16 March, 2011

കീമാജിക് - പുതുക്കിയ പതിപ്പ്

പലരായി ചൂണ്ടിക്കാണിച്ച അല്ലറ ചില്ലറ പ്രശ്നങ്ങൾ പരിഹരിച്ച് കീമാജിക്കിന്റെ പുതുക്കിയ വിൻഡോസ് പതിപ്പ് തയ്യാറായിരിക്കുന്നു.

ഇത് ഉപയോഗിക്കാൻ 2 തരം ഫയലുകൾ ഒരുക്കിയിട്ടൂണ്ട്.
  • ഇൻസ്റ്റളേഷൻ ആവശ്യമില്ലാത്ത സിപ്പ് ഫയൽ
  • സെറ്റപ്പ് ഫയൽ
2 തരത്തിലുള്ള ഫയലുകളും ഇവിടെ നിന്ന് കിട്ടും http://code.google.com/p/naaraayam/downloads/listമൊഴി സ്കീം 
സന്ന്യാസം, ന്യൂസ്, വൻയവനിക തുടങ്ങിയവ ഒന്നും ഇതിനു് മുൻപ് ഇറക്കിയ വേർഷനിൽ ടൈപ്പ് ചെയ്യാൻ പറ്റുമായിരുന്നില്ല. ആ പ്രശ്നം പരിഹരിച്ചതാണു് മൊഴി സ്കീമിൽ വരുത്തിയ പ്രധാനമാറ്റം.


മൊഴി സ്കീമിന്റെ കാര്യത്തിൽ 2 വർഷങ്ങൾക്ക് മുൻപ് വരുത്തിയ ഒരു പ്രധാന മാറ്റം പഴയ കീമാൻ ഉപയോഗിച്ച് കൊണ്ടിരുന്നവർ ശ്രദ്ധിച്ചില്ല. ^ എന്ന ചിഹ്നനം അല്ല ഇപ്പോൾ എന്ന അക്ഷരവും അതിന്റെ ചിഹ്നനവും കിട്ടാൻ ഉപയോഗിക്കുന്നത്. അത് R എന്ന അക്ഷരമാണു്. ആ രീതിയിൽ തന്നെയാണു് ഈ ടൂളിലും ഇത് ഉൾപ്പെടുത്തിയിരിക്കത്.

മൊഴി സ്കീമിന്റെ ചിത്രം താഴെ:
ഇൻസ്ക്രിപ്റ്റ്

ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള  ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.

ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.


ഇൻസ്ക്രിപ്റ്റിൽ ചില്ലക്ഷരം ടൈപ്പ് ചെയ്യാൻ ഓരോ ചില്ലക്ഷരത്തിനും താഴെ കാണുന്ന കീകോംബിനേഷൻ ഉപയോഗിക്കുക:
  • ർ - j d ]
  • ൽ - n d ]
  • ൾ - N d ]
  • ൻ - v d ]
  • ൺ - C d ]


ഷോർട്ട്കട്ട് കീ

Ctrl + M എന്ന ഷോർട്ട് കട്ട് കീ ട്രാൻസ്‌ലിറ്ററേഷൻ നിയന്ത്രിക്കാൻ വിക്കിയിലും വിവിധ വെബ്ബ് സൈറ്റുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഷോർട്ട് കട്ട് ആയതിനാണൂ് അത് ഇവിടെ ഉപയോഗിച്ചത്.   CTRL + SHIFT + M എന്ന ഷോർട്ട്കട്ട് കീ ഇൻസ്ക്രിപ്റ്റ് ഓണും ഓഫും ആക്കാൻ ചിലർ ഉപയോഗിക്കുന്നു എന്ന് പറഞ്ഞതിനാൽ നിലവിൽ അത് ഇൻസ്ക്രിപ്റ്റിന്റെ ഷോർട്ട്കട്ട് കീ ആയി ചേർത്തിട്ടുണ്ട്.

പക്ഷെ ഈ ടൂൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഷോർട്ട് കട്ട് കീ ഉപയോഗികാനുള്ള സ്വാതന്ത്യം തരുന്നുണ്ട്.  Ctrl + MCTRL + SHIFT + M തന്നെ ഉപയോഗിക്കണം എന്നില്ല. ടൂൾ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ Manage Keyboards എന്നൊരു ഓപ്ഷൻ കിട്ടും. അത് തിരഞ്ഞെടുത്താൽ വരുന്ന മെനുവിൽ നിന്ന് Installed Keyboards എന്നതിൽ നിന്ന് Malayalam-InScript തിരഞ്ഞെടുത്ത് Hotkey എന്ന ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഷോർട്ട് കട്ട് കീ അമർത്തി, Apply ചെയ്താൽ മാത്രം മതി. ഇത് വ്യക്തമാക്കുന്ന ചിത്രം താഴെ.ഇതോടെ മിക്കവാറും പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു.

