മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും 2010 ജനുവരി മാസത്തെ സ്ഥിതിവിവരക്കണക്കുകളും , ജനുവരി മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു് .
ഇതോടൊപ്പം തന്നെ മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ സ്ഥിതിവിവരവും ഉൾപ്പെടുത്തിയിരിക്കുന്നു .
ഈ സ്ഥിതിവിവരക്കണക്കു് പിഡിഫ് രൂപത്തിൽ ഇവിടെ ( http://shijualexonline.googlepages.com/2010_01_january_ml.pdf) നിന്നു് ഡൗൺലോഡ് ചെയ്യാം .
http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളും , വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുവാൻ ഉപയോഗിച്ചത് .
ഈ സ്ഥിതിവിവരക്കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും ചില അയൽരാജ്യ ഭാഷാ വിക്കിപീഡിയകളുടെയും പട്ടിക താഴെ കൊടുക്കുന്നു .
ആസ്സാമീസ് (http://as.wikipedia.org)
ബംഗാളി (http://bn.wikipedia.org)
ഭോജ്‌പൂരി (http://bh.wikipedia.org)
ബിഷ്ണുപ്രിയ മണിപ്പൂരി (http://bpy.wikipedia.org)
ഗുജറാത്തി (http://gu.wikipedia.org)
ഹിന്ദി (http://hi.wikipedia.org)
കന്നഡ (http://kn.wikipedia.org)
കശ്മീരി (http://ks.wikipedia.org)
മലയാളം (http://ml.wikipedia.org)
മറാഠി (http://mr.wikipedia.org)
ഒറിയ (http://or.wikipedia.org)
പാലി (http://pi.wikipedia.org)
പഞ്ചാബി (http://pa.wikipedia.org)
സംസ്കൃതം (http://sa.wikipedia.org)
സിന്ധി (http://sd.wikipedia.org)
തമിഴ് (http://ta.wikipedia.org)
തെലുഗു (http://te.wikipedia.org)
ഉർദു (http://ur.wikipedia.org)
ബർമീസ് (http://my.wikipedia.org)
നേപ്പാൾ ഭാഷ / നേവാരി (http://new.wikipedia.org)
നേപ്പാളി (http://ne.wikipedia.org)
സിംഹള (http://si.wikipedia.org)
താഴെ കാണുന്ന വിഭാഗങ്ങളാണു് ഈ സ്ഥിതിവിവരക്കണക്കിൽ കൈകാര്യം ചെയ്യുന്നതു് . ഓരോ വിഭാഗത്തോടൊപ്പവും അതിനെക്കുറിച്ചുള്ള എന്റെ വിശകലനവും ചേർത്തിട്ടുണ്ടു് . നിങ്ങളുടെ വിശകലനങ്ങൾ കമെന്റായോ ബ്ലോഗ് പൊസ്റ്റായോ ഇടുമല്ലോ .
വിക്കിപീഡിയയുടെ സ്ഥിതിവിവരം
ലേഖനങ്ങളുടെ സ്ഥിതി വിവരം
ലേഖനങ്ങളുടെ എണ്ണവും പേജ് ഡെപ്ത്തും
തിരുത്തലുകളുടെ വിതരണം (2009 ഫെബ്രുവരി - 2010 ജനുവരി )
ലേഖനത്തിലെ തിരുത്തലുകളുടെ ശരാശരി എണ്ണം
ഒരു ദിവസത്തിൽ സൃഷ്ടിക്കപ്പെടുന്ന ലേഖനങ്ങളുടെ ശരാരാശരി എണ്ണം
ഒരു ലേഖത്തിന്റെ ശരാശരി വലിപ്പം ( ബൈറ്റ്സിൽ )
ഡാറ്റാ ബേസിന്റെ വലിപ്പം ( മെഗാ ബൈറ്റ്സിൽ )
500 ബൈറ്റ്സിൽ കൂടുതല്‍ വലിപ്പമുള്ള ലേഖനങ്ങളുടെ എണ്ണത്തിന്റെ ശതമാനം
2000 ബൈറ്റ്സിൽ കൂടുതൽ വലിപ്പമുള്ള ലേഖനങ്ങളുടെ എണ്ണത്തിന്റെ ശതമാനം
ഉപയോക്താക്കളുടെ സ്ഥിതി വിവരം
പേജ് വ്യൂകളുടെ എണ്ണം ( ലക്ഷം പേജ് വ്യൂ / മാസം )
മീഡിയാ വിക്കി സ്ഥിതിവിവരം
വിക്കിപീഡിയയുടെ സ്ഥിതിവിവരം
ലേഖനങ്ങളുടെ സ്ഥിതി വിവരം
ലേഖനങ്ങളുടെ എണ്ണവും പേജ് ഡെപ്ത്തും
ഭാഷ | ലേഖനങ്ങളുടെ എണ്ണം | പേജ് ഡെപ്ത്ത് | ||||
2009 | 2009 | 2010 | 2009 | 2009 | 2010 | |
ആസ്സാമീസ് | 261 | 261 | 263 | | | - |
ബംഗാളി | 20,754 | 20,918 | 21,016 | 69.4 | 70.8 | 83.3 |
ഭോജ്‌പൂരി | 2,480 | 2,481 | 2,481 | | | 0.83 |
ബിഷ്ണുപ്രിയ മണിപ്പൂരി | 23,424 | 24,733 | 24,738 | 15.6 | 12.8 | 12.7 |
ഗുജറാത്തി | 11,255 | 11,904 | 12,579 | 1.0 | 0.9 | 0.9 |
ഹിന്ദി | 52,144 | 52,645 | 53,216 | 17.0 | 17.5 | 17.9 |
