14 March, 2011

മലയാളം ടൈപ്പ് ചെയ്യാൻ കീമാനു് പകരം കീമാജിക്‌

കീമാജിക്കിന്റെ പുതുക്കിയ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ബ്ലൊഗ് പോസ്റ്റിൽ നിന്ന് കിട്ടും: http://shijualex.blogspot.com/2011/03/blog-post_16.html

പൊതുവായ വിവരങ്ങൾ മാത്രമേ താഴെ കൊടുത്തിട്ടുള്ളൂ. ഏറ്റവും പുതിയ വിവരങ്ങൾ അറിയാനും പുതുക്കിയ പതിപ്പ് ഡൗൺലോഡ് ചെയ്യാനും http://shijualex.blogspot.com/2011/03/blog-post_16.html എന്ന ബ്ലോഗ് പോസ്റ്റ് വായിക്കുക.താഴെയുള്ള വിവരങ്ങൾ
 -------------------------------------------------------------
കൈമൾ: കീമാജിക്കിന്റെ ഇന്ന് ഇറക്കിയ വേർഷൻ ടെസ്റ്റിങ്ങിനായാണു് പുറത്തിറക്കിയതെങ്കിലും അതിനു കിട്ടിയ ജനപ്രീതി ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇത്രയധികം പേർ കീമാനു് പകരക്കാരനെ കാത്തിരിക്കുകയാണെന്ന് അറിയില്ലായിരുന്നു.

പക്ഷെ ഇത് പ്രശ്നങ്ങളൊക്കെ പരിഹരിച്ച പതിപ്പല്ല എന്ന് എല്ലാവരും ഓർക്കുക. ഇന്ന് ഇത് പുറത്തിറക്കിയത് ടെസ്റ്റിങ്ങിനായി മാത്രമാണു്. അതിനാൽ ഇത് ഉപയോഗിച്ച് നോക്കി പ്രശ്നങ്ങൾ അറിയിക്കാൻ എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു.

ഇത് ഉപയോഗിക്കുംപ്പോൾ നിങ്ങൾ നേരിടുന്ന എല്ലാവിധ പ്രശ്നങ്ങളും ഇവിടെ പിൻമൊഴിയായോ help@mlwiki.in എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചോ അറിയിക്കാൻ താല്പര്യപ്പെടുന്നു. നാളെ ഒരു ദിവസം കൂടെ ടെസ്റ്റിങ്ങിനായി എടുത്ത്, മറ്റന്നാൾ (ബുധനാഴ്ച) ഇതിന്റെ ബഗ്ഗുകൾ പരിഹരിച്ച വേർഷൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നു.

ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം. http://upload.wikimedia.org/wikipedia/commons/1/10/Lipi_ml.png

കേരള സർക്കാർ സൈറ്റിൽ നിന്ന് ഇൻസ്ക്രിപ്റ്റിനു് ഉപയോഗിച്ചിരിക്കുന്ന കീ കോംബിനേനേഷന്റെ വിശദാംശങ്ങൾ കിട്ടും.http://malayalam.kerala.gov.in/images/8/80/Qwerty_enhancedinscriptkeyboardlayout.pdf

 
---------------------------------------------------------------വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം മലയാളം ടൈപ്പ് ചെയ്യാൻ കീമാൻ എന്ന സോഫ്റ്റ്‌‌വെയറിനെ എത്രത്തോളം ആശ്രയിക്കണം എന്ന് പറയേണ്ടതില്ലല്ലോ. 3 വർഷങ്ങൾക്ക് മുൻപ് വരെ അത് മലയാളം ടൈപ്പിങ്ങിനു് ഏറ്റവും അനുയോജ്യവും ആയിരുന്നു.

എന്നാൽ വിൻഡോസ് വിസ്റ്റയും, വിൻഡോസ് -7നും ഇറങ്ങിയതൊടെ കീമാൻ പ്രശ്നക്കാരനായി. കീമാൻ പ്രൊപ്രൈറ്ററി സൊഫ്റ്റ്‌വെയർ ആയതിനാൽ അതിനായി മലയാളത്തിന്റെ പുതുക്കിയ വേർഷൻ ഇറക്കുന്നത് അതിലേറെ പ്രശ്നമായി. ഇതു മൂലം വിൻഡോസിൽ മലയാളം ടൈപ്പിങ്ങ് പ്രശ്നമാണെന്ന് പലരും  പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്.

മലയാളം വിക്കിപീഡിയനായ ജുനൈദ് ഈ പ്രശ്നത്തിനുള്ള പരിഹാരം വികസിപ്പിച്ചിരിക്കുന്നു. അതിന്റെ വിവരങ്ങൾ ആണിതിൽ.

