18 July, 2006

വിക്കിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ?

വിക്കിപീഡിയയെ വിമര്‍ശിക്കുന്ന ഒരു ലേഖനം ഇന്ന്‌ വായിച്ചു. അതിന്റെ കുറച്ച്‌ ഭാഗം ഇവിടെ ഒട്ടിക്കുന്നു. ബ്രിട്ടാണിക്ക പോലുള്ള കുത്തകകള്‍ ഇതിനു പുറകില്‍ ഉണ്ടകാം.

 • Wikipedia is not an encyclopedia, but a collection of eclectic information generated regularly by a community of users.
 • Often, experts are scorned and abused on Wikipedia listings, because everyone is treated equally when it comes to editing and contributing.
 • The Wikipedia model is an opaque one because contributors and editors remain anonymous and, as such, pages (including ones dealing with history) are often edited, rewritten and erased.

പൂര്‍ണ്ണമായി അതു വായിക്കാന്‍ ഇവിടെ ഞെക്കുക.

ഇത്‌ വായിച്ചിട്ട്‌ പുള്ളി പറഞ്ഞ വിക്കി പേജില്‍ നോക്കിയപ്പോള്‍ അയാള്‍ എഴുതിയതിനെ ന്യായീകരിക്കാന്‍ അയാള്‍ തന്നെ എഡിറ്റ്‌ ചെയ്തതായാണ്‌ എനിക്ക്‌ തോന്നിയത്‌.

അതിനൊപ്പം ഈ ലിങ്കും ഒന്ന്‌ നോക്കുക.

വിക്കിയുടെ ഭാവി എന്തായിരിക്കും? അതിന്‌ ബ്രിട്ടാണിക്കയുടെ ഒക്കെ പ്രസക്തി ഇല്ലാതാക്കുവാന്‍ കഴിയുമോ? നേച്ചര്‍ മാസിക ഈ അടുത്ത്‌ ബ്രിട്ടണിക്കയും വിക്കിയും താരതമ്യം ചെയ്ത്‌ പഠിച്ചത്‌ എവിടെയോ വായിച്ചത്‌ ഓര്‍മ്മ വരുന്നു.

പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത വരാന്‍ കാരണം എന്തായിരിക്കാം?

ഈ പ്രധിസന്ധിയെ എങ്ങനെ മറികടക്കാം

വിക്കിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ?

11 comments:

 1. വിക്കിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ?

  ReplyDelete
 2. എനിക്കും പലപ്പോഴായി തോന്നിയിട്ടുള്ള സംശയങ്ങള്‍ ആണിതു..പക്ഷെ ഇപ്പൊ സിബു ചേട്ടന്‍ അവിടെ ഇട്ടാ വരമൊഴിയെക്കുറിച്ചുള്ള ലേഖനം പോലെയാണെങ്കില്‍ അതു വളരെ നല്ല കാര്യമാണ്.കാരണം അങ്ങിനെ ഒരു ഇന്‍ഫോര്‍മേഷന്‍ അവിടെ ഇടുന്നത്.
  പക്ഷെ ആളുകളുടെ മനോ:ധര്‍മ്മം അനുസരിച്ചു വേറെ പലതും മാറ്റാന്‍ ഒക്കില്ലേ എന്ന് എനിക്കെപ്പൊഴും സംശയം ഉണ്ട്..അതുകൊണ്ട്, ഒരു രണ്ടൊ മൂന്നോ സോര്‍സെസ് ചെക്ക് ചെയ്യാണ്ട് എനിക്ക് സമാധാനം ആവാറില്ല..

  പക്ഷെ, ആളുകളുടെ മാത്രം കോണ്ട്രിബ്യൂഷന്‍ വെച്ച് ഇതുപോലെ ഒരു വിവരശേഖരം ഒരു വലിയ കാര്യം തന്നെയാണെ..അതുകൊണ്ട് പല ചെറിയ ചെറിയ വിവരങ്ങളും അല്ലെങ്കില്‍ വേറെ എവിടെയും കാണാത്തതും വിക്കിയില്‍ കാണുന്നു..

