര്‍ വളരെ പ്രസക്തമാണ് ഒരു ചോദ്യം ഉന്നയിച്ചു.

ഭൂമി അതിന്റെ ബാരി സെന്ററിനെ ചുറ്റിയാണോ ഭ്രമണം ചെയ്യുന്നത്‌?

അതിനുള്ള ഉത്തരം ഇതാ.

നിങ്ങളുടെ ചോദ്യം വളരെ പ്രസക്തമാണ്. ഭൂമിയും അതിന്റെ ബാരി സെന്ററിനെ ചുറ്റി തന്നെയാണ് സഞ്ചരിക്കുന്നത്‌. പക്ഷെ ഭൂമിയുടെ ഭ്രമണം വളരെയധികം സങ്കീര്‍ണ്ണമാണ്. ഇവിടെ നമ്മള്‍ ഭൂമിയേയും ചന്ദ്രനേയും മാത്രം പരിഗണിച്ചാല്‍ പോരാ. ഭൂമിയുടെ മേലുള്ള സൂര്യന്റേയും മറ്റ്‌ സമീപ ഗ്രഹങ്ങളുടേയും ഒക്കെ ഗുരുത്വബലം കണക്കിലെടുക്കണം. പ്ലൂട്ടോ- ഷാരോണ്‍ പോലെ അത്ര ലളിതമല്ല ഭൂമി-ചന്ദ്രന്‍ ഭ്രമണം എന്നര്‍ത്ഥം. ഒരു ഭീമന്‍ ഗ്രഹമായ ജുപീറ്ററിനേയും സൂര്യനേയും പരിഗണിച്ചാല്‍ അതിന്റെ ബാരിസെന്റെര്‍ സൂര്യന്റെ ഉപരിതലത്തോട്‌ വളരെ അടുത്താണ് എന്ന്‌ കാണാം.അതിനാല്‍ അത്‌ സൂര്യന്റെ ഭ്രമണത്തെ ബാധിക്കുന്നു. ഇതിനെ കുറിച്ച്‌ വിവരങ്ങള്‍ ഈ ലിങ്കുകളില്‍ നിന്ന്‌ ലഭിക്കും.

http://en.wikipedia.org/wiki/Center_of_mass

http://en.wikipedia.org/wiki/Jupiter_(planet)

http://spaceplace.nasa.gov/en/kids/barycntr.shtml

17 August, 2006

ഗ്രഹങ്ങളുടെ എണ്ണം കൂടുന്നുവോ?

പ്ലൂട്ടോ നേരിടുന്ന ഭീഷണിയെകുറിച്ച്‌ ജ്യോതിശാസ്ത്രം ബ്ലോഗ്ഗിലെ പ്ലൂട്ടോയ്ക്ക്‌ ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അതിനെകൂറിച്ചുള്ള കുറച്ച്‌ ചൂടുള്ള വാര്‍ത്ത ഇതാ. അന്താരാഷ്ട്ര ജ്യോതിശാസ്ത്രയൂണിയന്റെ വെബ്‌ സൈറ്റിലുള്ള വിവരം അനുസരിച്ച് പ്ലൂട്ടോയെ ഒരു ഗ്രഹമായി നിലനിര്‍ത്താനാണ് സാധ്യത. ഒരു ഗ്രഹത്തിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിര്‍വചനം താഴെ പറയുന്നത്‌ ആണ്.

A planet is a celestial body that

 • (a) has sufficient mass for its self-gravity to overcome rigid body forces so that it assumes a hydrostatic equilibrium (nearly round) shape, and
 • (b) is in orbit around a star, and is neither a star nor a satellite of a planet.

ഈ നിര്‍വചനമനുസരിച്ച്‌ നമ്മള്‍ക്ക്‌ കുറഞ്ഞത്‌ 3 ഗ്രഹങ്ങള്‍ കൂടി ഉണ്ടാവാനാണ് സാധ്യത. പുതിയ ഗ്രഹങ്ങള്‍ താഴെ പറയുന്നവ ആയിരിക്കും

 1. ജ്യോതിശാസ്ത്രം ബ്ലോഗ്ഗില്‍ പരാമര്‍ശിച്ച 2003 UB313 അഥവാ Xena എന്ന Kuiper Belt വസ്തു.
 2. പ്ലൂട്ടോയുടെ ഒപ്പം സൂര്യനെ വലം വെയ്ക്കുന്ന Charon എന്ന സൌരയൂഥ വസ്തു.
 3. Ceres എന്ന ഭീമാകാരന്‍ ഉല്‍ക്ക.

ഈ നിര്‍വചനം വഴി പോകുക ആണെങ്കില്‍ നമ്മള്‍ക്ക്‌ കുറഞ്ഞത്‌ 12 ഗ്രഹങ്ങള്‍ ഉണ്ടാവും എന്ന്‌ അര്‍ത്ഥം. എന്തായാലും അവസാന നിര്‍വചനം വരുന്നത്‌ വരെ കാത്തിരിക്കുക. പുതിയ വാര്‍ത്തകള്‍ ഇവിടെ പോസ്റ്റുന്നതായിരിക്കും.

കുറിപ്പ്‌:
പുതിയ വിവരം അനുസരിച്ച്‌ ഗ്രഹങ്ങളെ രണ്ടായി തരം തിരിക്കാന്‍ പോകുന്നു എന്ന്‌ കേട്ടു. Classical planet എന്നും ,Dwarf Planet എന്നും. Mercury, Venus, Earth, Mars, Jupiter, Saturn, Uranus, neptune എന്നിവ Classical planetകളും Ceres, Pluto, Charon, Xena എന്നിവ Dwarf Planet കളും. എന്തായാലും കാത്തിരുന്നു കാണാം.


കുറിപ്പ്‌:
ഈ പേജില്‍ നിന്ന്‌ വിക്കിയിലേക്ക്‌ പോയിരിക്കുന്ന ലിങ്കുകള്‍‌ നോക്കൂ. വീക്കി അത്ര updated ആണ് എന്ന്‌ ഇത്‌ തെളിയിക്കുന്നു. വിക്കിയില്‍ ലേഖനം എഴുതുന്നവര്‍ ആനുകാലിക വിഷയങ്ങളോട്‌ കാണിക്കുന്ന ശ്രദ്ധയും knowledge share ചെയ്യാന്‍ അവര്‍ കാണിക്കുന്ന ഉത്‌സാഹത്തിന്റേയും ഉത്തമ ഉദാഹരണങ്ങളാണ് ഈ ലേഖനങ്ങള്‍.

18 July, 2006

വിക്കിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ?

വിക്കിപീഡിയയെ വിമര്‍ശിക്കുന്ന ഒരു ലേഖനം ഇന്ന്‌ വായിച്ചു. അതിന്റെ കുറച്ച്‌ ഭാഗം ഇവിടെ ഒട്ടിക്കുന്നു. ബ്രിട്ടാണിക്ക പോലുള്ള കുത്തകകള്‍ ഇതിനു പുറകില്‍ ഉണ്ടകാം.

 • Wikipedia is not an encyclopedia, but a collection of eclectic information generated regularly by a community of users.
 • Often, experts are scorned and abused on Wikipedia listings, because everyone is treated equally when it comes to editing and contributing.
 • The Wikipedia model is an opaque one because contributors and editors remain anonymous and, as such, pages (including ones dealing with history) are often edited, rewritten and erased.

പൂര്‍ണ്ണമായി അതു വായിക്കാന്‍ ഇവിടെ ഞെക്കുക.

ഇത്‌ വായിച്ചിട്ട്‌ പുള്ളി പറഞ്ഞ വിക്കി പേജില്‍ നോക്കിയപ്പോള്‍ അയാള്‍ എഴുതിയതിനെ ന്യായീകരിക്കാന്‍ അയാള്‍ തന്നെ എഡിറ്റ്‌ ചെയ്തതായാണ്‌ എനിക്ക്‌ തോന്നിയത്‌.

അതിനൊപ്പം ഈ ലിങ്കും ഒന്ന്‌ നോക്കുക.

വിക്കിയുടെ ഭാവി എന്തായിരിക്കും? അതിന്‌ ബ്രിട്ടാണിക്കയുടെ ഒക്കെ പ്രസക്തി ഇല്ലാതാക്കുവാന്‍ കഴിയുമോ? നേച്ചര്‍ മാസിക ഈ അടുത്ത്‌ ബ്രിട്ടണിക്കയും വിക്കിയും താരതമ്യം ചെയ്ത്‌ പഠിച്ചത്‌ എവിടെയോ വായിച്ചത്‌ ഓര്‍മ്മ വരുന്നു.

പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത വരാന്‍ കാരണം എന്തായിരിക്കാം?

ഈ പ്രധിസന്ധിയെ എങ്ങനെ മറികടക്കാം

വിക്കിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ?

