28 April, 2010

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ

2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ചു് നടന്ന മൂന്നാമതു് മലയാളം വിക്കി സംഗമത്തോടു് അനുബന്ധിച്ചു് മലയാളം വിക്കി സംരംഭങ്ങളെ കുറിച്ചു് ഒരു പുസ്തകം ഇറക്കണം എന്ന ആലോചന ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും മലയാളം വിക്കിപീഡിയയുടെ സി.ഡി. ഇറക്കുന്ന പദ്ധതിയുടെ പിന്നിലായതിനാൽ അതു് നടക്കില്ല എന്നു് താമസിയാതെ മനസ്സിലായി.

എങ്കിൽ മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചു് സാധാരണ ഉയർന്നു് വരാറുള്ള ചൊദ്യങ്ങൾ തിരഞ്ഞെടുത്ത് പതിവു് ചോദ്യങ്ങൾ എന്ന ചെറിയ പുസ്തകം ഇറക്കാം എന്ന ആലൊചന ഈ സമയത്താണുണ്ടായതു്. അതിന്റെ പ്രിന്റിങ്ങിനുള്ള ചിലവു് സ്പോൺ‌സർ ചെയ്യാം എന്നു് ഐടി@സ്കൂൾ ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് സമ്മതിക്കുകയും ചെയ്തപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണു് വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ എന്ന ചെറു പുസ്തകം പിറവിയെടുക്കുന്നതു്.

പ്രസ്തുത പുസ്ത്കത്തിന്റെ പി.ഡി.എഫ് ഇവിടെ നിന്നു് ഡൗൺ‌ലൊഡ് ചെയ്യാം. http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf 

നിരവധി പേർ ഈ പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ടു്.

അങ്ങനെ നിരവധി പേരുടെ പ്രയത്നത്താൽ വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾ എന്ന ചെറു പുസ്തകം യാഥാർത്ഥ്യമായി. ഇവരോടു് ഓരോരുത്തരോടും മലയാളം വിക്കിപ്രവർത്തക സമൂഹത്തിനുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.


വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ ഇവയെക്കുറിച്ചുള്ള പതിവു് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

വിക്കിപീഡിയയിൽ എഴുതിയാൽ എത്ര രൂപ കിട്ടും? എനിക്കു് ഇംഗ്ലീഷ് അറിയാമല്ലോ; ഞാനെന്തിനു് പിന്നെ മലയാളം വിക്കിപീഡിയയിൽ എഴുതണം? തുടങ്ങിയ ചോദ്യങ്ങളുമായി നിങ്ങളെ ഉത്തരം മുട്ടിക്കുന്നവർക്ക് ഈ പുസ്തത്തിന്റെ പി.ഡി.എഫോ, അച്ചടി കോപ്പിയോ കൊടുക്കുക. പ്രത്യെകിച്ച് കേരളത്തിലുള്ള പത്രപ്രവർത്തകർക്കു്. വിക്കി സംഗമത്തിന്റെ ദിവസം എന്റെ അടുത്ത് മാത്രം കുറഞ്ഞതു് 4 മലയാളം പത്രപ്രവർത്തകർ എങ്കിലും ഇതു് വരെ വിക്കിയിലെഴുതി എത്ര രൂപ സമ്പാദിച്ചു എന്ന ചോദ്യം ചോദിച്ചു. :)

സംശയങ്ങളൊക്കെ മാറി സ്വതന്ത്ര മനസ്സോടെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കാൻ ഈ പ്രമാണം സഹായിക്കും എന്നു് വിശ്വസിക്കട്ടെ.