  ReplyDelete
 3. വിക്കി ഒരിക്കലും ആധികാരികമായ ഒരു വിജ്ഞാന സ്രോതസ്സാവില്ല. കാരണം ആര്‍ക്കും എഡിറ്റ് ചെയ്യാമെന്നത് തന്നെ. കുത്തകകള്‍ മറച്ച് വെക്കുകയോ കണ്ണടച്ച് കളയുകയോ ചെയ്ത വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും എന്നതില്‍ കവിഞ്ഞ് വിക്കിക്ക് പ്രസക്തിയുണ്ടോ?

  ബ്ലോഗിന്റെ വിശ്വാസ്യത പോലെത്തന്നെ.

  ReplyDelete
 4. പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നും വിക്കിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്‍‌റോണ്‍ ചെയര്‍മാന്റെ മരണവുമായി ബന്ധപ്പെട്ട് വിക്കിയില്‍ പ്രത്യക്ഷപ്പെട്ട മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി റോയിട്ടേഴ്സ് തന്നെ ഇത്തരത്തിലൊരു സ്റ്റോറി ചെയ്തിരുന്നു. എന്‍‌റോണ്‍കാരന്റെ മരണ കാരണം മിനിറ്റുകളനുസരിച്ച് മാറിമറിഞ്ഞു എന്നതായിരുന്നു റോയിട്ടേഴ്സിന്റെ കണ്ടെത്തല്‍. അതു വാസ്തവത്തില്‍ കമ്മ്യൂണിറ്റി ജേണലിസത്തിന്റെ ഒരു ഗുണമാണെന്നാണെനിക്കു തോന്നുന്നത്. അതായത് ആദ്യമറിയിക്കുന്ന വിവരം തെറ്റാണെങ്കില്‍ അപ്പോള്‍ തന്നെ അതു തിരുത്തുക. അതിനുള്ള പൊസിറ്റീവ് വശമാണ് നോക്കേണ്ടത്.

  വലിയൊരു ഐറണി എന്തെന്നാല്‍ മേല്‍‌പറഞ്ഞ റോയിട്ടേഴ്സ് സ്റ്റോറിയിലും വസ്തുതാപരമായ ചില തെറ്റുകളുണ്ടായിരുന്നു. അവരതു തിരുത്തുന്നതിനുമുന്‍‌പേ ചില മാധ്യമങ്ങള്‍ വയേര്‍ഡ് സ്റ്റോറി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആധികാരികതയളക്കുമ്പോള്‍ ഏതാണു മെച്ചപ്പെട്ട സങ്കേതം എന്നതിന് വേറെ തെളിവുവേണോ?

  കുത്തകകള്‍ മറച്ച് വെക്കുകയോ കണ്ണടച്ച് കളയുകയോ ചെയ്ത വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും എന്നതില്‍ കവിഞ്ഞ് വിക്കിക്ക് പ്രസക്തിയുണ്ടോ?


  അതൊരു ചെറിയ പ്രസക്തിയാണോ ദില്‍‌ബാസുരാ. അതല്ലേ ഏറ്റവും പ്രസക്തമായ വശം. കുത്തകകള്‍ വിക്കിക്കെതിരെ നടത്തുന്ന യുദ്ധത്തിനും വേറെ കാരണം വേണോ.

  അനോണിമസ് എഡിറ്റിംഗ് വിക്കിയില്‍ എല്ലായ്പോഴും സാ‍ധ്യമല്ല. തുടര്‍ച്ചയായി സ്ഥാപിത താല്പര്യക്കാര്‍ തിരുത്തുന്ന ലേഖനങ്ങളെ മോണിട്ടര്‍ ചെയ്യാന്‍ സംവിധാനമുണ്ട്. പുറത്തുനിന്നു നോക്കുമ്പോള്‍ വിക്കിയുടെ ആധികാരികതയിലും പ്രവര്‍ത്തന ശൈലിയിലും സംശയങ്ങള്‍ തോന്നുക സ്വാഭാവികം. വന്നു കാണുക. അത്ര തന്നെ
  ഇതും ഇതും അനുബന്ധമായി വായിക്കുക.

