15 January, 2013

വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ഇ-പുസ്തകങ്ങൾ

മുൻകുറിപ്പ്: ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്ന വിഷയം പുതിയ ഒരു ആശയം അല്ല. ഇംഗ്ലീഷിലും ലാറ്റിൻ ഭാഷകളിലും ePUB ഫോർമാറ്റിലുള്ള പുസ്തകങ്ങൾ ധാരാളം ഉണ്ട്. ആ ഭാഷക്കാർ അതൊക്കെ ധാരാളമായി ഉപയൊഗിക്കുകയും ചെയ്യുന്നു. പക്ഷെ മലയാളത്തിലേക്ക് വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. സ്മാർട്ട് ഫോൺ ഡിവൈസുകളിലെ മലയാളം റെൻഡറിങ്ങ് മൊശമായത് കാരണം   ePUB ഫോർമാറ്റിലുള്ള പുസ്തകങ്ങൾ പ്രസിദ്ധമായി തുടങ്ങിയിട്ടില്ല. മീഡിയവിക്കി സോഫ്റ്റ്‌വെയറിൽ തന്നെ ePUB/ODT/PDF/ZIM തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ പുസ്തകം നിർമ്മിക്കാനുള്ള സൗകര്യം ഉണ്ട്. പക്ഷെ അതൊന്നും ഇതു വരെ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ആ സ്ഥിതി ഒക്കെ മാറ്റി മലയാളത്തിനായി പുതിയ ഒരു വായനാരീതി അവതരിപ്പിരിക്കുക ആണ് ഇവിടെ. 

വിക്കിമീഡിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികളിലൂടെ മലയാളം വിക്കിസമൂഹം മറ്റ് വിക്കിസമൂഹങ്ങൾക്ക് മാതൃക ആയിട്ടുണ്ടല്ലോ. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ കൂടുതൽ പേരെ വിക്കിയിലേക്ക് ആകർഷിക്കാനും,  മലയാളം  വിക്കിസംരംഭങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാനും,  മലയാളം വിക്കിസംരംഭങ്ങളിലെ ഉള്ളടക്കം കൂടുതൽ പേരിലെത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വർത്തമാനകാലത്ത് മലയാളം വിക്കിസംരംഭങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന സംരംഭം ആണ് മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org/). പകർപ്പവകാശകാലാവധി തീർന്നതോ, സ്വതന്ത്രപകർപ്പവകാശ ലൈസൻസിലോ ഉള്ള മലയാളഭാഷയിലുള്ള/മലയാളലിപിയിലുള്ള പുസ്തകങ്ങളാണ് വിക്കിഗ്രന്ഥശാലയുടെ ഭാഗമായി മാറി കൊണ്ടിരിക്കുന്നത്. ഇങ്ങനെ പുസ്തകം ചേർത്തത് മാത്രം കൊണ്ട് ആയില്ലല്ലോ. ചേർത്തത് വിവിധ തരത്തിൽ മലയാളി വായനക്കാരിലേക്ക് എത്തിക്കാനും നമുക്ക് കഴിയണം. അങ്ങനെയുള്ള ഒരു പദ്ധതിക്ക് മലയാളം വിക്കിസമൂഹം തുടക്കമിടുകയാണ്.

മലയാളം വിക്കിഗ്രന്ഥശാലയിലെ  ഡിജിറ്റൈസേഷൻ പൂർത്തിയായ കുറച്ച് പുസ്തകങ്ങൾ ഇപബ്ബ് (ePUB) ഫോർമാറ്റിൽ ഇ-പുസ്തകം ആയി പുറത്തിറക്കുന്നു.

വിക്കിഗ്രന്ഥശാലയിലെ കൃതികൾ ഇനി മുതൽ ഇ-പുസ്തകം ആയി വായിക്കാനുള്ള സൗകര്യം ആണ് ഇതിലൂടെ പ്രധാനമായും കിട്ടുന്നത്. ഇ-പുസ്തകം ആയതിനാൽ  ഓഫ്‌ലൈനായി വായിക്കാം എന്ന സൗകര്യവും ഉണ്ട്. ഒപ്പം നിങ്ങളുടെ ഡിവൈസുകളിൽ വിക്കിഗ്രന്ഥശാലയുടെ ഒരു ചെറിയ പതിപ്പ് കിട്ടുകയും ചെയ്യുന്നു.