ഈ പുതിയ പരിഹാരത്തിന്റെ പേർ കീമാജിക്ക് എന്നാണു്. ബർമ്മക്കാരായ ചില വിക്കി പ്രവർത്തകരാണു് ഇത് വികസിപ്പിച്ചത്. ഇപ്പോൾ മലയാളം വിക്കിപീഡിയനായ ജുനൈദ് മലയാളത്തിനായി ടൈപ്പിങ്ങ് സ്കീമുകൾ എഴുതിയുണ്ടാക്കി (മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റും) കസ്റ്റമൈസ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു.


ഇത് സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. അതിനാൽ ഭാവിയിലെ കൂടുതൽ സൗകര്യം ഒരുക്കാം. വിൻഡോസ് എക്സ്പി, വിസ്റ്റ, വിൻഡോസ് -7 എന്നിവയിൽ പരീക്ഷിച്ചു. എല്ലാത്തിലും കുഴപ്പമില്ലാതെ പ്രവർത്തിക്കൂന്നുണ്ട്.

കീമാനൊരു എതിരാളിയാവാൻ കീമാജിക്ക് യോഗ്യനാണെന്ന് കരുതുന്നു. കീമാജിക്കിനായി ജുനൈദ് മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റ് ലേയൗട്ടും പ്രത്യക്ഷവൽക്കരിച്ചിട്ടുണ്ട്. മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്.

  • ഇൻസ്റ്റാളർ അല്ലാതെ സിപ്പ് ഫയൽ വേണമെന്നുള്ളവർക്ക്:http://goo.gl/u9nFp
  • കീമാജിക്ക് മലയാളം മാത്രമായി പാക്ക് ചെയ്ത് ഇൻസ്റ്റാളർ ഇതാ: http://goo.gl/wF89S
സംഗതി എനേബിൾ ആയാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ ഒരു ഐക്കൺ പ്രത്യക്ഷമാകും. CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും.മൊഴി സ്കീമും ഇൻസ്ക്രിപ്റ്റും ഇതിൽ ചേർത്തിട്ടുണ്ട്.  2 സ്കീമും നിങ്ങൾക്ക് ഇഷ്ടമുള്ള ഷോർട്ട് കട്ട് കീകൾ ഉപയോഗിച്ച് നിയന്ത്രിക്കാം. വിക്കിപീഡിയയിൽ CTRL + M ഉപയോഗിക്കുന്നതിനാൽ ഇവിടെയും അത് ഉപയോഗിച്ചു എന്ന് മാത്രം. അത് നിങ്ങളുടെ  സൗകര്യം പോലെ മാറ്റാം. ഇപ്പോൾ 2 സ്കീമേ ചേർത്തിട്ടുള്ളൂ എങ്കിലും എത്ര വേണമെങ്കിലും ചേർക്കാനുള്ള സൗകര്യം ഉണ്ട്. അതേ പോലെ ഗിനു/ലിനക്സ് വ്വേർഷനും മാക്ക് വേർഷനും ഒക്കെ താമസിയാതെ ഇറക്കാം.

നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പണോഫീസ്, ബ്ലോഗിലെ കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നതായി കണ്ടു.


നിങ്ങളിൽ വിൻഡോസ് മലയാളം ടൈപ്പ് ചെയ്യുന്നവർ ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം  help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കാം.

ഓർക്കുക.
  • ചന്ദ്രക്കല കിട്ടാൻ ~ ചിഹ്നനം ഉപയോഗിക്കണം. 
  • ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം. 
  • ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം
  • അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം

ഈ ബ്ലൊഗ് പോസ്റ്റ്,  കീമാജിക്കുപയോഗിച്ച് ടൈപ്പ് ചെയ്തതാണ് (ഈ മെയിൽ ബ്ലാക്ക്ബെറിയിൽ നിന്ന് അയക്കുന്നതാണെന്ന് പറയുന്ന പോലെ :) )

ഇങ്ങനെ ഒരു സ്വതന്ത്രസൊഫ്റ്റ്‌വെയർ ഇറക്കിയ ബർമ്മീസ് സഹപ്രവർത്തകർക്കും ഇത് മലയാളത്തിനായി കസ്റ്റമൈസ് ചെയ്ത ജുനൈദിനും വളരെ നന്ദി.

ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിൽ ഇട്ടിരിക്കുന്ന ഈ പൊസ്റ്റ് വായിച്ച്  അതിൽ പറയുന്ന പോലെ ചെയ്യുക. http://bloghelpline.cyberjalakam.com/2010/04/blog-post.html