കന്നഡ | 7,596 | 7,741 | 7,846 | 15.6 | 15.6 | 15.8 |
കശ്മീരി | | | 375 | | | - |
മലയാളം | 11,459 | 11,635 | 11,871 | 219.0 | 225.0 | 229.0 |
മറാഠി | 25,737 | 26,034 | 26,544 | 16.1 | 16.7 | 17.0 |
ഒറിയ | 553 | 553 | 553 | | | 17 |
പാലി | | | 2,316 | | | 0 |
പഞ്ചാബി | 1,490 | 1,492 | 1,505 | | | 13 |
സംസ്കൃതം | 3,883 | 3,887 | 3,914 | | | 3.94 |
സിന്ധി | | | 349 | | | - |
തമിഴ് | 20,095 | 20,472 | 20,959 | 26.7 | 27.0 | 26.8 |
തെലുഗു | 44,098 | 44,238 | 44,333 | 6.0 | 6.2 | 6.3 |
ഉർദു | | | 12,547 | | | 41 |
ബർമീസ് | | | 2,938 | | | 9 |
നേപ്പാൾ ഭാഷ / നേവാരി | | | 61,487 | | | 5 |
നേപ്പാളി | | | 3,079 | | | 12 |
സിംഹള | | | 2,153 | | | 148 |
ലേഖനങ്ങളുടെ എണ്ണത്തിൽ ഹിന്ദി വിക്കിപീഡിയയാണു് മുന്നിൽ . തെലുഗ് പിറകേയുണ്ടു് . ഗുജറാത്തി വിക്കിപീഡിയയിൽ ഈയടുത്തായി വലിയ അളവിൽ സ്റ്റബ് ലെഖനങ്ങൾ സൃഷ്ടിക്കപ്പെട്ടത് മൂലം ലേഖനങ്ങളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ടു് . ഇതേ തരത്തിൽ വലിയ അളവിൽ സ്റ്റബ്ബ് ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുന്ന വേറെ രണ്ടു് ഭാഷാ വിക്കികളാണു് ബിഷ്ണുപ്രിയ മണിപ്പൂരിയും , നേപ്പാൾ ഭാഷയും . മലയാളം വിക്കിപീഡിയയുടെ കാര്യത്തിൽ , ഈയടുത്തായി പുതുതായി സൃഷ്ടിക്കപ്പെടുന്ന ലേഖനങ്ങളുടെ എണ്ണം വളരെ കുറവാണു് . ഈ സ്ഥിതി മാറെണ്ടതുണ്ടു് . ഒരു മാസം ശരാശരി 300-500 ലെഖനങ്ങളെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു .
1000 ലേഖനമെങ്കിലും ഉള്ള വിക്കിപീഡിയകളുടെ കൂട്ടത്തിൽ ഡെപ്ത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷ് കഴിഞ്ഞാൽ മലയാളം തന്നെ മുന്നിൽ .
തിരുത്തലുകളുടെ എണ്ണം
ഭാഷ | 2009 നവംബർ | 2009 ഡിസംബർ | 2010 ജനുവരി |
ആസ്സാമീസ് | 8,926 | 9,134 | 9,290 |
ബംഗാളി | 5,51,486 | | 5,86,472 |
ഭോജ്‌പൂരി | 52,553 | 53,203 | 54,099 |
ബിഷ്ണുപ്രിയ മണിപ്പൂരി | 4,18,566 | 4,29,198 | 4,36,153 |
ഗുജറാത്തി | 63,578 | 67,769 | 72,492 |
ഹിന്ദി | 5,51,162 | 5,67,029 | 5,81,447 |
കന്നഡ | 1,22,964 | 1,26,504 | 1,29,848 |
കശ്മീരി | | | 13,075 |
മലയാളം | 5,33,391 | 5,51,307 | 5,69,056 |
മറാഠി | 4,45,205 | 4,58,769 | 4,74,113 |
ഒറിയ | 19,805 | 20,052 | 20,321 |
പാലി | | | 48,865 |
പഞ്ചാബി | 16,980 | 17,426 | 18,176 |
സംസ്കൃതം | 67,151 | 68,557 | 70,132 |
സിന്ധി | | | |
തമിഴ് | 4,59,441 | 4,71,678 | 4,83,481 |
തെലുഗു | 4,69,481 | 4,76,825 | 4,83,390 |
ഉർദു | | | 2,70,868 |
| | | |
ബർമീസ് | | | 30,503 |
നേപ്പാൾ ഭാഷ / നേവാരി | | | 458,066 |
നേപ്പാളി | | | 40,363 |
സിംഹള | | | 74,493 |
ഹിന്ദി , ബംഗാളി , മലയാളം വിക്കിപീഡിയകളാണു് തിരുത്തലിന്റെ കാര്യത്തിൽ മുന്നിൽ . തിരുത്തൽ , വിക്കിയിലെ സജീവ ഉപയോക്താക്കളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തുടർന്നുള്ള മാസങ്ങളിൽ മലയാളം വിക്കിപീഡിയ ഏറ്റവും കൂടുതൽ തിരുത്തലുകളുള്ള ഇന്ത്യൻ വിക്കിപീഡിയ ആവും എന്നു് കരുതുന്നു .
മലയാളത്തേക്കാൾ നാലും അഞ്ചും ഇരട്ടി ലേഖനങ്ങളുള്ള പല വിക്കിപീഡിയകളിലും തിരുത്തലിന്റെ എണ്ണം മലയാളത്തോളമില്ല എന്നു് കാണുക . ഉണ്ടാക്കിയിടുന്ന ലേഖനങ്ങളിൽ അവിടുള്ള വിക്കിപീഡിയർ തിരുത്തലുകൾ നടത്തുന്നില്ല എന്നാണു് ഇതു് സൂചിപ്പിക്കുന്നതു് .