10 July, 2006

PDFന്‌ ഒരു ആമുഖം- ഭാഗം IV

കഴിഞ്ഞ മൂന്ന്‌ ഭാഗങ്ങളിലൂടെ നമ്മള്‍

 • PDF എന്ത്‌
 • PDF-ന്റെ ചരിത്രം
 • PDF ഉണ്ടാക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍

ഇതൊക്കെ മനസ്സിലാക്കി. ഈ അവസാന ഭാഗത്ത്‌ PDF എത്ര തരം ഉണ്ടെന്നും, PDF-ന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്നും മറ്റും മനസ്സിലാക്കി ഈ ലേഖനം ഉപസംഹരിക്കാം.

എത്ര തരം PDF ഉണ്ട്‌

വിശാലമായ അര്‍ത്ഥത്തില്‍ PDF-നെ രണ്ടായി തരം തിരിക്കാം.

 1. Searchable PDF
 2. Image only PDF

Searchable PDF :കഴിഞ്ഞ ഭാഗത്ത്‌ വിവരിച്ച authoring application-കളില്‍ (MSWord, OpenOffice Word, Adobe PageMaker, FrameMaker, Indesign, CorelDraw, QuarkExpress, Advent 3B2, LaTeX, AutoCAD) നിന്ന്‌ ഉണ്ടാക്കുന്ന PDF file-കളെ ആണ്‌ searchable PDF എന്ന്‌ വിളിക്കുന്നത്‌. പേരു സൂചിപ്പിക്കുന്നത്‌ പോലെ ഇങ്ങനത്തെ PDF file-കളില്‍ തിരയാനുള്ള സൌകര്യം ഉണ്ട്‌. നമ്മള്‍ സാധാരണ അഭിമുഖീകരിക്കുന്ന PDF file-കള്‍ കൂടുതലും ഈ വിഭാഗത്തില്‍ പെട്ടതാണ്‌.

Image only PDF: Scanner ഉപയോഗിച്ച്‌ സ്കാന്‍ ചെയ്ത്‌ ഉണ്ടാക്കുന്ന PDF ആണ്‌ ഇത്‌. ഇങ്ങനത്തെ PDF file-ല്‍ textഉം graphics-ഉം എല്ലാം ഒരു image ആയി ആണ്‌ ശേഖരിക്കപ്പെടുന്നത്‌. അതിനാല്‍ ഇങ്ങനത്തെ PDF file-ല്‍ തിരയാന്‍ പറ്റില്ല.

ഇതു വളരെ കൃത്യമായ ഒരു തരം തിരവ്‌ അല്ല. Searchable PDF-നെ പിന്നേയും തരം തിരിച്ച്‌ (unstructered PDF, Structured PDF, tagged PDF) എന്നൊക്കെ ആക്കാം. വിസ്താര ഭയത്താല്‍ അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. എങ്കിലും PDF-നെ മുകളില്‍ പറഞ്ഞത്‌ പോലെ വിശാലമായി രണ്ടായി തരം തിരിക്കാം.

PDF-ന്റെ ഗുണങ്ങള്‍

 1. Source file-ന്റെ രൂപവും ഭാവവും അതേ പോലെ സൂക്ഷിക്കുന്നു.
 2. ഏതു platform-ല്‍ ജോലി ചെയ്യുന്നവരും ആയി document exchange നടത്താം.
 3. Security settings-ഉം pass word-ഉം ഉപയോഗിച്ച്‌ PDF file അതു വായിക്കേണ്ട ആള്‍ മാത്രമേ വായിക്കൂ എന്ന്‌ ഉറപ്പിക്കാം.
 4. വിവരങ്ങള്‍ തിരയാന്‍ എളുപ്പം ആണ്‌.
 5. Font PDF file-ല്‍ തന്നെ embed ചെയ്യാനുള്ള സൌകര്യം ഉള്ളത്‌ കൊണ്ട്‌ നമ്മള്‍ ഉപയോഗിക്കുന്ന font വേറൊരാള്‍ക്ക്‌ ഉണ്ടോ എന്നതിനെ പറ്റി വേവലാതിപെടേണ്ട.
 6. PDF file compress ചെയ്യപ്പെടുന്നതിനാല്‍ original source fileനേക്കാളും size വളരെ കുറവായിരിക്കും.
 7. Adobe PDFന്റെ specifications പുറത്ത്‌ വിട്ടത്‌ കാരണം ഇതില്‍ വളരെയധികം ഗവേഷണം നടന്നിട്ടുണ്ട്‌. Open source community-ഉം മറ്റ്‌ programmers-ഉം ഈ file format-ന്റെ വളര്‍ച്ചക്ക്‌ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്‌.

PDF-ന്റെ ദോഷങ്ങള്‍

 1. PDFന്‌ paragraph, formatting, headers, footers, indendation, line breaks മുതലായവ ഒന്നും അറിയില്ല. അതിനാല്‍ ഒരു PDF file തിരിച്ച്‌ ഒരു word document-ഓ മറ്റോ ആക്കുമ്പോള്‍ formatting എല്ലാം നഷ്ടപ്പെടുന്നു.
 2. PDFല്‍ ശരിക്കും പണി ചെയ്യണം എങ്കില്‍ വളരെയധികം സോഫ്റ്റ്‌വെയറുകളും, plug-in കളുമെല്ലാം പഠിക്കേണ്ടി വരുന്നു.
 3. PDF ഇപ്പോഴും Adobe-ന്റെ property ആണ്‌. അതിനാല്‍ Adobe നിര്‍വചിച്ചിരിക്കുന്ന രൂപരേഖകള്‍ക്കുള്ളില്‍ നിന്നുള്ള വളര്‍ച്ച മാത്രമേ PDF-ന്‌ ഉണ്ടാകൂ.

PDF-ന്റെ ഭാവി

Data exchange വേണ്ടി മാത്രമുള്ള ഒരു മാധ്യമം എന്ന നിലയില്‍ നിന്ന്‌ PDF വളരെയേറെ മുന്നോട്ട്‌ പോയിരിക്കുന്നു. ഇന്ന്‌ ആധുനിക സാങ്കേതികകള്‍ ആയ മള്‍ട്ടി മീഡിയ, JavaScript, XML, forms processing, compression, custom encryption ഇതെല്ലാം PDF സപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതെല്ലാം കൂടി PDF-നെ ഒരു ശക്തമായ, interactive and intelligent file format ആക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല Adobe ഈ അടുത്ത്‌ MacroMedia എന്ന കമ്പനിയെ ഏറ്റെടുത്തു. അതിന്റെ വ്യത്യാസം Adobeന്റെ സോഫ്റ്റ്‌വെയറുകളില്‍ വന്ന്‌ തുടങ്ങി. Adobe Acrobatന്റെ ഒരു പുതിയ version Acrobat 3D എന്ന പേരില്‍ Adobe പുറത്തിറക്കി. ഇത്‌ ഉപയോഗിച്ച്‌ നമ്മള്‍ AutoCAD, Indesign മുതലയ applicationകളില്‍ ഉള്ള 3D effect ആ file PDF ആക്കിമാറ്റുമ്പോഴും ലഭിക്കുന്നു. ഈ പുതിയ സോഫ്റ്റ്‌വെയര്‍ ഏറ്റവും കൂടുതല്‍ സഹായം ആകുന്നത്‌ 3D animation രംഗത്തും AutoCAD ഉപയോഗിച്ച്‌ 3D images സൃഷ്ടിക്കുന്നവര്‍ക്കുന്നവര്‍ക്കും മറ്റും ആണ്‌ ( അനുബന്ധം കാണുക).

ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ തോന്നാവുന്ന ന്യായമായ ഒരു സംശയം ഉണ്ട്‌. PDF എക്കാലവും document exchangeനുള്ള ഒരു file format എന്ന നിലയില്‍ ഈ രംഗം അടക്കി വാഴുമോ? എന്തായാലും കുറച്ച്‌ കാലത്തേക്കേങ്കിലും അതിനാണ്‌ സാധ്യത. പക്ഷെ Open XML file format, Metro തുടങ്ങിയ പുതിയ file formatകള്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ XPS (XML paper specification) അഥവാ Metro എന്ന എന്നപേരില്‍ അറിയപ്പെടുന്ന microsoft-ന്റെ ഒരു പുതിയ file format ആണ്‌. PDFന്‌ , microsoft-ന്റെ മറുപടി എന്ന നിലയില്‍ അല്ല microsoft ഈ പുതിയ file format വികസിപ്പിച്ചു കൊണ്ടുവരുന്നതെങ്കിലും ഇതു ഭാവിയില്‍ PDF-ന്‌ ശക്തനായ ഒരു എതിരാളി ആയി മാറാനാണ്‌ സാധ്യത.

Note: Metro അഥവാ XPS-നെ കുറിച്ച്‌ കുറച്ച്‌ കൂടുതല്‍ വിവരം ഇവിടെ നല്‍കണം എന്ന്‌ ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ അടുത്ത്‌ ഇതില്‍ വളരെയധികം പുതിയ സംഭവങ്ങള്‍(Adobe Microsoft-ന്‌ എതിരെ കേസിനു പോയതും, XPSന്റെ releaseന്റെ രീതി Microsoft മാറ്റിയതും മറ്റും) നടന്നു. അതിനാല്‍ അതിനെ കുറിച്ച്‌ വിശദമായ ഒരു പോസ്റ്റ്‌ താമസിയാതെ ഇടാം.

