27 June, 2006

ദീര്‍ഘദര്‍ശനം

വക്കാരിയുടെ ഗവേഷണത്തെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോള്‍ ദീര്‍ഘദര്‍ശികളായ ചില ശാസ്ത്രന്മാരെകുറിച്ച്‌ മുന്‍പ്‌ എവിടെയോ വായിച്ചത്‌ ആലോചിച്ച്‌ പോയി. അതില്‍ ഒരാളാണ്‌ മൈക്കള്‍ ഫാരഡെ.

ഫാരഡെയാണ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുന്ന ഡൈനാമോ കണ്ടുപിടിച്ചത്‌ എന്ന്‌ നമുക്ക്‌ അരിയാമല്ലോ? ഡൈനാമോയെപറ്റി അദ്ദേഹം ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റിയില്‍ പ്രസംഗിച്ചിപ്പോള്‍ ശ്രോതാക്കളില്‍ ഒരാള്‍ ആയിരുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഒരു സംശയം ചോദിച്ചു.

മി. ഫാരഡെ, താങ്കളുടെ ഈ കണ്ടുപിടുത്തം കൊണ്ട്‌ മനുഷ്യര്‍ക്കു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?
അതിന്‌ ഫാരഡെ ഇങ്ങനെ മറുപടി നല്‍കി.
മി. പ്രധാനമന്ത്രി, എന്റെ ഈ കണ്ടുപിടുത്തം മൂലം, ഇന്ന്‌ പരീക്ഷണശാലകളിലെ ഒരു കൌതുകം മാത്രമായ വൈദ്യുതി ഭാവിയില്‍ വീടുകളില്‍ പോലും എത്തും. അന്ന്‌ താങ്കളുടെ പിന്‍ഗാമികളായ പ്രധാനമന്ത്രിമാര്‍ക്ക്‌ അതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന്‌ വൈദ്യുതി വൈദ്യുതി കരം (Electricity Tax) ഈടാക്കാന്‍ സാധിക്കും.

എന്തൊരു ദീര്‍ഘദര്‍ശിത്ത്വം. പക്ഷെ ഏറ്റവും സങ്കടകരമായ കാര്യം ഫാരഡെയുടെ ജീവിതകാലത്ത്‌ ശാസ്ത്രലോകം അദ്ദേഹത്തെ വേണ്ടവിധത്തില്‍ ആദരിച്ചില്ല എന്നുള്ളതാണ്‌.

8 comments:

  1. ഫാരഡേയെക്കുറിച്ചുള്ള ഈ വിവരണത്തിന് നന്ദി.ദീര്‍ഘവീക്ഷണമുള്ളവര്‍ക്കേ ഇങ്ങനെ കണ്ടുപിടുത്തങ്ങള്‍ സാധ്യമാകൂ. നമ്മള്‍ക്കതില്ലാത്തതിനാല്‍ ഈ ചെറിയ ജനാലയിലൂടെ ബ്ലോഗി,ബ്ലോഗി സമയം കൊല്ലുന്നു.

    ReplyDelete
  2. പി.ഡി.എഫിനെ കുറിച്ചുള്ള ഒരു ലേഖനം തരൂ മാഷേ.

    ReplyDelete
  3. ഫാരഡെ മഹാന്‍ തന്നെ.

    പി ഡി എഫ് കൈയ്യിലുള്ളത് ഒരു ബലം തന്നെയാണ്. അതില്‍ കുഴക്കുന്ന പ്രശ്നങ്ങള്‍ വരുമ്പോള്‍ സമീപിക്കുന്നതായിരിയ്ക്കും.

    ReplyDelete
  4. ഇത്തരം നുറുങ്ങുകള്‍ വളരെ രസകരം, വിജ്ഞാനപ്രദം. കൊള്ളാം ഷിജു. ഇതുപോലുള്ള കാര്യങ്ങള്‍ ഇനിയും പോരട്ടെ.

    ഒരു പാരയെപ്പറ്റി പോസ്റ്റിയപ്പോള്‍ ദേ കിടക്കുന്നു, പാര ഡെ :)

    പാര (ദേ പിന്നെയും പാര) സ്പരമേ, നമ്മള്‍ ഒരു മുഴം മഴു മുന്നേ എറിഞ്ഞല്ലേ ബ്ലോഗുന്നത്. ഇരുപത്തിരണ്ടേമുക്കാലാം നൂറ്റാണ്ടിന്റെ മാധ്യമമാണ് ബ്ലോഗെന്നല്ലേ ആരോ പണ്ടേ പറഞ്ഞിരിക്കുന്നത് :)

    ReplyDelete
  5. സാക്ഷി, ദില്‍ബാസുരന്‍ നിങ്ങളുടെ ഒക്കെ അഭ്യര്‍ത്ഥന മാനിച്ച്‌ PDFനെ കുറിച്ചുള്ള ഒരു ലേഖനം എഴുതാന്‍ ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ ആദ്യത്തെ ഭാഗം ഇതാ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

    ReplyDelete
  6. ഉദ്യമം നന്നായി ഷിജു. അറിവിന്റെ വെളിച്ചം വഹിക്കുന്ന ഒരു പന്തമായി ഈ ബ്ലോഗ്‌ ബൂലോഗത്ത്‌ വിലസട്ടെ.

    ReplyDelete
  7. നന്നായിരിക്കുന്നു!

    ReplyDelete
  8. ഷിജുമാഷെ pdf ന്‍റെ രണ്ടാംഭാഗം പോസ്റ്റിയൊ?

    ReplyDelete