03 October, 2008

ഡ്രേക്ക് സമവാക്യവും മംഗളം ദിനപത്രവും അന്യഗ്രഹജീവികളുടെ എണ്ണവും



കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഇമെയില്‍ ആയി അയച്ച് തന്നപ്പൊഴാണു മംഗളം ഓണ്‍‌ലൈനില്‍ (അച്ചടിച്ചും വന്നിട്ടുണ്ടാകണം) വന്ന അന്യഗ്രഹ ജീവികളുടെ എണ്ണം എന്ന ഈ ലേഖനം എന്റെ കണ്ണില്‍ പെട്ടതു. ഇതിനു സമാനമായ പൊസ്റ്റ് കുറച്ച് നാള്‍ മുന്‍പ് ജ്യോതിശാസ്ത്രബ്ലൊഗില്‍ എഴുതിയതിനാല്‍ ഞാനതു താല്പര്യത്തോടെ വായിച്ചു.

പക്ഷെ മംഗളത്തിലെ ലേഖനം ആകെ നിരാശപ്പെടുത്തുന്നതായിരുന്നു. ലേഖനത്തിന്റെ തലക്കെട്ട് മുതല്‍ അടിമുടി factual errors നിറഞ്ഞതാണു മംഗളത്തിലെ ലേഖനം. ജ്യോതിശാസ്ത്രബ്ലൊഗില്‍ എഴുതിയ പോസ്റ്റ് വായിക്കുകയുകയും, നാസയുടേയും മറ്റു ആധികാരിക സൈറ്റുകളില്‍ നിന്നും ഇതിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുകയും ചെയ്ത ആര്‍ക്കും ഡ്രേക്ക് സമവാക്യം അന്യഗ്രഹജീവികളുടെ എണ്ണം കണക്കാക്കാനുള്ള സമവാക്യം അല്ലെന്നു മനസ്സിലാവും. മറിച്ച് നമ്മുടെ ഗാലക്സിയില്‍ നമ്മളെപോലെ വികാസം പ്രാപിച്ച സമൂഹങ്ങളുടെ എണ്ണം കണക്കാനുള്ള സമവാക്യം ആണ് അത്. പക്ഷെ മംഗളംകാര്‍ക്ക് അതു പ്രപഞ്ചത്തിലെ മൊത്തം അന്യഗ്രജീവികളുടെ എണ്ണം കണക്കാനുള്ള സമവാക്യം ആകുന്നു.

കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കാതെ എഴുതുന്ന ഇത്തരം ലെഖനങ്ങള്‍ മൂലമാണു പല ശാസ്ത്ര സത്യങ്ങളും ആളുകള്‍ തെറ്റായി മനസ്സിലാക്കുന്നത്. മലയാളം വിക്കിപീഡിയ പോലുള്ള സം‌രംഭങ്ങള്‍ക്ക് ഇത്തരം ലേഖനങ്ങള്‍ ഒരു ഭീഷണിയും ആണു. കാരണം പല ലേഖനങ്ങള്‍ക്കും റെഫറന്‍സ് ആയി ചേര്‍ക്കുന്നതു നമ്മുടെ പത്രമാദ്ധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളാണു.

ആ ലേഖനത്തില്‍ സമവാക്യത്തിലെ ഗണങ്ങളെ വിശദീകരിക്കുന്ന വാചകങ്ങളിലും മറ്റിടങ്ങളിലും ഇതേ പോലെ factual errors ഉണ്ട്. ഞാനതു ഓരോന്നായി പെറുക്കുന്നില്ല. ജ്യോതിശാസ്ത്രബ്ലൊഗിലെ ലേഖനവും, ആധികാരിക സൈറ്റുകളില്‍ നിന്നു ഡ്രേക്ക് സമവാക്യത്തെ കുറിച്ച് വായിക്കുന്ന ആര്‍ക്കും അതു സ്വയം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഡ്രേക്ക് സമവാക്യത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുറം കണ്ണികള്‍

  1. ജ്യോതിശാസ്ത്രബ്ലൊഗിലെ ലേഖനം
    അന്യഗ്രഹ ജീവികള്‍ക്കു വേണ്ടിയുള്ള തെരച്ചിലും ഡ്രേക്ക് സമവാക്യവും
  2. The Drake Equation: http://www.fennzart.com/planetarysystems/drake_equation.html
  3. What is the Drake Equation?:http://www.setileague.org/general/drake.htm
  4. ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനം: http://en.wikipedia.org/wiki/Drake_equation

No comments:

Post a Comment