File formatകളുടെ ഈ മത്സരം ഭാവിയില്‍ പുതിയ പുതിയ സാങ്കേതികള്‍ വളര്‍ന്നു വരുവാനും നമ്മള്‍ document exchange ചെയ്യുന്ന രീതി ഇനിയും ഏറെ മെച്ചപ്പെടുത്തുവാനും സഹായിക്കും എന്നു നമുക്ക്‌ പ്രത്യാശിക്കാം. അതു വരെ ഇനിയും കൂടുതല്‍ കൂടുതല്‍ PDF file-കളെ നമ്മള്‍ക്ക്‌ അഭിമുഖീകരികേണ്ടി വരും.

അനുബന്ധം

Acrobat 3D ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന PDF file-ന്റെ ഉദാഹരണം

ഈ ലിങ്കില്‍ ഉള്ള PDF file, right click ചെയ്ത്‌, File>Save Target as കൊടുത്ത്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇറക്കി വയ്ക്കുക. അതിനു ശേഷം free സോഫ്റ്റ്‌വെയര്‍ ആയ Adobe readerന്റെ ഏറ്റവും പുതിയ version (Adobe Reader 7) ഉപയോഗിച്ച്‌ തുറന്നാല്‍ നിങ്ങള്‍ക്ക്‌ ഈ PDF file-ലെ 3D effect കാണാം. Adobe Readerന്റെ ഏറ്റവും പുതിയ version download ചെയ്യാന്‍ ഇവിടെ ഞെക്കുക.

01 July, 2006

PDFന്‌ ഒരു ആമുഖം- ഭാഗം III

ഇതു PDFന്‌ ഒരു ആമുഖം- ഭാഗം II എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്‌. വായിച്ചിട്ടില്ലാത്തവര്‍ അതു വായിക്കുവാന്‍ ഇവിടെ ഞെക്കുക.

ഈ ലേഖനം എഴുതാന്‍ ആരംഭിച്ചപ്പോള്‍ ഉള്ള പ്രധാന ലക്ഷ്യങ്ങള്‍ PDF file സാധാരണ ഉപയോഗിക്കുന്നവര്‍ക്ക്‌, PDFനെ കുറിച്ചും PDF സോഫ്റ്റ്‌വെയറുകളെകുറിച്ചും ഉള്ള ചില തെറ്റിദ്ധാരണകള്‍ നീക്കുക, അതുമായി ബന്ധപ്പെട്ട ചില സാങ്കേതികകള്‍ പരിചയപ്പെടുത്തുക എന്നിവ ആയിരുന്നു. PDF file എന്താണെന്നും അതിന്റെ പുറകില്‍ ഉള്ള ചരിത്രവും നമ്മള്‍ കഴിഞ്ഞ രണ്ട്‌ ഭാഗങ്ങളില്‍ നിന്ന്‌ മനസ്സിലാക്കി. ഈ മൂന്നാം ഭാഗത്തില്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമായ പല തരം PDF സോഫ്റ്റ്‌വെയറുകള്‍ ഏതൊക്കെ ആണെന്ന്‌ പരിചയപ്പെടുത്തുന്നു.

----------------------------------------------------------------------------------------------------

നൂറുകണക്കിന്‌ സൌജന്യ PDF സോഫ്റ്റ്‌വെയറുകള്‍ ഉള്ളതു കൊണ്ട്‌ എതെങ്കിലും ഒരു സൌജന്യ PDF സൊഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഇത്‌ വിശദീകരിച്ചാല്‍ അത്‌ എല്ലാവര്‍ക്കും ഉപകാരപ്പെടില്ല. അതു കൊണ്ട്‌ PDF-ന്റെ ഔദ്യോഗിക സോഫ്റ്റ്‌വെയര്‍ ആയ Adobe Acrobat Professional ഉപയോഗിച്ചായിരിക്കും ഇതിലെ ഉദാഹരണങ്ങള്‍ എല്ലാം.

PDF-മായി ബന്ധപ്പെട്ട എല്ലാ ജോലിക്കും ഉപയോഗിക്കുന്ന Adobe Acrobat Professional ഒരു പ്രത്യേക തരത്തിലുള്ള authoring application ആണ്‌. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന authoring application-കളായ MSWord, OpenOffice Word, Adobe PageMaker, FrameMaker, Indesign, CorelDraw, QuarkExpress, Advent 3B2, LaTeX, AutoCAD എന്നിവയില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന ചില പ്രത്യേകതകള്‍ Adobe Acrobat Professional-നുണ്ട്‌. മുകളില്‍ പറഞ്ഞ എല്ലാ authoring application-നിലും ഒന്നുമില്ലായ്മയില്‍ നിന്ന്‌ ആരംഭിച്ച്‌ പടി പടി ആയി ഒരു document ഉണ്ടാക്കുക ആണല്ലോ നമ്മള്‍ ചെയ്യുന്നത്‌. എന്നാല്‍ PDFന്റെ work flow വ്യത്യസ്തമാണ്‌. മറ്റ്‌ authoring application-ല്‍ പണി പൂര്‍ത്തിയായതിനു ശേഷം മാത്രം PDF ആക്കി മാറ്റുക എന്നതാണ്‌ PDFന്റെ work flow. നമ്മള്‍ MSword-ല്‍ ഒക്കെ ചെയ്യുന്നത്‌ പോലെ ഒരു പുതിയ പേജ്‌ തുറന്ന്‌ ടൈപ്പ്‌ ചെയ്ത്‌ അല്ല PDF file ഉണ്ടാക്കുന്നത്‌ എന്ന്‌ ഇപ്പോള്‍ മനസ്സിലായികാണുമല്ലോ. ഇതിന്റെ കാരണം PDF, document exchange-നുള്ള ഒരു authoring application ആണ്‌ എന്നുള്ളത്‌ കൊണ്ടാണ്‌.

PDF file-ല്‍ ചില അവസാന നിമിഷ മിനുക്ക്‌ പണികളും Authoring Application-കളില്‍ ചെയ്യാന്‍ പറ്റാത്ത ചില പരിപാടികളും മാത്രമേ സാധാരണ ഗതിയില്‍ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോഴും source fileലേക്ക്‌ തിരിച്ച്‌ പോയി മാറ്റം വരുത്തിയ ശേഷം പുതിയ PDF ഉണ്ടാക്കുന്നതാണ്‌ നല്ലത്‌. ഇനി source file കിട്ടാനില്ലെങ്കില്‍ Acrobat Professional ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ ചില മാറ്റങ്ങള്‍ വരുത്താനാവും. പക്ഷെ അതിനു നിങ്ങള്‍ക്ക്‌ Acrobat Professional-ലും Acrobat plug-ins-ലും സാമാന്യം നല്ല ജ്ഞാനം ആവശ്യമാണ്‌.

Note: ഒരു application-ന്‌ ചെയ്യാന്‍ പറ്റാത്ത പണികള്‍ അതിനേയും കൊണ്ട്‌ ചെയ്യിക്കാന്‍ third party സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകള്‍ ആണ്‌ plug-in എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

നിങ്ങള്‍ക്ക്‌ PDF-മായി ബന്ധപ്പെട്ടുള്ള ജോലിയെ ആശ്രയിച്ച്‌ പലതരത്തിലുള്ള സോഫ്റ്റ്‌വെയറുകളും, Acrobat plug-ins-കളും ആവശ്യമുണ്ട്‌. അവ ഓരോന്നായി ഇവിടെ പരിചയപ്പെടുത്താം.

PDF viewers

നിങ്ങള്‍ക്ക്‌ PDF file വായിക്കുകയും, പ്രിന്റ്‌ ചെയ്യുകയും തിരയുകയും മാത്രം ചെയ്യാന്‍

 1. (A) Adobe Reader
  Adobe-ന്റെ സൈറ്റില്‍ നിന്ന്‌ സൌജന്യമായി download ചെയ്യാവുന്ന ഒരു free സോഫ്റ്റ്‌വെയര്‍ ആണ്‌ Adobe Reader. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ ഒരു PDF file വായിക്കാനും, പ്രിന്റ്‌ ചെയ്യാനും, തിരയാനും സാധിക്കും. ഒരു പക്ഷേ ഇന്ന്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. Adobe-ന്റെ സൈറ്റില്‍ ഉള്ള കണക്ക്‌ പ്രകാരം ഈ സോഫ്റ്റ്‌വെയര്‍ സൌജന്യമായി കൊടുക്കാന്‍ ആരംഭിച്ച നാള്‍ മുതല്‍ ഇന്നേ വരെ ഏതാണ്ട്‌ 50 കോടി തവണ download ചെയ്യപ്പെട്ടിട്ടുണ്ട്‌.നമ്മുടെ മിക്കവാറും പേരുടെ കമ്പ്യൂട്ടറുകളില്‍ ഉള്ള PDF സോഫ്റ്റ്‌വെയര്‍ ഇതാണ്‌. ഏറ്റവും പുതിയ version download ചെയ്യാന്‍ ഈ ലിങ്കില്‍ ഞെക്കുക. ഏതാണ്ട്‌ 27 MB ആണ്‌ ഈ setup file-ന്റെ വലിപ്പം.
 2. (B) Third party സോഫ്റ്റ്‌വെയറുകള്‍
  ഇന്റര്‍നെറ്റില്‍ ഒന്നു ഗൂഗിള്‍ ചെയ്താല്‍ നൂറ്‌ കണക്കിന്‌ സൌജന്യ PDF viewer സോഫ്റ്റ്‌വെയറുകള്‍ ഉള്ളതായി നിങ്ങള്‍ക്ക്‌ കാണാം (ഉദാ:Foxit Reader, Sumatra PDF viewer) മുതലായവ.