തിരുത്തലുകളുടെ വിതരണം(2009ഫെബ്രുവരി- 2010ജനുവരി)
ഭാഷ | Bot edits | User Edits (Registered and Anonymous users) |
ആസ്സാമീസ് | 55 | 45 |
ബംഗാളി | 68 | 32 |
ഭോജ്‌പൂരി | 92 | 8 |
ബിഷ്ണുപ്രിയ മണിപ്പൂരി | 96 | 4 |
ഗുജറാത്തി | 37 | 63 |
ഹിന്ദി | 49 | 51 |
കന്നഡ | 53 | 47 |
കശ്മീരി | 83 | 17 |
മലയാളം | 37 | 63 |
മറാഠി | 59 | 41 |
ഒറിയ | 92 | 8 |
പാലി | 94 | 6 |
പഞ്ചാബി | 55 | 45 |
സംസ്കൃതം | 82 | 18 |
സിന്ധി | 29 | 71 |
തമിഴ് | 51 | 49 |
തെലുഗു | 51 | 49 |
ഉർദു | 53 | 47 |
| | |
ബർമീസ് | 41 | 59 |
നേപ്പാൾ ഭാഷ / നേവാരി | 91 | 9 |
നേപ്പാളി | 52 | 48 |
സിംഹള | 12 | 88 |
പല വലിയ വിക്കിപീഡിയകളിലും തിരുത്തലുകളിൽ ഭൂരിഭാഗവും നടത്തുന്നതു് വിക്കിബോട്ടുകളാണു് എന്ന് മുകളിലെ പട്ടികയിൽ നിന്നു് മനസ്സിലാക്കാം . തമിഴ് തെലുങ്ക് ഹിന്ദി ബംഗാളി തുടങ്ങിയ വലിയ വിക്കികളിൽ 50 ശതമാനത്തോളം ആണു് തിരുത്തലിൽ വിക്കിബോട്ടുകളുടെ ശതമാനം . മലയാളത്തിൽ ഇപ്പോളതു് 38 ശതമാനത്തോളമാണു് .
ഒരു ലേഖനത്തിൽ നടക്കുന്ന ശരാശരി തിരുത്തലുകളുടെ എണ്ണം
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 19.3 | 20.0 | 20.2 |
ബംഗാളി | 16.7 | 17.0 | 17.2 |
ഭോജ്‌പൂരി | 5.5 | 11.7 | 18.7 |
ബിഷ്ണുപ്രിയ മണിപ്പൂരി | 9.3 | 9.1 | 9.3 |
ഗുജറാത്തി | 4.3 | 4.4 | 4.5 |
ഹിന്ദി | 7.0 | 7.2 | 7.3 |
കന്നഡ | 12.8 | 12.9 | 13.1 |
കശ്മീരി | 28.3 | 28.8 | 29.3 |
മലയാളം | 26.6 | 27.1 | 27.4 |
മറാഠി | 13.1 | 13.3 | 13.5 |
ഒറിയ | 21.8 | 22.1 | 22.5 |
പാലി | 17.7 | 18.0 | 18.3 |
പഞ്ചാബി | 8.0 | 8.3 | 8.6 |
സംസ്കൃതം | 14.7 | 15.0 | 15.2 |
സിന്ധി | 23.5 | 23.8 | 24.1 |
തമിഴ് | 16.3 | 16.5 | 16.5 |
തെലുഗു | 8.0 | 8.0 | 8.1 |
ഉർദു | 15.9 | 16.0 | 16.2 |
| | | |
ബർമീസ് | 6.3 | 6.4 | 6.6 |
നേപ്പാൾ ഭാഷ / നേവാരി | 3.0 | 2.9 | 2.9 |
നേപ്പാളി | 9.7 | 10.0 | 9.9 |
സിംഹള | 23.2 | 21.4 | 21.8 |
ഒരു ലേഖനത്തിൽ നടക്കുന്ന ശരാശരി തിരുത്തലുകളുടെ എണ്ണം കൂടുന്നതു് വിക്കിപീഡിയ ലേഖനങ്ങളുടെ നിലവാരം കൂടുന്നതിനു് സഹായകരമാകുന്നു . സംഘാത പ്രവർത്തനത്തിലൂടെ ഒരു ലേഖനത്തിൽ പലർ തിരുത്തുമ്പോൾ ലേഖനങ്ങളുടെ ഗുണം മെച്ചപ്പെടുന്നു എന്നും , ലേഖനം നിഷ്പക്ഷമായി തീരുന്നു എന്ന നയത്തിൻ മേലാണു് വിക്കിപീഡിയ പടുത്തുയർത്തിയിരിക്കുന്നതു് തന്നെ . പക്ഷെ പല ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളിലും ഈ നയം നടപ്പാക്കപ്പെടുന്നില്ല . പല വിക്കിപീഡിയകളിലും ലേഖനങ്ങൾ ഉണ്ടാക്കിയിടുന്നതല്ലാതെ പിന്നീടു് തിരുത്തലുകൾ നടക്കുന്നില്ല എന്നു് കാണാം. ഒരു വിഷയത്തിൽ താല്പര്യമുള്ള ഒന്നിൽ കൂടുതൽ സജീവ വിക്കിപീഡിയർ ഇല്ല എന്നതാണു് ഇതിനു് പ്രധാനകാരണം. മറ്റൊരു പ്രധാനകാരണം മിക്കവാറും ഇന്ത്യൻ വിക്കിപീഡിയകളൊക്കെ ലേഖനത്തിന്റെ എണ്ണം കൂട്ടുക എന്നതിനപ്പുറത്തു്, ഉള്ള ലേഖനങ്ങൾ സംഘാത പ്രവർത്തനത്തിലൂടെ മെച്ചപ്പെടുത്താൻ ശ്രമിക്കാറില്ല എന്നതാണു്. മൂക്കില്ലാ രാജ്യത്തെ മുറി മൂക്കൻ രാജാവ് എന്നു് പറയുന്ന പോലെ ഇവിടെയും ഇക്കാര്യത്തിൽ മലയാളം വിക്കിപീഡിയ തന്നെ മുന്നിൽ. ഒരു ലേഖനത്തിൽ ശരാശരി 29 തിരുത്തലുകളുമായി മലയാളം വിക്കിപീഡിയ ഇക്കാര്യത്തിൽ ഇന്ത്യൻ വിക്കിപീഡിയകളുടെ ഇടയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു.