വിൻഡോസ് പതിപ്പുകളുടെ കോമ്പാലിബിലിറ്റി

വിൻഡോസ് XP, വിൻഡോസ് വിസ്റ്റ, വിൻഡോസ് 7 ഈ മൂന്നു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഇത് ഉപയോഗിച്ച് നോക്കിയിരുന്നു. ബ്രൗസർ, നോട്ട്പാഡ്, വേർഡ്, ബ്ലോഗിന്റെ കമെന്റ് ബോക്സ് തുടങ്ങി പരമാവധി ഇടങ്ങളിൽ ഇത് പരീക്ഷിച്ചു  നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നു എന്ന് കണ്ടു.

2 പേർ മാത്രം ഇത് അവരുടെ വിസ്റ്റ/XPസിസ്റ്റത്തിൽ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞു. അത് ഒരു പക്ഷെ അവരുടെ സിസ്റ്റത്തിന്റേത് മാത്രമായ പ്രശ്നം ആവാനാണു് സാദ്ധ്യത എന്ന് കരുതുന്നു. ഇൻസ്റ്റാളറിനു പകരം സിപ്പ് ഫയൽ എക്സ്ട്രാറ്റ് ചെയ്ത് നേരിട്ട് പ്രവർത്തിക്കാൻ ശ്രമിക്കൂ.  ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പ്രവർത്തിപ്പിക്കാം എന്നതാണൂ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.


കൂടുതൽ ഫീച്ചേർസും, ലേ ഔട്ടുകളും (ഉദാ: മിൻസ്ക്രിപ്റ്റ്, സ്വനലെഖ തുടങ്ങിയവ) ആവശ്യമെങ്കിൽ വഴിയേ ചേർക്കാവുന്നതേ ഉള്ളൂ. നിലവിൽ ഇത് കൊണ്ട് വിൻഡോസ് ഒ.എസ്. ഉപയോഗിക്കുന്നവരുടെ ടൈപ്പിങ്ങ് പ്രശ്നം മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.

ചില്ലക്ഷരപ്രശ്നം

ചില്ല് പ്രശ്നം കാണുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷരിയിലുള്ള ഈ പോസ്റ്റ് വായിച്ച് അതിൽ പറയുന്ന പോലെ ചെയ്യുക. http://bloghelpline.cyberjalakam.com/2010/04/blog-post.html

പുതിയ ചില്ലുള്ള അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഇവിടെ നിന്ന് കിട്ടും: http://code.google.com/p/naaraayam/downloads/detail?name=AnjaliOldLipi.ttf&can=2&q=


ഫീചേർസ്/ഭാവി ഡെവലപ്പ്മെന്റ്
ഇതിൽ 2 കാര്യം അത്യാവശ്യമായി പലരും ആവശ്യപ്പെട്ടിരുന്നു.
  1. ഇത് പ്രവർത്തനനിരതം ആയിരിക്കുമ്പോൾ അത് സൂചിപ്പിക്കാൻ പറ്റിയ ഐക്കൺ വേണം (നിലവിൽ ടൂൾ ഓണാണോ ഓഫാണോ എന്നറിയാൻ (കീമാനുള്ളത് പോലെ)  മാർഗ്ഗമില്ല.
  2. കമ്പ്യൂട്ടർ ഓണാവുമ്പോൾ തന്നെ കീമാജിക്കും ഓണാകണം. (Run at Startup എന്നൊരു ഓപ്ഷൻ കാണുന്നുണ്ടെങ്കിലും അത് പ്രവർത്തിക്കുന്നതായി കാണുന്നില്ല)

ഈ രണ്ട് ഫീച്ചേർസും ചേർത്ത് പുതുക്കിയ ഒരു പതിപ്പ് രണ്ട് മാസത്തിനുള്ളിൽ ഇറക്കാൻ ശ്രമിക്കുന്നതാണു്.


ഇതിനു് പുറമേ കീമാജിക്കിനു് അത്യാവശ്യം വേണ്ട ഫീച്ചേർസ്, ഇതിൽ കാണുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ഒക്കെ help@mlwiki.in എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഇത് എല്ലാവർക്കും പ്രയോജനപ്രദം ആകുമെന്ന് കരുതട്ടെ.