PDF Creators

നിങ്ങള്‍ക്ക്‌ PDF file ഉണ്ടാക്കാന്‍

 1. Adobe Acrobat professional
  ഇതാണ്‌ PDF file ഉണ്ടാക്കാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലതരത്തിലുള്ള പ്രോഗ്രാമുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ വരും. അവ ഒരോന്നായി ഉപയോഗിച്ച്‌ പലതരത്തില്‍ PDF എങ്ങനെ ഉണ്ടാക്കാം എന്നു മറ്റൊരു പോസ്റ്റില്‍ വിശദീകരിക്കാം. ഇപ്പോള്‍ ഈ പ്രോഗ്രാമുകല്‍ എതൊക്കെ ആണെന്ന്‌ പരിചയപ്പെടുത്താം.
  (A) Adobe Acrobat Professional
  Adobe Acrobat തുറന്ന്‌ File > Create PDF എന്ന മെനു ഞെക്കിയാല്‍ നിങ്ങള്‍ക്ക്‌ ഏത്‌ file ആണ്‌ PDF ആക്കി മാറ്റേണ്ടേത്‌ എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന്‌ വരും. നിങ്ങള്‍ക്ക്‌ PDF ആക്കി മാറ്റേണ്ട file തിരഞ്ഞെടുത്ത്‌ OK ഞെക്കിയാല്‍ ആ file PDF ആയി മാറുന്നു.
  (B) Adobe PDF Printer Driver
  Acrobat ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രിന്ററുകള്‍ ഇരിക്കുന്ന സ്ഥലത്ത്‌ Adobe PDF എന്ന പേരില്‍ ഒരു പുതിയ പ്രിന്റര്‍ വരും. ഇനി നിങ്ങള്‍ക്ക്‌ PDF ആക്കി മാറ്റേണ്ട file തുറന്ന്‌ പ്രിന്റ്‌ കൊടുക്കാന്‍ നേരം printer ആയി Adobe PDF തിരഞ്ഞെടുത്താല്‍ നിങ്ങളുടെ file PDF ആയി മാറുന്നു.
  (C) Adobe PDF Makers
  Acrobat ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള വിവിധ അപ്ലിക്കേഷനുകളില്‍ (ഉദാ: MS word, Excel, Powerpoint, OutLook, Internet Explorer, AutoCAD), ആ appliaction-നില്‍ ഉണ്ടാക്കുന്ന ഫയലുകള്‍, PDF ആക്കിമാറ്റാനുള്ള macroകള്‍ ഇടുന്നു. ആ അപ്ലിക്കേഷനില്‍ (ഉദാ: MS Word) നിന്ന്‌ PDF file ഉണ്ടാക്കുമ്പോള്‍ ഈ PDF Maker ഉപയോഗിച്ചാല്‍ അത്‌ ഏറ്റവും നന്നായിരിക്കും.
  (D) Acrobat Distiller
  Acrobatന്റെ ഒപ്പം ഇന്‍സ്റ്റാള്‍ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്‌. .ps, .prn മുതലായ extension ഉള്ള ഫയലുകളെ PDF ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌.
 2. Third party സൊഫ്റ്റ്‌വെയറുകള്‍
  ഇത്‌ സൌജന്യമായും വിലയ്കും ലഭ്യമാണ്‌. സൌജന്യമായും വിലയ്കും ലഭ്യമാകുന്ന ചില സോഫ്റ്റ്‌വെയറുകളുടെ വിവരം ഇതാ.
  (a) Wondersoft Virtual PDF Printer www.go2pdf.com
  (b) ps2pdf: PostScript-to-PDF converter http://www.ghostscript.com/
  (c) Solid Converter PDF www.solidpdf.com/
  (d) PrimoPDF www.primopdf.com/
  ഇതു പോലെ PDF ഉണ്ടാക്കുന്ന നൂറുകണക്കിന്‌ Adobe ഇതര PDF സോഫ്റ്റ്‌വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

Note: ഇതു കൂടാതെ Open office word പോലുള്ള ചില authoring application-കളില്‍ source file നേരിട്ട്‌ PDF ആയി സേവ്‌ ചെയ്യാനുള്ള സൌകര്യം ഉണ്ട്‌. Microsoft അവരുടെ MS office-ല്‍ (MS office version 12-ല്‍) ഈ സൌകര്യം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ Adobe മൈക്രൊസോഫ്റ്റിന്‌ എതിരെ കേസിനു പോയി. ഇതാണ്‌ കഴിഞ്ഞ ലേഖനത്തിന്റെ (ഭാഗം II) പിന്മൊഴിയില്‍ പെരിങ്ങോടന്‍ സൂചിപ്പിച്ചത്‌. ഇതിനാല്‍ microsoft ഇപ്പോള്‍ ഈ സൌകര്യം അവരുടെ പുതിയ office-ല്‍ നിന്ന്‌ എടുത്തു കളഞ്ഞു. ഇതിനെകുറിച്ച്‌ അടുത്തഭാഗത്ത്‌ നമുക്ക്‌ ചര്‍ച്ച ചെയ്യാം.

PDF Editors

നിങ്ങള്‍ക്ക്‌ PDF file edit ചെയ്യാന്‍

PDF file-ല്‍ ചില അവസാന നിമിഷ മിനുക്ക്‌ പണികള്‍ മാത്രമേ സാധാരണ ഗതിയില്‍ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോഴും source file-ലേക്ക്‌ തിരിച്ച്‌ പോയി മാറ്റം വരുത്തി പുതിയ PDF ഉണ്ടാക്കുന്നതാണ്‌ നല്ലത്‌. ഇനി source file കിട്ടാനില്ലെങ്കില്‍ PDF file-ല്‍ നിങ്ങള്‍ക്ക്‌ ഏന്തെങ്കിലും മാറ്റം വരുത്തണം എങ്കില്‍ PDF editing സോഫ്റ്റ്‌വെയറുകള്‍ വേണം. അത്‌ എതൊക്കെ ആണെന്ന്‌ പരിചയപ്പെടുത്താം.

 1. Adobe Acrobat Professional
  മുന്‍പ്‌ Adobe Acrobat Professional ഉപയോഗിച്ച്‌ PDF files ഉണ്ടാക്കാം എന്നു നിങ്ങള്‍ മനസ്സിലാക്കി. ഇതേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌` നിങ്ങള്‍ക്ക്‌ PDF files എഡിറ്റ്‌ ചെയ്യുകയും ചെയ്യാം. ചെറിയ text edit-ന്‌ പുറമേ Adobe Acrobat Professional ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ PDF file-ല്‍ ചെയ്യാവുന്ന ചില പരിപാടികള്‍ താഴെ പറയുന്നവ ആണ്‌.
  1. പേജ്‌ കൂട്ടിചേര്‍ക്കുക, കളയുക, തിരിക്കുക (add, delete and rotate pages).
  2. Header-ഉം footer-ഉം add ചെയ്യുക
  3. വേറെ എതെങ്കിലും ഒരു file attach ചെയ്യുക.
  4. Text-ഉം images-ഉം hyperlink ചെയ്യുക
  5. Security settings enable ചെയ്യുക
  6. PDF Forms ഉണ്ടാക്കുക
  7. PDF file-ല്‍ comment ചെയ്യുക.
  ഈ പട്ടിക അപൂര്‍ണമാണ്‌. Adobe Acrobat Professional ഉപയോഗിച്ച്‌ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചിലത്‌ മാത്രമാണ്‌ ഇത്‌. ഇതു കൊണ്ട്‌ വേറെയും ധാരാളം പണികള്‍ ചെയ്യാം. വിസ്താര ഭയത്താല്‍ അതൊന്നും ഇവിടെ വിവരിക്കുന്നില്ല.
 2. Adobe Acrobat Plug-ins
  Adobe Acrobatന്‌ ചെയ്യാന്‍ സാധിക്കാത്ത ചില പണികള്‍ ചെയ്യാന്‍ വേണ്ടി Third Party സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകള്‍ ആണിത്‌. ഇത്‌ ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആദ്യം Adobe Acrobat ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഉദാഹരണങ്ങള്‍ വഴി Acrobat Plug-in-ന്റെ ഉപയോഗങ്ങള്‍ വിശദീകരിക്കാം.