ഇത് ആരെ ലക്ഷ്യം വെക്കുന്നു?

ഈ ഇ-പുസ്തകങ്ങൾ പ്രധാനമായും സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റ് പിസികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചാണ് എഴുതിയത്. പക്ഷെ സാധാരണ പി.സി.കളിൽ ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ ധാരാളം സോഫ്റ്റ്‌വെയകൾ ഉണ്ട്. അതിനാൽ അതിനെ കുറിച്ച് എഴുതുന്നില്ല.  സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് പിസികൾ എന്നിവർ ഉപയോഗിക്കുന്നവർ യാത്ര ചെയ്യുമ്പൊഴോ, ഓഫ് ലൈനായോ ഇരിക്കുമ്പൊഴോ ഒക്കെ വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിക്കാൻ ഈ സൗകര്യം നിങ്ങൾക്ക് സഹായകരമാകും.

ആൻഡ്രോയിഡ് ജിഞ്ചർ ബ്രെഡ് എങ്കിലും ഉപയോഗിക്കുന്നവർക്കേ ഇത് സഹായകരമാകൂ. ഐഫൊണിൽ ഡിഫാൾട്ടായി മലയാളം റെൻഡറിങ്ങ് നന്നായതിനാൽ വേർഷൻ പ്രശ്നമല്ല.

ഏതൊക്കെ പുസ്തകങ്ങൾ ആണ് നിലവിൽ ePUB ഫോർമാറ്റിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്?

നിലവിൽ ഇ-പുസ്തകം ആക്കിയ ഗ്രന്ഥങ്ങൾ https://code.google.com/p/ml-wikisource-ebooks/downloads/list എന്ന കണ്ണിയിൽ നിന്നു കിട്ടും.

താഴെ പറയുന്ന കൃതികൾ ആണ് നിലവിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്
 • ധർമ്മരാജ (ചരിത്രാഖ്യായിക) - സി.വി._രാമൻപിള്ള
 • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (രാഷ്ട്രീയരചന) - കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
 • ദ്വാരക (ചെറുകഥ) - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
 • ജാതിക്കുമ്മി (കവിത) - പണ്ഡിറ്റ്_കെ.പി.കറുപ്പൻ
 • കർണ്ണഭൂഷണം (ഖണ്ഡകാവ്യം) - ഉള്ളൂർ എസ്. പരമേശ്വരയ്യർ
 • വാഴക്കുല (കവിത) - ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
 • വീണപൂവ് (കവിത) -കുമാരനാശാൻ
 • വൃത്താന്തപത്രപ്രവർത്തനം (പത്രപ്രവർത്തനത്തെക്കുറിച്ചുള്ള പുസ്തകം) - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ഇത് നിങ്ങളുടെ ഇഷ്ടാനുസരണം ഡൗൺലൊഡ് ചെയ്ത് ഇഷ്ടാനുസരണം വായിക്കൂ. വിക്കിഗ്രന്ഥശാലയിലെ കൃതികൾ വായിക്കാൻ ഇനി ഇന്റർനെറ്റ് കണക്ഷൻ വേണം എന്നത് ഒരു നിർബന്ധമല്ല.

ഗ്രന്ഥശാല ഇ-പുസ്തകം വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്

ഇനി വിശദാംശങ്ങളിലേക്ക്. ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ നിരവധി ആപ്പുകൾ ഉണ്ട്. എങ്കിലും വിവിധ ആപ്പുകൾ പരീക്ഷിച്ചതിൽ  FBReader എന്ന ആപ്പാണ് കുടുതൽ അനുയോജ്യം എന്ന് കാണുന്നു. അതിനാൽ ആ ആപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളാണ് ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. വേറെ ഏതെങ്കിലും ആപ് ഉപയോഗിക്കണങ്കിൽ അതിനുള്ള സ്വാതന്ത്യം നിങ്ങൾക്കുണ്ട്.

മലയാളം ഇ-പുസ്തകം വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്.