  ReplyDelete
 5. ഷിജു പറഞ്ഞ ലേഖകന്‍ തന്നെ വിക്കിയുടെ പ്രവര്‍ത്തനത്തെ ശരിയായി മനസിലാക്കിയിട്ടില്ല എന്നു തോന്നുന്നു. ലേഖനങ്ങള്‍ erase ചെയ്യപ്പെടുന്നു എന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ തന്നെ ഉദാഹരണം. വിക്കിയില്‍ ഒരു ലേഖനവും ആര്‍ക്കും erase ചെയ്യാനാവുന്നില്ല എന്നതുതന്നെ അതിന്റെ ഏറ്റവും വലിയ പ്രത്യേകത!

  ReplyDelete
 6. പ്രിയ ബൂലോകരേ,
  മൂന്നാമിടം എന്ന ഇന്റര്‍നെറ്റ്‌ ആഴ്ചപതിപ്പിന്റെ www.moonnamidam.com അണിയറയില്‍ ഉള്ള ഒരാളാണ്‌ ഞാന്‍. ഇക്കഴിഞ്ഞ ബൂലോക സംഗമം (യു.എ.ഇ) കഴിഞ്ഞ അന്നുതന്നെ നിഷാദ്‌ കൈപ്പള്ളിയുടെ പ്രഭാഷണത്തിലും, പെരിങ്ങോടന്റെ സഹായവാഗ്ദാനത്തിലും ആകൃഷ്ടനായി മൂന്നാമിടം യൂണികോഡ്‌ ആക്കാന്‍ തീരുമാനിച്ചു.

  ആഗസ്ത്‌ ആദ്യലക്കം മുതല്‍. ആ ആദ്യലക്കം യൂണികോഡ്‌ സംബന്ധമായി എന്തെങ്കിലും കവര്‍ സ്റ്റോറി ആയി കൊടുക്കാന്‍ ഉദ്ദേശിക്കുന്നു.
  ദയവുചെയ്ത്‌ നിങ്ങളുടെ സജഷനുകള്‍ നല്‍കാന്‍ അപേക്ഷ. യൂണികോഡിന്റെ ചരിത്രം, വിക്കിപീടിക യുടെ ചരിത്രം, ഇങ്ങിനെ മൂന്നാല്‌ ഐറ്റംസ്‌ കൊടുത്താല്‍ കൊള്ളാം എന്നുണ്ട്‌.

  സിബൂ, ഏവൂരാന്‍, അനില്‍, ഉമേഷ്ജി. പെരിംഗ്സ്‌, പിന്നെ പേരു പറയാന്‍ വിട്ടുപോയ എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്‌,

  ReplyDelete
 7. ദില്‍ബു,

  തെറ്റുകള്‍ തിരുത്താം, തിരുത്തപ്പെടും എന്നത്‌ തന്നെ ഇതിന്റെ ഗുണവശം.

  പരമ്പരാഗത സാധങ്ങള്‍ പ്രസ്താവ്യങ്ങള്‍ ആകുമ്പോള്‍ ബ്ലോഗും വിക്കിയുമെല്ലാം ഒരു തിരുത്തല്‍ വേദി ആകും എന്നതു തന്നെ അതിന്റെ ഏറ്റവും വലിയ ഗുണം:

  ഉദാഹരണം: ദില്‍ബു ഒരു റോക്കറ്റ്‌ നിര്‍മ്മാണത്തെപ്പറ്റി ആധികാരികം എന്ന് തോന്നുമാറ്‌ അഭിപ്രായപ്പെട്ടാല്‍ അബ്ദുള്‍ കലാം അതിന്റെ അടിയില്‍ അത്‌ അങ്ങിനെയല്ല കുഞ്ഞേ ഇങ്ങിനെയാണ്‌ എന്ന് തിരുത്തും. ആളുകള്‍ അത്‌ മനസിലാക്കും.

