17 October, 2008

മലയാളം വിക്കിപ്രവര്‍ത്തകരുടെ കൂട്ടായ്മ - 2008 ഒക്ടോബര്‍ 31നു - ചാലക്കുടിയില്‍

വിക്കിമീഡിയ ഫൌണ്ടെഷന്റെ മലയാളഭാഷയിലുള്ള വിവിധ വിക്കിസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ 2008 ഒക്ടോബര്‍ 31 വെള്ളിയാഴ്ച ചാലക്കുടിയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയ, മലയാളം വിക്കിഗ്രന്ഥശാല, മലയാളം വിക്ഷണറി, മലയാളം വിക്കിപാഠശാല, മലയാളം വിക്കിചൊല്ലുകള്‍ തുടങ്ങി വിക്കിമീഡിയ ഫൌണ്ടെഷന്റെ എല്ലാ മലയാളം സംരഭങ്ങളുടേയും കൂട്ടായ്മയാനു ഉദ്ദേശിക്കുന്നത്.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയാണുദ്ദേശിക്കുന്നത്. മലയാളം വിക്കി സംരഭങ്ങളുമായി പ്രവര്‍ത്തിക്കുന്നവരും, മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടാന്‍ താല്പര്യമുള്ള എല്ലാവരുടേയും സാന്നിദ്ധ്യം ഈ കൂട്ടായ്മയില്‍ അഭ്യര്‍ത്ഥിക്കുന്നു.കൂട്ടായ്മ നടക്കുന്ന കൃത്യമായ സ്ഥലം, പരിപാടികളുടെ വിശദാംശങ്ങള്‍ എന്നിവ 2 ദിവസത്തിനുള്ളില്‍ പരിപാടിയില്‍ സംബന്ധിക്കും എന്നു ഉറപ്പു തന്നവര്ക്കു മെയില്‍ ചെയ്യുന്നതാണു്.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മറുപടി anoop.ind@gmail.com, shijualexonline@gmail.com എന്നീ വിലാസങ്ങളില്‍ മെയില്‍ അയക്കുവാന്‍ താല്പര്യം

പ്രത്യേക ശ്രദ്ധയ്ക്ക്: പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആരും മുന്നോട്ടു വരാത്തതിനാല്‍ ഇതിനു വേണ്ടി വരുന്ന എല്ലാ ചെലവുകളും തുല്യമായി പങ്കിട്ടെടുക്കുന്നതാണ്. ഏവരും സഹകരിക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

2 comments:

  1. വളരെ നല്ല ഒരു ഉദ്യമം. ഫലവത്താവട്ടെ എന്നു് ആശംസിക്കുന്നു. ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന തീരുമാനങ്ങൾ അറിയിക്കുമല്ലോ.

    ReplyDelete
  2. ഇത് നല്ല ഒരു ഉദ്യമം തന്നെ.
    ആശംസകള്‍.

    ReplyDelete