ഒരു ദിവസത്തിൽ സൃഷ്ടിക്കപ്പെടുന്ന ലേഖനങ്ങളുടെ ശരാരാശരി എണ്ണം
ഭാഷ | 2010 |
ആസ്സാമീസ് | കണക്ക് ലഭ്യമല്ല |
ബംഗാളി | 5 |
ഭോജ്‌പൂരി | കണക്ക് ലഭ്യമല്ല |
ബിഷ്ണുപ്രിയ മണിപ്പൂരി | കണക്ക് ലഭ്യമല്ല |
ഗുജറാത്തി | കണക്ക് ലഭ്യമല്ല |
ഹിന്ദി | 18 |
കന്നഡ | കണക്ക് ലഭ്യമല്ല |
കശ്മീരി | കണക്ക് ലഭ്യമല്ല |
മലയാളം | 8 |
മറാഠി | 17 |
ഒറിയ | കണക്ക് ലഭ്യമല്ല |
പാലി | കണക്ക് ലഭ്യമല്ല |
പഞ്ചാബി | കണക്ക് ലഭ്യമല്ല |
സംസ്കൃതം | കണക്ക് ലഭ്യമല്ല |
സിന്ധി | കണക്ക് ലഭ്യമല്ല |
തമിഴ് | 16 |
തെലുഗു | 3 |
ഉർദു | 5 |
| |
ബർമീസ് | 3 |
നേപ്പാൾ ഭാഷ / നേവാരി | 45 |
നേപ്പാളി | കണക്ക് ലഭ്യമല്ല |
സിംഹള | 3 |
ലേഖനങ്ങളുടെ എണ്ണം കൂടെണ്ടതു് . വളരെ അത്യാവശ്യം തന്നെ . എങ്കിലേ വിക്കിയിലേക്കു് കൂടുതൽ വായനക്കാരെത്തൂ . പക്ഷെ ഉണ്ടാക്കിയിടുന്ന ലേഖനങ്ങളിൽ അടിസ്ഥാന വിവരങ്ങളെങ്കിലും ഉണ്ടോ അന്നു് പരിശോധിച്ചു് ഉറപ്പ് വരുത്തേണ്ടതു് പ്രസ്തുത വിക്കി സമൂഹത്തിന്റെ ചുമതല ആകുന്നു . അല്ലെങ്കിൽ ലെഖനം വായിക്കാൻ വരുന്ന വായനക്കാരൻ കാര്യം മനസ്സിലാക്കാൻ ഇംഗ്ലീഷ് വിക്കിപീഡിയേയും ഗൂഗിളിനേയും ഒക്കെ ആശ്രയിക്കേണ്ട സ്ഥിതിയാകും . ദിവസേന 18 ഓളം ലേഖനങ്ങൾ സൃഷ്ടിച്ചു് ഇക്കാര്യത്തിൽ ഹിന്ദി വിക്കിപീഡിയ തന്നെ മുന്നിൽ .
ഒരു ലേഖത്തിന്റെ ശരാശരി വലിപ്പം(ബൈറ്റ്സിൽ)
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 2506 | 2506 | 1492 |
ബംഗാളി | 1342 | 1383 | 1407 |
ഭോജ്‌പൂരി | 118 | 119 | 119 |
ബിഷ്ണുപ്രിയ മണിപ്പൂരി | 1084 | 1086 | 1090 |
ഗുജറാത്തി | 1056 | 1098 | 1099 |
ഹിന്ദി | 1182 | 1235 | 1275 |
കന്നഡ | 1923 | 2526 | 2806 |
കശ്മീരി | 424 | 422 | 420 |
മലയാളം | 2690 | 2725 | 2740 |
മറാഠി | 768 | 777 | 800 |
ഒറിയ | 236 | 236 | 236 |
പാലി | 141 | 141 | 141 |
പഞ്ചാബി | 741 | 740 | 759 |
സംസ്കൃതം | 184 | 187 | 197 |
സിന്ധി | 4092 | 4080 | 4070 |
തമിഴ് | 2118 | 2441 | 2574 |
തെലുഗു | 832 | 883 | 915 |
ഉർദു | 1535 | 1554 | 1550 |
| | | |
ബർമീസ് | 2986 | 3037 | 3033 |
നേപ്പാൾ ഭാഷ / നേവാരി | 707 | 805 | 882 |
നേപ്പാളി | 1256 | 1282 | 1259 |
സിംഹള | 5892 | 5430 | 5452 |
ഒരു തലക്കെട്ട് ഉണ്ടാക്കി ഒന്നോ രണ്ടോ വരിയും എഴുതിയാൽ ഒരു വിക്കിലേഖനമായി. പക്ഷെ ലേഖനത്തിലെ ഉള്ളടക്കം കൂടുമ്പോൾ അതു് വായനക്കാരനു് പ്രയോജപ്രദമായി തീരുന്നു. 50,000 ത്തോളം ലേഖനങ്ങളുള്ള ഹിന്ദി, തെലുഗു വിക്കിപീഡിയകളിൽ ലേഖനങ്ങളുടെ ശരാശരി വലിപ്പം 1000 ബൈറ്റ്സിനടുത്താണെന്ന് കാണാം. ഇക്കാര്യത്തിൽ വലിയ വിക്കിപീഡിയകളിൽ 2700 ബൈറ്റ്സിനടുത്ത് വലിപ്പവുമായി മലയാളം/ കന്നഡ വിക്കിപീഡിയകൾ മുന്നിലാണെങ്കിലും 300 ഓളം ലേഖനങ്ങൾ മാത്രമുള്ള കുഞ്ഞ് വിക്കിയായ സിന്ധിയിൽ ഒരു ലേഖനത്തിനു് 4000- ത്തോളം ബൈറ്റ്സ് വലിപ്പം ഉണ്ടെന്നു് കാണുന്നു. സിന്ധി വിക്കി സമൂഹം സജീവമായി ലേഖനങ്ങളുടെ എണ്ണം കൂടുമ്പോൾ ഇപ്പോഴുള്ള മുൻകൈ കുറയാൻ സാദ്ധ്യത ഉണ്ടു്.