  (a) നിങ്ങളുടെ കൈയ്യില്‍ നൂറു കണക്കിന്‌ PDF ഫയലുകള്‍ ഉണ്ട്‌. ഈ ഫയലുകള്‍ എല്ലാം കൂടി കൂട്ടിചേര്‍ത്ത്‌ നിങ്ങള്‍ക്ക്‌ ഒറ്റ PDF file ഉണ്ടാക്കണം. ഇതു ഇപ്പോള്‍ Adobe Acrobat ഉപയോഗിച്ച്‌ ചെയ്താല്‍ വളരെ സമയം എടുക്കും. അതിനു പകരം Arts Split and Merge എന്ന ഒരു plug-in നിങ്ങള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ ഫയലുകള്‍ എല്ലാം തരം തിരിച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍ ഒറ്റ PDF file ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പറ്റുന്നു.

  (b) അത്‌ പോലെ നിങ്ങള്‍ക്ക്‌ PDF ഫയലില്‍ ഉള്ള ചില object അങ്ങോട്ടോ ഇങ്ങോട്ടോ നീക്കണം എങ്കിലോ, ഒരു പുതിയ blank PDF page ഉണ്ടാക്കണം എങ്കിലോ, എല്ലാ പേജിനേയും ബാധിക്കുന്ന ചില ആഗോള മാറ്റങ്ങള്‍ വരുത്തണം എങ്കിലോ, PDFല്‍ ഉള്ള ചിത്രങ്ങളുടെ നിലവാരം പരിശോധിക്കണം എങ്കിലോ PDF ഫയലുകളുടെ മൊത്തം നിലവാരം പരിശോധിക്കുന്ന preflighting എന്ന പരിപാടി ചെയ്യണം എങ്കിലോ നമ്മളെ അതിനു സഹായിക്കുന്ന ഒരു Acrobat plug-in ആണ്‌ Enfocus PitStop Professional.

  ഇങ്ങനെ തരത്തില്‍ Acrobat-ന്‌ PDF file-ല്‍ ചെയ്യാന്‍ പറ്റാത്ത പണികള്‍ അതിനേയും കൊണ്ട്‌ ചെയ്യിക്കുന്ന നിരവധി plug-in-കള്‍ വിപണിയില്‍ ലഭ്യമാണ്‌. പക്ഷേ ഇതു ഉപയോഗിക്കണം എങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആദ്യം Adobe acrobat professional ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം എന്നു മാത്രം. പിന്നെ വേറെ ഒരു പ്രശ്നം ഉള്ളത്‌ ഈ plug-in-കള്‍ മിക്കവാറും എണ്ണത്തിന്റേയും വില Adobe Acrobat Professional-നേക്കാളും അധികമാണ്‌ എന്നുള്ളതാണ്‌. അത്‌ കൊണ്ട്‌ ഇത്തരം plug-in-കള്‍ കൂടുതലും ഉപയോഗിക്കുന്നത്‌ വലിയ പ്രിന്റിംഗ്‌ ശാലകളും, Typesetting/prepress industry-യും ആണ്‌.
 3. Third party Stand Alone PDF Editing Softwares
  Adobe Acrobat-ന്റെ സഹായമില്ലാതെ തന്നെ PDF ഫയലുകള്‍ edit ചെയ്യുവാന്‍ നമ്മെ സഹായിക്കുന്ന third party softwares വിപണിയില്‍ ലഭ്യമാണ്‌. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
  1.Nitro PDF professional http://www.nitropdf.com/
  2. Active PDF www.activepdf.com/
  3. Jaws PDF www.jawspdf.com
  അങ്ങനെ നൂറ്‌ കണക്കിന്‌ സോഫ്റ്റ്‌വെയറുകള്‍.

ഇതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ PDF-ല്‍ ജോലി ചെയ്യണം എങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ സോഫ്റ്റ്‌വെയറും വേണം എന്ന്‌ അര്‍ത്ഥമില്ല. ഒരു PDF editing സോഫ്റ്റ്‌വെയര്‍ (ഉദാ:Adobe Acrobat professional) ഈ എല്ലാ പണികളും അത്‌ ഉപയോഗിച്ച്‌ ചെയ്യാം. കാരണം അത്‌ കൊണ്ട്‌ PDF file കാണുകയും, PDF file ഉണ്ടാക്കുകയും ചെയ്യാം.

അനുബന്ധം

ചോദ്യം 1:
Adobe Reader ഉപയോഗിച്ച്‌ എനിക്ക്‌ PDFല്‍ comment ചെയ്യാന്‍ പറ്റുമോ?

ഉത്തരം:
Adobe Acrobat Professional ഉപയോഗിച്ച്‌ PDF file-ല്‍ comment ചെയ്യുന്ന കാര്യത്തെ കുറിച്ച്‌ മുകളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. Comment ചെയ്യുക എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ PDF file-ല്‍ അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ്‌. ഇതു PDF കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരങ്ങളില്‍ ഒന്നാണ്‌.
ഒരു ഉദാഹരണം വഴി ഇതു വിശദീകരിക്കാം. നമ്മുടെ ഉമേഷ്ജിയും പെരിങ്ങോടനും, പെരിങ്ങോടന്റെ പോസ്റ്റില്‍ നിന്ന്‌ ഏറ്റവും നല്ല കുറച്ച്‌ കഥകള്‍ എടുത്ത്‌ ഒരു PDF document ഉണ്ടാക്കി അത്‌ ബൂലോകത്തിലെ എല്ലാവര്‍ക്കും തരുവാന്‍ തീരുമാനിക്കുന്നു. Typesetting എല്ലാം ഉമേഷ്ജി തന്റെ കമ്പ്യൂട്ടറില്‍ ഉള്ള LaTeX എന്ന സോഫ്റ്റ്‌വെയറിലാണ്‌ ചെയ്യുന്നത്‌. എല്ലാം ടൈപ്പ്‌ ചെയ്ത്‌ ഭംഗിയായി കമ്പോസ്‌ ചെയ്തതിനു ശേഷം ഉമേഷ്ജി ഇതു Adobe Acrobat Professional ഉപയോഗിച്ച്‌ PDF ആക്കി മാറ്റുന്നു. ഇനി ഈ document അദ്ദേഹം‌ proof reading-നും മറ്റുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പെരിങ്ങോടനും നമ്മുടെ ബൂലോഗത്തിലെ മറ്റ്‌ ചില പ്രമുഖര്‍ക്കും അയച്ച്‌ കൊടുക്കുന്നു. ഇവരുടെ കമ്പ്യൂട്ടറില്‍ Adobe Acrobat Professional ഉണ്ടെങ്കില്‍ ഇവര്‍ക്ക്‌ ഈ PDF file തുറന്ന്‌ വായിച്ച്‌, അതില്‍ എന്തെങ്കിലും പിശകോ വേറെ എന്തെങ്കിലും വ്യത്യാസം വരുത്തണം എന്ന്‌ കണ്ടാലോ അതു Acrobat-ന്റെ commenting tools ഉപയോഗിച്ച്‌ ആ PDF file-ല്‍ type ചെയ്യുന്നു. അതിനു ശേഷം ഈ PDF file തിരിച്ച്‌ ഉമേഷ്ജിക്ക്‌ അയച്ച്‌ കൊടുക്കുന്നു. ഉമേഷ്ജി ആ കമന്റുകള്‍ വായിച്ച്‌ നോക്കി വേണ്ട തിരുത്തലുകള്‍ LaTeX source file-ല്‍ വരുത്തിയതിനു ശേഷം പിന്നേയും തിരിച്ച്‌ പുതിയ PDF file ഉണ്ടാക്കി അത്‌ നമുക്കെല്ലാവര്‍ക്കും തരുന്നു. മുകളില്‍ വിവരിച്ചതായിരുന്നു ഇതു വരെ നടന്നിരുന്ന പ്രോസസ്സ്‌.

ഇവിടെ ഒരു പ്രശ്നം ഉള്ളത്‌ PDF ഉണ്ടാക്കുന്ന ഉമേഷ്ജിക്കും അത്‌ review ചെയ്യുന്ന പെരിങ്ങോടനും കൂട്ടര്‍ക്കും Adobe Acrobat Professional വേണം എന്നുള്ളതാണ്‌. എന്നാല്‍ Adobe Acrobat 7.0-ല്‍ Adobe ഒരു പുതിയ feature ഉള്‍പ്പെടുത്തി. ഇതു പ്രകാരം PDF file ഉണ്ടാക്കിയതിനു ശേഷം Adobe Acrobat Professional ഉപയോഗിച്ച്‌ Adobe Reader ഉപയോഗിച്ചുള്ള commenting enable ചെയ്യുന്നു. എന്നിട്ട്‌ ആ PDF file, save ചെയ്യുന്നു. ഇതോടു കൂടി പെരിങ്ങോടനും മറ്റും free software ആയ Adobe Reader ഉപയോഗിച്ച്‌ തന്നെ commeting ചെയ്യാനാകുന്നു. പക്ഷെ രണ്ടു കാര്യം ഇവിടെ ശ്രദ്ധിക്കണം. ഒന്ന്‌, നിങ്ങളുടെ സിസ്റ്റത്തില്‍ കുറഞ്ഞത്‌ Adobe Reader 6 എങ്കിലും വേണം. രണ്ട്‌ comment, Englishല്‍ അല്ലെങ്കില്‍ Manglish-ല്‍ ആയിരിക്കണം. ഇതിന്റെ ഏറ്റവും വലിയ മെച്ചം PDF ഉണ്ടാക്കുന്ന ആള്‍ക്ക്‌ (നമ്മുടെ ഉദാഹരണത്തില്‍ ഉമേഷ്ജി) മാത്രം Adobe Acrobat Professional മതി എന്നുള്ളതാണ്‌. ഈ വിധത്തില്‍ commenting enable ചെയ്ത കൊടകര പുരാണത്തിന്റെ PDF file ഇവിടെ ഞെക്കിയാല്‍ കാണാം.

