18 September, 2006

സെനയെ (Xena) ഈറിസ്‌ (Eris) എന്ന്‌ പുനര്‍നാമകരണം ചെയ്തു


powered by ODEO
ആദ്യം പത്താമത്തെ ഗ്രഹമായി അറിയപ്പെടുകയും പിന്നിട്‌ പുതിയ നിര്‍വചന പ്രകാരം ഒരു കുള്ളന്‍ ഗ്രഹമായിമാറുകയും ചെയ്ത സെനാ (Xena) എന്ന കൈപ്പര്‍ ബെല്‍റ്റ് വസ്തുവിനെ ‌പുതിയ ഗ്രഹങ്ങള്‍-സെനയും സെറസും എന്ന പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നല്ലോ. 2003 UB313 എന്ന പേരില്‍ ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന ഈ കുള്ളന്‍ ഗ്രഹത്തെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഈറിസ്‌ (Eris) എന്ന്‌ പുനര്‍ നാമകരണം ചെയ്തിരിക്കുന്നു. ഈ കുള്ളന്‍ ഗ്രഹത്തെ കണ്ടെത്തിയ മൈക്കല്‍ ബ്രൌണ്‍ തന്നെയാണ് ഈ പുതിയ നാമം മുന്നോട്ട്‌ വച്ചത്‌. അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഈ പുതിയ നാമം അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ 2003 UB313 ഇനി മുതല്‍ ഈറിസ്‌ (Eris) എന്ന പേരില്‍ അറിയപ്പെടും.

According to Greek mythology Eris is the goddess of discord and strife. Astronomers discovered that this Dwarf palanet has a satellite. They named it as Dysnomia. In greek mythology Dysnomia is the daughter of Eris. The meaning of Dysnomia is Daimon spirit of lawlessness.

ഈറിസ്‌ എന്ന ഈ കൈപ്പര്‍ ബെല്‍റ്റ് വസ്തുവാണ് ഇപ്പോള്‍ ഏറ്റവും വലിയ കുള്ളന്‍ ഗ്രഹം. (പ്ലൂട്ടോയിലും വലിയത്‌) .

ഇതിനെകുറിച്ച്‌ കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ താഴെയുള്ള ലിങ്കുകള്‍ സന്ദശിക്കൂ.

1. അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ വെബ്ബ്‌ സൈറ്റ്‌
2. Caltech University വെബ്ബ്‌ സൈറ്റ്‌
3. Universe Today വെബ്ബ്‌ സൈറ്റ്‌

5 comments:

  1. ആദ്യം പത്താമത്തെ ഗ്രഹമായി അറിയപ്പെടുകയും പിന്നിട്‌ പുതിയ നിര്‍വചന പ്രകാരം ഒരു കുള്ളന്‍ ഗ്രഹമായിമാറുകയും ചെയ്ത സെനയെ(Xena) ഈറിസ്‌ (Eris) എന്ന്‌ പുനര്‍നാമകരണം ചെയ്തു.

    അതിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഈ പോസ്റ്റില്‍,

    ReplyDelete
  2. പ്ലൂട്ടോ ഗ്രഹത്തെ , സൌരയൂഥ തറവാട്ടില്‍ നിന്നും മെമ്പര്‍ഷിപ്പു ക്യാന്‍സല്‍ ചെയ്ത് പടിയടച്ചു പിണ്ഢം വക്കാന്‍ പോവുന്നുവെന്നൊക്കെ കേട്ടിരുന്നല്ലോ ഷൈജു !

    അതെന്തായെന്നറിയാമോ ?

    ReplyDelete
  3. ഇടിവാള്‍ said...
    പ്ലൂട്ടോ ഗ്രഹത്തെ , സൌരയൂഥ തറവാട്ടില്‍ നിന്നും മെമ്പര്‍ഷിപ്പു ക്യാന്‍സല്‍ ചെയ്ത് പടിയടച്ചു പിണ്ഢം വക്കാന്‍ പോവുന്നുവെന്നൊക്കെ കേട്ടിരുന്നല്ലോ ഷൈജു ! അതെന്തായെന്നറിയാമോ ?


    ഈ ബ്ലോഗ്ഗില്‍ തന്നെയുള്ള പ്ലൂട്ടോയ്ക്ക്‌ വിട , പ്ലൂട്ടോ എന്ത്‌ കൊണ്ട്‌ ഒരു ഗ്രഹമല്ലാതാകുന്നു? എന്നി പോസ്റ്റുകള്‍ വായിക്കൂ ചേട്ടാ.

    ReplyDelete
  4. നല്ല പോസ്റ്റ്‌ ഷിജു.. നാട്ടില്‍ നിന്നും എന്നെത്തി?

    ReplyDelete
  5. ഷിജു, കുറേ നാളായി പോസ്റ്റ്‌ ഒന്നും കാണാനില്ലല്ലോ?

    ReplyDelete