പക്ഷെ നമുക്ക് ഇക്കാര്യത്തിൽ മാതൃകയാക്കാവുന്ന വിക്കിപീഡിയ സിഹള വിക്കിപീഡിയയാണു് . 2000 ത്തിനു് മേൽ ലെഖനങ്ങളുള്ള പ്രസ്തുത വിക്കിയിൽ ഒരു വിക്കിലേഖനത്തിന്റെ ശരാശരി വലിപ്പം 5000 ബൈറ്റ്സിനു് മേലാണെന്ന് കാണുന്നു. ഉള്ള ലേഖനത്തിൽ ആവശ്യത്തിനു് ഉള്ളടക്കം ചേർക്കാൻ ശ്രമിക്കുന്ന സിംഹളവിക്കി സമൂഹം അഭിനന്ദനമർഹിക്കുന്നു. മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തിന്റെ ശരാശരി വലിപ്പം 5000 ബൈറ്റ്സിനു് മേലാകുന്ന സുദിനം ഞാൻ ആഗ്രഹിക്കുന്നു.
ഡാറ്റാ ബേസിന്റെ വലിപ്പം(മെഗാ ബൈറ്റ്സിൽ)
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 1.5 | 1.5 | 1.5 |
ബംഗാളി | 81 | 84 | 86 |
ഭോജ്‌പൂരി | 4.8 | 4.8 | 4.8 |
ബിഷ്ണുപ്രിയ മണിപ്പൂരി | 65 | 65 | 65 |
ഗുജറാത്തി | 32 | 35 | 37 |
ഹിന്ദി | 165 | 174 | 181 |
കന്നഡ | 42 | 53 | 59 |
കശ്മീരി | 0.77 | 0.77 | 0.78 |
മലയാളം | 88 | 90 | 93 |
മറാഠി | 63 | 64 | 67 |
ഒറിയ | 1.2 | 1.2 | 1.2 |
പാലി | 4.7 | 4.7 | 4.7 |
പഞ്ചാബി | 4 | 4 | 4.1 |
സംസ്കൃതം | 6.6 | 6.6 | 6.8 |
സിന്ധി | 2.8 | 2.8 | 2.9 |
തമിഴ് | 119 | 138 | 148 |
തെലുഗു | 97 | 103 | 107 |
ഉർദു | 40 | 42 | 42 |
| | | |
ബർമീസ് | 24 | 26 | 26 |
നേപ്പാൾ ഭാഷ / നേവാരി | 107 | 128 | 144 |
നേപ്പാളി | 9.2 | 9.5 | 9.8 |
സിംഹള | 34 | 39 | 40 |
ഇതു് വിക്കിയുടെ മൊത്തം വലിപ്പമാണു് . വിക്കിയിലെ ലേഖനങ്ങളുടെ വലിപ്പവും വിക്കിയിലെ ലേഖനേതര താളുകളുടെ വലിപ്പവും വിക്കിയിലേക്കു് അപ്‌ലോഡ് ചെയ്യുന്ന പ്രമാണങ്ങളുടെ വലിപ്പവും ഒക്കെ ചേർന്ന മൊത്തം വലിപ്പം .
ഇതു് ഒരു പരിധി വരെ ഇതു് ലേഖനങ്ങളുടെ എണ്ണത്തിന്റെ അനുപാതവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വലിയ വിക്കിപീഡിയയായ ഹിന്ദി തന്നെയാണു് ഇവിടെ മുന്നിൽ . പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഹിന്ദി , തെലുഗ് വിക്കിപീഡിയകളുടെ ലെഖനത്തിന്റെ എണ്ണത്തിന്റെ പകുതി മാതം എണ്ണമുള്ള തമിഴ് വിക്കിപീഡിയയുടെ ഡാറ്റാബേസിന്റെ വലിപ്പം ഹിന്ദിയോട് ഏകദേശം ഒപ്പവും തെലുങ്കിനേക്കാൾ വളരെ മുന്നിലാണെന്നും കാണുന്നു . മലയാളം വിക്കിപീഡിയയെ പോലെ തമിഴ് വിക്കിപീഡിയയും ഉള്ള ലേഖനങ്ങളിൽ ആവശ്യത്തിനു് വിവരം ചേർക്കാൻ ശ്രമിക്കുന്നു എന്നാണു് ഇതു് സൂചിപ്പിക്കുന്നതു് .
500ബൈറ്റ്സിൽ കൂടുതൽ വലിപ്പമുള്ള ലേഖനങ്ങളുടെ എണ്ണത്തിന്റെ ശതമാനം
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 41 | 41 | 41 |
ബംഗാളി | 56 | 57 | 57 |
ഭോജ്‌പൂരി | 2 | 2 | 2 |
ബിഷ്ണുപ്രിയ മണിപ്പൂരി | 85 | 86 | 86 |
ഗുജറാത്തി | 19 | 19 | 20 |
ഹിന്ദി | 42 | 43 | 43 |
കന്നഡ | 54 | 55 | 55 |
കശ്മീരി | 12 | 12 | 12 |
മലയാളം | 84 | 84 | 84 |
മറാഠി | 26 | 26 | 27 |
ഒറിയ | 2 | 2 | 2 |
പാലി | 1 | 1 | 1 |
പഞ്ചാബി | 16 | 16 | 16 |
സംസ്കൃതം | 4 | 5 | 5 |
സിന്ധി | 61 | 60 | 60 |
തമിഴ് | 81 | 82 | 82 |
തെലുഗു | 22 | 22 | 22 |
ഉർദു | 55 | 55 | 55 |
| | | |
ബർമീസ് | 67 | 67 | 67 |
നേപ്പാൾ ഭാഷ / നേവാരി | 60 | 62 | 63 |
നേപ്പാളി | 55 | 56 | 54 |
സിംഹള | 78 | 81 | 81 |
മുൻപ് സൂചിപ്പിച്ച പോലെ ഒരു തലക്കെട്ട് ഉണ്ടാക്കി ഒന്നോ രണ്ടോ വരിയും എഴുതിയാൽ ഒരു വിക്കിലേഖനമായി . പക്ഷെ ലേഖനത്തിലെ ഉള്ളടക്കം കൂടുമ്പോൾ അതു് വായനക്കാരനു് പ്രയോജപ്രദമായി തീരുന്നു എന്നതു് അനലൈസ് ചെയ്യുവാൻ സാധിക്കുന്ന ഒരു സംഗതിയാണിതു് . മുകളിലെ പട്ടിക നിരീക്ഷിച്ചാൽ 50,000 ത്തിനു് മുകളിൽ ലെഖനങ്ങളുള്ള ഏറ്റവും വലിയ ഇന്ത്യൻ വിക്കിപീഡിയയായ ഹിന്ദി വിക്കിപീഡിയയിൽ 57 ശതമാനം ലെഖനങ്ങളും 500 ബൈറ്റ്സ് പോലും ഇല്ലാത്ത സ്റ്റബ് ലെഖനങ്ങളാണെന്നു് കാണാം . തെലുങ്കിന്റെ കാര്യത്തിൽ 500 ബൈറ്റ്സ് പോലും ഇല്ലാത്ത ലെഖനങ്ങളുടെ ശതമാനം 78 നു് മെലാണെന്ന് കാണാം .