  എന്നാല്‍ ബഹുമാന്യ അബ്ദുള്‍ കലാം പ്രേമിക്കാന്‍ എളുപ്പ വഴി എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചാല്‍ അതിനടിയില്‍ ദില്‍ബു കാര്യകാരണസഹിതം അത്‌ തെറ്റാണെന്ന് സ്ഥാപിച്ചെഴുതും. വായിക്കുന്നവന്‍ ദില്‍ബുവാണ്‌ ശരി എന്ന് മനസിലാക്കും.

  പരമ്പരാഗത ഐറ്റംസിന്‌ ഈ തിരുത്തല്‍ ഉണ്ടാകാം ബുദ്ധിമുട്ടല്ലേ?

  ReplyDelete
 8. സങ്കുചിതാ,

  മൂന്നാമിടത്തെ യൂണീകോഡിലാക്കുന്നുവെന്നറിഞ്ഞു..!

  എല്ലാ ഭാവുകങ്ങളൂം നേരുന്നു.

  മൂ‍ന്നാമിടം.കോമിനൊരു RSS2 ഫീഡ് കൂടി കൊടുത്തിരുന്നെങ്കില്‍... അതു കൊണ്ട് പല ഗുണങ്ങളുണ്ട് -- വായനക്കാര്‍ക്ക് ഫീഡ് subscribe ചെയ്യാം, സെര്‍ച്ച് എഞ്ചിനുകള്‍ക്ക് കൂടുതലിഷ്ടവുമാകും, പിന്നെ, പുതിയ എന്റ്‌ട്രികള്‍ തനിമലയാളം പോലുള്ളവയില്‍ ലിസ്റ്റും ചെയ്യാനാകും.

  പതുക്കെ മതി... :)

  ReplyDelete
 9. ആദ്യമറിയിക്കുന്ന വിവരം തെറ്റാണെങ്കില്‍ അപ്പോള്‍ തന്നെ അതു തിരുത്തുക. അതിനുള്ള പൊസിറ്റീവ് വശമാണ് നോക്കേണ്ടത്.
  എല്ലാ ഭാവുകങ്ങളൂം നേരുന്നു.

  ReplyDelete
 10. ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടപ്പോള്‍ എന്റെ ലക്ഷ്യം വിക്കിപീഡിയയെ താറടിച്ചു കാണിക്കുക എന്നതായിരുന്നില്ല. വിക്കിയെക്കുറിച്ച്‌ ഞാന്‍ വായിച്ച ചില വാര്‍ത്തകള്‍ എല്ലാവരുടേയും ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു എന്റെ ഉദ്ദേശം.

  വിക്കിയെ പിന്തുണക്കുന്ന ഒരാളാണ്‌ ഞാനും. knowledge sharing ഇത്രയും effective ആയി കൈകാര്യം ചെയ്യുന്ന വേറെ ഏതെങ്കിലും മധ്യമം ഇന്ന്‌ ഉണ്ടോ എന്ന്‌ സംശയമാണ്‌. ഞാനും എന്നാലാവുന്ന വിധം ഇതിനെ സഹായിക്കാറുണ്ട്‌.

  പക്ഷെ അതോടൊപ്പം ആ ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങളുടെ മുന്‍പില്‍ കണ്ണടച്ചിരിക്കാന്‍ നമുക്ക്‌ പറ്റില്ല. അത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. തെറ്റുണ്ടെങ്കില്‍ തിരുത്തണം. അല്ലെങ്കില്‍ ഇനിയും ഇതേ പോലുള്ള ലേഖനങ്ങള്‍ ഇറങ്ങി വിക്കിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കാം. മലയാളം വിക്കി അതിന്റെ ശൈശവ ദശയില്‍ ഇരിക്കുന്ന ഈ അവസരത്തില്‍ ഇത്തരം ചര്‍ച്ച ഇങ്ങനുള്ള പരാതികള്‍ ഇല്ലാതാക്കുന്നതിന്‌ സഹായിക്കും. അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

  ReplyDelete