11 October, 2010

ചങ്ങമ്പുഴ കവിതകൾ - സഹായ അഭ്യർത്ഥന

ഇന്ന് ഒക്ടോബർ 11. ചെറിയ ഒരു കാലയളവിൽ  (37 വയസ്സ് വരെ മാത്രം) കേരളനാട്ടിൽ ജീവിച്ച് വലിയ സമ്പാദ്യം പിൻ‌തലമുറയ്ക്കായി കരുതി വെച്ചേച്ച് പോയ ചങ്ങമ്പുഴ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാകവിയുടെ ജന്മദിനവാർഷികം ആണിന്ന്.  പക്ഷെ ഈ വർഷത്തെ ജന്മദിനത്തിനു് വേറൊരു പ്രത്യേകത കൂടെ ഉണ്ടു്. ഈ വർഷം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 100-ആം ജന്മദിനവാർഷികം ആണു്.







ചിത്രത്തിനു് കടപ്പാട്: മലയാളം വിക്കിഉപയോക്താവായ Sreedharantp.

കഴിഞ്ഞ വർഷം ചങ്ങമ്പുഴയുടെ കൃതികൾ മൊത്തമായി മലയാളം വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന ഒരു പദ്ധതിക്കു് രൂപം കൊടുത്തിരുന്നു. മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തവായ വിശ്വപ്രഭ തന്റെ ശേഖരത്തിൽ നിന്നു് മലയാളം വിക്കിഗ്രന്ഥശാലയ്ക്ക് തന്ന ചങ്ങമ്പുഴ കൃതികളുടെ ഡിജിറ്റൽ പ്രമാണം മറ്റൊരു വിക്കി ഉപയോകതാവായ സാദിക്ക് ഖാലിദ് യൂണിക്കോഡിലാക്കി. മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകനായ തച്ചന്റെ മകൻ മുൻ‌കൈ എടുത്ത് ആ ഫയലിലുണ്ടായിരുന്ന ചങ്ങമ്പുഴ കവിതകൾ മുഴുവനും വിക്കിഗ്രന്ഥശാലയിൽ ആക്കി. ഇതു വരെ വിക്കിഗ്രന്ഥസാലയിൽ ആക്കിയ ചങ്ങമ്പുഴ കവിതകൾ എല്ലാം കൂടി ഈ താളിൽ സമാഹരിച്ചിട്ടുണ്ടു്. ചങ്ങമ്പുഴ കൃഷ്ണപിള്ള

പക്ഷെ നിങ്ങളിൽ പലർക്കും അറിയുന്ന പോലെ 37 വർഷമെ ജീവിച്ചുള്ളൂ എങ്കിലും, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കൃതികൾ നൂറുകണക്കിനാണു്. അതിനാൽ തന്നെ നമ്മൾക്ക് കിട്ടിയ ഡിജിറ്റൽ പ്രമാണം പൂർണ്ണമല്ലായിരുന്നു. നിരവധി നാളത്തെ പ്രയത്നത്തിലൂടെ ആ ഡിജിറ്റൽ പ്രമാണം മൊത്തം വിക്കിയിലാക്കിയെങ്കിലും, ഇനിയും നിരവധി   കൃതികൾ കിട്ടാനുണ്ടു്. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന താളിൽ ചുവന്നു് കിടക്കുന്ന കണ്ണികൾ ആയി കാണുന്ന രചനകളൊക്കെ ഡിജിറ്റൽ പ്രമാണം  ലഭ്യമല്ലാത്ത രചനകളാണു്. (വിശദമായ വിവരം താഴെ കൊടുത്തിരിക്കുന്നു)

താഴെ കാണുന്ന ചങ്ങമ്പുഴ കൃതികളിൽ ഏതെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഡിജിറ്റൽ രൂപത്തിൽ (പി.ഡി.എഫ്, ആസ്കി പ്രമാണങ്ങൾ, യൂണിക്കോഡ് രൂപത്തിൽ അങ്ങനെ എന്തും) ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കിൽ (അല്ലെങ്കിൽ സംഘടിപ്പിച്ചു തരാൻ പറ്റുമെങ്കിൽ) അത് എന്റെ മെയിൽ വിലാസത്തിലേക്ക് (shijualexonline@gmail.com) അയച്ചു തരാൻ താല്പര്യപ്പെടുന്നു. ഈ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നവർ സഹകരിച്ചാൽ ഈ മാസം തന്നെ നമുക്ക് ചങ്ങമ്പുഴ കൃതികൾ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിൽ ആക്കാം. എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു.

ഡിജിറ്റൽ പ്രമാണം ലഭ്യമല്ലാത്ത കൃതികൾ താഴെ പറയുന്നു.

ഇനി കിട്ടാനുള്ള കൃതികൾ

ഖണ്ഡകാവ്യങ്ങൾ

സുധാംഗദ (1937)

കവിതാസമാഹാരങ്ങൾ





അസമാഹൃതരചനകൾ

പേരിടാത്ത കവിതകൾ

ഗദ്യകൃതികൾ

നോവൽ

നാടകം

ആത്മകഥ

ചെറുകഥ

1 comment:

  1. ചങ്ങമ്പുഴയുടെ കൃതികൾ ഡിജിറ്റൈസ് ചെയ്ത മലയാള വിക്കി ഗ്രന്ഥശാലാ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇപ്പോഴത്തെയും, ഭാവിയിലെയും തലമുറകള്ക്കായി നിങ്ങള്‍ ചെയ്യുന്ന ഈ നല്ല സംരംഭത്തിന് എല്ലാ ഭാവുകങ്ങളും…

    ReplyDelete