എന്നാൽ മലയാളം , തമിഴ് , ബിഷ്ണുപ്രിയ മണിപ്പൂരി എന്നീ വിക്കികളിൽ 20 ശതമാനത്തിനു് കീഴെ ലേഖനങ്ങൾ മാത്രമേ സ്റ്റബ് ആയുള്ളൂ എന്നു് കാണുക . മലയാളത്തിന്റെ കാര്യത്തിൽ ഇതു് 5 ശതമാനത്തിനു് താഴെ ആക്കണം എന്നാണു് എന്റെ സ്വകാര്യ ആഗ്രഹം . അതായതു് ഈ പട്ടികയിൽ മലയാളത്തിന്റെ നേരെ 95 ശതമാനം ലേഖനങ്ങളും 500 ബൈസ്റ്റ്സിനു് മേലെ ഉള്ളതായി മാറണം എന്നാണു് ആഗ്രഹം .
2000ബൈറ്റ്സിൽ കൂടുതൽ വലിപ്പമുള്ള ലേഖനങ്ങളുടെ എണ്ണത്തിന്റെ ശതമാനം
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 22 | 22 | 22 |
ബംഗാളി | 14 | 14 | 15 |
ഭോജ്‌പൂരി | 1 | 1 | 1 |
ബിഷ്ണുപ്രിയ മണിപ്പൂരി | 1 | 1 | 1 |
ഗുജറാത്തി | 5 | 5 | 5 |
ഹിന്ദി | 9 | 10 | 10 |
കന്നഡ | 15 | 16 | 17 |
കശ്മീരി | 5 | 5 | 5 |
മലയാളം | 34 | 35 | 35 |
മറാഠി | 6 | 7 | 7 |
ഒറിയ | 1 | 1 | 1 |
പാലി | 0 | 0 | 0 |
പഞ്ചാബി | 8 | 8 | 8 |
സംസ്കൃതം | 1 | 1 | 1 |
സിന്ധി | 33 | 33 | 33 |
തമിഴ് | 24 | 25 | 25 |
തെലുഗു | 8 | 8 | 8 |
ഉർദു | 17 | 17 | 17 |
| | | |
ബർമീസ് | 38 | 39 | 39 |
നേപ്പാൾ ഭാഷ / നേവാരി | 2 | 7 | 11 |
നേപ്പാളി | 10 | 10 | 10 |
സിംഹള | 53 | 53 | 53 |
2000 ബൈറ്റ്സിനു് മേൽ വലിപ്പമുള്ള ലേഖനങ്ങളുടെ എണ്ണത്തിന്റെ ശതമാനത്തിൽ 35 ശതമാനം ലെഖനങ്ങളുമായി മലയാലം വിക്കിപീഡിയ മുന്നിട്ടു് നിൽക്കുന്നു . അതായതു് മലയാളം വിക്കിപീഡിയയിലെ 35 ശതമാനം ലേഖനങ്ങൾക്കും 2000 ബൈറ്റ്സിനു് മേൽ വലിപ്പമുണ്ടു് . ഈ ശതമാനം 60 എങ്കിലും ആയി ഉയർത്തണമെന്നാണു് എന്റെ സ്വകാര്യ ആഗ്രഹം .
വലിയ വിക്കിപീഡിയകളായ ഹിന്ദിയിൽ 90 ശതമാനം ലേഖനങ്ങടെയും തെലുങ്കിൽ 92 ശതമാനം ലേഖനങ്ങളുടെയും വലിപ്പം 2000 ബൈറ്റ്സിൽ താഴെയാനെന്നു് മുകളിലുള്ള പട്ടികയിൽ നിന്നു് മനസ്സിലാക്കാം .
കഴിഞ്ഞ പട്ടികയിൽ 86 ശതമാനം ലേഖനങ്ങൾ 500 ബൈസിനു് മുകളിൽ ഉണ്ടായിരുന്ന ബിഷ്ണുപ്രിയ മണിപ്പൂരി വിക്കിപീഡിയയിൽ 1 ശതമാനം ലേഖനങ്ങൾ മാത്രമേ 2000 ബൈറ്റ്സിനു് മുകളിൽ ഉള്ളൂ എന്ന് കാണുന്നു .