ചോദ്യം 2:
എനിക്ക്‌ സൌജന്യമായി Adobe PDF file ഉണ്ടാക്കാന്‍ പറ്റുമോ?

ഉത്തരം:
Adobe-ന്റെ https://createpdf.adobe.com/ എന്ന സൈറ്റില്‍ നിങ്ങളുടെ source file (ഉദാ: MSWord file) upload ചെയ്യുകാണെങ്കില്‍ അവര്‍ അത്‌ സൌജന്യമായി PDF file ആക്കി തരും. പക്ഷേ ഒരു username-ന്‌ പരമാവധി 5 PDF ഫയലുകള്‍ മാത്രമേ ഇങ്ങനെ ഉണ്ടാക്കാന്‍ പറ്റൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://createpdf.adobe.com/ എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

------------------------------------------------------------------------------------------------

ഏതൊക്കെ തരം PDF ഉണ്ടെന്നും, PDF-ന്റെ ഗുണ ദോഷങ്ങളും എന്തൊക്കെ ആണെന്നും മറ്റും മനസ്സിലാക്കി ഈ ലേഖനം അടുത്ത ഭാഗത്തോടുകൂടി അവസാനിപ്പിക്കാം

(തുടരും)

PDFന്‌ ഒരു ആമുഖം- ഭാഗം II

ഇതു PDFന്‌ ഒരു ആമുഖം- ഭാഗം I എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്‌. വായിച്ചിട്ടില്ലാത്തവര്‍ അതു വായിക്കുവാന്‍ ഇവിടെ ഞെക്കുക.

------------------------------------------------------------------------------------------------
പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌ (Portable document format) അഥവാ PDF പേരു സൂചിപ്പിക്കുന്നതു പോലെ portable and platform independant ആണ്‌. അതായത്‌ നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാക്കുന്ന ഒരു ഡോക്കുമെന്റ്‌ വെറെ ഏതു തരം കമ്പ്യൂട്ടറിലും, അതു എതു operting system ഉപയോഗിക്കുന്നതായാലും ഒരു PDF viewer ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ കാണാന്‍ പറ്റുന്നു. ഉദാഹരണത്തിന്‌ നിങ്ങളുടെ സുഹൃത്ത്‌ MAC കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഒരു ഡോക്കുമെന്റ്‌ PDF ആക്കി മാറ്റി അത്‌ IBM PC ഉപയോഗിക്കുന്ന നിങ്ങള്‍ക്ക്‌ അയച്ച്‌ തരുന്നു. നിങ്ങള്‍ക്ക്‌ ഒരു പ്രയാസവും കൂടാതെ എതെങ്കിലും ഒരു PDF viewer ഉപയോഗിച്ച്‌ (ഉദാ: Adobe Reader) വായിക്കാന്‍ പറ്റുന്നു. ഇന്ന്‌ PDF ഇല്ലാതെ നമുക്ക്‌ document exchange-നെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ ഈ പദവി PDF ഒരു ദിവസം കൊണ്ടു നേടിയതല്ല.

PDF-ന്റെ ചരിത്രം
Adobeന്റെ സ്ഥാപകനായ ജോണ്‍ വാര്‍നോക്കിന്റെ paperless office എന്ന സ്വപ്ന പദ്ധതിയില്‍ ആണ്‌ PDFനെ കുറിച്ചുള്ള ആദ്യത്തെ ചിന്തകള്‍ ഉടലെടുക്കുന്നത്‌. ഇത്‌ ആദ്യം Adobeന്റെ ഒരു internal project ആയി ആണ്‌ തുടങ്ങിയത്‌. ഈ പ്രൊജെക്ടിനു Camelot എന്ന കോഡ്‌ നാമം ആണ്‌ കൊടുത്തത്‌. (ഇതു കൊണ്ടാണ്‌ കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ MAC കമ്പ്യൂട്ടറില്‍ PDF-ന്‌ Camelot എന്ന്‌ വിളിച്ചിരുന്നത്‌.) Camelot പ്രൊജെക്ടിനായി തയ്യാറാക്കിയ ലേഖനത്തില്‍ ജോണ്‍ വാര്‍നോക്ക്‌ ഇങ്ങനെ പറയുന്നു "Imagine being able to send full text and graphics documents (newspapers, magazine articles, technical manuals etc.) over electronic mail distribution networks. These documents could be viewed on any machine and any selected document could be printed locally. This capability would truly change the way information is managed.". (ഈ ലേഖനം ഇപ്പോള്‍ Camelot paper എന്ന പേരില്‍ പ്രശസ്തമാണ്‌. താല്‍പര്യം ഉള്ളവര്‍ ആ ലേഖനം വായിക്കാന്‍ ഇവിടെ ഞെക്കുക.)

Adobe ഈ പ്രൊജെക്ടിനെ കുറിച്ച്‌ ആലോചിക്കുന്ന സമയത്ത്‌ തന്നെ അവരുടെ കൈവശം രണ്ട്‌ പേരെടുത്ത സോഫ്റ്റ്‌വെയറുകള്‍ ഉണ്ടായിരുന്നു. Post Script എന്ന device independant Page description langauage-ഉം, Adobe illustrator-ഉം ആണ്‌ അത്‌. Adobe illustrator ഉപയോഗിച്ച്‌ simple ആയ post script ഫയലുകള്‍ തുറന്ന്‌ നോക്കാന്‍ അന്ന്‌ കഴിയുമായിരുന്നു. Adobeല്‍ ഉള്ള എഞ്ചിനീയര്‍മാര്‍ ഈ രണ്ട്‌ സോഫ്റ്റ്‌വയറുകളുടേയും ടെക്‍നോളജി സംയോജിപ്പിച്ച്‌ PDF എന്ന പുതിയ file format-ഉം അത്‌ edit ചെയ്യാനും കാണാനും ഉള്ള ചില സൊഫ്റ്റ്‌വെയറുകളും വികസിപ്പിച്ചെടുത്തു.

അങ്ങനെ അവസാനം 1993 ജൂണില്‍ PDF file ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന Acrobat Exchange 1.0 (ഇതായിരുന്നു Adobe Acrobatന്റെ ആദ്യത്തെ പേര്‌) എന്ന സോഫ്റ്റ്‌വെയര്‍ Adobe വിപണിയില്‍ ഇറക്കി. ഈ വേര്‍ഷന്‍ Adobe വിചാരിച്ചത്ര വിജയിച്ചില്ല. കാരണം Adobeന്റെ തന്നെ post script അതിലും നന്നായി document exchange-നു ഉപയോഗിക്കുന്നുണ്ടായിരുന്നു.