 1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് FBReader എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
 2. https://code.google.com/p/ml-wikisource-ebooks/downloads/list എന്ന ലിങ്കിൽ നിന്നു മലയാളം വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുക
 3. FBReaderൽ ഇ-പുസ്തകം തുറന്ന് വായിക്കുക. 
ഈ ഇ-പുസ്തകം ഐഫോണിലും ആൻഡ്രോയിഡിലും നന്നായി വായിക്കാൻ പറ്റുന്നുണ്ട്. പക്ഷെ ആൻഡ്രോയിഡിൽ വേർഷൻ ജിഞ്ചർ ബ്രെഡോ (2.3.6) അതിനു മുകളിൽ ഉള്ള ഏതെങ്കിലും വേർഷൻ ആയിരിക്കണം. അതിനു താഴെയുള്ള വേർഷനുകളിൽ ഇത് നടക്കില്ല. ജിഞ്ചർ ബ്രെഡ് ഉള്ള സാംസങ്ങ് ഫോണുകളിൽ എങ്കിലും താഴെ പറയുന്ന വിധത്തിലുള്ള ക്രമീകരണം ചെയ്താൽ മലയാളം നന്നായി വായിക്കാം.

ക്രമീകരണങ്ങൾ

നിങ്ങളുടെ ഡിവൈസിൽ സ്വതെ മലയാളം റെൻഡറിങ്ങ് ശരിയല്ലെങ്കിൽ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം. അതിനു ഈ ആപ്പിൽ കഴിയും. വിക്കിമീഡിയ ഫൗണ്ടേഷന്റെ ആപ്പിൽ നിന്നു വ്യത്യസ്തമായി FBReaderൽ ഫോണ്ട് തിരഞ്ഞെടുക്കാനും, ഫോണ്ട് ഇടാനുള്ള ഡയറക്ടറിയും ഒക്കെ ക്രമീകരിക്കാൻ സൗകര്യം തരുന്നത് കൊണ്ടാണ് ഇത് നടക്കുന്നത്.

എന്റെ ഗാലക്സി Y-ൽ (ജിഞ്ചർ ബ്രെഡ്)   FBReader-ൽ  ധർമ്മരാജ ഇ-പുസ്തകം തുറന്നപ്പോൾ സ്വതെ ഉള്ള ദൃശ്യം നോക്കൂ.പതിവ് പോലെ ചില്ലു പ്രശ്നം, റകാരത്തിന്റെ പ്രശ്നം, ഡിഫാൾട്ട് മലയാളം ഫോണ്ടിന്റെ ദ്വൃശ്യ/വായനാ സുഖം ഇല്ലായ്മ എന്നിവ മൂലം ധർമ്മരാജയുടെ സുഖമല്ല. ഇത് ശരിയാക്കാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം. 

ഫോണ്ട് ഡൗൺലോഡ് ചെയ്യുക

 1.  നല്ല മലയാളം യൂണിക്കോഡ് ഫോണ്ട് ഡൗൺ ലോഡ് ചെയ്യുക. നിങ്ങൾക് ഇഷ്ടമുള്ള ഏത് മലയാളം യൂണിക്കോഡ് ഫോണ്ടും ഉപയോഗിക്കാം.  കൗമുദി സ്മാർട്ട് ഫോണിൽ നല്ല വായനാസുഖം തരുന്നു എന്നതിനാൽ അത് ശുപാർശ ൾചെയ്യുന്നു. അത് ഇവിടെ നിന്നു കിട്ടും  http://news.keralakaumudi.com/info/Kaumudi.ttf  (ചിലപ്പോൾ ചില ഫോണുകളിൽ .ttf ഫോർമാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്യാൻ സമ്മതിക്കില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി ഇതേ ഫോണ്ടിന്റെ എക്സ്റ്റെൻഷൻ .PDF എന്നാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് എക്സ്റ്റെൻഷൻ .ttf തന്നെ ആക്കുക)
 2. അതിനു ശെഷം ഫയൽ കോപ്പി ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് വെക്കുക.ഞാൻ  /sdcard/Fonts എന്ന ഫോൾഡറിൽ ആണ് ഇട്ടത്.
ഫയലുകൾ അങ്ങോട്ടും ഇങ്ങോട്ടും കോപ്പി ചെയ്യാനും, റീനേം വഴി എക്സ്റ്റെഷൻ മാറ്റാനും, ഫോൾഡർ ഉണ്ടാക്കാനും, ഫോൾഡറുകൾ ബ്രൗസ് ചെയ്യാനും ഒക്കെ നിങ്ങളെ സഹായിക്കുന്ന ഒരു ആപ് ആണ് ES File Explorer.   അതുപയോഗിച്ച് മുകളിൽ പറഞ്ഞ 2 സംഗതികളും സുഖമായി ചെയ്യാം.