ഉപയോക്താക്കളുടെ സ്ഥിതി വിവരം
സജീവരായ ഉപയോക്താക്കളുടെ എണ്ണം
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 1 | 1 | 1 |
ബംഗാളി | 25 | 35 | 32 |
ഭോജ്‌പൂരി | 1 | 1 | 1 |
ബിഷ്ണുപ്രിയ മണിപ്പൂരി | 6 | 6 | 4 |
ഗുജറാത്തി | 7 | 9 | 8 |
ഹിന്ദി | 50 | 62 | 51 |
കന്നഡ | 24 | 22 | 22 |
കശ്മീരി | 0 | 0 | 1 |
മലയാളം | 56 | 50 | 65 |
മറാഠി | 22 | 25 | 36 |
ഒറിയ | 0 | 0 | 0 |
പാലി | 0 | 1 | 0 |
പഞ്ചാബി | 1 | 1 | 4 |
സംസ്കൃതം | 4 | 5 | 6 |
സിന്ധി | 1 | 0 | 2 |
തമിഴ് | 45 | 55 | 53 |
തെലുഗു | 38 | 34 | 26 |
ഉർദു | 24 | 20 | 20 |
| | | |
ബർമീസ് | 1 | 1 | 4 |
നേപ്പാൾ ഭാഷ / നേവാരി | 3 | 3 | 3 |
നേപ്പാളി | 8 | 5 | 5 |
സിംഹള | 45 | 37 | 7 |
65 ഓളം സജീവവിക്കിപീഡിയരുമായി മലയാളം ഇന്ത്യൻ വിക്കിപീഡിയകളുടെ മുൻനിരയിൽ തുടരുന്നു . തമിഴും മൊശമല്ല . പക്ഷെ ഹിന്ദിയിലും തെലുഗിലും ലേഖനങ്ങളുടെ എണ്ണത്തിനു് ആനുപാതികമായി സജീവ വിക്കിപീഡിയർ ഇല്ല എന്നു് കാണുന്നു .
പേജ് വ്യൂകളുടെ എണ്ണം(ലക്ഷം പേജ് വ്യൂ/മാസം)
ഭാഷ | 2009 | 2009 | 2010 |
ആസ്സാമീസ് | 0.87 | 0.93 | 0.86 |
ബംഗാളി | 22 | 28 | 24 |
ഭോജ്‌പൂരി | 0.09 | 0.09 | 0.11 |
ബിഷ്ണുപ്രിയ മണിപ്പൂരി | 13 | 15 | 14 |
ഗുജറാത്തി | 4.6 | 5.4 | 4.9 |
ഹിന്ദി | 41 | 49 | 41 |
കന്നഡ | 8.08 | 9.16 | 7.72 |
കശ്മീരി | 0.52 | 0.57 | 0.51 |
മലയാളം | 27 | 28 | 26 |
മറാഠി | 23 | 28 | 24 |
ഒറിയ | 0.41 | 0.42 | 0.40 |
പാലി | 0.85 | 0.83 | 0.82 |
പഞ്ചാബി | 1.24 | 1.28 | 1.33 |
സംസ്കൃതം | 2.00 | 2.11 | 2.17 |
സിന്ധി | 0.57 | 0.61 | 0.54 |
തമിഴ് | 24 | 26 | 24 |
തെലുഗു | 37 | 41 | 33 |
ഉർദു | 11 | 10 | 10 |
| | | |
ബർമീസ് | 1.58 | 1.60 | 1.77 |
നേപ്പാൾ ഭാഷ / നേവാരി | 13 | 14 | 15 |
നേപ്പാളി | 1.44 | 1.47 | 1.55 |
സിംഹള | 2.82 | 3.02 | 3.50 |
വിക്കിപീഡിയ എത്ര പ്രാവശ്യം വായനക്കാരും എഡിറ്ററുമാരും മറ്റും എടുത്തു് നോക്കി എന്നു് കാണിക്കുന്ന സംഗതിയാണു് ഇതു് . 41 ലക്ഷം പേജ് വ്യൂവുമായി ഹിന്ദിയും 33 ലക്ഷം പേജ് വ്യൂവുമായി തെലുങ്കും 26 ലക്ഷം പേജ് വ്യൂവുമായി മലയാളം വിക്കിപീഡിയയുമാണു് ഇവിടെ മുന്നിൽ .
വലിയ വിക്കിപീഡിയകാളായ ഹിന്ദിയും തെലുഗും ഇക്കാര്യത്തിൽ മുൻപന്തിയിൽ ആണെങ്കിലും ഹിന്ദിയുടേയും തെലുഗിന്റേയും നാലിലൊന്ന് മാത്രം ലേഖനങ്ങളുള്ള മലയാളത്തിന്റേയും , പകുതിയോളം മാത്രം ലെഖനങ്ങളുള്ള തമിഴിന്റേയും പേജ് വ്യൂ ഹിന്ദിയുടേയും തെലുങ്കിന്റേയും ഏകദേശം ഒപ്പമാണെന്ന് കാന്നുന്നു .. മലയാളം വിക്കിപീഡിയ വായനക്കാർ നന്നായി ഉപയോഗിക്കുന്നു എന്നതു് ആഹ്ലാദം പകരുന്ന കാര്യമാണു് . വിക്കി എഴുത്തുകാർ പങ്കു വെക്കുന്ന വിജ്ഞാനം ആളുകൾ വായിക്കുന്നില്ലെങ്കിൽ അവരുടെ പ്രയത്നം വ്യർത്ഥമല്ലേ . അവരുടെ പ്രയത്നം വൃഥാവിലാകുന്നില്ല എന്നതു് നല്ല വാർത്തയാണു് . ലേഖനങ്ങളുടെ എണ്ണം കൂടുമ്പോൾ വായനക്കാരും കൂടും . അതു് കൊണ്ടു് തന്നെ ഗുണനിലവാരം സൂക്ഷിക്കുന്നതിനു് ഒപ്പം തന്നെ , വിവിധ വിഷയങ്ങളിലുള്ള നിരവധി ലേഖനങ്ങൽ വിക്കിപീഡിയയിൽ ഉണ്ടാകെണ്ടതു് വളരെ അത്യാവശ്യമാണു് . അപ്പോൾ പേജ് വ്യൂവും ഉയരും .