ഈ പുസ്തകം അച്ചടിക്കാൻ എറണാകുളത്തെ അച്ചടി ശാലകൾ കയറിയിറങ്ങിയപ്പോൾ ഉണ്ടായ അനുഭവം വിശെഷമാണു്.
  • പി.ഡി.എഫ് പുസ്ത്കങ്ങൾ കുറഞ്ഞ സമയത്തിനുള്ളീൽ അച്ചടിക്കാനുള്ള ശെഷി കേരളത്തിലെ അച്ചടി ശാലകൾക്ക് ഇല്ല.
  • പി.ഡി.എഫ് പുസ്ത്കത്തേക്കാൾ അവർക്കൊക്കെ ആവശ്യം പേജ് മേക്കർ ഫയലുകൾ ആണു്
  • മലയാളം തനതു് ലിപിയിലുള്ള ഡോക്കുമെന്റുകൾ കാണുമ്പോൾ എറണാകുളത്തെ അച്ചടി ശാലക്കാർ അൽ‌ഭുതപ്പെടുന്നു. LaTex  എന്നു് കേൾക്കുമ്പോൾ അമ്പരക്കുന്നു. 
  • മലയാളം തനതു് ലിപിയിൽ യൂണിക്കൊഡിൽ ദിവസങ്ങളോളും പണിയെടുത്ത് തയ്യാറാക്കിയ ഡോക്കുമെന്റ്, പേജ് മേക്കറിൽ പുതിയ ലിപി ഉപയോഗിച്ച് ആസ്കി ഫോണ്ടിൽ തയ്യാറാക്കി പെട്ടെന്ന് തന്നെ പ്രിന്റ് ചെയ്ത് സഹായിക്കാം എന്ന വിചിത്രമായ നിർദ്ദേശവും കിട്ടി.
ചുരുക്കി പറഞ്ഞാൽ ഏറ്റവും അവസാനം യാതൊരു നിവർ‌ത്തിയും ഇല്ലാഞ്ഞ്, വിക്കി സംഗമത്തിനായി, സാധാരണ ലെസർ പ്രിന്ററിൽ പ്രിന്റെടുത്ത് സ്റ്റാപ്പിൾ ചെയ്യേണ്ടി വന്നു.

പുസ്ത്കത്തിന്റെ പി.ഡി.എഫ് ഇവിടെ നിന്നു് ഡൗൺ‌ലൊഡ് ചെയ്യുക. http://www.mlwiki.in/mlwikicd/content/wiki-malayalamwiki_faq.pdf . ഈ പുസ്തകം മലയാളം വിക്കിപീഡിയ സി.ഡിയിലും ഉൾപ്പെടുത്തിയിട്ടുണ്ടു്.



1 comment:

  1. ഷിജൂ, മലയാളികളുടെ സങ്കുചിതത്വവും ഇഗ്നോറൻസും ആണ് പൈസയുടെ കാര്യം ചോദിക്കാൻ കാരണം. പത്രപ്രവർത്തകരും ഇതിൽ ഒട്ടും മോശമല്ല.
    കേരളത്തിലെ മിക്കവാറും എല്ലാ പ്രിന്റിങ്ങ് പരിപാടികളും ഇപ്പോഴും പഴയ സിസ്റ്റം തന്നെ ആണ്. അതായത്, പ്ലേറ്റുകൾ ഉണ്ടാക്കണം എന്നർത്ഥം. ശിവകാശിയിലാണെങ്കിൽ പിഡീഫിലുള്ളത്, പ്രത്യേക നെഗറ്റീവ് ട്രാൻസ്പരന്റ് പേപ്പറിൽ നമ്മുടെ ലേസർ ജെറ്റ് പ്രിന്ററിൽ തന്നെ പ്രിന്റ് ചെയ്ത് കൊടുത്താലും മതി. എന്നാലും പ്ലേറ്റ് ഉണ്ടാക്കാതെ തരമില്ല ട്ടൊ. അതുകൊണ്ടാണ് പേജ് മേക്കർ ഫയൽ അവർ ചോദിക്കുന്നത്. ഡയറക്റ്റ് റ്റു പ്രിന്റ് ഇപ്പോ ഒന്നും വിചാരിക്കണ്ട നാട്ടിൽ.

    നാട്ടിൽ ആരും ഇപ്പോഴും ഇൻ‌ഡിസൈൻ കൂടെ ഉപയോഗിക്കുന്നില്ല. കാരണം ആ ആസ്കി ഫോണ്ടുകൾ തന്നെ. അതുപയോഗിച്ചേ ശേഏലമുള്ള്. പിന്നെ നമ്മുടെ യുണിക്ക്കോഡ് എൻ‌കോഡിങ്ങിന്റെ കാര്യം പറയണ്ടല്ലോ. യൂണിക്കോഡ് ഫോണ്ട്ശ് ഉണ്ടായാൽ തന്നെ ഏത് സോഫ്റ്റ്‌വേയറ് സപ്പോർട്ട് ചെയ്യും?
    -സു-

    ReplyDelete