12 December, 2007

മലയാളം വിക്കിപീഡിയയില്‍ 5000 ലേഖനം ആയി


സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 5000ലേഖനങ്ങള്‍ തികച്ചിരിക്കുന്നു.


ഏറ്റവും കൂടുതല് യൂസേര്സ് രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും കൂടുതല് ചിത്രങ്ങള് അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ലേഖനത്തിന്റെ ഗുണ നിലവാരത്തിന്റെ കാര്യത്തില്‍, തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും നമ്മുടെ മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു) ഇന്ത്യന് ഭാഷകളിലെ മറ്റ് വിക്കികളെ അപെക്ഷിച്ച് വളരെയധികം മുന്പിലാണ്.

അതിനാല്‍ തന്നെ വിക്കിപീഡിയ തുടങ്ങി 5 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ (ഡിസംബര്‍ 21നു ആണ് മലയാളം വിക്കിപീഡിയയുടെ അഞ്ചാം പിറന്നാള്‍) തന്നെ 5000 ലേഖനം എന്ന കടമ്പയും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്. മലയാളം വിക്കിപീഡിയയും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളും തമ്മില്‍ വിവിധ വിഭാഗങ്ങളിലുള്ള താരതമ്യ പട്ടിക താഴെ കൊടുക്കുന്നു.








വിക്കിപീഡിയലേഖനങ്ങളുടെ എണ്ണംപേജ് ഡെപ്ത്ത്ഉപയോക്താക്കളുടെ എണ്ണംഅപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം
വിക്കിയില്‍ ഇതുവരെ നടന്ന എഡിറ്റുകളുടെ എണ്ണം
മലയാളം50027241073340122104
ഹിന്ദി15,14432 899970141837
തമിഴ്12,300142 4892 736192387
തെലുഗ്37,96113 4012 668209774
കന്നട493991 2431 01251743
മറാഠി14,061111 720863174649
ബംഗാളി16,595331 6161 008253401
ഇംഗ്ലീഷ്21,23,2563005 990 256745 016185657372

ഇംഗ്ലീഷ് വിക്കിപീഡിയയെ കുറിച്ച് കൊടുത്തിരിക്കുന്നത് താരതമ്യത്തിനല്ല, മറിച്ച് മലയാളം വിക്കിപീഡിയയ്ക്ക് എത്താവുന്ന ഗുണനിലവാരത്തിന്റെ സംഖ്യകള്‍ സൂചിപ്പിക്കുവാന്‍ വേണ്ടി ആണ്. താരതമ്യ പട്ടിക ശ്രദ്ധിച്ചു നോക്കിയാല്‍ ലേഖനങ്ങളുടെ എണ്ണം ഒഴിച്ച് ബാക്കി ബാക്കി എല്ലാത്തിലും മലയാളം വിക്കിപീഡിയ മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളേക്കാ‍ള്‍ ബഹുദൂരം മുന്നിലാണെന്നു കാണാം.

ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും ഉള്ള ലേഖനങ്ങള്‍ക്ക് മിനിമം ഗുണനിലവാരം എങ്കിലൂം ഉറപ്പാക്കുക എന്നതാണ് മലയാളം വിക്കിപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മുന്‍പ് പല വേദിയിലും സൂചിപ്പിച്ച പോലെ ലേഖനങ്ങളുടെ എണ്ണം കൂട്ടി മറ്റു ഭാഷകളോട് മത്സരിക്കുവാന്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. ലേഖനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നാ‍ലും ഉള്ള ലേഖനങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടാവുക എന്നതാണ് പ്രധാനം.

അതിനു ഏറ്റവും ആവശ്യം ലേഖനങ്ങളെ നന്നായി പീര്‍ റിവ്യൂ ചെയ്യുന്ന വിക്കി പ്രവര്‍ത്തകകരെയാണ്. ലേഖനങ്ങളുടെ എണ്ണവും ലേഖനങ്ങള്‍ എഴുതുന്ന യൂസേര്‍സിന്റെ എണ്ണവും കൂടുന്നതിനനുസരിച്ച് നല്ല രീതിയില്‍ പീര്‍ റിവ്യൂ ചെയ്യുന്നവര്‍ വിക്കിയില്‍ കുറവാണ്. ഇപ്പോള്‍ വിക്കിയില്‍ വളരെ നല്ല രീതിയില്‍ പീര്‍ റിവ്യൂ നടത്തുന്ന കാലിക്കുട്ടര്‍, അപ്പിഹിപ്പി, മുരാരി തുടങ്ങിയ ചില യൂസേര്‍സിന്റെ സേവനങ്ങള്‍ മറക്കുന്നില്ല.

സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയിലേക്ക് എല്ലാ മലയാളികളുടേയും ശ്രദ്ധ ക്ഷണിക്കുന്നു.

13 comments:

  1. ആ‍ര്‍പ്പോ‍ാ‍ാ‍ാ‍ാ‍ായ്

    ര്ര്രോ ര്ര്രോ ര്ര്രോ

    ReplyDelete
  2. ആശംസകള്‍... ഇനിയും വളരട്ടെ...

    ReplyDelete
  3. ഇനിയും മുന്നോട്ട്.
    ആശംസകള്‍ നേരുന്നു.

    ReplyDelete
  4. അറിവിന്റെ ഖനിയായ് തീരട്ടെ വിക്കി!

    ReplyDelete
  5. വളരെ സന്തോഷം തരുന്ന വാര്‍ത്ത. ആയിരം എത്തിയതു് ഓര്‍മ്മയുണ്ടു്. അയ്യായിരം ഇത്ര വേഗം എത്തി അല്ലേ?

    പ്രതിഫലമോ കീര്‍ത്തിയോ മറ്റെന്തെങ്കിലുമോ കാംക്ഷിക്കാതെ തനിക്കു കിട്ടുന്ന അറിവുകള്‍ മറ്റുള്ളവര്‍ക്കും സൌജന്യമായി പകര്‍ന്നു കൊടുക്കാന്‍ സന്നദ്ധതയുള്ള ഒരു പറ്റം അജ്ഞാതരുടെ മഹത്തായ സംരംഭമാണു വിക്കിപീഡിയ. മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ സ്ഥിതി വളരെ ആശാവഹമാണു്. മലയാളത്തില്‍ സേര്‍ച്ചു ചെയ്താല്‍ ഇപ്പോള്‍ വിക്കിപീഡിയയില്‍ നിന്നു് ആധികാരികമായ ലേഖനങ്ങള്‍ ധാരാളമായി കിട്ടുന്നുണ്ടു്.

    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. വിക്കിപീഡിയയ്ക്കു വേണ്ടി സമയം കണ്ടെത്താനാവുന്നില്ല എന്നതില്‍ സങ്കടം. കൂടുതല്‍ ആളുകള്‍ ഇതില്‍ ഭാഗഭാക്കാവും എന്നു പ്രത്യാശ.

    ReplyDelete
  6. ഷിജൂ, ആശംസകള്‍! ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ ഷിജുവിന്റെ നിസ്വാര്‍ത്ഥ സേവനവും മറക്കുന്നില്ല.

    ReplyDelete
  7. വളരെ സന്തോഷം ഷിജൂ....

    മലയാളം വിക്കി കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നു ആശംസിക്കുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും ആശംസകള്‍.

    അപ്പു പറഞ്ഞതു പോലെ, ഷിജുവിനും പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  8. വളരെ സന്തോഷം തരുന്ന വാര്‍ത്ത.

    ഷിജൂ, നമുക്ക് ‘പരിഭാഷ വിക്കി’ എന്ന ബ്ലോഗ് ഒന്ന് ഉഷാരാക്കിയാലോ? ദില്‍ബാ, ഡാ, ഒന്ന് കൈ വയ്ക്കെടാ

    ReplyDelete
  9. വളരെ സന്തോഷം. മലയാളം വിക്കിയെക്കുറിച്ച്‌ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. സമയം കിട്ടുമ്പോള്‍ വിക്കിയില്‍ എഴുതാം. മലയാളം വിക്കിയിലെഴുതുന്ന എല്ലാവര്‍ക്കും ആശംസകള്‍.

    ReplyDelete
  10. ഷിജു ഏറെ സന്തോഷം...
    നമുക്ക് വിക്കി കൂടുതല്‍ ഉഷാറാക്കാം.

    ReplyDelete
  11. ആശംസകള്‍ ഷിജു,
    ജ്ഞാനത്തിന്റെ ജനാധിപത്യവല്‍ക്കരണവും, വികേന്ദ്രീകരണവും! അതിന്റെ ഫലങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലും എന്നുറപ്പാണു.
    മുന്നോട്ട്!!

    ReplyDelete