മീഡിയാ വിക്കി സ്ഥിതിവിവരം
മീഡിയാ വിക്കി ലോക്കലൈസേഷന്റെ നില
ഭാഷ | Most often used messages | MediaWiki messages | Extensions used by Wikimedia | All extensions |
ആസ്സാമീസ് | 98.08 | 43.83 | 1.86 | 1.61 |
ബംഗാളി | 100.00 | 82.36 | 46.09 | 22.25 |
ഭോജ്‌പൂരി | 0.21 | 0.08 | 0.00 | 0.00 |
ബിഷ്ണുപ്രിയ മണിപ്പൂരി | 100.00 | 52.51 | 0.11 | 0.30 |
ഗുജറാത്തി | 100.00 | 40.79 | 5.91 | 6.59 |
ഹിന്ദി | 99.36 | 97.22 | 29.43 | 26.44 |
കന്നഡ | 100.00 | 59.63 | 3.55 | 3.21 |
കശ്മീരി | | | | |
മലയാളം | 100.00 | 97.90 | 98.00 | 51.77 |
മറാഠി | 98.72 | 75.88 | 26.19 | 37.13 |
ഒറിയ | 4.48 | 1.39 | 0.25 | 0.30 |
പാലി | 0.21 | 0.08 | 0.00 | 0.00 |
പഞ്ചാബി | 56.08 | 30.26 | 0.42 | 0.42 |
സംസ്കൃതം | 97.65 | 27.22 | 0.00 | 0.34 |
സിന്ധി | 73.13 | 24.91 | 0.11 | 0.07 |
തമിഴ് | 92.32 | 74.71 | 1.02 | 1.77 |
തെലുഗു | 100.00 | 100.00 | 65.41 | 52.57 |
ഉർദു | 71.64 | 38.77 | 1.75 | 1.12 |
| | | | |
ബർമീസ് | 29.00 | 10.45 | 0.07 | 0.02 |
നേപ്പാൾ ഭാഷ / നേവാരി | 32.84 | 12.35 | 0.04 | 0.01 |
നേപ്പാളി | 96.59 | 68.77 | 0.98 | 0.90 |
സിംഹള | 100.00 | 100.00 | 28.59 | 20.06 |
മലയാളം വിക്കിയുമായി സ്ഥിരമായി ബന്ധപ്പെടുന്ന വായനക്കാരനു് , ഇന്റർഫേസിൽ ഇടയ്ക്കിടയ്ക്ക് കാണുന്ന ഇംഗ്ലീഷ് നിർദ്ദേശങ്ങൾ അരോചകമായി തോന്നാം . വിക്കി സൊഫ്റ്റ്‌വെയറിന്റെ ഇന്റർഫേസും വിവിധ വിക്കി സന്ദേശങ്ങളും വായനക്കാരനു് മനസ്സിലാകുന്ന വിധത്തിൽ ലളിതമായ മലയാളത്തിൽ പരിഭാഷ ചെയ്യുന്ന പരിഭാഷകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .
കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളം വിക്കിപീഡിയനായ പ്രവീൺ പ്രകാശിന്റെ പ്രയത്ന ഫലമായി ഇക്കാര്യത്തിൽ മലയാളം ഒന്നാം സ്ഥാനത്തു് നിൽക്കുന്നു . വലിയ ഭാഷകളായ ഹിന്ദിയും തമിഴും തെലുഗുമൊക്കെ ഇക്കാര്യത്തിൽ നമ്മുടെ പിന്നിലാണു് .
വിക്കിപീഡിയയിൽ ലേഖനങ്ങളുടെ എണ്ണം കൂടുന്നതു് കൂടുതൽ വായനക്കാരെ വിക്കിയിലേക്കു് ആകർഷിക്കാൻ ഇടയാക്കും . അതിനാൽ തന്നെ വിക്കിപീഡിയയിൽ ലേഖനങ്ങളുടെ എണ്ണം കൂടേണ്ടതു് വളരെ ആവശ്യമാണു് . പക്ഷെ ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിരവധി ഒറ്റ വരി ലേഖനങ്ങൾ ഉണ്ടാക്കിയിടുന്നതു് പ്രസ്തുത വിക്കിപീഡിയയുടെ നിലവാരം താഴ്ത്തുകയേ ഉള്ളൂ . തലക്കെട്ടു് കണ്ടു് വായനക്കാരൻ വിക്കിപീഡിയയിലെത്തിയാലും , പ്രസ്തുത വിഷയത്തെകുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും മറ്റും മനസ്സിലാക്കാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കും ഗൂഗിളിനേയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയാണു് 50,000 ത്തിനു് മുകളിൽ ലേഖനങ്ങളുള്ള ഹിന്ദി വിക്കിപീഡിയയിലും തെലുഗു വിക്കിപീഡിയയിലും മറ്റും ഇന്നുള്ളതു് . ഇതു് പ്രസ്തുത വിക്കിപീഡിയയുടെ നിലവാരം താഴ്ത്തുകയേ ഉള്ളൂ . ഇക്കാരണം മൂലമാണു് വലിയ പല വിക്കിപീഡിയകളുടെ പേജ് ഡെപ്ത്തും , ഒരു ലെഖനത്തിൽ നടക്കുന്ന ശരാശരി തിരുത്തലുകളുടെ എണ്ണവും , പേജ് വ്യൂയും ഒക്കെ കുറഞ്ഞിരിക്കുന്നതും ലേഖനങ്ങളുടെ എണ്ണത്തിനു് ആനുപാതികമായ മൊത്തം തിരുത്തലുകൾ പ്രസ്തുത വിക്കിപീഡിയയിൽ ഇല്ലാതിരിക്കുന്നതും .
2010 ആം ആണ്ടു് വിക്കിമീഡിയ ഫൗണ്ടെഷന്റെ മലയാളം വിക്കിപദ്ധതികളെ സംബന്ധിച്ചിടത്തോളം വളർച്ചയുടെതാവട്ടെ എന്നും ഈ വിക്കികൾ എല്ലാവർക്കും പ്രയോജനപ്രദമായി തീരട്ടെ എന്നു് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു .
No comments:
Post a Comment