അപ്പോൾ നമ്മൾ ഫോണ്ട് ഡൗൺലോഡ് ചെയ്തു. അത്  /sdcard/Fonts എന്ന ഫോൾഡറിൽ ഇട്ടു.

FBReader-ന്റെ Settings-ൽ മലയാളം ഫോണ്ട് തിരഞ്ഞെടുക്കൽ

നേരത്തെ പറഞ്ഞത് പോലെ FBReaderൽ ഫോണ്ട് തിരഞ്ഞെടുക്കാനും ഫോണ്ട് ഇടാനുള്ള ഡയറക്ടറിയും ഒക്കെ ക്രമീകരിക്കാൻ സൗകര്യം തരുന്നത് കൊണ്ട് നമുക്ക് മലയാളം ഫോണ്ട് അതിൽ ക്രമീകരിക്കാം.

FBReader-ന്റെ Settings-ൽ പോയി More-എന്ന കണ്ണിയിൽ ഞെക്കുമ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നു വരും. ഇതിലെ Directories എന്നതിൽ ഞെക്കുക. അപ്പോൾ താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും. 

ഇതിൽ Fonts Directory എന്നതിൽ Font Directory set  ചെയ്യുക. ഞാൻ .../sdcard/Fonts എന്ന ഫോൾഡറാണ് ഫോണ്ട് ഇടാനുള്ള ഡയറക്ടറി ആയി സെറ്റ് ചെയ്തത്. (മുകളിൽ സൂചിപ്പിച്ച പോലെ ഞാൻ ഡൗൺലോഡ് ചെയ്ത കൗമുദി ഫോണ്ട് അവിടാണല്ലോ വെച്ചിരിക്കുന്നത്)

അതിനു ശെഷം തിരിച്ചു വന്ന്  Text എന്നതിൽ ഞെക്കുക. അപ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നു വരും.


ഇതിൽ Font family എന്നതിൽ ഞെക്കുക. നിലവിൽ ഡിഫാൾട്ടായി Droid Sans എന്ന ഫോണ്ട് കിടക്കുന്നത് കാണാം. Font familyയിൽ ഞെക്കുമ്പോൾ താഴെ കാണുന്ന വിൻഡൊ തുറന്നു വരും.

ഇതിൽ നിന്നു Kaumudi തിരഞ്ഞെടുക്കുക.

ഇനി തിരിച്ചു പോയി ധർമ്മരാജ എങ്ങനെ കാണുന്നു എന്ന് നമുക്ക് നോക്കാം.


മുകളിൽ സൂചിപ്പിച്ച പ്രശ്നം എല്ലാം തീർന്നു. ധർമ്മരാജ സുഖമായി വായിക്കാം എന്ന് കാണുന്നു :)

FBReaderൽ TOCഒക്കെ തിരഞ്ഞെടുക്കാനും നമുക്ക് ഇഷ്ടമുള്ള അദ്ധ്യായങ്ങളിലേക്ക് പോകാനും മറ്റ് ക്രമീകരണങ്ങൾ ശരിയാക്കാനും ഒക്കെ ഉള്ള ഓപ്ഷൻസ് ഉണ്ട്. അതൊക്കെ ഒരൊരുത്തരുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്.

നന്ദി

വിക്കിഗ്രന്ഥശാലയിലെ പുസ്തകം എടുത്ത് ePUB ഫോർമാറ്റിലുള്ള -പുസ്തകം ആക്കുന്ന ഈ പദ്ധതി ഏകോപിക്കുന്ന പരിപാടി ഞാൻ ചെയ്തു എങ്കിലും ഈ പദ്ധതി പ്രാവർത്തികമാകുമ്പോൾ കൃതികൾ ഗ്രന്ഥശാലയിൽ ആക്കിയ വിക്കിപ്രവർത്തകർക്കു പുറമേ നന്ദി പറയേണ്ട ഒരാൾ ജീസ് മോൻ ജേക്കബ്ബ് ആണ്.