File format-കളുടെ മത്സരം
PDF 1990-കളുടെ ആദ്യം പുറത്തു വന്ന സമയത്ത്‌ Acrobat Exchange-ഉം, Acrobat Distiller-ഉം മാത്രമായിരുന്നു PDF ഉണ്ടാക്കാന്‍ പറ്റുന്ന സോഫ്റ്റ്‌വെയറുകള്‍. മാത്രമല്ല Acrobat Exchange-ന്‌ അതി ഭീമമായ 2500 $ Adobe ഈടാക്കി (15 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ അത്രയും വില ഈടാക്കിയത്‌ എന്ന്‌ ഓര്‍ക്കണം. ഇന്ന്‌ അതിന്റെ വില 450 $ മാത്രമാണ്‌). PDF file കാണാന്‍ ഉപയോഗിക്കുന്ന Acrobat Reader-ന്‌ 50 $-ഉം Adobe ഈടാക്കി (ഇന്ന്‌ ഈ സോഫ്റ്റ്‌വെയര്‍ free ആണ്‌ എന്ന്‌ ഓര്‍ക്കണം). ഇതിനൊക്കെ പുറമേ മറ്റു സമാന file format-കളായ Common ground Digital paper, Envoy, DjVu എന്നിവയോടൊക്കെ PDF-ന്‌ മത്സരിക്കേണ്ടി വന്നു. ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട്‌ PDF ആദ്യമായി പുറത്തു സമയത്ത്‌ അത്‌ Adobe വിചാരിച്ച പോലെ വിജയിച്ചില്ല. പക്ഷെ ഈ വേര്‍ഷനില്‍ തന്നെ font embedding, hyperlinks, bookmark തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം Adobe, Acrobat Exchange-ന്റെ വില കുറയ്ക്കുകയും Acrobat Reader പൈസയൊന്നും വാങ്ങിക്കാതെ കൊടുക്കാനും തുടങ്ങി. സാവധാനം PDF കമ്പ്യൂട്ടര്‍ ലോകത്തിന്റെ ശ്രദ്ധ നേടാന്‍ തുടങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ Adobe PDF-ന്റെ specifications കൂടുതല്‍ കൂടുതല്‍ നന്നാക്കുകയും പുതിയ versions ഇറക്കുകയും ചെയ്തു. Acrobat version 3.0-ഓടു കൂടി അന്ന്‌ Document exchange ഏറ്റവും കൂടുതല്‍ നടന്നു കൊണ്ടിരുന്ന type setting/prepress industry-യുടെ ശ്രദ്ധ നേടാന്‍ PDF-നായി. അതോടു കൂടി PDF-ന്റെ പ്രചാരം കുതിച്ചുയര്‍ന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ Adobe, PDF-ന്റെ technology കൂടുതല്‍ നന്നാക്കുകയും കൂടുതല്‍ features കൂട്ടിചേര്‍ത്ത്‌ പുതിയ versions പുറത്തിറക്കുകയും ചെയ്തു. 2004-ല്‍ പുറത്തിറക്കിയ Acrobat 7.0 ആണ്‌ ഏറ്റവും പുതിയ release. 2006-ല്‍ Acrobat 3D എന്ന സോഫ്റ്റ്‌വെയറും പുറത്തിറക്കി. (Acrobat 3D -യെ കുറിച്ച്‌ പിന്നീട്‌ വിശദീകരിക്കാം.)

Adobeന്റെ തന്ത്രം
സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി ഒരു file format കണ്ടു പിടിച്ച്‌ അത്‌ release ചെയ്യുമ്പോള്‍ അതിന്റെ ഉള്ളറ രഹസ്യങ്ങള്‍ (internal specifications) രഹസ്യമാക്കിവയ്ക്കുകയാണ്‌ പതിവ്‌. എന്നാല്‍ Adobe ഇക്കാര്യത്തില്‍ ധീരമായ ഒരു തീരുമാനം എടുത്തു. അവര്‍ PDF-ന്റെ specifications എല്ലാം പുറത്തു വിട്ടു. മാത്രമല്ല ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ നിന്ന്‌ ആര്‍ക്കും PDF ഫയലുകള്‍ കാണാനും, നിര്‍മ്മിക്കാനും, മാറ്റങ്ങള്‍ വരുത്തുവാനും കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കി. അതോടു കൂടി PDF-ന്റെ ജനപ്രീതി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. വേറെ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ കമ്പനി (ഉദാ: മൈക്രോസൊഫ്റ്റ്‌) ആയിരുന്നു എങ്കില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുമായിരുന്നോ?

Adobe-ന്റെ ഈ ഒറ്റ തീരുമാനം മൂലമാണ്‌ ഇന്ന്‌ Adobe-ന്റെ PDF സോഫ്റ്റ്‌വേയറുകള്‍ ആയ Adobe Acrobat-ഓ Acrobat Distiller-ഓ ഒന്നും ഇല്ലെങ്കിലും നിങ്ങള്‍ക്ക്‌ PDF file-കള്‍ ഉണ്ടാക്കാന്‍ പറ്റുന്നത്‌. ഈ തീരുമാനത്തോടു കൂടി വളരെയധികം സൊഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരുടേതായ PDF സോഫ്റ്റ്‌വെയറുകള്‍ പുറത്തു വിട്ടു. Open Source community-യും അവരുടേതായ free PDF സൊഫ്റ്റ്‌വെയറുകള്‍ പുറത്തു വിട്ടു. അതോടുകൂടി അഞ്ച്‌ പൈസ ചെലവില്ലാതെ PDF ഫയലുകള്‍ ഉണ്ടാക്കാം എന്നായി. കുറച്ച്‌ നാള്‍ മുന്‍പ്‌ അരവിന്ദന്റെ മൊത്തം ചില്ലറ എന്ന സൈറ്റിലെ ബ്ലൊഗുകള്‍ എല്ലാം കൂടി സിബു ചേട്ടന്‍ നമുക്ക്‌ ഒരു PDF ആക്കി തരിക ഉണ്ടായി. കിട്ടിയിട്ടില്ലാത്തവര്‍ ഈ ലിങ്കില്‍ ഞെക്കി File>Save കൊടുത്ത്‌ ഇതു നിങ്ങളുടെ കമ്പ്യൂട്ടറില്‍ download ചെയ്തു വായിക്കുക. ഈ PDF file Ghost Script എന്ന സൌജന്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയതാണ്‌. എന്നാല്‍ കൊടകര പുരാണത്തിന്റെ ഈ PDF file Adobe Acrobat ഉപയോഗിച്ച്‌ ഉണ്ടാക്കിയതാണ്‌.

നൂറ്‌ കണക്കിന്‌ സൌജന്യ PDF സോഫ്റ്റ്‌വയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും ഇന്നും Quality PDF file ഉണ്ടാക്കണമെങ്കില്‍ Adobe Acrobat തന്നെ വേണം. ഇന്നും PDF file-ന്റെ specifications തീരുമാനിക്കുന്നത്‌ Adobe ആണ്‌. Adobe-ന്റെ ഈ തന്ത്രം PDFനെ മറ്റു file formatകളില്‍ നിന്ന്‌ ബഹുദൂരം മുന്നിലെത്തിച്ചു.

എന്തുകൊണ്ട്‌ ഇത്രയധികം PDF
ഇനി എന്തുകൊണ്ടാണ്‌ നിങ്ങള്‍ക്ക്‌ ഇത്രയധികം PDF file-നെ അഭിമുഖീകരിക്കേണ്ടി വരുന്നതെന്നു നോക്കാം. മറ്റുള്ള ഏതു file format-ല്‍ നിന്നും convert ചെയ്യാന്‍ പറ്റുന്ന ഒരു common file format ആണ്‌ PDF. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ print ചെയ്യാന്‍ പറ്റുന്ന ഏതു file-ഉം PDF ആക്കി മാറ്റാം. പക്ഷേ interactive PDF വേണമെങ്കില്‍ Special programs വേണം. ഇതിനെകുറിച്ച്‌ അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം.

മുകളില്‍ പറഞ്ഞത്‌ കുറച്ചുകൂടി വിശദീകരിച്ച്‌ പറഞ്ഞാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന authoring application, MSWord, OpenOffice Word, Adobe PageMaker, FrameMaker, Indesign, CorelDraw, QuarkExpress, Advent 3B2, LaTeX, AutoCAD തുടങ്ങി എന്തുമാകട്ടെ നിങ്ങളുടെ final output PDF ആയിരിക്കും. അതായത്‌ PDF ആക്കി മാറ്റിയതിന്‌ ശേഷമാണ്‌ document exchange നടക്കുന്നത്‌. ഈ ഒറ്റ കാരണം കൊണ്ടാണ്‌ നിങ്ങള്‍ക്ക്‌ ഇത്രയധികം PDF-നെ അഭിമുഖീകരിക്കേണ്ടി വരുന്നത്‌.

(തുടരും)

28 June, 2006

PDFന്‌ ഒരു ആമുഖം- ഭാഗം I

PDF-നെ കുറിച്ച്‌ കുറച്ചു വിശദമായി വിവരിക്കുന്നതിനാല്‍ ഈ ലേഖനം നാലു ഭാഗമായാണ്‌ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്‌.

താഴെ പറയുന്ന വിഷയങ്ങള്‍ ഈ ലേഖനങ്ങളില്‍ കൈകാര്യം ചെയ്യുന്നതായിരിക്കും.

 1. ഈ ലേഖനത്തിന്റെ ഉദ്ദേശം
 2. PDF കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ
 3. PDF-ന്റെ ചരിത്രം.
 4. PDF-നു മറ്റു സമാന file formats കളില്‍ നിന്നുള്ള മേന്മ. മറ്റു സമാന file formats-ന്റെ മത്സരം PDF എങ്ങനെ അതിജീവിച്ചു?
 5. PDF സോഫ്റ്റ്‌വെയറുകള്‍
 6. എത്ര തരം ഉണ്ട്‌ PDF ഉണ്ട്‌
 7. PDFന്റെ ഗുണവും ദോഷവും
 8. PDF-ന്റെ ഭാവി

ആദ്യത്തെ രണ്ടു വിഷയങ്ങള്‍ ഈ പോസ്റ്റില്‍ വിവരിക്കാം. 3,4 വിഷയങ്ങള്‍ രണ്ടാമത്തെ പോസ്റ്റിലും; 5,6 വിഷയങ്ങള്‍ മൂന്നാമത്തെ പോസ്റ്റിലും; 7,8 വിഷയങ്ങള്‍ നാലാമത്തെ പോസ്റ്റിലും വിവരിക്കാം.

