24 March, 2011

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു

സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെയും, വിക്കിമീഡിയയെ സ്നേഹിക്കുന്ന മറ്റ് മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന വിക്കിപദ്ധതി ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.

ഈ പദ്ധതിയുടെ പേര് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണു്. ഇതിന്റെ ഉദ്ദേശം ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവ് കൊണ്ട്  കഴിയുന്നത്ര സ്വതന്ത്ര അനുമതിയും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക എന്നതാണു്.

ഈ വിക്കി പദ്ധതിയുടെ ഭാഗമാകാനും താങ്കളുടെ കൈവശമുള്ള സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിലെക്ക് അപ്ലോഡ് ചെയ്യാനും ഈ പദ്ധതി ഒരു വിജയമാക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. താലപര്യമുള്ള ഏതൊരാൾക്കും പദ്ധതി താളിൽ താങ്കളുടെ പേര് ചേർത്തുകൊണ്ട്  അംഗമാകാവുന്നതാണ്.

പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവിൽ കേരളത്തിൽ നടക്കുന്നതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്.
  • നിയമസഭാ തിരഞ്ഞെടുപ്പ്
  • വിഷു
  • പാഞ്ഞാൾ അതിരാത്രം

വേറെയും പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ടാകാം. ഓരോ പരിപാടിയിൽ നിന്നും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കി നയങ്ങൾക്കും അനുസൃതമായി വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്യുക.

വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ പെടുന്നവയാണ്.
  • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
  • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
  • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
  • ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)
ഈ പദ്ധതിയിൽ ചേർന്ന് മലയാളം വിക്കിയിലേക്ക് ചിത്രങ്ങൾ  സംഭാവന ചെയ്യാൻ ഈ താളീൽ ഒപ്പ് വെക്കുക.




ഈ പദ്ധതിയുടെ ഭാഗമായി വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്യാനുള്ള ചിത്രങ്ങൾ ഇന്ന് തന്നെ ശേഖരിച്ച് തുടങ്ങുക.

സഹായം ആവശ്യമെങ്കിൽ help@mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ ലിങ്കിൽ ഞെക്കി ചോദിക്കുകയോ ചെയ്യാവുന്നതാണ്.

സ്നേഹപൂർവ്വം,
മലയാളി വിക്കി സമൂഹം.

7 comments:

  1. നല്ല സംരംഭം. എന്റെ സംഭാവനകൾ തീർച്ചയായും ഉണ്ടാകും.

    ReplyDelete
  2. പ്രിയ അലെക്സ് ,
    നിരക്ഷരന്റെ ബസ്സിലെ നോട്ടിലൂടെ ഇവിടെ എത്തിപ്പറ്റി.
    മലയാളികളുടെ പേജു aashayam കൊള്ളാം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ഒന്നുമല്ലെങ്കിലും ചിത്രങ്ങള്‍ എടുക്കാറുണ്ട്.
    കൂടുതലും മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു, മലയാളം ലേഖനങ്ങള്‍ ചേര്‍ക്കുമോ? എങ്കില്‍ എങ്ങനെ,
    ഞാന്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി ഗൂഗിളിന്റെ നോള്‍ പേജുകളില്‍ എഴുതുന്നു
    കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ ഈ ലിങ്കുകള്‍ സന്ദര്‍ശിച്ചാലും
    വളഞ്ഞവട്ടം പി വി ഏരിയല്‍
    സിക്കണ്ട്രാബാദ്
    Philip
    My Bio Knol-http://tinyurl.com/2wp4a68
    My Blog - http://pvariel.blogspot.com

    ReplyDelete
  3. മെയിലിങ്ങ് ലിസ്റ്റിൽ ഇത് കണ്ടില്ലല്ലോ? നല്ല സംരംഭം.

    ReplyDelete
  4. ഈ ആശയം നന്നായിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ വഴി എന്നാലാവുന്നതു ഞാന്‍ ചെയ്യാം.

    ReplyDelete
  5. ഭാവുകങ്ങൾ ! കാലത്ത് നടക്കാൻ പോകുന്ന കൂട്ടത്തിൽ ഇനി ക്യാമറയും കരുതാം...തെരന്തരത്ത് എന്തരു ഷൂട്ട് ചെയ്താലും അതൊക്കെ wiki notoriety-യിൽ പെടുത്താനുണ്ടല്ലോ... ;)

    ReplyDelete
  6. ഇത്‌ വേറൊരു രീതീല്‍ ഞാന്‍ ആലോചിക്കുന്നതാണ്‌. ഞാന്‍ നെറ്റില്‍ തപ്പുമ്പോഴൊന്നും കിട്ടാത്ത ആളുകളുടെ ഫോട്ടോ അവരെ നേരില്‍ കാണുമ്പോ എടുത്ത്‌ ഒരു ബ്ലോഗിലോ വെബ്‌സൈറ്റിലോ ഒക്കെ നിരത്തി വെക്കുക. ആവശ്യക്കാര്‍ എടുത്തോട്ടേന്ന്‌...
    ഡല്‍ഹീന്ന്‌ കുറച്ച്‌ ഫോട്ടോസ്‌ ഞാന്‍ തരുന്നുണ്ട്‌. രാഷ്ട്രീയക്കാരുടേതായിരിക്കും കൂടുതലും.

    ReplyDelete