വിക്കിഗ്രന്ഥശാലയിൽ ഉള്ള ഡിഫാൾട്ട് ബുക്ക് ക്രിയേറ്റർ ഉപയോഗിച്ച് നിർമ്മിക്കുന്ന ePUB പുസ്തകങ്ങളുടെ ഫോർമാറ്റിങ്ങ് അത്ര ശരിയല്ലാത്തതിനാൽ അത് ഇവിടെ ഉപയൊഗിച്ചിട്ടില്ല.

മലയാളം ഇ-പുസ്തകം വായിക്കാനുള്ള വിവിധ ആപ്പുകൾ പരീക്ഷിക്കുകയും, നിലവിലുള്ള ഇ-പുസ്തകങ്ങൾ എല്ലാം നിർമ്മിക്കുകയും ചെയ്ത ജീസ് മോൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇ-പുസ്തകം നിർമ്മിക്കാൻ അദ്ദേഹം ഉപയോഗിച്ചത് https://code.google.com/p/sigil/ എന്ന ആപ്ലിക്കേഷനാണ്. അതുപയോഗിച്ച് ഇ-പുസ്തകം നിർമ്മാണം വളരെ എളുപ്പം ആണെന്നാണ് അദ്ദേഹം പറഞത്. അത് ഉപയോഗിക്കാനുള്ള ഡോക്കുമെന്റേഷൻ ഇവിടെ ഉണ്ട് http://web.sigil.googlecode.com/git/files/OEBPS/Text/introduction.html

ഇ-പുസ്തകം ഇറക്കുന്ന പരിപാടി അത്ര സങ്കീർണ്ണം ഒന്നും അല്ലാത്തതിനാൽ ഇനി ധാരാളം പേർ വിവിധ തരത്തിൽ വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എടുത്ത് പുനരുപയോഗിക്കും എന്ന് കരുതട്ടെ. അത് ചെയ്യാൻ താല്പര്യമുള്ളവർ മറ്റൊരു സംവിധാനം ആകുന്നത് വരെ (https://code.google.com/p/ml-wikisource-ebooks/downloads/list) ഇവിടെ തന്നെ ഇ-പുസ്തകം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമല്ലോ.

ആശംസകളോടെ
ഷിജു


5 comments:

 1. ഐ ഫോണില്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും? ഏതു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ?

  ReplyDelete
 2. ആപ്പ് സ്റ്റോറിൽ ഇ പബ്ബ് റീഡർ എന്ന് തിരഞ്ഞു നോക്കൂ.

  ReplyDelete
 3. ഇ പബ്‌ രീടെര്‍ കിട്ടി പക്ഷെ , വായിക്കാന്‍ പറ്റുന്നില്ല ,അക്ഷരങ്ങള്‍ക്ക് പകരം കോളംസ് ആണ് വരുന്നത്

  ReplyDelete
 4. https://plus.google.com/u/0/113040630120229089191/posts/7BiXvEzbPqT

  ഈ പോസ്റ്റിൽ ഐഫോണിൽ ഇത് വായിക്കാനുള്ള വിധത്തെ പറ്റി പറയുന്നൂണ്ട്. അത് നോക്കൂ.

  അത് നടക്കുന്നില്ലെങ്കിൽ shanavas ഡൗൺലോഡ് ചെയ്ത ഇ പബ്‌ റീഡറിൽ ഫോണ്ട് മാറ്റാനും മറ്റും ഉള്ള ഓപ്ഷൻ ഉണ്ടോ എന്ന് നോക്കൂ.

  ReplyDelete
  Replies
  1. ഐ ഫോണില്‍ ഇ പബ്‌ വായിക്കാന്‍ പറ്റുന്നത് ,ഐ ബുക്സില്‍ ആണ് ,താങ്ക്സ് ഫോര്‍ യുവര്‍ ഇന്‍ഫോര്‍മേഷന്‍

   Delete