-------------------------------------------------------------------------------------------------

ആമുഖം

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യേന ഉപയോഗിക്കുന്ന നമ്മള്‍ ബ്ലൊഗ്ഗെര്‍മാരുടെ മുന്നിലൂടെ എത്രയെത്ര PDF ഫയലുകള്‍ ആണ്‌ വന്ന്‌ പോകുന്നത്‌. ഇതു കണുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും

 • എന്തു കൊണ്ട്‌ ഞാന്‍ ഇത്രയധികം PDF files-നെ അഭിമുഖീകരിക്കേണ്ടി വരുന്നു.
 • എന്താണ്‌ PDFന്‌ ഇത്ര പ്രത്യേകത
 • എങ്ങനെയാണ്‌ PDF files ഉണ്ടാക്കുന്നത്‌
 • എനിക്കു സ്വന്തമായി PDF files ഉണ്ടക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ അതിനു ഏതു സോഫ്റ്റ്‌വെയര്‍ വേണം
 • PDFന്‌ നിത്യേന ഉപയോഗിക്കുന്ന MS Word, PageMaker മുതലായ file formats -കളില്‍ നിന്നുള്ള മേന്മ എന്താണ്‌.
എന്നൊക്കെ ചിന്തിച്ച്‌ കാണുമല്ലോ. ഈ ലേഖനം മുകളില്‍ പറഞ്ഞ എല്ലാ ചോദ്യത്തിനും ഉത്തരം തരികയും PDF മായി ബന്ധപ്പെട്ട ചില സാങ്കേതികകള്‍ നിങ്ങള്‍ക്ക്‌ പരിചയപെടുത്തിത്തരികയും ചെയ്യും.

PDF കൊണ്ടുള്ള ഉപകാരങ്ങള്‍ എന്തൊക്കെ

കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ആവിര്‍ഭാവത്തൊടെ മനുഷ്യര്‍ വിവരങ്ങള്‍ കൈമാറുന്ന രീതി മാറി. അതു വരെ പ്രിന്റ്‌ ചെയ്യുക പിന്നീട്‌ വിതരണം ചെയ്യുക എന്നതായിരുന്നു രീതി. കമ്പ്യൂട്ടറിന്റെ വരവോടെ അതു വിതരണം ചെയ്യുക പിന്നീട്‌ പ്രിന്റ്‌ ചെയ്യുക എന്നതായി. പ്രിന്ററിനും കമ്പ്യൂട്ടറിനും ഉണ്ടായ വിലക്കുറവ്‌ ഇതിന്‌ സഹായിച്ചു. ഈ മലക്കം മറിച്ചിലിന്‌ നമ്മളെ സഹായിച്ച ഒരു പ്രധാന സഹായി ആണ്‌ PDF.

താഴെ പറയുന്ന കുറച്ചു ഉദാഹരണങ്ങള്‍ നോക്കൂ.
 • നിങ്ങളുടെ മലയാളത്തിലുള്ള ബ്ലൊഗ്ഗ്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഒരു സുഹൃത്തിന്‌ വായിക്കാന്‍ കൊടുക്കണം. സുഹൃത്തിന്‌ വരമൊഴിയും അന്‍ജലി fontനെ കുറിച്ച്‌ ഒന്നും അറിയില്ല. എങ്ങനെ ഇതിനു സാധിക്കും?
 • നിങ്ങള്‍ MS Word-ല്‍ മലയാളത്തില്‍ ഒരു കഥയോ കവിതയോ എഴുതി, ഭംഗിയായി രൂപകല്‍പന ചെയ്തു. ഇനി ഇതു പ്രിന്റ്‌ ചെയ്യാന്‍ പ്രസ്സിലെക്ക്‌ അയക്കണം. നിങ്ങള്‍ ടൈപ്പ്‌ ചെയ്തതു പോലെ തന്നെ പ്രസ്സുകാര്‍ കാണും എന്നതിനും അതേ പോലെ പ്രിന്റ്‌ ചെയ്തു വരും എന്നതിനു എന്താ ഉറപ്പ്‌?
 • നിങ്ങള്‍ AutoCAD ഉപയോഗിച്ച്‌ വീടിന്റെ പ്ലാന്‍ വരക്കുകയും മറ്റും ചെയ്യുന്ന ഒരു ആളാണ്‌. നിങ്ങള്‍ക്ക്‌ നിങ്ങള്‍ AutoCAD-ല്‍ നിങ്ങള്‍ വരച്ച പ്ലാന്‍ നിങ്ങളുടെ കക്ഷികള്‍ക്ക്‌ അയച്ച്‌ കൊടുക്കണം. അവരുടെ കമ്പ്യൂട്ടറില്‍ AutoCAD ഇല്ല. അവര്‍ക്ക്‌ നിങ്ങള്‍ വരച്ച പ്ലാന്‍ എങ്ങനെ കാണാന്‍ പറ്റും.
മുകളില്‍ വിവരിച്ച എല്ലാ പ്രയാസങ്ങളും മറികടക്കാന്‍ നിങ്ങള്‍ക്കുള്ള ഒരു ഉപാധിയാണ്‌ നിങ്ങളുടെ source file PDF ആക്കി മാറ്റുക എന്നുള്ളത്‌.

നമ്മള്‍ ബ്ലൊഗ്ഗുന്നവര്‍ക്കു മാത്രമോ അതല്ലെങ്കില്‍ മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമോ ഉള്ള പ്രശനങ്ങള്‍ അല്ല മുകളില്‍ വിവരിച്ചത്‌. ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്യുന്ന വലിയ വലിയ പ്രസിദ്ധീകരണ ശാലകള്‍ക്കും, journalഉം മറ്റും കമ്പോസ്‌ ചെയ്യുന്ന Type Setting industryക്കും എല്ലാം, കമ്പോസ്‌ ചെയ്ത പുസ്തകമൊ മറ്റൊ വേറെ ഒരു സ്ഥലത്തേക്കു അയക്കുന്നതും പ്രിന്റു ചെയ്യുന്നതും 1990-കളുടെ തുടക്കം വരെ വലിയ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു . അപ്പൊഴാണ്‌ ഇതിനൊക്കെ ഒരു പരിഹാരം ആയി 1993-ല്‍ Adobe Corporation അവരുടെ അല്‍ഭുത കണ്ടുപിടുത്തമായ PDFമായി രംഗ പ്രവേശം ചെയ്യുന്നത്‌.

PDF എന്നത് Portable Document Format എന്നതിന്റെ ചുരുക്ക രൂപമാണ്‌. വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു computer file format ആയി ആണ്‌ Adobe ഇത്‌ വികസിപ്പിച്ചത്‌.

(തുടരും)

27 June, 2006

ദീര്‍ഘദര്‍ശനം

വക്കാരിയുടെ ഗവേഷണത്തെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോള്‍ ദീര്‍ഘദര്‍ശികളായ ചില ശാസ്ത്രന്മാരെകുറിച്ച്‌ മുന്‍പ്‌ എവിടെയോ വായിച്ചത്‌ ആലോചിച്ച്‌ പോയി. അതില്‍ ഒരാളാണ്‌ മൈക്കള്‍ ഫാരഡെ.

ഫാരഡെയാണ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുന്ന ഡൈനാമോ കണ്ടുപിടിച്ചത്‌ എന്ന്‌ നമുക്ക്‌ അരിയാമല്ലോ? ഡൈനാമോയെപറ്റി അദ്ദേഹം ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റിയില്‍ പ്രസംഗിച്ചിപ്പോള്‍ ശ്രോതാക്കളില്‍ ഒരാള്‍ ആയിരുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഒരു സംശയം ചോദിച്ചു.

മി. ഫാരഡെ, താങ്കളുടെ ഈ കണ്ടുപിടുത്തം കൊണ്ട്‌ മനുഷ്യര്‍ക്കു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?
അതിന്‌ ഫാരഡെ ഇങ്ങനെ മറുപടി നല്‍കി.
മി. പ്രധാനമന്ത്രി, എന്റെ ഈ കണ്ടുപിടുത്തം മൂലം, ഇന്ന്‌ പരീക്ഷണശാലകളിലെ ഒരു കൌതുകം മാത്രമായ വൈദ്യുതി ഭാവിയില്‍ വീടുകളില്‍ പോലും എത്തും. അന്ന്‌ താങ്കളുടെ പിന്‍ഗാമികളായ പ്രധാനമന്ത്രിമാര്‍ക്ക്‌ അതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന്‌ വൈദ്യുതി വൈദ്യുതി കരം (Electricity Tax) ഈടാക്കാന്‍ സാധിക്കും.

എന്തൊരു ദീര്‍ഘദര്‍ശിത്ത്വം. പക്ഷെ ഏറ്റവും സങ്കടകരമായ കാര്യം ഫാരഡെയുടെ ജീവിതകാലത്ത്‌ ശാസ്ത്രലോകം അദ്ദേഹത്തെ വേണ്ടവിധത്തില്‍ ആദരിച്ചില്ല എന്നുള്ളതാണ്‌.